അഭിനന്ദനങ്ങൾ .വളരെ മികച്ച സന്ദേശം നൽകുന്ന ഒരു വിഡിയോ .ശുചിത്വ പരിപാടികളുടെ പ്രാധാന്യം എടുത്തു പറയുന്നു .നല്ല സ്ക്രിപ്റ്റ് ആണ് .അവതരണവും നല്ലത് .കുറച്ചു ചലന ചിത്രങ്ങളും ഉൾപ്പടുത്തമായിരുന്നു .
സത്യത്തിൽ നമ്മൾ ശുചീകരണ പ്ര വ ർത്തനങ്ങളെ അവഹേളിക്കുന്നതിനു പകരം അതിനെ ജീവിത ചര്യയാക്കുകയാണ് വേണ്ടത് .
സി ആർ സി ആന്റ് ഗ്രന്ഥശാല (Kamballr,Kasargod)ഒക്ടോബർ 3ന് രാത്രി 8 മണിക്ക് ഗാന്ധിജിയുടെ 151ാം ജന്മദിനാഘോഷപരിപാടികളുടെ ഭാഗമായി വാട്സ് ആപ്പിൽ ഓൺലൈൻ ക്വിസ് മൽസരം നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്ക് ഉപയോഗിച്ച് ക്വിസ് മൽസരത്തിനുവേണ്ടിയുള്ള ഗ്രൂപ്പിൽ അംഗമാകുക.
രണ്ട് വർഷം നീണ്ടു നിന്ന മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന പരിപാടികളുടെ സമാപന പരിപാടിയുടെ ഭാഗമായി സെപ്തമ്പർ 26 മുതൽ ഒക്ടോബർ 2 വരെ ദേശീയ ഹരിത സേന സ്വച്ഛത വാരം നടത്തുകയാണ്.
കാസർകോട് ജില്ലയിലെ മുഴുവൻ യൂനിറ്റുകളും സാധ്യമാവുന്ന രീതിയിൽ ഓൺലൈനായോ ഓഫ് ലൈനായോ പരിപാടികൾ നടത്തണം.
ഓഫ്‌ലൈൻ പരിപാടിക്ക് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.
An ecobrick is a plastic bottle packed with used plastic to a set density. They serve as reusable building blocks. Ecobricks can be used to produce various items, including furniture, garden walls and other structures.
What not to put in your ecobrick. Remember – the things you put in your ecobrick can't be recycled or won't break down, so be sure not to include metal, paper, card, food waste or glass. Weigh your ecobrick. You need to make sure that your ecobrick is packed as tightly as possible to make it really strong.
In the village of Besao in the Northern Philippines, hospital custodian Jane Liwan set about packing one ecobrick a day to revamp her ailing home that her neighbors had been ridiculing. Two years later her home is a tourist attraction that has been featured in both local and national media.
On the isolated volcano island of Ometepe in Lake Nicaragua, Alvaro Molina, distraught by the plastic waste that had nowhere to go in his community, began eco bricking at his hotel. His community is now one of the cleanest in the country, with dozens of local schools building with ecobricks and a micro-economy formed around ecobrick buying and selling.
In New Mexico, USA, Jo Stodgel has run a community ecobrick project since 2014 through his organization Upcycle Santa Fe. The organization conducts regular ecobrick river cleanups, has built a number of structures at local schools, and also completed an important research project with Los Alamos National Laboratory regarding the offgassing of ecobricks. His organization also encourages the usage of milk cartons as well as bottles to make ecobricks.
In Pune, India a community called Pune Ploggers founded by Vivek Gurav is making eco-bricks out of plastic collected in waste bins. Infrastructure support for the underprivileged communities is the purpose these bricks will serve in alignment to collaborate multiple
In Serbia, math professor Tomislav Radovanovic spent five years turning 13,500 plastic bottles into his dream home. The teacher's former students helped him.
The Alfredo Santa Cruz family of Puerto Iguazu, Argentina, made their home almost entirely from thousands of plastic bottles. Walls, coffee tables, bed platforms and even the steps to get to the front door are made of plastic bottles.
