- ജല സുരക്ഷ -ജീവനു രക്ഷ
ജലം ആവശ്യത്തിന് മാത്രം ഉപയോഗിക്കുക . - പൈപ്പ് തുറന്നിട്ടു വെച്ച് ഇടവിട്ട് കൈ കഴുകുന്ന രീതി മാറ്റുക
- വെള്ളം വെറുതെ ഒഴുക്കരുത് .
പൈപ്പിൽ നിന്നു വെള്ളം ബക്കറ്റിൽ ശേഖരിച്ചു ആ ബക്കറ്റിൽ നിന്നു മാത്രം വെള്ളം എടുക്കുക . - **********************************************
ഏതെങ്കിലും ഒരു ചെടിയുടെ ചുവട്ടിൽ നിന്ന് കൈ കഴുകുക .
കുടിവെള്ളം കാൽ കഴുകാൻ ഉപയോഗിക്കരുത് . - ********************************************
വെള്ളം ഇല്ലാത്തപ്പോൾ പൈപ്പ് തുറന്നിട്ട് പോകരുത് .
ചോർച്ചയുള്ള പൈപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ ഓഫീസിൽ പറയുക. - ****************************************
പൈപ്പിൽ വെള്ളം ഇല്ലെങ്കിൽ സ്‌കൂൾ ഓഫീസിൽ വിവരം അറിയിക്കുക .
പരാക്രമം പൈപ്പിനോടല്ല വേണ്ടൂ . - ****************************************************************************************
മറ്റു ടാപ്പുകളിൽ വെള്ളം ഇല്ലെങ്കിൽ കുഴൽ കിണറിൽ ഹാൻഡ് പൈപ്പ് ഉപയോഗിച്ചു വെള്ളം എടുക്കാം . - *************************************************
ഭൂമിയിൽ ജലത്തിന്റെ അളവ് അതിവേഗം കുറയുകയാണ് .
ദക്ഷിണാഫ്രിക്കയിൽ നദികളെല്ലാം വറ്റി ഈ വർഷം വരൾച്ച തുടങ്ങി .
കേരളവും വെള്ളം കിട്ടാത്ത അവസ്ഥയിലേക്ക് പോവുന്നു . - ***********************************************
വെള്ളത്തിന്റെ ദുരുപയോഗം കുറക്കണം .
ഒഴുകിപ്പോവുന്ന വെള്ളം തടയണ കെട്ടി സൂക്ഷിച്ചു വെക്കാം .
തടയണകൾ പുതുക്കാനുള്ളത് പുതുക്കി പണിയാം . - *****************************************
ഓരോ വീട്ടിലും മഴക്കുഴികൾ തീർക്കാം .
ഓരോ വീട്ടിലും മഴവെള്ള സംഭരണി തീർക്കാം .
കിണറുകളിലേക്കു മഴവെള്ളം അരിച്ചിറക്കി റീചാർജ് ചെയ്യാം . - *******************************************
കാവുകൾ സംരക്ഷിക്കാം .മരങ്ങൾ ധാരാളം നട്ടുപിടിപ്പിക്കാം .
ചാലുകൾ ശുചിയാക്കാം . - ********************************************
അമർത്തിയാൽ വെള്ളം കിട്ടുന്ന ഇനം പൈപ്പുകൾ മാത്രം ഇനി ഉപയോഗിക്കുക . - ***************************************************
വെള്ളം കോരിയൊഴിക്കുന്ന തരം ടോയ്‌ലറ്റുകൾ മാത്രം നിർമ്മിക്കുക
ഫ്ലഷ് ടോയ്‌ലെറ്റ് വേണ്ടെന്ന് വെക്കുക .
ടോയ്‌ലറ്റിൽ ആവശ്യത്തിന് മാത്രം വെള്ളം ഒഴിക്കുക .
********************************************
ഒരാൾക്ക് എത്ര മണ്ണ് വേണം ? ആറടിയായാലും മതി .
ഒരാൾക്ക് എത്ര വെള്ളം വേണം ?.....
ഓരോ ദിവസവും കുടിക്കാൻ 10 ലിറ്റർ .കുളിക്കാൻ ...
മറ്റ് കാര്യങ്ങൾക്ക് .. ? അപ്പോൾ ഒരു വർഷത്തേക്കോ ...?
******************************************
നിങ്ങൾക്കറിയാമോ
ഭൂമിയിൽ എഴുപതു ശതമാനം വെള്ളം .
അതിൽ മൂന്നു ശതമാനം മാത്രം ശുദ്ധജലം .
അതിലോ ഒരു ശതമാനം മാത്രം കുടിവെള്ളം .
വായുവില്ലെങ്കിൽ നാമില്ല ,വെള്ളമില്ലെങ്കിലും നാമില്ല .
