Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, August 10, 2019

ആ ക്കോകാവ് സംരക്ഷണ നടപടികൾ തുടങ്ങി


STEPS TO PROTECT AKKOKAVU ( CONSERVATION OF SACRED GROVE ) ON 3/08/2018
ആക്കോക്കാവില്‍ പച്ചപ്പൊരുക്കാന്‍ കമ്പല്ലൂരിലെ കുട്ടികള്‍
നാശോന്മുഖമായ കമ്പല്ലൂരിലെ ആക്കോക്കാവിനെ പച്ചപ്പണിയിക്കാന്‍ കുട്ടികളുടെ കൂട്ടായ്മ. ഒരുകാലത്ത് നിറഞ്ഞ വനമായിരുന്ന കാവില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറച്ചു മരങ്ങളും പാറപ്പരപ്പും മാത്രം. ഇപ്പോള്‍ ബാക്കിയായ കാവിലെ രണ്ടേക്കര്‍ മണ്ണിനെ പച്ചപ്പണിയിക്കാന്‍ ഒരുങ്ങുകയാണ് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പി ടി എയും എന്‍ എസ് എസും സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സും ജൂനിയര്‍ റെഡ്ക്രോസ്സും. ഈ പ്രവര്‍ത്തനത്തില്‍ അവരോടൊപ്പം കമ്പല്ലൂരിലെ സി ആര്‍ സി ഗ്രന്ഥശാലയും കൈകോര്‍ക്കുന്നു. പിന്‍തുണയുമായി കാവു സംരക്ഷണ സമിതിയും കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീ ബോര്‍ഡും ഒപ്പമുണ്ട്.
ആദ്യഘട്ടമായി കാവില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കും. എല്ലാ മാസവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനവും സംഘാടകരുടെ നേതൃത്വത്തില്‍ ഉണ്ടാകും. വേനല്‍ക്കാലത്ത് സമീപവാസികളുടെ സഹകരണത്തോടെ നനയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. കാവിന്റെ ഭൂമി റവന്യൂ അധികാരികളെക്കൊണ്ട് അളന്നു തിട്ടപ്പെടുത്തുവാനുള്ള നടപടികള്‍ കാവു സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. ദേവസ്വം ബോര്‍ഡിന്റെയും ജനപ്രതിനിധികളുടോയും സഹകരണത്തോടെ മതില്‍ കെട്ടി സംരക്ഷിക്കുവാനുള്ള ശ്രമവും വിജയത്തിലെത്തിക്കും. വരുന്ന പത്തു വര്‍ഷക്കാലം കൊണ്ട് ആക്കോക്കാവിനെ ജൈവസമ്പന്നമായ വനഭൂമിയാക്കി മാറ്റുവാനുള്ള നാടിന്റെ ശ്രമങ്ങള്‍ക്കാണ് വനവല്‍ക്കരണ പരിപാടിയിലൂടെ തുടക്കം കുറിച്ചത്.
കമ്പല്ലൂര്‍ സി ആര്‍ സി പരിസരത്തുനിന്ന് ആരംഭിച്ച കാവു സംരക്ഷണസന്ദേശയാത്ര വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വളണ്ടിയര്‍മാരോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തകരും കാവു സംരക്ഷണ സമിതി ആംഗങ്ങളും പ്രകൃതി സ്നേഹികളും ജാഥയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് കാവിനു സമീപം ചേര്‍ന്ന ഉദ്ഘാടനപരിപാടിയില്‍ കാസറഗോഡ് ഡി വൈ എസ് പി പി കെ സുധാകരന്‍ മുളന്തൈ നട്ടുകൊണ്ട് വനവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാവിന് സ്ഥലം വിട്ടു നല്‍കിയ കെ കെ മോഹനന്‍ നമ്പ്യാര്‍ മാസ്റ്ററെ കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ശ്രീ നാരായണന്‍ പി പൊന്നാടയണിയിച്ച് ആദരിച്ചു. കാവു സംരക്ഷണ സമിതി ചെയര്‍മാന്‍ പി ടി ദിവാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി മാത്യു, എം എം സുലോചന, പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, സ്കൗട്ട് മാസ്റ്ററായ സി ശ്രീകാന്ത്, ഷിജു മോഹന്‍. ടി വി കൃഷണന്‍, കെ പി രമേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി അനില്‍ കമ്പല്ലൂര്‍ നന്ദിയും പറഞ്ഞു. വനവല്‍ക്കരണത്തോടൊപ്പം വളണ്ടിയര്‍മാരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കാവിനുള്ളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനു കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് കെ പി ബൈജു, പി രവീന്ദ്രന്‍, ശിവദാസന്‍, കെ വി രവി, സി വി ദിനേശന്‍, ശ്രീജ സി, രാജേഷ് കെ ഓ, ഷിഖിന്‍ കമ്പല്ലൂര്‍, ഹരികൃഷ്ണന്‍, അനീഷ് പി വി, കെ പി ഗോവിന്ദന്‍, ടാര്‍ലി കെ എ, ‍ഷീജ, സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.-posted by Baiju K P,HSST ,GHSS KAMBALLUR (  FB 03082019 )

