Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, April 5, 2019

ഇരുതലമൂരിയെ കൊല്ലരുത് .അവയ്ക്കു വിഷമില്ല .അണലിവർഗ്ഗവുമല്ല

click here to download as pdf (ചിത്രങ്ങൾക്ക്  കടപ്പാട് 1.http://www.sirajlive.com,(2)2 head snake.3gp/youtube )
ഒരു കഥയുണ്ട് .പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിൽ ധാരാളം ഉൽക്കകൾ ഭൂമിയിൽ പതിച്ചത്രേ .അങ്ങിനെ ഇറിഡിയം ലോഹത്തിന്റെ ഐസോടോപ്പുകൾ മണ്ണിൽ കലർന്നു .അവ മണ്ണൂലി പാമ്പുകളുടെ കോശങ്ങളിലുമെത്തി.അങ്ങിനെയാണ് അവക്ക് ഇത്രയും തിളക്കവും മാന്ത്രിക ശക്തിയും കിട്ടിയത്. അങ്ങിനെ അവക്ക് അരിമണികളെ ആകർഷിച്ചു വലിച്ചെടുക്കാൻ കഴിവ് കിട്ടിയത്രേ .അതുകൊണ്ടു മണ്ണൂലി പാമ്പ് ഉള്ളിടത്തു ധാന്യങ്ങൾ കു ന്നു കൂടും .മണ്ണൊലിപ്പാമ്പിന്റെ നിലനിൽപ് തന്നെ അപകടത്തിലാക്കിയ ഈ കള്ളക്കഥ വിദ്യാ സമ്പന്നരായ പണക്കാരുടെ ഇടയിൽ ഇന്നും കൈമാറ്റം ചെയ്യപ്പെടുന്നു .
യുക്തി പൂർവം ചിന്തിച്ചാൽ ഈ കഥയുടെ പൊള്ളത്തരം ആർക്കും മനസ്സിലാകും .ഇറിഡിയം അരിമണികളെ ആകർഷിക്കും എന്നതിന് തന്നെ ശാസ്ത്രീയമായ  ഒരു തെളിവുമില്ല .മാത്രമല്ല ഈ കഥാപാത്രത്തിന്റെ ദേഹത്ത് ഇറിയിഡിയം ഉള്ളതായി ഇതുവരെ ആരും കണ്ടെത്തിയിട്ടുമില്ല.

മണ്ണൂലിപ്പാമ്പിനെ പെട്ടെന്ന് കണ്ടാൽ അണലി വർഗ്ഗത്തിൽ പെട്ടതായി തെറ്റിദ്ധരിക്കും .ഡോക്ടർമാർക്ക് വരെ ഈ തെറ്റിദ്ധാരണയുണ്ടായതായി പ്രമുഖ പാമ്പ് പിടിത്തക്കാരനായ വാവ സുരേഷ് ഒരു വീഡിയോയിൽ വിവരിക്കുന്നുണ്ട് .

ഇവയെക്കണ്ടാൽ രണ്ടു തലയുള്ളതായി തോന്നും .ഇവയുടെ ഗുദ ഭാഗം വാലിന്റെ അറ്റത്തല്ല ,വാലിന്റെ ഉൾഭാഗത്താണ് എന്നത് ഈ തോന്നൽ ശക്തിപ്പെടുത്തും .വെള്ളത്തിലിട്ടാൽ രണ്ടറ്റത്തു നിന്നും വായു കുമിളകൾ വരുന്നു എന്നതും രണ്ടു തലയുള്ളതായി പറയാൻ കരണമായിട്ടുണ്ടാകാം.ശരിക്കും പറഞ്ഞാൽ ഇവക്കു ഒരു തലയേ ഉള്ളൂ .ഇരുതലമൂരി എന്ന് മണ്ണൂലി യെ വിളിക്കാനുള്ള കാരണം ഇതൊക്കെ തന്നെ .

ഇരു താലമൂരിയെ കൊല്ലരുത് .അവയ്ക്കു വിഷമില്ല .അണലിവർഗവുമല്ല .അവയും പ്രകൃതിയുടെ അവകാശികളാണ് .അവ കൊല്ലുന്നതും പിടികൂടുന്നതും 1972 ലെ വന്യജീവിസംരക്ഷണ നിയമം പ്രകാരം കുറ്റകരവും   ഏഴു വർഷത്തോളം തടവ് ശിക്ഷക്കു അർഹതയുള്ളതുമാണ് .കൂടാതെ കേന്ദ്ര അപൂർവ വന്യ ജീവി സംരക്ഷണ നിയമ പ്രകാരം 25000 രൂപ വരെ പിഴയും അടക്കേണ്ടി വരും .

