Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Sunday, September 22, 2019
Monday, August 12, 2019
ഹരിത ഗ്രാമത്തിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം
ഹരിത ഗ്രാമത്തിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം
Help to the flood relief camps from model green village ALAKODE
12/08/ 2019 : ആലക്കോട് ഹയർ സെക്കൻ ററി സ്കൂൾ എൻ എസ് എസ് യൂനിറ്റ് മുഖാന്തിരം തളിപ്പറമ്പ് താലൂക്ക് ഓഫിസിലെ കളക്ഷൻ സെന്റർ വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആലക്കോട് ടൗൺ വ്യാപാര സ്ഥാപനങ്ങൾ ഹൃദയപൂർവം നൽകിയ നിത്യോപയോഗ വസ്തുക്കൾ വളണ്ടിയർമാർ ഏറ്റു വാങ്ങി.പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ ഈ ശേഖരണത്തിൽ ലഭിച്ച വസ്തുക്കൾ സമീപത്തെ കളക്‌ഷൻ സെന്ററായ തളിപ്പറമ്പ് താലൂക്ക് ഓഫിസിലേക്കു കൈമാറി .ഹരിത ഗ്രാമ പ്രതിനിധി എന്ന നിലയിൽ ഞാനും രാവിലെ പത്തര മണി മുതൽ ഒന്നര മണി വരെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അഞ്ഞൂറ് രൂപ മുടക്കി 7 നാപ്കിനുകൾ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട് .
Sunday, August 11, 2019
4 / 8/2019 ഓരോ വീട്ടിലും ഓരോ ഔഷധത്തോട്ടം
4 / 8/2019 : A HERBAL GARDEN IN EACH HOUSE: ARYAVEPPU PLANTS DISTRIBUTED
ഓരോ വീട്ടിലും ഓരോ ഔഷധത്തോട്ടം ഉറപ്പാക്കുന്നതിനായുള്ള വേപ്പു ഗ്രാമം പദ്ധതിയുടെ ഭാഗമായി യോഗത്തിൽ പങ്കെടുത്തവർക്കെല്ലാം ഓരോ വേപ്പിൻ തൈ വീതം വിതരണം ചെയ്തു.നാഷണൽ സർവീസ് സ്‌കീം വളന്റിയർമാർ നേതൃത്വം നൽകി .ആലക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പദ്ധതിയുടെ ഭാഗമായാണ് വേപ്പു ഗ്രാമം പദ്ധതി നടപ്പിലാക്കുന്നത് .45 വീടുകളിൽ ഇതോടെ ആര്യ വേപ്പ് നട്ടു വളർത്താൻ തുടങ്ങിയിട്ടുണ്ട് .

Saturday, August 10, 2019
03 / 08 / 2019 ഹരിത ഗ്രാമം ഉത്ഘാടനം ചെയ്തു .
Model green village inaugurated in Alkaode
03 / 08 / 2019 ആലക്കോട് കോട്ടയാടു കവല ഹരിത ഗ്രാമം ഗ്രാമപഞ്ചായത്തു മെമ്പർ ജോസഫ് സേവ്യർ ( ഔസേപ്പച്ചൻ) ഉത്ഘാടനം ചെയ്തു .
ആലക്കോട് എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂൾ നാഷനൽ സർവീസ് സ്കീം യൂനിറ്റിന്റെയും കൊട്ടയാട് കവല മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ഹരിത ഗ്രാമ പ്രൊജക്ട് ഗ്രാമപഞ്ചായത്ത് മെമ്പർ ജോസഫ് വർഗീസ് ഉൽഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് മുരളീദാസ് അധ്യക്ഷത വഹിച്ചു. മാതൃകാ സ്വയം സഹായ സംഘം പ്രസിഡന്റ് രാജു മേക്കുഴയിൽ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി.മാതൃകാ സ്വയംസഹായ സംഘം സെക്രട്ടറി ബെന്നി തോമസ് , സംഘാംഗങ്ങളായ സുരേഷ്, സി.കെ.രാധാകൃഷ്ണൻ , കൃഷ്ണകുമാർ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറിസിന്ധുകുമാരി ഇ വി ,എൻ എസ് എസ് വളണ്ടിയർ രവിശങ്കർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സ്കൂൾ സ്റ്റാഫംഗം ഡോ. ദീപേഷ് കൃതഞ്ജത രേഖപ്പെടുത്തി.
പത്ര റിപ്പോർട്ടിൽ ജോസഫ് സേവ്യർ ( ഔസേപ്പച്ചൻ) എന്ന ഭാഗത്തു പിശക് വന്നിട്ടുണ്ട് .നിർവ്യാജം ഖേദിക്കുന്നു .