SILENCE IS A CRIME .പരിസ്ഥിതി ആഘാത വിലയിരുത്തൽ ഭേദഗതിയിൽ നിങ്ങളുടെ അഭിപ്രായം ഓഗസ്റ്റ് 11 നു മുൻപ് അറിയിക്കുക .ഇ മെയിൽ മാതൃകക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .പകർത്തരുത് .ഒരേ ഉള്ളടക്കമുള്ളവ തടസ്സപ്പെടുത്താനുള്ള സോഫ്റ്റ്‌വെയർ ഉണ്ട് .മെയിൽ അയക്കാനുള്ള വിലാസം eia2020-moefcc@gov.in
-CKR
***********************************************************************
ദുരന്ത നിവാരണ വാർത്തകൾ വായിക്കുക https://tipsdisastermanagement.blogspot.com/2020/08/blog-post_19.html
************************************************************************
നമ്മുടെ പരിസ്ഥിതിയെ രക്ഷിക്കാൻ ഇനി നമ്മുടെ കൈയ്യിലുള്ളത് വെറും 4 ദിവസം !കഴിഞ്ഞ ദിവസമാണ് Environment Impact Assessment (EIA) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തൽ എന്ന കേന്ദ്രത്തിന്റെ പുതിയ ഭേദഗതിയിൽ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 11 വരെയാക്കി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലും മറ്റും ഇഐഎ ഏറെ ചർച്ചയായി. നമ്മിൽ പലരും ഇതിനോടകം ഇഐഎക്ക് എതിരായ പോസ്റ്റുകൾ ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളിൽ കണ്ടിരിക്കും. എന്നാൽ എന്താണ് ഇഐഎ എന്ന് ചിന്തിച്ചിട്ടുണ്ടോ ? എങ്ങനെയാണ് ഇത് നമ്മെ ബാധിക്കുക ? എന്തുകൊണ്ടാണ് ഈ ഭേദഗതിക്കെതിരെ ഇത്രയധികം പ്രതിഷേധങ്ങളുണ്ടാകുന്നത് ?
ഇഐഎ എന്താണെന്ന് അറിയാൻ ആദ്യം ഇന്ത്യയിലെ പരിസ്ഥിതി നിയമത്തെ കുറിച്ച് അറിയണം…
1972ൽ സ്റ്റോക്‌ഹോം വിജ്ഞാപനം വരുന്നതിന് ശേഷമാണ് 1974ൽ ജലമലിനീകരണത്തിനും 1981ൽ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയിൽ നിയമം വരുന്നത്. എന്നാൽ 1984ൽ ഭോപ്പാൽ ദുരന്തമുണ്ടായതിന് പിന്നാലെയാണ് ഇന്ത്യയിൽ പരിസ്ഥിതി മലിനീകരണത്തിന് എതിരായ ഒരു നിയമം 1986 ൽ നിലവിൽ വരുന്നത്.
ഈ നിയമത്തിന് കീഴിൽ 1994 ലാണ് ആദ്യമായി ഇന്ത്യ ഇഐഎ കൊണ്ടുവരുന്നത്. എല്ലാ പദ്ധതികളും ഇഐഎയ്ക്ക് അനുസൃതമായി വേണം ആരംഭിക്കാൻ. എൻവയോൺമെന്റൽ ക്ലിയറൻസ് ലഭിച്ച ശേഷം മാത്രമേ പദ്ധതിക്ക് അനുമതി ലഭിക്കുകയുള്ളു. 1994ലെ ഇഐഎയ്ക്ക് പിന്നീട് 2006ൽ ഭേദഗതി വന്നു.
നിലവിലെ EIA വിവാദം എന്ത് ? നമ്മെ ബാധിക്കുന്നതെങ്ങനെ ?