ചില സംശയങ്ങൾ
1.പിന്നെ വീട്ടിനകത്തോ അടുത്തോ കണ്ടാൽ അവയെ എന്ത് ചെയ്യണം ?
തൊട്ടടുത്ത കാട്ടിലേക്കു പോകാൻ അനുവദിക്കുക ;തന്നെ പോകുന്നില്ലെങ്കിൽ വനപാലകരെ വിവരമറിയിക്കുക .അവർ അതിനെ കൊണ്ടുപോയി കാട്ടിലേക്ക് വിടും .

2.അതിനു വിഷമില്ലേ ? അണലിയെ പോലെയു ണ്ട ല്ലോ ?

വിഷമില്ലാത്ത ഇനമാണ് .പലരും ഇതിനെ അണലിയാണെന്നു കരുതി പേടിച്ചിട്ടുണ്ട് .

3.എങ്ങിനെ തിരിച്ചറിയാം ?

ഉരുണ്ടു തടിച്ച മിന്നുന്ന തൊലിയുള്ള ,ദേഹത്തിന്റെ അടിയിൽ ശൽക്കങ്ങളില്ലാത്ത മഞ്ഞ നിറം കലർന്ന ശരീരം . ശരീരത്തിന്റെ രണ്ടറ്റവും ഏതാണ്ട് ഒരുപോലെ .കുഞ്ഞു കണ്ണുകൾ .മൂർച്ച കൂടിയ ഒത്തിരി പല്ലുകൾ .

4.ഇവ കടിക്കുമോ ? 
ചിലപ്പോൾ കടിച്ചേക്കാം .കടിച്ചാൽ തന്നെ ടി ടി എടുത്താൽ മതി .ഡെറ്റോൾ ഇട്ടു കഴുകയും ചെയ്യുക .മറ്റു മരുന്നിന്റെ ആവശ്യമില്ല .

5.ഇവയുടെ ഭക്ഷണം ?
വിരകൾ,എലികൾ ,കുഞ്ഞു പക്ഷികൾ ,പന്നിയെലികൾ
 ഇരയെ വരിഞ്ഞു ശ്വാസം മുട്ടിക്കുന്നു .മണ്ണിൽ പൂണ്ടു കിടന്നു ഇരയെ പെട്ടെന്ന് ചാടി ചുറ്റി വിരിയുന്ന രീതി.രാത്രികാലത്താണ് ഇരതേടൽ .
 6. ഇ വ പ്രസവിക്കുന്ന പാമ്പുകളാണോ ?
എന്നു പറയാം .പക്ഷെ പാലൂട്ടുന്നില്ല .മുട്ട വയറിനകത്തു സൂക്ഷിച്ചു വെക്കുന്നു .മുട്ടത്തോട് പൊട്ടിച്ചു വരുന്ന കുഞ്ഞുങ്ങൾ അമ്മയുടെ ദേഹത്തിനു വെളിയിലേക്കു ഇറങ്ങുന്നു .ഒരു തവണ 14 കുഞ്ഞുങ്ങൾ വരെയുണ്ടാകും .മുട്ടകൾക്ക് മുന്തിരിയുടെ നിറമാണ്
7.ഇവക്ക് കോടിക്കണക്കിനു വിലയുണ്ടെന്ന് കേൾക്കുന്നു .
ഇവയെ ചുറ്റിപ്പറ്റി ധാരാളം അന്ധവിശ്വാസങ്ങൾ ഉണ്ട് .
ഭാഗ്യ ദേവത (സ്വയം രക്ഷിക്കാൻ പോലും ഭാഗ്യമില്ലാത്തവ എന്നതാണ് സത്യം)
കാൻസറിനും എ യ്ഡ്സിനും മരുന്നാണ് ( തികച്ചും തെറ്റാണു)
ലൈംഗിക ഉത്തേജനം ( അന്ധവിശ്വാസം)
ബോംബുണ്ടാക്കുവാൻ ഉപയോഗിക്കുന്ന ബയൊ ഇറിഡിയം ഇവയുടെ കോശങ്ങളിൽ ഉണ്ട് (തെറ്റ്‌ )
കൊന്നു പൂജിച്ചാൽ സമ്പത്തുണ്ടാകും .(അന്ധവിശാസം )

8.ഇവ എവിടെയാണ് താമസിക്കുന്നത്‌  ?

മാളങ്ങളിൽ. ആർദ്രതയുള്ള മണ്ണിനടിയിൽ .അമേരിക്ക ,ആഫ്രിക്ക ,ഏഷ്യ വൻകരകളിൽ ഇവയെക്കാണാം .