***********************************************
നഗരങ്ങളിലിൽ ജലം റേഷനാണ് .
ഒരു കുപ്പി വെള്ളത്തിനെന്തു വില ?
ഇന്നു നമ്മുടെ ക്യാംപസിൽ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് ......ലിറ്റർ .നഗരത്തിൽ അതിനു ചെലവ് ....രൂപ .
ഇന്നു നിങ്ങൾ ഉപയോഗിച്ച വെള്ളത്തിന്റെ അളവ് ......ലിറ്റർ .നഗരത്തിൽ അതിനു ചെലവ് ....രൂപ .
3 .കൗതുക വാർത്തകൾ
നാളത്തെ യുദ്ധങ്ങൾ ജലത്തിനു വേണ്ടിയുള്ളതായിരിക്കും .
മുല്ലപ്പെരിയാർ തർക്കം എന്തിനു വേണ്ടി ആണ് ?
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്ഷത്തെ പ്രവര്ത്തനങ്ങള് (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Saturday, February 10, 2018
MARCH 22 WORLD WATER DAY
Friday, February 9, 2018
Sunday, February 4, 2018
നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം
നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന
രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം - ഭൂമിത്രസേന ,ഡോ .അംബേദ്‌കർ ഗവ
.ഹയർ സെക്കന്ററി സ്‌കൂൾകോടോത്
ഒരു സെന്റ് നെൽവയൽ ഒന്നര ലക്ഷം ലിറ്റർ ജലം മണ്ണിലേക്കിറക്കുന്ന തണ്ണീർ തടമാണ് .ആയതിനാൽ നെൽ കൃഷി ചെയ്യുന്നവർക്ക് പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രതിഫലം എന്ന രീതിയിൽ പ്രതിമാസ പ്രോത്സാഹന തുക നല്കണം .കാവിൽ നിന്നുള്ള ഉറവയാണ് കോടോത്തെ വയലിനെ നനയ്ക്കുന്ന ചാലാകുന്നത് .കാവ് മതിൽ കെട്ടി സംരക്ഷിച്ചത് കൊണ്ടാണ് ഇത്രയെങ്കിലും ജലം അവശേഷിക്കുന്നത് .കാവിനു മതിൽ കെട്ടാൻ മെനക്കെട്ട വ്യക്തികളുടെ സന്മനസ്സിനെയും ദീർഘ വീക്ഷണ ത്തേയും ആദരിക്കണം .പാരിസ്ഥിതികം 2017 എന്ന പ്രോജക്ടിന്റെ ഭാഗമായി കോടോത്തെ ഡോ .അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം വളണ്ടിയർമാരും ഭൂമിത്രസേനാ പ്രവർത്തകരും ഒത്തുചേർന്നു ഫിബ്രവരി 2 ലോക തണ്ണീർത്തടദിനം ആയി ആചരിച്ചപ്പോൾ ചർച്ച ചെയ്യപ്പെട്ട പ്രധാന ആശയങ്ങളാണിവ .
ചർച്ചക്ക് ശേഷം നടന്ന ചാൽ ശുചീകരണത്തിനും ചെറു തടയണ നിർമാണത്തിനും വിദ്യാർത്ഥികളായ കൃഷ്ണലാൽ ,കൃഷ്ണരാജ് ,അഞ്ജലി ,ഡെന്നിസ് ,സോബിൻ ,ദേവദാസ് ,നന്ദു ,വിഷ്ണു ,കാശ്യപ് ,അക്ഷയ് ,ഹരീഷ് ,ശ്രുതി ,ഗോപിക എന്നിവർ നേതൃത്വം നൽകി .പി ടി എ പ്രസിഡന്റ് സൗമ്യ വേണുഗോപാൽ ,പി ടി എ വൈസ് പ്രസിഡന്റ് കെ വി കേളു ,പി ടി എ അംഗം അരവിന്ദൻ ,കർഷക പ്രതിനിധി രമേശൻ ,പ്രിൻസിപ്പൽ സി കെ രാധാകൃഷ്ണൻ ,ഭൂമിത്ര സേന ഫാക്കൽറ്റി ഇൻ ചാർജ് രഞ്ജിത്ത് കെ വി തുടങ്ങിയവർ പ്രവർത്തനത്തിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കെടുത്തു .ചാലിൽ സോപ്പ് കവറുകളും പ്ലാസ്റ്റിക് സഞ്ചികളും വലിച്ചെറിഞ്ഞതായി കണ്ടെത്തുകയും അവ നീക്കം ചെയ്യുകയുമുണ്ടായി .