ഇനി ഒരു സ്ഥാപനം തുടങ്ങാൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല
ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പദ്ധതി പരിശോധിക്കും. പദ്ധതി പ്രകാരം അടുത്ത് തീമസിക്കുന്ന മനുഷ്യർ, കമ്പനി കൊണ്ട് പരിസ്ഥിതിക്ക് ഉണ്ടാകുന്ന ആഘാതങ്ങൾ എന്നിവ പഠിച്ച ശേഷം മാത്രമേ എൻവയോൺമെന്റ് ക്ലിയറൻസ് നൽകുകയുള്ളു. എന്നാൽ 2020 ൽ ഇഐഎയ്ക്ക് കൊണ്ടുവരുന്ന ഭേദഗതി പ്രകാരം കമ്പനി ആരംഭിച്ച് കഴിഞ്ഞ ശേഷം എൻവയോൺമെന്റ് ക്ലിയറൻസിന് അപേക്ഷിച്ചാൽ മതി. ഇത് വരുത്തിവയ്ക്കുന്ന അപകടത്തിന് ഉദാഹരണമാണ് വിശാഖപട്ടണത്തെ വിഷവാതക ദുരന്തം.വിശാഖപട്ടണത്തെ എൽജി പോളിമറിന് എൻവയോൺമെന്റ് ക്ലിയറൻസ് ലഭിച്ചിരുന്നില്ല. അതായത് കൺമുന്നിൽ നമ്മുടെ പുഴകളും വായുവുമെല്ലാം മലിനമാകുന്നത് കണ്ടാലും നമുക്ക് പരാതിപ്പെടാൻ സാധിക്കില്ല.
കെട്ടിടത്തിന്റെ ചുറ്റളവ്
നിലവിൽ 20,000 സ്‌ക്വയർഫീറ്റോ അതിൽ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങൾക്കും പരിസ്ഥിതി ക്ലിയറൻസിനായി അപേക്ഷിക്കേണ്ടുണ്ട്. എന്നാൽ ഇഐഎ 2020 പ്രകാരം 1,50,000 സ്‌ക്വയർഫീറ്റിൽ കൂടുതലുള്ള കെട്ടിടത്തിന് മാത്രം ഈ അനുമതി തേടിയാൽ മതി. അതിനർത്ഥം ഒരു വിമാനത്താവളത്തിനത്ര വലുപ്പമുള്ള ഒരു പദ്ധതി നാട്ടിൽ വന്നാൽ പോലും ആ പദ്ധി പരിസ്ഥിതിക്കുണ്ടാക്കുന്ന നഷ്ടങ്ങളെ കുറിച്ചോ സമീപത്ത് താമസിക്കുന്ന മനുഷ്യ ജീവനുണ്ടാക്കുന്ന വിപത്തിനെ കുറിച്ചോ ആർക്കും പരാതിപ്പെടാൻ സാധിക്കില്ലെന്ന് ചുരുക്കം…
പ്രവർത്തനം ഇരട്ടിയാക്കിയാലും ക്ലിയറൻസ് വേണ്ട
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവർത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ആവശ്യമില്ലാതാകുന്നു. കമ്പനി എത്ര നാശനഷ്ടങ്ങൾ വരുത്തിയാലും ഇത് ബാധകമല്ല.
ബി2 വിഭാഗം….
ഇഐഎ 2020ൽ പുതുതായി ബി2 എന്നൊരു വിഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നാൽപ്പതിലേറെ പദ്ധതികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതികൾക്കൊന്നും ക്ലിയറൻസ് ആവശ്യമില്ല. ഈ കമ്പനികൾ എങ്ങനെയാണ് നമുക്ക് വിനയാകുന്നത് എന്നതിന് ഉദാഹരണമാണ് മെയ് 27ന് ഉണ്ടായ അസം ദുരന്തം.കഴിഞ്ഞ 15 വർഷമായി പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറൻസ് ലഭിക്കാതെയാണ് അസമിലെ ഓയിൽ ഇന്ത്യ ലിമിറ്റഡ് പ്ലാന്റ് പ്രവർത്തിച്ചിരുന്നത്. ഇവിടെയുണ്ടായ തീപിടുത്തത്തിൽ 13,000 കുടുംബംഗങ്ങളെയാണ് മാറ്റി പാർപ്പിക്കേണ്ടി വന്നത്.
പ്രതികരിക്കാനുള്ള സമയക്കുറവ്…
നേരത്തെ ഒരു പദ്ധതിയെ കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്കകൾ തുറന്ന ചർച്ചയ്ക്ക് വയ്ക്കുകയും (പബ്ലിക് ഹിയറിംഗ്) ഇതിന് 30 ദിവസം നൽകുകയും ചെയ്യുമായിരുന്നു. ഈ സമയം 20 ദിവസമാക്കി വെട്ടിചുരുക്കിയിരിക്കുകയാണ്.