9. ഇവയെ കൊല്ലുന്നതിൽ എന്താണ് തകരാറ് ?
ഭക്ഷണത്തിനു വേണ്ടിയല്ലല്ലോ കൊല്ലുന്നത് .പേടിച്ചല്ലേ ? ഇവക്കു വിഷമില്ല .പിന്നെ ഇവ വംശ നാശം നേരിടുന്നവയുമാണ് .
ജെസിബി യുടെ ഉപയോഗം ,കടുത്ത വരൾച്ച എന്നിവ ഇവയുടെ ജീവിതത്തെ ബാധിച്ചു .
കൂടാതെ അന്ധവിശ്വാസവും അതിന്റെ ഭാഗമായുള്ള കള്ളക്കടത്തും .
10 .ഇരുതലമൂരിക്ക് പല പേരുകൾ ഉണ്ട് .അല്ലെ ?
മണ്ണൂലി ,മണ്ണുണ്ണി ,ദോ മുഖ ,റെഡ് സാൻഡ് ബോ ,ഡബിൾ എൻജിൻ .
ചുവപ്പു കലർന്ന തവിട്ടു നിറത്തിലും കറുപ്പ് നിറ ത്തിലും ഇവയെക്കാണാറുണ്ട് .തലഭാഗത്തിന്റെ അതേ  വലിപ്പം തോന്നിക്കുന്ന കുറുകിയ ഉരുണ്ട വാലറ്റവും ശരീരത്തിന്റെ തിളക്കവും ഇവയുടെ തനതു പ്രതേകതകളാണ് .

 റെഡ് സാൻഡ് ബോ red sand boa യുമായി ബന്ധപ്പെട്ട മറ്റു കൗതുകങ്ങൾ
1.പത്രവാർത്ത : വയനാട്ടിൽ വൻതോതിൽ ഇരുതല മൂരികളെ വെളിയിൽക്കാണുന്നു .(മണ്ണിന്റെ ആർദ്രതയിൽ വന്ന വ്യത്യാസം )
2.ഇരുതലമൂരിയെ വിദേശത്തേക്ക് കടത്തുന്ന സംഘങ്ങളെ പിടികൂടി .( 5 അടി നീളവും നല്ലവ്യാസവുമുള്ള പാമ്പിനെ യാണ് ചാലക്കുടിയിലെ ഒളി സങ്കേതത്തിൽ നിന്നു പിടികൂടിയത് .1 കോടി രൂപ വിലയാണ് വേഷം മാറി ചെന്ന വൈൽഡ് ലൈഫ് കൺട്രോൾ ബ്യുറോ ഓഫീസറോട് ആവശ്യപ്പെട്ടത് .)
പാമ്പിനെ നേരിട്ട് കാണാൻ 10 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത് .
കേരളത്തിൽ പല സ്ഥലത്തു നിന്നും ഇത്തരം കേസുകൾ പിടികൂടുന്നുണ്ട് .
അന്തർദ്ദേശീയ മാർക്കറ്റിൽ കോടിക്കണക്കിനും ഉൾനാടുകളിൽ ലക്ഷക്കണക്കിനും രൂപയ്ക്കാണ് ഈ പാവം ജീവികൾ കൈമാറ്റം ചെയ്യപ്പെടുന്നത്‌ .ഇവയുടെ എണ്ണം കണ്ടമാനം കുറയുന്നതിന് കാരണം മനുഷ്യരുടെ ദുരാഗ്രഹങ്ങളും അന്ധവിശ്വാസങ്ങളുമാണ് .
3.റിയൽ എസ്റ്റേറ്റ് വ്യാപാരം തളർന്നപ്പോൾ പലരും അപൂർവ ജീവികളുടെ കള്ളക്കടത്തിലേക്കു മാറിയിട്ടുണ്ട് .കാല വർഷക്കാലത്താണ് ഈ കച്ചവടം കൂടുതൽ  തളിർക്കുന്നത് .പല്ലികൾ ,ആനക്കൊമ്പ് ,പുലിത്തോൽ ,ആമ തുടങ്ങിയവയൊക്കെ മ്യാന്മർ (ബർമ ),നേപ്പാൾ അതിർത്തികളിലേക്കു കടത്തപ്പെടുന്നുണ്ട്
4.പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാർഗമെന്ന നിലക്ക് 18 വയസ്സ് കഴിഞ്ഞവരടക്കമുള്ള ചെറുപ്പക്കാർ അടുത്തകാലത്തു ജീവിക്കടത്തിലേക്കു തിരിയുന്നു എന്നത് ബോധവൽക്കരണത്തിന്റെ ആവശ്യം വ്യക്തമാക്കുന്നു
.
  ഉപസംഹാരം 
1972 ലെ വന്യ ജീവി സംരക്ഷണ നിയമ ത്തിന്റെ 51 ജി വകുപ്പ് പ്രകാരം ഇവയുടെ സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ് .നക്ഷത്ര ആമയും വെള്ളി മൂങ്ങയും പറക്കുന്ന അണ്ണാനും ഇരുതലമൂരിയും  ഒക്കെ നമ്മൾ അറിഞ്ഞു സംരക്ഷിക്കേണ്ട സഹോദരങ്ങളാണ് .