Friday, August 2, 2019

തണ്ണീർ ബാങ്കുകൾ

തണ്ണീർ ബാങ്കുകൾ എന്താണ്  ?

WATER BANKS- A NOTE 2/08/2019

മഴക്കുഴികൾ എളുപ്പം വറ്റിപ്പോയേക്കാം എന്നത് കൊണ്ടാണ് തണ്ണീർ ബാങ്കുകൾ  എന്ന  സംവിധാനത്തെ കുറിച്ച് ഗവണ്മെന്റ് ആലോചിച്ചത് .


Thursday, August 1, 2019

ഗ്രെറ്റ തുൻബർഗിന്റെ അനുയായികൾ വീടുകളിലെത്തി 01/08/2019

ഗ്രെറ്റ തുൻബർഗിന്റെ  അനുയായികൾ ഇന്ന് ഞങ്ങളുടെ  വീടുകളിലെത്തി .ഹരിതഗ്രാമം പ്രോജക്ടിൽ ഉൾപ്പെട്ട വീട്ടുകാരുടെ  പ്രഥമ യോഗം അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  ആനപ്പാറ എന്ന സ്ഥലത്തു മേക്കുഴയിൽ രാജുവിന്റെ വീട്ടിൽ വെച്ച്  നടക്കുമെന്നു സൂചിപ്പിച്ച ശേഷം  അതിൽ പങ്കെടുക്കണമെന്നും വീട്ടുകാരോട് അവർ അഭ്യർത്ഥിച്ചു .അനുഭാവപൂർണമായ മറുപടിയാണ് അവർക്കു ലഭിച്ചത് .ആലക്കോട് NSS ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളായ ആ മൂന്നു യുവാക്കളെ ഞാനും അനുഗമിച്ചു .ആലക്കോട് കൊട്ടയാടു മാതൃകാ ഗ്രാമ മേഖലയിലെ  35 വീടുകളിൽ ഹരിതഗ്രാമ പ്രോജക്ടുകളുടെ സാധ്യതയെക്കുറിച്ചു കുട്ടികൾ പറഞ്ഞു .ഓരോരുത്തരും തങ്ങൾ എന്താണ് പറയേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കി വാക്യങ്ങൾ പറഞ്ഞു പരിശീലിച്ച ശേഷം ഉത്തരവാദിത്തത്തോടെ ,വിനയത്തോടെ  വീട്ടുകാരോട് കാര്യങ്ങൾ പറയുന്ന രീതി അഭിനന്ദനീയമായിരുന്നു .സമൂഹത്തിൽ എങ്ങിനെയാണ് ഇടപെ ടെ ണ്ടത് എന്നു പഠിച്ചെടുക്കുകയായിരുന്നു അവർ .ഇത്തരം അർത്ഥ പൂർണമായ പ്രവർത്തനങ്ങളാണ്  കുട്ടികളെ ഗ്രേസ് മാർക്കിന് അർഹമാക്കുന്നത് . 2 മണിക്കൂർ നീണ്ടു നിന്ന പ്രവർത്തനത്തിലൂടെ അവർ ഗ്രാമീണരുമായി ഇടപഴകൽ പഠിക്കുകയും ഗ്രാമജീവിതത്തിന്റെ  മഹത്തായ ചില പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട്‌ .അഭിനന്ദ്  വിനോയ് ,അരവിന്ദ് സുനിൽ ,അഭിജിത് റ്റി  വിനോയ്  എന്നീ വളണ്ടിയർമാരുടെ ഇന്നത്തെ 2 മണിക്കൂർ നടത്തം  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുള്ള ചുവടുവെപ്പുകൾ ആയിരുന്നു എന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ടാകും ?









