ചെറുകിട സോപ്പ് , ലോഷൻ നിർമാണം എങ്ങിനെ ?CLICK HERE THE PROCESS OF SOAP MAKING AT HOME ***************************************************************************
Lotion and Soap making training, NORTH KERALA
CKR 9447739033
LKR 9495261871
GIRIJA TEACHER 9539374440
FOR SOAP KITS (65-90)AND LOTION KITS(250/- ),MOULDS (525/-)
Swadeshi rural development centre,Kovvapally kanhangad
11-12-2019 ;സോപ്പു നിർമ്മാണം മട്ടന്നൂർ മേഖലയിൽ തുടങ്ങി.ഇതോടെ ഈ വർഷം 200 സോപ്പുകൾ ആയി ( ലക്ഷ്യം 10000 ! )
1. SELF ,ALAKODE 20- നിർമ്മാണച്ചിലവ് 270 രൂപ
2. RAJU MEKUZHAYIL,ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
3. DEEPA ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
4. RAJAGOPALAN ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
5. JOSEPH ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
6. RAJAN ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
7. BENNY ALAKODE 20-നിർമ്മാണച്ചിലവ് 270 രൂപ
8. PADMINI AMMA MATTANNUR 20 -നിർമ്മാണച്ചിലവ് 270 രൂപ
9. SARASWATHI AMMA MATTANNUR 20-നിർമ്മാണച്ചിലവ് 270 രൂപ
10. SHAJI MATTANNUR 20-നിർമ്മാണച്ചിലവ് 270 രൂപ
കൊല്ലാട ഇ എം.എസ് പഠനകേന്ദ്രം & ഗ്രന്ഥാലയത്തിന്റെ സ്വാന്ത്വന പരിചരണ രംഗത്തെ ഇടപെടലിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ യൂണിറ്റ് രൂപീകരിച്ചു.കമ്പല്ലൂർ സ്കൂൾ മുൻ അധ്യാപകനും പാലിയേറ്റീവ് മേഖലയിൽ മികച്ച പ്രവർത്തകനുമായ ശ്രീ. രാധാകൃഷ്ണൻ സി.കെ യൂണിറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.പരിപാടിയോടനുബ്ധിച്ച് വിപുലീകരിച്ച രക്തദാനസേനയുടെ പ്രകാശനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി കെ മോഹനൻ കമ്പല്ലൂർ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തകനായ രൂപേഷ് കെ വി ക്ക് കൈമാറി നിർവ്വഹിച്ചു.കൂടാതെ കൊല്ലാട പാലീയേറ്റീവ് യുണിറ്റിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുതിനായുള്ള സാമ്പത്തിക സഹായത്തിനായി മുനയം കുന്ന് സൈബർവിംഗ് വാട്ട്സപ്പ് കൂട്ടായ്മ സ്വരൂപിച്ച തുക കൂട്ടായ്മയുടെ ട്രഷറർ ദിപിൻ കെ.കെ യോഗത്തിൽ വച്ച് കെ ദാമോദരന് കൈമാറി. യോഗത്തിൽ കമ്പല്ലൂർ പ്രദേശത്തെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച അഗസ്റ്റ്യൻ മാസ്റ്റർ, കമ്പല്ലൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സെക്രട്ടറി കെ.പി ബൈജു എന്നിവർ ആശംസ അറിയിച്ചു.പ്രസ്തുത യോഗത്തിൽ ഗ്രന്ഥാലയം പ്രസിഡണ്ട് ശിവദാസ് എൻ.വി അധ്യക്ഷത വഹിച്ചു .സെക്രട്ടറി രവി.കെ.വി സ്വാഗതം പറഞ്ഞു. ദീപക്.പി വി നന്ദി പ്രകാശിപ്പിച്ചു.
പരിപാടിയോട് സഹകരിച്ച മുഴുവൻ നാട്ടുകാർക്കും നന്ദിയറിക്കുന്നതിനോടൊപ്പം പാലിയേറ്റീവ് കെയർ യൂണിന്റെ തുടർ പ്രവർത്തങ്ങൾക്ക് എല്ലാവിധ സഹായങ്ങളും പ്രതീക്ഷിക്കുന്നു. യൂണിറ്റ്ന് ആവശ്യമായ വാട്ടർ ബെഡ്, ഗ്ലൂക്കോ മീട്ടർ, വീൽചെയർ, രക്തസമ്മർദം അളക്കുന്നതിനാവശ്യമായ സ്നിഗ്മോമാനോമീറ്റർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നു.
Many of you addressed the urgent need to increase and subsidised public transport facilities. I am happy to share that only yesterday I flagged off 100 new buses and over 4000 buses are under various stages of procurement. I am confident these buses will be added to Delhi’s public transport fleet over the next year.
I would like to assure you that some of the ideas you have put forth are already being implemented or will be rolled out in the near future.