സംരക്ഷണം അർഹിക്കുന്ന ജീവികളെക്കുറിച്ചും ചെടികളെക്കുറിച്ചും അറിയാൻ ശ്രമിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ് .
ആദ്യം പച്ചമടല് കൊണ്ട് തല്ലി ചതച്ചു . എന്നിട്ടും കലി തീരാതെ മണ്ണിൽ കുഴി കുത്തി
ചപ്പുചവറുകളിലെക്കു ചവിട്ടിക്കുത്തി .  അങ്ങിനെ പെട്രോളിൽ കുളിപ്പിച്ച് ഇഞ്ചിഞ്ചായി ദഹിച്ചു കരിഞ്ഞ ആയിരക്കണക്കിന് ജീവകോശങ്ങളോട് വിങ്ങുന്ന ഹൃദയത്തോടെ മാപ്പു ചോദിച്ചുകൊണ്ട്  ഒരു പ്രായശ്ചിത്തമെന്ന നിലയിലാണ് ഈ കുറിപ്പ് .
പാമ്പിനെ കണ്ടാൽ ഉടൻ തല്ലി  കൊല്ലണമെന്ന് വിധിക്കുന്ന വീട്ടമ്മയും  ലക്ഷണങ്ങളൊന്നും വേണ്ടത്ര ശ്രദ്ധിക്കാതെ ,പാമ്പ് വിഷപ്പാമ്പ് എന്ന് വിധിച്ചു , കിട്ടിയ വടി കൊണ്ട് തെയ്യപ്പാമ്പിനെ  തല്ലിക്കൊന്നു ധീരത പ്രകടിപ്പിക്കുന്ന  വീട്ടുകാരനും ഒരു നിമിഷം വിവേകം കാണിച്ചിരുന്നെങ്കിൽ !പറശ്ശിനിക്കടവ് പാമ്പുകേന്ദ്രത്തിൽ വിഷ പാമ്പുകളെ കുറിച്ച് നടത്തുന്ന ക്‌ളാസിൽ പങ്കെടുത്താൽ കുറെ വ്യക്തത കിട്ടും.

പാമ്പുകളെ കണ്ടാൽ ചെയ്യേണ്ടത് .കൊല്ലരുത് .
1 .കുടുംബാ ന്ഗങ് ളുടെ സുരക്ഷ ഉറപ്പാക്കുക
2 .വീട്ടിനു ദൂരെയുള്ള കാട്ടിലേക്ക് അവയെ മാറ്റുക .
3.സ്വന്തമായി ചെയ്യാൻ പറ്റില്ലെങ്കിൽ വനപാലകരുടെ അഭിപ്രായം / സഹായം തേടുക.വാട്സാപ്പ് നമ്പറിൽ ചിത്രം അയച്ചു കൊടുത്താൽ പാമ്പിനെ തിരിച്ചറിഞ്ഞു തരും .

വനപാലകരുടെ /പാമ്പ് പിടിത്തക്കാരുടെ ഫോൺ നമ്പർ

 വാവ സുരേഷ്  :9387974441,8281008282 
കാസർകോട്
സന്തോഷ് - 9400014590
നവനീത് - 8848858182
മാവുങ്കൽ
വിപിൻ - 9895288131
പൊയിനാച്ചി
ശരത്ത് - 9048260157

 കണ്ണൂർ
റിയാസ് മാങ്ങാട്:9895255225.
ഗണേഷ് ബാബു - 9446660798       
ശ്രീജിത്ത് -   9895876411 
തളിപറമ്പ്
അനിൽ - 9946460494.   
ചക്കരക്കൽ
സന്ദീപ്  8129639601.      