Monday, July 29, 2019

ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 29/7/2019

Questions which can be incorporated in Harithagramam Survey 29/07/2019  

വീട്ടുടമയുടെ പേര്   :
വീട്ടു നമ്പർ :
വാർഡ് :
ഗ്രാമപഞ്ചായത്ത്  :
ഫോൺ  നമ്പർ :

ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 
1.നിങ്ങളുടെ വീട്ടിൽ   അടുപ്പിൽ / വെളിയിൽ പ്ലാസ്റ്റിക് കത്തിക്കാറുണ്ടോ ?  ഉണ്ട് /തീരെ  ഇല്ല / വല്ലപ്പോഴും 
2.പ്‌ളാസ്റ്റിക് ശേഖരിച്ചു ഹരിത കര്മസേനക്ക് നൽകാറുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
3 .മാലിന്യങ്ങൾ കൂന കൂട്ടിയിട്ടുണ്ടോ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
4 .മാലിന്യങ്ങൾ ചാലുകളിലേക്കു വലിച്ചെറിയാറുണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും
5.വെള്ളം കെട്ടി കിടക്കുന്നതായി കാണുന്നുണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും
6.ഇ വേസ്റ്റ്  ഉണ്ടോ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ ?
7.ഒരു പച്ചക്കറി തോട്ടം ഉണ്ടോ ? നാലു ഇനമെങ്കിലും ?   ഉണ്ട് / ഇല്ല /  ഉണ്ടെങ്കിൽ  ഏതൊക്കെ?
8.ഫല വൃക്ഷങ്ങൾ ഉണ്ടോ ? നാലു ഇനമെങ്കിലും ? ഉണ്ട് / ഇല്ല /  ഉണ്ടെങ്കിൽ  ഏതൊക്കെ?
9. ഔഷധ ചെടികൾ നട്ടിട്ടുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ ?
10.അടുക്കളയിൽ നിന്നുമുള്ള മാലിന്യങ്ങൾ കമ്പോസ്റ്റു ആയി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  ഏതൊക്കെ 
11.മഴവെള്ളം ശേഖരിച്ചു അരിച്ചു വൃത്തിയാക്കി കുടിവെള്ളമായി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ?  ഉണ്ട് / ഇല്ല / ഉടൻ ചെയ്യണമെന്നുണ്ട് .(ഉണ്ടെങ്കിൽ  ഏതു സംവിധാനം   ?)
12.മഴക്കുഴികൾ കുഴിച്ചിട്ടുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര എണ്ണം   ?
13.CFL ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ?  ഉണ്ട് / ഇല്ല  .ഉണ്ടെങ്കിൽ  എത്ര  ? 
14.CFL ബൾബുകൾ LED ബൾബുകൾ ആക്കി മാറ്റാനുള്ള KSEB പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ടോ ?  ഉണ്ട് / ഇല്ല / 
15 .ഫിലമെൻറ് ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ?  ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര  ?
16 .സൗരോർജo വൈദ്യുതോർജ മാക്കി  ഉപയോഗിക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ  എത്ര വാട്ട്  ?
17 .കറന്റിന്റെ പ്രതിമാസ ഉപയോഗം എത്ര യൂണിറ്റ് ? ...................... /  ഓർക്കുന്നില്ല
 ( p h/ consumer. no, .........                                                                                       )
18 .പുകവലി ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും വലിക്കും 
19 .മദ്യപാന  ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ?  ഉണ്ട് / ഇല്ല / വല്ലപ്പോഴും കുടിക്കും 
20.ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ എത്ര ?  ഉണ്ട് / ഇല്ല /  (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
(പ്രമേഹം ,രക്ത സമ്മർദം , ഹൃദ്രോഗം , സ്ട്രോക്ക് ,കാൻസർ ,അമിതവണ്ണം )
21.മറ്റു കിടപ്പു രോഗികൾ ഉണ്ടോ ?      ഉണ്ട് / ഇല്ല (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
22.പാലിയേറ്റിവ് പ്രവർത്തകർ വീട്ടിൽ മാസത്തിൽ ഒരുതവണ  വരാറുണ്ടോ ?  ഉണ്ട്  /  ഇല്ല  / വല്ലപ്പോഴും
23.വീട്ടിൽ ഒരു ലൈബ്രറി ഉണ്ടോ ? ഉണ്ട് / ഇല്ല / കുറച്ചൊക്കെ 
24.പത്തിൽ അധികം എണ്ണം വായനാ പുസ്ത കങ്ങൾ(പാഠപുസ്ത കങ്ങൾ അല്ലാതെ ) ഉണ്ടോ ? ഉണ്ട് / ഇല്ല .
25.പത്രം വായന ഉണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും.(ഉണ്ടെങ്കിൽ ഏത് പത്രം ?                                     )
26.പതിവായി  ഒന്നിലധികം പത്രങ്ങൾ വായിക്കുന്ന ഒരു അംഗം എങ്കിലും ഉണ്ടോ ? ഉണ്ട് / ഇല്ല / (ഉണ്ടെങ്കിൽ ഏത് പത്രങ്ങൾ  ?                                     )
27.ഏതെങ്കിലും സ്വയം തൊഴിൽ സംരംഭം ഉണ്ടോ ( തയ്യൽ /  കോഴിവളർത്തൽ / പശു വളർത്തൽ /       ) ? ഉണ്ട് / ഇല്ല / .(ഉണ്ടെങ്കിൽ ഏത്..?)
28. 65 വയസ്സിനു താഴെയുള്ളവരിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവരുടെ എണ്ണം -
29 .നിങ്ങളുടെ ഗ്രാമത്തിലെ കുളങ്ങൾ /കാവുകൾ / പുഴകൾ /കുന്നുകൾ എന്നിവ യുടെ ഇപ്പോഴത്തെ സ്ഥിതി - വറ്റിപ്പോവുന്നു . /  സംരക്ഷിക്കപ്പെടുന്നു / അറിയില്ല 
30 .ഈ വർഷം നിങ്ങളുടെ ഗ്രാമത്തിൽ / ഗ്രാമ പഞ്ചായത്തിൽ / വീട്ടിൽ  നെൽക്കൃഷി നടക്കുന്നുണ്ടോ ? ഉണ്ട്  / ഇല്ല /  (ഉണ്ടെങ്കിൽ  എവിടെ        ? എത്ര ഏക്കർ.  /  സെൻറ്                 ?)
31.കാലാവസ്ഥാ വ്യതിയാനം എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഉണ്ട്  / ഇല്ല / കുറച്ചൊക്കെ 