Radhakrishnan, we are determined to build a cleaner and safer Delhi, and having your suggestions truly helps us do this, together.
Wishing you and your family a happy, safe and green Diwali.
This is a computer generated letter I got c /o the website change .org.
Stll the fact that it is from the chief minister of Delhi and the topic is a very urgent matter-#FightingPollutionTogether. makes me share it with our friends.
പൊതു ഗതാഗതം ശക്തമാക്കുന്നതിനു പുതിയ 100 ബസുകൾ ഇറക്കിയതായും ഇനിയും 4000 ബസ്സുകൾ ഇറക്കുമെന്നും കെജരിവാൾ എഴുതുന്നു .മറ്റു നിർദ്ദേശങ്ങൾ പരിഗണനയിലുണ്ടെന്നും താമസിയാതെ നടപ്പാക്കുമെന്നും മറുപടിയിലുണ്ട് .
19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം
ഹരിതഗ്രാമത്തിൽ വീണ്ടും സോപ്പു നിർമാണം നടത്തി .ഇത്തവണ ഒരു കുടുംബശ്രീ അംഗത്തിനാണ് ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം നൽകിയത് .ആലക്കോട് N S S ഹയർസെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളും സോപ്പ് നിർമ്മാണ പ്രവർത്തനം പരി ചയപ്പെടുകയും തങ്ങളുടെ സ്‌കൂളിലും ഇത്തരം പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു .
************************************************************************
ഇനി ഈ വർഷം 9960 സോപ്പ്‌കൾ കൂടി നിർമിക്കും .
********************************************************************
സോപ്പ് കിറ്റിന്റെ വില - 70 രൂപ
ഉപയോഗിച്ച പാമോയിൽ എണ്ണയുടെ വില -12 0 രൂപ
ആകെ ചെലവ് -190 രൂപ
ലഭ്യമായ അലക്ക് സോപ്പി ന്റെ അളവ് -3.50 kg
ഒരു കിലോ അലക്കു സോപ്പിനു ശരാശരി ഉൽപാദന ചെലവ് - 55 രൂപാ
ഒരു കിലോ അലക്കു സോപ്പിനു ശരാശരി മാർക്കറ്റ് വില - 65-130 രൂപാ .
ഒരു തവണ അലക്കു സോപ്പ് നിർമിക്കുമ്പോൾ ലാഭം 35-240 രൂപ.വീട്ടിൽ നിർമ്മിക്കുന്നത് ജൈവ സോപ്പ് ആണ് എന്ന വ്യത്യാസവമുണ്ട് .മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നില്ല .
***************************************************************************
അലക്കു സോപ്പ് / കുളി സോപ്പ് നിർമ്മാണ പരിശീലനം ആവശ്യമുള്ളവർ 9447739033 എന്ന നമ്പറിൽ വിളിക്കുക - CKR
ചെറുകിട സോപ്പ് നിർമാണം (ശാസ്ത്ര സാഹിത്യ പരിഷത് വിതരണം ചെയ്യുന്ന കിറ്റ് ഉപയോഗിച്ചു കുളി സോപ്പ് നിർമി ക്കുന്ന വിധം ) SOFT SOAP AND BIO LOTION MAKING സോപ്പ് നിർമ്മാണം SOAPMAKING ആവശ്യമായ സാധനങ്ങൾ (1)സോഡിയം ഹൈഡ്രോക്സയിഡ് ( കാസ്റ്റിക് സോഡാ ) (2 )വെളിച്ചെണ്ണ -I KG (3 ) കൂട്ട് എ (filler A) :SODIUM SILICATE (GIVES THE SOAP WEIGHT AND STRENGTH) (4) കൂട്ട് ബി (filler B) : MAGNESIUM SILICATE( TALCUM POWDER;SOLIDIFIES) (5 ) നിറ എണ്ണ (colour oil ) (6) റോസിൻ (rosin)(a solid form of resin obtained from pines and some other plants, പൈൻ മരത്തിന്റെ കറ ;SOAP വേഗം സെറ്റാകാൻ സഹായിക്കുന്നു ) (7) വെള്ളം 350 മില്ലിലിറ്റർ (8) സുഗന്ധ ദ്രവ്യം സ്ഥിരമായി വാങ്ങിവെക്കേണ്ട സാധനങ്ങൾ (1 ) സോപ്പുണ്ടാക്കുന്നതിനുള്ള അച്ചു് ,2 നല്ല കൈയുറകൾ, ,പെട്രോളിയം ജെല്ലി ,പ്ലാസ്റ്റിക് ഷീറ്റ് ,ഒരു സ്റ്റീൽ പാത്രം ,ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റു ,ഒരു തവി ,ഒരു സ്പൂൺ ,WASTE CLOTH നിർമാണരീതി
ഒരു കിലോ എണ്ണക്ക് ആവശ്യമായ സാധന ങ്ങളാണ് പരിഷത്തിന്റെ സോപ്പ് കിറ്റിൽ ഉള്ളത് .ശരാശരി 80 ഗ്രാം തൂക്കമുള്ള 20 കട്ട സോപ്പ് ഇത് കൊണ്ടുണ്ടാക്കാം .