 വയനാട്
മാനന്തവാടി
സുജിത്ത്  9400490847
പേരിയ
മമ്മാലി  9961540224       
കൽപ്പറ്റ
ബഷീർ - 9961569597
ഷഫീഖ് - 8943939090
ബത്തേരി
വിഷ്ണു - 8606262978

 കോഴിക്കോട്
അനീഷ് - 9946730728
അരുൺ - 9846966399
തിരുവണ്ണൂർ
സബീഷ് - 9847500484
അടിവാരം
അർജ്ജുൻ - 8139041554

 മലപ്പുറം
റഹ്മാൻ ഉപ്പൂടൻ
9447133366   
എടവണ്ണ
കുഞ്ഞിപ്പ - 9895767472
പട്ടാമ്പി, കൈപ്പുറം
നാസർ  8907020503
കോട്ടക്കൽ
അബ്ദുൾ ഗഫൂർ തലപ്പാറ
8157058551
കൊണ്ടോട്ടി
അസ്ലം - 9037157233

 പാലക്കാട്
ഒറ്റപ്പാലം
രഞ്ജിത്ത് - 8281689607

 ആലപ്പുഴ
അനുരാജ്-9745502592
ഹരിപ്പാട്
ടൈറ്റ്സൺ - 7025462962
ചേർത്തല
എഡ്വിൻ - 8907701653

 തൃശൂർ
ജോജു         -9745547906
രൻജിത്ത് നാരായണൻ     9995808510
മിഥുൻ -  9567856706
ഇരിങ്ങാലക്കുട
ഷബീർ - 93492 69376

 ഏർണാകുളം
രാഹുൽ - 9995557413
വിദ്യാ രാജു- 9496451335
അസിസ്റ്റ്
സിനിലാൽ - 9847485830

 കോട്ടയം
ആഷിഷ് ജോസ്-9745752837
പാല
ഉണ്ണിക്കൃഷ്ണൻ - 9447772167

 തിരുവനന്തപുരം
രാജി അനിൽ കുമാർ- 9497002394
മലയിൻകീഴ്
കണ്ണൻ - 8921555251
DFO :TOLL FREE NO.180042544733
DFO Kannur: 0497 270 4808
DFO  KASARGOD  04994 223 171
DFO WYNAD 04935 240 233


(കുറിപ്പ് :ഈ ലേഖനത്തിലെ വസ്തുതകൾ ഇൻറർനെറ്റിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ശേഖരിച്ചതാണ് )
പ്രധാന അവലംബം -1.aranyaparva.wordpress.com;
2.https://tipsdisastermanagement.blogspot.com/p/snake.html

nonvenomous snakes കേരളത്തിലെ വിഷമില്ലാത്ത പാമ്പുകൾ
Sand Boa
Rock Python
Rat Snake
Cat Snake
Wolf Snake
Kukri Snake
Worm Snake
Earth Snake
Blind Snake
Forest Snake
Keelback Snake
Shieldtail Snake
Bronzeback Snake
credits to http://www.walkthroughindia.com/wildlife/30-venomous-non-poisonous-snakes-found-kerala/









Thursday, April 4, 2019

'പളളം' എന്ന ഡോക്യുമെൻ്ററി-കൗതുകകരവും ഏറെ വിജ്ഞാനപ്രദവും

ഇന്നലെ കൊട്ടയാടുള്ള നമ്മുടെ രാധാകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ വച്ച് ജയേഷ് പാടിച്ചാൽ സംവിധാനം ചെയ്ത (ക്യാമറയും) 'പളളം' എന്ന ഡോക്യുമെൻ്ററി കണ്ടു.
4 വർഷമെടുത്താണത്രേ 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി നിർമ്മിച്ചത്.

എന്തായാലും പള്ളം കൗതുകകരവും ഏറെ വിജ്ഞാനപ്രദവുമായ ഒരു ഫിലിമാണ്.
പള്ളം എന്നു പറഞ്ഞാൽ ജീവജാലങ്ങൾക്കു് അന്നവും അഭയവും ദാഹജലവും നൽകുന്ന ചെങ്കൽ പ്രദേശങ്ങളിലുള്ള താഴ്ന്ന നിലങ്ങളിലെ വെള്ളക്കെട്ടുകളാണെന്നാണ് അദ്ദേഹം ആ മുഖം നൽകിയതിൽ നിന്ന് മനസ്സിലാക്കാനായത്.

മഴക്കാലത്ത് രൂപപ്പെടുന്ന ഇത്തരം ജലാശയങ്ങൾ കാസർഗോഡ് ജില്ലയിൽ ധാരാളമുണ്ടത്രേ.