തീയതി :                                                                                         ഗൃഹനാഥൻറെ / ഗൃഹനാഥയുടെ ഒപ്പ് 
******************************************************************************************
ഓരോ ചോദ്യത്തിന്റെയും ഉത്തരമായി  വിശദാശംങ്ങൾ ഉണ്ടെങ്കിൽ നമ്പറിട്ടു മറുപുറം ചേർക്കുക .മറുപുറത്തു നേരത്തെ 1 മുതൽ -30 വരെ നമ്പറിട്ടു വെക്കുക .
******************************************************************************************
ഉത്തരം ശേഖരിച്ച വളണ്ടിയറുടെ പേര്  :
ഒപ്പ് :                                                                                             ഫോൺ നമ്പർ 
****************************************************************************************************
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒരു ചുവട് മുന്നോട്ട് www.savenaturesavemotherearth.blogspot.in


നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളൂം 9447739033 എന്ന  നമ്പറിൽ ൽ അറിയിക്കുക .or Write to radhakrishnan2019@gmail.com

download this file in pdf

Saturday, July 27, 2019

ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു




ആലക്കോട്കൊട്ടയാട്  കവല  ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ  നടന്നു .ആലക്കോട്‌  N S S ഹയർ സെക്കന്ററി സ്‌കൂൾ  നാഷണൽ സർവീസ്  സ്‌കീം  ഒന്നാം  വർഷ  വളണ്ടിയർമാർ ,പ്രോഗ്രാം ഓഫിസർ   പ്രേംകുമാർ മാസ്റ്റർ , ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം സെക്രട്ടറി ബെന്നി തോമസ് .രാധാകൃഷ്ണൻ സി കെ  എന്നിവർ പങ്കെടുത്തു .നല്ല സഹകരണമാണ് ലഭിച്ചത് .കൊട്ടയാട്  കവല യിൽ ഈ വർഷം  30  വീടുകളെയെങ്കിലും ഉൾപ്പെടുത്തി  മാതൃകാ ഗ്രാമ  പ്രവർത്തനം  നടത്താൻ ഉദ്ദേശിക്കുന്നു .  