വരണ്ടു കിടന്ന പാടത്തേക്കു നീർച്ചാലുകൾ ഒഴുകിയിറങ്ങുന്നത് കണ്ട് സന്തോഷിച്ചാണ് ഞങ്ങൾ ഇന്ന് മടങ്ങിയത് .പാതയോരത്തെ ഊഷരഭൂമിയിലെത്തുമ്പോൾ മനസ്സിൽ കാവിനോട് ചേർന്ന കുളിരും നീർചാലുകളുടെ ആർദ്രതയും തുമ്പ പൂക്കളുടെ തിളക്കവും നെൽകതിർമണികളുടെ സ്വർണവർണവും പാടത്തിന്റെ നിറഞ്ഞ പച്ചപ്പും ഒന്നിച്ചു പതഞ്ഞു .കൈവിട്ടു പോയ ഒരു സമൃദ്ധകാലത്തിന്റെ നനുത്ത ഓർമ്മകൾ കാറ്റിൽ പറന്ന് പറന്നെത്തുന്ന അപ്പൂപ്പൻ താടികൾ പോലെ മനസ്സിൽ നിറഞ്ഞു.

Monday, January 22, 2018
Tuesday, October 17, 2017
Friday, July 21, 2017
മഴ വെള്ള കൊയ്ത് പരിശീലനത്തിൽ താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യുക
കമ്പല്ലൂർ ,20/ 7 / 17 : മഴ വെള്ള കൊയ്ത് പരിശീലനത്തിൽ താൽപര്യമുള്ളവർ 9447739033 എന്ന നമ്പറിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യുക .പരിശീലന ക്‌ളാസ് അടുത്താഴ്ച മുതൽ .പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് ഒരു പ്ലംബറുടെ സഹായത്തോടെ സ്വന്തം വീട്ടിൽ സ്വന്തം ചെലവിൽ കിണർ റീചാർജ് ചെയ്യാം (ഏതാണ്ട് 2000 രൂപാ. ) .പരിശീലന ക്ലാസ്സിൽ സൗജന്യമായി പങ്കെടുക്കാം .ആദ്യം രജിസ്റ്റർ ചെയ്യുന്ന കുടുംബശ്രീ / പുരുഷ സ്വയം സഹായ സംഘ അംഗങ്ങൾക്ക് അവരുടെ പ്രതിവാര യോഗങ്ങളിൽ പരിശീലന ക്‌ളാസ് ലഭിക്കുന്നതാണ് .ഒരു പ്രദേശത്തു ഒരു ക്‌ളാസ് മാത്രം .ചുരുങ്ങിയത് 15 പേരെങ്കിലും ഉണ്ടെങ്കിലേ ക്‌ളാസ് സാധ്യമാവുകയുള്ളൂ
Saturday, June 3, 2017
ആക്കോകാവ് വേലികെട്ടി സംരക്ഷിക്കുക ;കാവിലെ ജൈവവൈവിധ്യം സംരക്ഷിക്കുക ,
PROTECT AKKOKAVU KAMBALLUR 3/6/2017
ആക്കോകാവ് വേലികെട്ടി സംരക്ഷിക്കുക ;കാവിലെ ജൈവവൈവിധ്യം സംരക്ഷിക്കുക
.ആയന്നൂരിൽ തുടങ്ങുന്ന പ്രവർത്തനം പൂർവാധികം ശക്തിയോടെ കമ്പല്ലൂരിലും തുടരണം .ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുമ്പോൾ ആമുഖത്തിൽ ബിജു മാസ്റ്റർ എഴുതിയത് പോലെ നമ്മുടെ പ്രവർത്തനങ്ങൾ പുതു തലമുറ ഏറ്റെടുക്കുന്നു എന്നത് സന്തോഷകരമാണ് .രജിസ്‌ററിൽ സൂചിപ്പിച്ചതു പോലെ ജൈവവൈവിധ്യ സമ്പുഷ്ടമായ ആക്കോകാവിന്റെ സംരക്ഷണം ഉടൻ ഉറപ്പു വരുത്താനുള്ള ഒരു പ്രവർത്തനം ഈ പരിസ്ഥിതിദിനത്തിൽ നമുക്ക് തുടങ്ങണം .അതുമായി ബന്ധപ്പെട്ടു കാവിന്റെ അതിരു പങ്കിടുന്ന സ്വകാര്യ വ്യക്തികളുടെയും കൂടാതെ പരിസ്ഥിതി പ്രവർത്തകരുടെയും ഗ്രാമപഞ്ചായത്തു പ്രതിനിധികളുടെയും ഒക്കെ യോഗം വിളിച്ചു കൂട്ടി രമ്യമായ ഒരു സംരക്ഷണ തീരുമാനത്തിലെത്തിക്കണം .
ലോക പരിസ്ഥിതി ദിനം 2017

Subscribe to:
Posts (Atom)