മനോഹരമായ ഫ്രെയ്മുകളിൽ പള്ളങ്ങളെ ആശ്രയിച്ചു കഴിയുന്ന കൂത്താടി മുതൽ കുറുക്കൻ വരെയുള്ള പക്ഷി -മൃഗ ജാലങ്ങളെ പരിചയപ്പെടുത്തിയും അവയുടെ ഇണചേരൽ പ്രജനനം, ജീവ സാന്താരണം വരെ  പ്രൊഫഷണൽതികവിൻ്റെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു ജയേഷ്. വിവിധയിനം പക്ഷികളും മത്സൃങ്ങളും, തവളകൾ, പാമ്പുകൾ, ചെറു മൃഗങ്ങൾ അടക്കമുള്ള ജീവികളെല്ലാം ഇവിടെ അണിനിരക്കുന്നണ്ട്.

 മനുഷ്യൻ്റെ ദുഷ്ചെയ്തികളും, കൊള്ളരുതായ്മകളും മൂലം പള്ളങ്ങൾക്കുണ്ടാവുന്ന നാശവും തദ്വാര ജീവജാലങ്ങളനുഭവിക്കുന്ന ദുരിതവും ദുരന്തവും എടുത്തു കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്

ദൃശ്യങ്ങൾക്കനുസരിച്ചുള്ള സാരവത്തായ സ്ക്രിപ്റ്റും, പ്രൗഡോജ്വലമായ നരേഷനും കാഴ്ചയെ സഹായിക്കയും ദൃശ്യങ്ങൾ ബാക്കി വച്ച കുറവ് പരിഹരിക്കയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ ജീ വിതത്തെക്കുറിച്ച് തലമുറകളെ ബോധവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ പിന്നിൽ നമ്മുടെ ജിതേഷ് കമ്പല്ലൂർ മാഷ് കൂടി ഉണ്ടെന്നറിയുന്നു.👏👏

രാധാകൃഷ്ണൻ മാഷിൻ്റെ റിട്ടയർമെൻ്റ് ചടങ്ങുകളുടെ ഭാഗമായാണ് ചിത്രമവിടെ പ്രദർശിപ്പിച്ചത്.🙏🌹🌹

എന്തായാലും ചിത്രത്തോടൊപ്പം മാഷ് ടെ മനോഹരമായ വീടും ഇന്നലെ ഇങ്ങനെ കാണാനായി.-
************************************************************************************
എനിക്ക് പള്ളം എന്ന ഡോകുമെന്ററിയിലൂടെ മനസ്സിലായത് നമ്മൾ ജീവികളേയും പക്ഷികളേയും ഉപദ്രവിക്കരുത്. നമ്മൾ അവയെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പക്ഷികൾ മുട്ടയിടുന്നതും അവ കൂട്ട് കൂടുന്നതുമൊക്കെ യാ ണ് എനിക്ക് ഇതിൽ നിന്നു മനസ്സിലായത്. മുങ്ങാം കോഴി ഇത് കൂട് ഉണ്ടാക്കുന്നത് ചണ്ടിയും പ്ലാസ്റ്റിക്കും കൊണ്ടാണ്.പിന്നെ ഒരു പ്രത്യേക തയുണ്ട്. ഇവറ്റകൾ മുട്ട ഇടാനാകുമ്പോഴാണ് കൂട് ഉണ്ടാക്കുന്നത്. പിന്നെ കുറേ പക്ഷികളേയും മൃഗങ്ങളേയും മീനുകളേയും ഒക്കെ കാണാൻ സാധിച്ചു.പിന്നെ എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം കൂടി മനസ്സിലായി. ഒരിക്കലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലരുത്. അങ്ങിനെ ചെയ്താൽ ദൈവം പോലും പൊറുക്കൂല. ഇത് ഓർക്കുക.ഈ പള്ളം എന്ന മൂവി സംവിധാനം ചെയ്തത് ജയേഷ് പാടിച്ചാൽ ആണ്- ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.( എഡിറ്റ് ചെയ്യാതെ വാട്സ പ്പിൽ ടൈപ്പ് ചെയ്തത് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ )
 ******************************************************************************
പള്ളം - ഒരു ജീവാഭയം
Pallam-an arc of life
30mts
Full HD

Camera
Direction
Jayesh padichal
   
Sound, Editing
Sethu k padoli

Script; commentary
Dr. E. Unnikrishnan

Producer

Ecofolk
an initiative for green communication 

Address

Ecofolk
Sataveri
Kandoth
Payyannur
670307

Email
 kavunni@gmail.com
 *******************************************************

" ജീവജലം" എന്ന കനിവിന്റെ പുരസ്ക്കാരം നേടാൻ മധ്യവേനൽ അവധി നാളുകളിൽ കുട്ടികൾക്കൊരവസരം.