ആ ക്കോകാവ് സംരക്ഷണ നടപടികൾ തുടങ്ങി
STEPS TO PROTECT AKKOKAVU ( CONSERVATION OF SACRED GROVE ) ON 3/08/2018
ആക്കോക്കാവില്‍ പച്ചപ്പൊരുക്കാന്‍ കമ്പല്ലൂരിലെ കുട്ടികള്‍
നാശോന്മുഖമായ കമ്പല്ലൂരിലെ ആക്കോക്കാവിനെ പച്ചപ്പണിയിക്കാന്‍ കുട്ടികളുടെ കൂട്ടായ്മ. ഒരുകാലത്ത് നിറഞ്ഞ വനമായിരുന്ന കാവില്‍ കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ ബാക്കിയായത് കുറച്ചു മരങ്ങളും പാറപ്പരപ്പും മാത്രം. ഇപ്പോള്‍ ബാക്കിയായ കാവിലെ രണ്ടേക്കര്‍ മണ്ണിനെ പച്ചപ്പണിയിക്കാന്‍ ഒരുങ്ങുകയാണ് കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പി ടി എയും എന്‍ എസ് എസും സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സും ജൂനിയര്‍ റെഡ്ക്രോസ്സും. ഈ പ്രവര്‍ത്തനത്തില്‍ അവരോടൊപ്പം കമ്പല്ലൂരിലെ സി ആര്‍ സി ഗ്രന്ഥശാലയും കൈകോര്‍ക്കുന്നു. പിന്‍തുണയുമായി കാവു സംരക്ഷണ സമിതിയും കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീ ബോര്‍ഡും ഒപ്പമുണ്ട്.

ആദ്യഘട്ടമായി കാവില്‍ വൃക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കും. എല്ലാ മാസവും തൈകളുടെ വളര്‍ച്ച നിരീക്ഷിക്കാനുള്ള സംവിധാനവും സംഘാടകരുടെ നേതൃത്വത്തില്‍ ഉണ്ടാകും. വേനല്‍ക്കാലത്ത് സമീപവാസികളുടെ സഹകരണത്തോടെ നനയ്ക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. കാവിന്റെ ഭൂമി റവന്യൂ അധികാരികളെക്കൊണ്ട് അളന്നു തിട്ടപ്പെടുത്തുവാനുള്ള നടപടികള്‍ കാവു സംരക്ഷണ സമിതികളുടെ നേതൃത്വത്തില്‍ നടപ്പിലാക്കും. ദേവസ്വം ബോര്‍ഡിന്റെയും ജനപ്രതിനിധികളുടോയും സഹകരണത്തോടെ മതില്‍ കെട്ടി സംരക്ഷിക്കുവാനുള്ള ശ്രമവും വിജയത്തിലെത്തിക്കും. വരുന്ന പത്തു വര്‍ഷക്കാലം കൊണ്ട് ആക്കോക്കാവിനെ ജൈവസമ്പന്നമായ വനഭൂമിയാക്കി മാറ്റുവാനുള്ള നാടിന്റെ ശ്രമങ്ങള്‍ക്കാണ് വനവല്‍ക്കരണ പരിപാടിയിലൂടെ തുടക്കം കുറിച്ചത്.
കമ്പല്ലൂര്‍ സി ആര്‍ സി പരിസരത്തുനിന്ന് ആരംഭിച്ച കാവു സംരക്ഷണസന്ദേശയാത്ര വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ മോഹനന്‍ ഫ്ലാഗ് ഓഫ് ചെയ്തു. വളണ്ടിയര്‍മാരോടൊപ്പം ഗ്രന്ഥശാലാ പ്രവര്‍ത്തകരും കാവു സംരക്ഷണ സമിതി ആംഗങ്ങളും പ്രകൃതി സ്നേഹികളും ജാഥയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് കാവിനു സമീപം ചേര്‍ന്ന ഉദ്ഘാടനപരിപാടിയില്‍ കാസറഗോഡ് ഡി വൈ എസ് പി പി കെ സുധാകരന്‍ മുളന്തൈ നട്ടുകൊണ്ട് വനവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. കാവിന് സ്ഥലം വിട്ടു നല്‍കിയ കെ കെ മോഹനന്‍ നമ്പ്യാര്‍ മാസ്റ്ററെ കമ്പല്ലൂര്‍ ശ്രീ ഭഗവതീക്ഷേത്രം ട്രസ്റ്റീബോര്‍ഡ് ചെയര്‍മാന്‍ ശ്രീ നാരായണന്‍ പി പൊന്നാടയണിയിച്ച് ആദരിച്ചു. കാവു സംരക്ഷണ സമിതി ചെയര്‍മാന്‍ പി ടി ദിവാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ പി മാത്യു, എം എം സുലോചന, പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, സ്കൗട്ട് മാസ്റ്ററായ സി ശ്രീകാന്ത്, ഷിജു മോഹന്‍. ടി വി കൃഷണന്‍, കെ പി രമേശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്‌മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍ സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി അനില്‍ കമ്പല്ലൂര്‍ നന്ദിയും പറഞ്ഞു. വനവല്‍ക്കരണത്തോടൊപ്പം വളണ്ടിയര്‍മാരുടേയും സന്നദ്ധപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ കാവിനുള്ളില്‍ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനു കൈമാറി. പ്രവര്‍ത്തനങ്ങള്‍ക്ക് കെ പി ബൈജു, പി രവീന്ദ്രന്‍, ശിവദാസന്‍, കെ വി രവി, സി വി ദിനേശന്‍, ശ്രീജ സി, രാജേഷ് കെ ഓ, ഷിഖിന്‍ കമ്പല്ലൂര്‍, ഹരികൃഷ്ണന്‍, അനീഷ് പി വി, കെ പി ഗോവിന്ദന്‍, ടാര്‍ലി കെ എ, ഷീജ, സി കെ രാധാകൃഷ്ണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.-posted by Baiju K P,HSST ,GHSS KAMBALLUR ( FB 03082019 )
Friday, August 2, 2019
Subscribe to:
Posts (Atom)