ഇന്ന്ശനിയാഴ്ച 27 / 07 / 2019  രാവിലെ  9 .30 മുതൽ 12 .45 വരെ  നാഷണൽ സർവീസ് സ്കീമിന്റെ  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ   പ്രാഥമിക സർവ്വേ  നടത്തി  .30 വീടുകൾ സന്ദർശിച്ചു .ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു .അടുത്ത ഞായറാഴ്ച 4/ 08 / 2019 ന്  വൈകുന്നേരം 4 മണിക്ക്  ദത്തുഗ്രാമ പ്രദേശത്തെ വീട്ടുകാരുടെ പ്രാഥമിക യോഗം നടക്കുന്നതാണ് .

താഴെ കൊടുത്ത പ്രോജക്ടുകൾ വിഭാവനം ചെയ്തിട്ടുണ്ട് .
1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ  വേണ്ടത് ചെയ്യാൻ 
2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ 
 3 .കിണർ റീചാർജിംഗ്‌ നടപ്പിലാക്കാൻ 
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ  .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം 
6 .സാമൂഹിക സർവ്വേ 
7 .ഫിലമെൻറ്  , CFL ബൾബുകളുടെ  ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . വായനക്കൂട്ടവും  കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികളും  .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത  നേടാനായുള്ള പ്രവർത്തനം (  DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ  വീട്ടിലും  ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും . 

11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും  
-

( CKR ;9447739033;  24/7 / 2019 :  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരു ചെറിയ ചുവട് വെപ്പ്  )










[7:01 PM, 7/27/2019] Radjakrishnan: ചർച്ചയിൽ പങ്കെടുത്ത വളണ്ടിയർമാരുടെ പേരും സർവേ ചോദ്യങ്ങൾ ചോദിച്ച വളണ്ടിയർമാരുടെ പേരും .
[7:05 PM, 7/27/2019] Premkumar NSS Alakode: AKShara Murali, Nandana Mohanan ,Archana Thomaട, Shiyas Shaji, AKhila Lakshmanam,
[7:05 PM, 7/27/2019] Premkumar NSS Alakode: Nandu Rajeev
[7:09 PM, 7/27/2019] Radjakrishnan: എത്ര വീടുകൾ ? പ്രധാനമായി ശ്രദ്ധയിൽ പെട്ട കാര്യം ? വളണ്ടിയർമാരുടെ അഭിപ്രായം ?
[7:19 PM, 7/27/2019] Premkumar NSS Alakode: 32 വീടുകൾ. നന്നായി സഹകരിച്ചു വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നു. മിക്കവീടുകളിലും കിണർ, ചെറിയ പൂന്തോട്ടം, പ്ലാസ്റ്റിക് മാലിന്യങ്ങൾ പറമ്പിൽ വലിച്ചെറിയുന്നില്ല, പറമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല, Drainage, എന്നിവയുണ്ട്.പല വീടുകളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമേ കണ്ടുള്ളൂ. വളണ്ടിയർമാർക് നല്ലൊരു അനുഭവമായിരുന്നു.
FB COMMENT
Subin Ck Cheriya chuvaduvepp alla mashe...valiya mattangal undakum...#support

Friday, July 26, 2019

കൊട്ടയാട് കവല യിൽഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന

ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന  26/ 07 / 2019 

ആലക്കോട്കൊ ട്ടയാട്  കവല യിൽ ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന നടന്നു .ആലക്കോട്‌  NSS ഹയർ സെക്കന്ററി സ്‌കൂൾ  നാഷണൽ സർവീസ്  സ്‌കീം  പ്രോഗ്രാം ഓഫിസർ   പ്രേംകുമാർ മാസ്റ്റർ ,  ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം പ്രസിഡണ്ട് രാജു  മേക്കുഴയിൽ , സെക്രട്ടറി ബെന്നി തോമസ് ,ജോയിൻറ് സെക്രട്ടറി സുരേഷ് ,രാധാകൃഷ്ണൻ സി കെ എന്നിവർ പങ്കെടുത്തു .


കൊട്ടയാട്  കവല യിൽ 25 വീടുകളെയെങ്കിലും ഉൾപ്പെടുത്തി  മാതൃകാ ഗ്രാമ  പ്രവർത്തനം  നടത്താൻ ഉദ്ദേശിക്കുന്നു .  