പ്രി യരെ, വേനൽ  കടുക്കുകയാണ് പറവകൾക്കായി കരുതാം നമുക്കൊരിറ്റു വെള്ളം..." ജീവജലം" എന്ന കനിവിന്റെ പുരസ്ക്കാരം നേടാൻ മധ്യവേനൽ അവധി നാളുകളിൽ  കുട്ടികൾക്കൊരവസരം.
ലക്ഷ്യം കുട്ടികൾ പ്രകൃതിയേയും, ജീവജാലങ്ങളേയും കുറിച്ച് അവബോധമുള്ളവരായി വളരേണം എന്ന ആഗ്രഹം മാത്രം... 
10,001 പത്തായിരത്തൊന്ന് രൂപ സമ്മാനതുകയും പ്രശസ്ഥിപത്രവും, ശിൽപ്പവുമാണ് വിജയികൾക്ക് നൽകുന്നത് മൂന്ന് വിജയികളെ തിരഞ്ഞെടുക്കും യഥാക്രമം 5001,3001,2001, ഇങ്ങനെയാണ് സമ്മാനതുക നൽകുക ( മഴക്കാലം തുടങ്ങും വരെയാണ് തുടരേണ്ടത്. വിജയികൾക്ക് പുരസ്ക്കാരം നൽകുന്ന ദിവസം പകർത്തിയ ദൃശ്യങ്ങളുടെ പ്രദർശനവും റിപ്പോർട്ട് അവതരണവും പക്ഷി നിരീക്ഷണ ക്ലാസ്സും പ്രൊഫസർ ഇന്ദുചൂഡൻ മാഷിന്റെ കേരളത്തിലെ പക്ഷികളുടെ പുതിയ പതിപ്പായ പുസ്തകവും ഒരു ദിവസത്തെ പക്ഷി നിരീക്ഷണ യാത്രയും ഒപ്പം പക്ഷി ചിത്രം പകർത്താനുള്ള ഫോട്ടോഗ്രാഫി ക്ലാസ്സും നൽകുന്നതാണ് പറവകളെക്കുറിച്ചുള്ള കഥയും കവിതയും തയ്യാറാക്കുന്നവർക്ക് പ്രത്യേക സമ്മാനം നൽകുന്നതാണ്)

ചെയ്യേണ്ടുന്നത് ഇത്രയുമാണ്
ചിത്രത്തിൽ കാണുന്നതുപോലെ
മൺപാത്രങ്ങളിൽ ശുദ്ധജലം നിറച്ച് അതിൽ വരുന്ന പക്ഷികളുടെ നിറവും, വലിപ്പവും,സ്വഭാവ സവിശേഷതകളും
നിരീക്ഷിച്ച് വിവരണങ്ങൾ സമയവും തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തണം
  ഫോട്ടോകളും വീഡിയോയും അടങ്ങുന്ന ശേഖരം തയ്യാറാക്കുക
മൊബൈലിൽ പകർത്തിയവയും സ്വീകരിക്കുന്നതാണ്
വെള്ളം അഴുകുമ്പോൾ മാറ്റി നിറയ്ക്കാൻ ശ്രദ്ധിക്കുമല്ലൊ
എറ്റവും കൂടുതൽ ഇനം വെള്ളം കുടിക്കാനെത്തുന്ന പക്ഷികളുടെ വിവരണവും ചിത്രങ്ങളും മറ്റു നിരീക്ഷണ വിവരങ്ങളുടെയും മേന്മ മുൻനിർത്തിയാണ് വിജയികളെ തിരഞ്ഞെടുക്കുക
കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നമ്പറിൽ ബന്ധപ്പെടുക 9747602581
 പറവകൾക്ക് വേണ്ടി എന്നാൽ സാധിക്കുന്നൊരു കാര്യം ചെയ്യാനുള്ള ശ്രമമാണിത് എല്ലാ സുമനസ്സുകളും കൂടെ കൂടുമല്ലൊ...
നാളെ മുതൽ തന്നെ ശ്രമിക്കുമെന്ന പ്രതീക്ഷയോടെ -ജയേഷ്  പാടിച്ചാൽ...

Friday, March 15, 2019

ഔഷധ സസ്യ വിജ്ഞാന വ്യാപന കേന്ദ്രത്തെ പുനരുജ്ജീ വിപ്പിക്കുക ,ആകർ ഷണീയമായി നിലനിർത്തുക .