1 .കൈയുറകൾ ധരിക്കുക .ഒരു സ്റ്റീൽ പാത്രത്തിൽ 250 മില്ലി വെള്ളം എടുത്തു അതിൽ കാസ്റ്റിക് സെയ്ദ് നന്നായി ലയിപ്പിക്കുക .ഇതിലേക്ക് കൂട്ട് എ (filler A) ചേർത്ത് നന്നായി ഇളക്കുക .( കാസ്റ്റിക് സോഡ വെള്ളവുമായി പ്രവർത്തിക്കുമ്പോൾ നല്ല ചൂട് അനുഭവപ്പെടും.ഈ ലായനി നന്നായി തണുക്കുവാൻ അനുവദിക്കുക )
2.സോപ്പുണ്ടാക്കുന്നതിനുള്ള അച്ചിന്റെ ഉൾഭാഗത്തു അല്പം പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം അത് നിരപ്പായ സ്ഥലത്തു പ്ലാസ്റ്റിക്ക് ഷീറ്റിനു മുകളിലായി വെക്കുക .(ജെല്ലി പുരട്ടുന്നത് സോപ്പ് പിന്നീട് അച്ചിൽ നിന്നും ഇളക്കിയെടുക്കുന്നതിനു സഹായിക്കും )
3 . ഒരു കിലോ വെളിച്ചെണ്ണ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ( സ്റ്റീൽ പാത്രവുമാകാം )എടുത്തു വെക്കുക ഇതിൽ നിന്നും 25 മില്ലി എണ്ണ ഒരു സ്റ്റീൽഗ്ലാസ്സിലെടുത്തു റോസിൻ ( റോസ് പൊടിയുടെ ചെറിയ പാക്കറ്റ് ) ചേർത്ത് ചൂടാക്കുക .ഇളക്കി ചേർക്കുക .റോസിൻ നന്നായി ലയിച്ച ശേഷം ഗ്ലാസ് തണുക്കുവാൻ അനുവദിക്കുക .(അന്തരീക്ഷ ഊഷ്മാവ് 25 -30 സി യിൽ കൂടുതൽ ഉണ്ടെങ്കിൽ റോസിൻ ചേർക്കാതെ തന്നെ സോപ്പ് കട്ടയാവുന്നതാണ് )
4. എണ്ണയിലേക്ക് (975 gm) step 1നു ശേഷമുള്ള മിശ്രിതം സാവധാനത്തിൽ ഒഴിച്ച് തവി ഉപയോഗിച്ച് ശ്രദ്ധയോടെ 10 മിനിട്ടുഇളക്കുക (.മിശ്രിതം കൈ കൊണ്ട് തൊടരുത് .ദേഹത്താവരുത് .)
5.ഇതിലേക്ക് കൂട്ട് ബി (filler B) അൽപം അല്പമായി ചേർത്ത് മിശ്രിതം കുറുകി വരുവോളം ( ഉദ്ദേശം 20 മിനിട്ടു ) നന്നായി ഇളക്കുക .കുറുകിവരുമ്പോൾ കളർ ചേർത്ത സുഗന്ധദ്രവ്യം ഒഴിച്ച് നന്നായി ഇളക്കുക .ഇതിലേക്ക് step 3 ൽ തയ്യാറാക്കി വെച്ച റോസിൻ മിശ്രിതം ഒഴിച്ചു നന്നായി ഇളക്കുക .അതിനുശേഷം അച്ചിലേക്കു ഒഴിച്ച് നിരത്തുക .
6.നാല് മണിക്കൂർ കഴിഞ്ഞാൽ അച്ചിൽ നിന്നും സോപ്പ് ഇളക്കിയെടുക്കണം .(അപ്പോഴും കയ്യുറ ഉപയോഗിക്കണം) (7 ) സോപ്പ് ഉണ്ടാക്കി 4 ദിവസത്തിന് ശേഷം വേണമെങ്കിൽ കവറിൽ ഇട്ടു വെക്കാം .എന്നാൽ 14 ദിവസങ്ങൾക്കു ശേഷം മാത്രമേ ഉപയോഗിക്കാവൂ .