നാളെ ശനിയാഴ്ച 27 / 07 / 2019  രാവിലെ  9 .30 മുതൽ  നാഷണൽ സർവീസ് സ്കീമിന്റെ  വളണ്ടിയർമാരുടെ  നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ   പ്രാഥമിക സർവ്വേ  നടത്താൻ തീരുമാനമായി .


കൂടാതെ വരുന്ന ഞായാറാഴ്ച  04 / 08 / 2019 ന് വൈകു .4 മണിക്ക് മേഖലയിലെ വീടുകളുടെ പ്രതി നിധികളുടെ ആലോചനായോഗം നടത്തി  പ്രവർത്തന  സമിതി രൂപീകരിക്കാനും തീരുമാനിച്ചു .


നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെ കുറിച്ച്  ചർച്ച നടന്നു .താഴെ കൊടുത്ത പ്രോജക്ടുകൾ നടത്താമെന്നു പൊതു അഭിപ്രായമുണ്ടായി .


1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ  വേണ്ടത് ചെയ്യാൻ 

2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ 
 3 .കിണർ റീചാർജിംഗ്‌ നടപ്പിലാക്കാൻ 
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ  .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം 
6 .സാമൂഹിക സർവ്വേ 
7 .ഫിലമെൻറ്  , CFL ബൾബുകളുടെ  ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികൾ .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത  നേടാനായുള്ള പ്രവർത്തനം (  DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ  വീട്ടിലും  ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും . 
11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും  

****************************************************************************






Thursday, July 25, 2019

പ്രതിരോധ പ്രവർത്തനമായി ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ 25/07/2019

Let there be green villages to resist climate change  

ആലക്കോടു  നരിയമ്പാറ കോളനിയിൽ  ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള  അനശ്വര വനിതാ  സ്വയം സഹായ സംഘ ത്തിൽ  "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ സംസാരിക്കാൻ എൻ്റെ അയൽക്കാരി ലിസി ജോയ് സ്നേഹ  പൂർവം ഒരു അവസരം തന്നു .അരമണിക്കൂർ സംസാരിച്ചു .

നമ്മളെങ്ങിനെ നമ്മളായോ ആ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുകയാണ് .പണാധിപത്യത്തിലേക്കു നാട് മാറുകയാണ് .പഴയകാലത്തെ അയിത്തവും അനാചാരങ്ങളും അസമത്വങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുകയാണ് . ബ്രാഹ്‌മണ്യ മേധാവിത്തം തിരിച്ചുകൊണ്ടുവരണമെന്നാണ് ജഡ്ജി പ്രസംഗിക്കുന്നത് .വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലേക്ക് ഭീകര വിരുദ്ധ നിയമവും ഭേദഗതി ചെയ്യപ്പെടുകയാണ് . ഗ്രാമ ഗ്രാമാന്തരങ്ങളിൽ സ്വാതന്ത്ര്യ സമര കാല ഘട്ടത്തിലെന്ന പോലെ ഐക്യ നിര കെട്ടിപ്പടുക്കണം .സ്വയം സഹായ സംഘങ്ങൾ ഈ ബോധത്തോടെ തന്നെ പ്രവർത്തിക്കാനുണ്ട് .കേവലം സാമ്പത്തികസഹായ സമിതികൾ ആവുന്നതിലപ്പുറം ശ്രദ്ധ കൊടുക്കാനുണ്ട് .സ്വാതന്ത്ര്യം എന്ന പദത്തെ കേവലം നിസ്സാരമായി കാണരുത് .ഇന്ന് ഈ യോഗത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് കഴിയുന്നത് എത്രയോകാലത്തെ ത്യാഗഭരിതമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ കൊണ്ടാണ് .ഉത്തരവാദിത്ത  പൂർണമായ സ്വാതന്ത്ര്യമാണ്  പ്രധാനം . ഗാന്ധിയുടേയും നെഹ്‌റുവിന്റെയും കാഴ്ചപ്പാടിൽ സ്വാതന്ത്ര്യത്തിനു രണ്ടു തലങ്ങളുണ്ടായിരുന്നു .ഒന്ന് ബ്രിട്ടീഷ്  ആധിപത്യത്തിനെതിരേയുള്ള പ്രതിരോധം രണ്ട് സാമൂഹ്യ അനീതികൾക്കെതിരെയുള്ള  പ്രതിരോധം ,ഈ രണ്ടു തലത്തിലുള്ള പ്രവർത്തനങ്ങളും ഇന്നും ഓരോ ദിവസവും ശക്തമായി തുടരേണ്ടതുണ്ട് .ഇന്ന് പോരാട്ടം ബ്രിട്ടീഷുകാരോടല്ല , പണാധിപത്യത്തിനെതിരെ , വംശാ ധിപത്യത്തിനെതിരെ. കുടുംബാധിപത്യത്തിനെതിരെ . ഇങ്ങിനെ പ്രതി രോധ പ്രവർത്തനങ്ങൾ  തുടരാൻ  നിരന്തരസമ്പർക്കത്തിനും  ഐക്യത്തിനും നിലനിൽപ്പിനും ഉതകുന്ന  സാമൂഹ്യ പ്രോജക്ടുകൾ ചെയ്യണം .അതിന്റെ കൂടെ നാം ജീവിക്കുന്ന ഭൂമി വാസയോഗ്യമായി തുടരുകയും വേണം .നമുക്ക് നമ്മുടെ പൂർവികാരിൽ  നിന്നു കിട്ടിയ ഈ നല്ല മണ്ണ് ,നല്ല വെള്ളം,നല്ല വായു .നമ്മുടെ കുട്ടികൾക്ക്  നല്ലതായി കൈമാറാൻ കഴിയുമോ . കൃഷിയെ ക്കുറിച്ചു നമുക്കുണ്ടായിരുന്ന അറിവുകൾ ..പക്ഷികൾ മരങ്ങൾ  ജീവജാലങ്ങൾ ഇവയുടെ പരസ്പരബന്ധം ഇതൊക്കെ  നമ്മുടെ കുട്ടികൾ മനഃപാഠമാക്കുന്നതിനപ്പുറം അവർ കാര്യമായി എടുക്കുന്നുണ്ടോ ? ഇക്കാലത്തു പേപ്പട്ടികടിയെക്കുറിച്ചു ധാരാളം  വരുന്നില്ലേ തെരുവ് പട്ടികൾ പെരുകു ക യില്ലേ എന്താണ് കാരണം  ? ( കഴുകന്മാരുടെ എണ്ണം കുറഞ്ഞതും പട്ടികൾ പെരുകുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കി )