 ഔഷധ സസ്യ വിജ്ഞാന വ്യാപന കേന്ദ്രത്തെ  പുനരുജ്ജീ വിപ്പിക്കുക ,ആകർ ഷണീയമായി നിലനിർത്തുക .
മരുന്ന് കമ്പനി യായ ഔഷധി യുടെ മരുന്ന് ശേഖരണ വിതരണ കേന്ദ്രം പരിയാരം മെഡിക്കൽ കോളേജിന് തൊട്ടടുത്താണ് .ഔഷധസസ്യങ്ങൾ തേടി അവിടെയെത്തിയ ഞാൻ ഔഷധ സസ്യ വിജ്ഞാന വ്യാപന കേന്ദ്രം എന്ന ബോർഡ് കണ്ടു വലിയ പ്രതീക്ഷകളോടെ അകത്തു കയറി . അതി മനോഹരമായ ഒരു ഡിസൈനിൽ പണിത ഈ ഔഷധ തോട്ടം നാടിന് മുതൽക്കൂട്ടാ വേണ്ടതാണ് .ഓരോ ചെടിയെയും അതിന്റെ ഒരു പ്രധാന  ഉപയോഗത്തിനെയും പരിചയപ്പെടുത്തുന്ന ബോർഡുകൾ ആണ് അതിന്റെ  ആകർഷണീയത .ആദ്യകാല ത്തു ഇത് ഭംഗിയായി ക്രമീകരിച്ചിട്ടുണ്ടാവണം .ഓരോ ചെടിയും അതിന്റെ കൂടെയുള്ള ബോർഡും ഒരിക്കലും മറക്കാത്ത ഒരു അറിവ് പകരുന്നതാണ് .പക്ഷെ ഇവിടത്തെ ഇപ്പോഴത്തെ സ്ഥിതി അതി  ദയനീയമാണ് .പല ബോർഡുകളും പിഴുതെടുത്തു കൂട്ടിയിട്ട നിലയിലാണ് .പല ചെടിച്ചട്ടികളും ശൂന്യവും വേണ്ടത്ര നന കിട്ടാത്തവയുമാണ് .ചിലതിനടുത്തു  ബോർഡ് മാത്രമേയുള്ളു .ചിലതിൽ പുല്ലും മുള്ളും നിറഞ്ഞു അതുമായി യാതൊരു ബന്ധവുമില്ലാത്ത ബോർഡും വച്ചിട്ടുണ്ട് .തണലു കിട്ടാൻ ഷീറ്റുകളിട്ടിട്ടുണ്ട്.തൊട്ടടുത്തു വാട്ടർ ടാങ്കുണ്ട് .ടാങ്കിനു ഘടിപ്പിച്ച പൈപ്പുമു ണ്ട്‌ .തോട്ടക്കാരനില്ല.അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധ ചെടികൾക്ക് കിട്ടുന്നില്ല .കൃത്യമായ മാനേജ്മെന്റില്ല .കാടുപിടിച്ചു ഉപേക്ഷിക്കപ്പെട്ട തോട്ടം കാണുമ്പോൾ മനസ്സിൽ നൊമ്പരം നിറയും .ഇങ്ങിനെ പോയാൽ  ഈ തോട്ടം നശിച്ചുപോകും .അടുത്ത തലമുറക്ക് അതി പ്രധാനമായ അറിവുകൾ പകരാൻ ആവിഷ്കരിക്കപ്പെട്ട അതി സുന്ദരമായ ഒരു പ്രോജക്ട് ഇങ്ങിനെ തകർക്കുകയാണല്ലോ.ഇതിനെതിരെ പ്രതിഷേധിക്ക ണം .ചെടികൾക്ക് വേണ്ടുന്ന ദൈനം ദിന പരിചരണം ഉറപ്പു വരുത്താനും ഭാവനാ സമ്പന്ന മായ ഈ പ്രോജക്ടിനെ എത്രയും പെട്ടെന്ന് പിനരുജ്ജീവിപ്പിക്കാനും വേണ്ടുന്ന നടപടികൾ എടുക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോടും നാട്ടുകാരോടും അഭ്യർത്ഥിക്കുന്നു .

കൂട്ടത്തിൽ പറയട്ടെ ,ഔഷധ ചെടികൾ വില്പനക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സൗജന്യമായും ലഭ്യമാക്കുന്ന അതി ബൃഹത്തായ ഒരു നഴ്‌സറി ഔഷധിയുടെ ഉടമസ്ഥതയിൽ  ഇതിനടുത്തു പോലിസ് സ്റ്റേഷൻ റോഡിൽ വിശാലമായ പറമ്പിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട് .
കൂടുതൽ ചിത്രങ്ങൾക്കും വിവരങ്ങൾക്കും http://savenaturesavemotherearth.blogspot.com/
എന്ന ബ്ലോഗ് സന്ദർശിക്കാം .
follow up

STEP 1 :send messages to peoples' representatives .


I HAVE DONE IT. PLS DO IT TO PROTECT THE OUSHADHI GARDEN.