(8) നിറം ചേർക്കാൻ പാക്കറ്റിൽ ഉള്ള ടൈറ്റാനിയം ഡയോക്സയിഡ് അല്പം എണ്ണയിൽ ചാലിച്ചു ബാ ക്കിയുള്ള എണ്ണയിലേക്ക് ഒഴിക്കുക . (9 ) ജനത സോപ്പിനും സിൽ വർമൂ ൺ സോപ്പിനും റോസിൻ ചേർക്കാറില്ല . ( അവലംബം : പരിഷത് പ്രൊഡക്ഷൻ സെന്റർ പ്രസിദ്ധീകരിച്ച ലഘുലേഖ ) മുന്നറിയിപ്പ് 1 .കാസ്റ്റിക് സോഡാ ശരീരത്തിൽ തട്ടിയാൽ ഉടൻ നല്ലപോലെ വെ ള്ളമൊഴിച്ചു കഴുകുക .പിന്നീട് അല്പം എണ്ണ പുര ട്ടുക 2 .അലൂമിനിയം പാത്രങ്ങൾ സോപ്പു നിർമാണത്തിന് ഉപയോഗിക്കരുത് . 3 . കയ്യുറ നിർബന്ധമായും ഉപയോഗിച്ചിരിക്കണം 4 .ചെറിയ കുട്ടികൾ ഈ രാസവസ്തുക്കൾ കൈകാര്യം ചെയ്യരുത് . -CKR 2/ 10 / 2019 5. പരിഷത് കിറ്റുകൾ അതാതു ജില്ലാ ഓഫീസുകളിൽ ലഭ്യമാണ് .
6. മറ്റു കിറ്റുകൾ ഉപയോഗിക്കുമ്പോൾ പ്രക്രിയയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും .അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ചെയ്യുക .
പരിശീലനം ആവശ്യമെങ്കിൽ വീട്ടിൽ,വന്നു ചെയ്തുതരുന്നതാണ് .ഒരു തവണ മാത്രം .-CKR 9447739033( ഈ വർഷം 10000 സോപ്പുകൾ നിർമ്മിക്കും )
ലോഷൻ നിർമാണം നിർദ്ദേശങ്ങൾ
ആവശ്യമായ അസംസ്കൃത വസ്‌തുക്കൾ - 1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം 2.പൈനോയിൽ 3.പുൽതൈലം (
(കിറ്റു വാങ്ങുന്നതിന് സ്വദേശി സെന്റര്‍,കൊവ്വപ്പള്ളിക്ക് സമീപം,കാഞ്ഞങ്ങാട്;വില 180-200 ;ഫോണ്‍ 9446090893; ലോഷൻ കിറ്റ് വില 250 രൂപ ;സോപ്പ് കിറ്റ് 110 രൂപ as on 2/10/2019 )
രണ്ടു സ്റ്റീല്‍ തവികൾ;
ഒരു വലിയ ബക്കറ്റും ഒരു ചെറിയ ബക്കറ്റും
വെള്ളം-12 ലിറ്ററോളം വലിയ ബക്കറ്റി ല്‍
നിർമിക്കുന്ന വിധം 1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം പൈൻ ഓയിലിന്റെ കൂടെ ബക്കറ്റിൽ ഒഴിക്കുക .2 തവികൾ ഒന്നിനു പുറകെ ഒന്നായി നന്നായി വേഗം വേഗം ഇളക്കുക .കട്ടി പിടിക്കാനോ പാട കെട്ടാനോ അനുവദിക്കരുത് 2.ഈ മിശ്രിതത്തിൽ പുൽതൈലംഒരു ചെറുകുപ്പി നിറയെ ഒഴിക്കുക. ഇളക്കുക 3.(12 ലിറ്റർ )വെള്ളം പതുക്കെ ഒഴിക്കുക ,ഇളക്കുക 4 .അടുത്ത ബക്കറ്റി ലോട്ടും തിരിച്ചും രണ്ടു തവണ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക . 5.ഇനി ലിറ്റർ അളവുള്ള കുപ്പികളിലോട്ടു മാറ്റാം .പ്രകൃതി ദത്ത ലോഷൻ തയ്യാറായി കഴിഞ്ഞു
(ആവശ്യമെങ്കില്‍ ഉട ന്‍ ഉപയോഗിച്ച് തുടങ്ങുക).
12 ലിറ്റര്‍ ലോഷന്‍ ഇങ്ങനെ ലഭിക്കും.
ഒരു ലിറ്ററിന് മുടക്ക് - 21രൂപാ( മാര്‍ക്കറ്റ് നിരക്ക്-46-55 വരെ)
പരിശീലനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഷൻ നിർമാണ ത്തിൻറെ മെച്ചങ്ങൾ ചർ ച്ച ചെയ്തു മെച്ചങ്ങൾ .പാഴാക്കി കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയും ; രാസവസ്തുക്കൾ കുറഞ്ഞ ലായനി പ്രചരിപ്പിക്കുന്നു ; ശുചീകരണ ത്തിന്റെ ചെലവ് വൻ തോതിൽ കുറയും ; സ്വാശ്രയ ശീലം വർധിക്കും