ഇങ്ങനെ  കാര്യങ്ങൾ  വായിച്ചറിയുന്ന , ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം അറിയുന്ന,  പക്ഷികളെ സ്നേഹിക്കുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്ന കുട്ടി അതിനെ കൊല്ലാൻ ശ്രമിക്കുമോ ? അങ്ങിനെ സ്നേഹം നിറഞ്ഞ മനസ്സോടെ വളർന്നു വരുന്ന ഒരു കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഒരു മനുഷ്യനെ കൊല്ലാൻ നടക്കുമോ ?


അത് കൊണ്ടാണ് പറയുന്നത് ജൈവവൈവിധ്യ പഠനം നടക്കണം. .കുട്ടികളുടെ പങ്കാളിത്തത്തോടെ അത്തരം പ്രവർത്തനങ്ങൾക്ക് ഈ സംഘം പിന്തുണ കൊടുക്കണം .അത്തരം പ്രോജക്ടുകൾ സ്‌കൂൾ  ക്ലബുകൾ ,ഗ്രാമപഞ്ചായത്തു തുടങ്ങിയവയുടെ പിന്തുണയോടെ നടത്തണം .അതുപോലെ ചെയ്യാവുന്ന പ്രവർത്തനമാണ് പ്ലാസ്റ്റിക് നീക്കം ചെയ്യൽ .ഇന്നലെ    നനഞ്ഞോലിക്കുന്ന   ഒരു ഓടിട്ട  വീട്  റിപ്പയർ  ചെയ്യുന്ന ശ്രമദാനത്തിൽ  പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ  നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല .വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .ഒരു പക്ഷെ ഇക്കാര്യം പറയാൻ ആണ് ഞാൻ വന്നത് .പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക്‌ മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ 
1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം 
2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ  ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും . 

         അത്     കൊണ്ട്  ഒരു കാരണവശാലും  പ്ലാസ്റ്റിക്   കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .20 രൂപാ യും കൊടുക്കുക .ഈ  പ്രവർത്തനം ഗ്രൂപ്പിലെ  എല്ലാ അംഗങ്ങളുടെ വീട്ടിലും  നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള പ്രവർത്ത നം  നിരന്തരം നടത്തുന്നത് പ്രതിരോധ പ്രവർത്തനത്തിന്റ ഭാഗമാണ് .ഇനി ജലസംരക്ഷണത്തിന്റെ കാര്യം നോക്കാം .മഴ ഇപ്പോൾ നന്നായി പെയ്യുന്നുണ്ടല്ലോ .നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ  ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ്‌ പോലുള്ള  ജലസംരക്ഷണ  പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം  വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട്‌ .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം  തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .
നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ  ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ്‌ പോലുള്ള  ജലസംരക്ഷണ  പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം  വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട്‌ .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം  തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .ഞ്ഞു  വന്നത് ഇതാണ് .  പൂർവതലമുറ നമ്മളെ ഏൽപ്പിച്ച നല്ല മണ്ണ് ,നല്ല വെള്ളം , നല്ല  വായു വരും തലമുറയെ തിരിച്ചേൽപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഈ സംഘവും ഏറ്റെടുക്കേണ്ടതുണ്ട് .

പ്രായമായവരെ നന്നായി പരിപാലിക്കണം . പാലിയേറ്റിവ് കെയർ  പ്രവർത്തനങ്ങൾ നടക്കണം . മണ്ണിലെ രാസവസ്തുക്കൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജൈവ പച്ചക്കറി തോട്ടം,ജൈവലോഷൻ നിർമാണം ,സോപ്പ് നിർമാണം ഇവയൊക്കെ സ്വാശ്രയ ശീലം വർദ്ധിപ്പിക്കുന്ന പ്രതിരോധ പ്രവർത്തന ങ്ങൾ ആണ് .ആരോഗ്യ രംഗത്തെ അടിസ്ഥാന പാഠങ്ങളും മറക്കരുത് .സോപ്പ്‌     ഉ പയോഗിച്ചു കൈ കഴുകുന്നത് പോലും ഇപ്പോഴും അശ്രദ്ധമായാണ് .20 സെക്കന്റു നേരമെങ്കിലും സോപ്പുലായനി കൈയിൽ സ്പർശിച്ചിരിക്കേണ്ടതുണ്ട് അണുക്കൾ നശിക്കാൻ .ഇതൊക്കെ കുട്ടികളെയും ഓർപ്പിക്കുന്ന വിധത്തിലുള്ള അവരുടെ അറിവിന്റെ തിരിച്ചറിവിൻറെ ഭാഗമാകുന്ന വിധത്തിൽ വായനയെ ശക്തിപ്പെടുന്ന വിധത്തിൽ പദ്ധതികളു ണ്ടാവണം .നിങ്ങളുടെ യൂണിറ്റിൽ വീടുകളോട്  ചേർന്ന് 25 -30 വീടുകൾ ഉൾപ്പെടുന്ന മാതൃകഗ്രാമ പ്രവർത്തനം തുടങ്ങുക .അഞ്ചു പ്രോജക്ടുകളെങ്കിലും തിരഞ്ഞെടുത്തു ഈ വർഷം മുഴുമി   പ്പി ക്കുക  . ജൈവവൈവിധ്യ പഠനം , കിണർ റീചാർജിങ് , പാലിയേറ്റിവ് കെയർ , ജൈവ ലോഷൻ,സോപ്പ് നിർമാണം , പ്ലാസ്റ്റിക് നിർമാർജനം , ആരോഗ്യക്ലാസ്സുകൾ ...എന്നിങ്ങനെ അപ്പോൾ  തൊട്ടടുത്ത വീടുകളും ഇത്തരം കാര്യങ്ങൾ ചെയ്തു തുടങ്ങും .അങ്ങിനെ കേരളത്തെ മാറ്റാൻ ,ഭാരത ത്തെ മാറ്റാൻ  പ്രതിരോധ പ്രവർത്തനമായി  ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ .സ്വാശ്രയ ശീലവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെ .( ആലക്കോടു  നരിയമ്പാറ കോളനിയിൽ  ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള  അനശ്വര വനിതാ  സ്വയം സഹായ സംഘ ത്തിൽ  "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ നടത്തിയ പ്രസംഗത്തിൻ്റെ  ചുരുക്കം)

*******************************************************************


വീട്ടു പറമ്പത്തെ പുതിയ വിരുന്നുകാരൻ (23/07/2019 )