മാത്രമല്ല വീഡിയോ കോൺഫറൻസ് വഴി പബ്ലിക് ഹിയറിംഗ് നടത്താമെന്നും തീരുമാനിച്ചതായാണ് റിപ്പോർട്ട്. പലപ്പോഴും വൻകിട പദ്ധതികളിൽ ബലിയാടാകുന്നത് തികച്ചും താഴെ കിടയിൽ ജീവിക്കുന്ന കാടിന്റെയും കടലിന്റെയും മക്കളാണ്. ഒരു പദ്ധതിയെ കുറിച്ച് പഠിച്ച് വിദഗ്ധമായി അഭിപ്രായം രേഖപ്പെടുത്താനോ വിദഗ്ധരുടെ സഹായം തേടാനോ അവർക്ക് സാധിക്കില്ല. അനുവദിച്ച സമയം കൂടി വെട്ടിച്ചുരുക്കുന്നത് പൊതുജനത്തെ പൂർണമായും അകറ്റി നിർത്തുന്നതിന് തുല്യമാകും.
നമുക്ക് എന്ത് ചെയ്യാനാകും ?
ഇത് നമ്മെ മാത്രം ബാധിക്കുന്ന വിഷയമല്ല. വരും തലമുറകളെ ഒന്നടങ്കം നശിപ്പിക്കുന്ന ഒരു ഭേദഗതിയാണ്. ഇതുവരെ ഇഐഎ നിയമമായിട്ടില്ല. കരട് മാത്രമേ തയാറായിട്ടുള്ളു. ഈ ഭേദഗതിക്കെതിരായ ആശങ്കകളും പ്രതിഷേധവും ഓഗസ്റ്റ് 11 വരെ നമുക്ക് അറിയിക്കാൻ സാധിക്കും.
ഓർക്കുക….പരിസ്ഥിതിയില്ലെങ്കിൽ നമ്മളില്ല….! ( input from https://www.twentyfournews.com/ compiled by CKR 09 08 2020 )
************************************************************************** ഇ മെയിൽ മാതൃകക്ക് ഈ ലിങ്ക് ക്ലിക്ക് ചെയ്യാം .പകർത്തരുത് .ഒരേ ഉള്ളടക്കമുള്ളവ തടസ്സപ്പെടുത്താനുള്ള സോഫ്റ്റ്‌വെയർ ഉണ്ട് .മെയിൽ അയക്കാനുള്ള വിലാസം eia2020-moefcc@gov.in https://ckrenglishclass.blogspot.com/2020/08/withdraw-proposed-amendments-of-draft.html
**********************************************************************
മെയിൽ അയച്ചവർ ആ വിവരം ഈ നമ്പറിൽ -9447739033 -അറിയിച്ചാൽ ഉപകാരം
ഖനനം - EIA - നിയമപരിണാമം.
2006 ലെ EIA വിജ്ഞാപന പ്രകാരം 5 ഹെക്ടറിനു മുകളിലുള്ള ഖനനത്തിന് പാരിസ്ഥിതിക അനുമതി വേണം.
EIA പഠനം, പൊതു തെളിവെടുപ്പ്, Environment Management Plan, വിദഗ്ധ സമിതിയുടെ Appraisal ഇതാണ് പ്രോസസ്. 50 ഹെക്ടറിന് മുകളിൽ ആണെങ്കിൽ കേന്ദ്രസർക്കാരിൽ പോകണം, താഴെ ആണെങ്കിൽ സംസ്ഥാനം.
ദീപക് കുമാർ കേസിലെ സുപ്രീംകോടതി വിധിയോടെ 2012 മെയ് 18 നു, 5 ഹെക്ടറിന് താഴെയുള്ള ഖനനങ്ങളെയും EIA യിൽ കൊണ്ടുവന്നു. മേൽപ്പറഞ്ഞതെല്ലാം അവയ്ക്കും വേണം. ഭൂജലനിരപ്പിനെ എങ്ങനെ ബാധിക്കുമെന്ന പഠനം അത്യാവശ്യമെന്ന് സുപ്രീംകോടതി.
വിദഗ്ദ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്ന് എന്ന കാരണം പറഞ്ഞു 2013 ഡിസംബർ 24 നു 25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങളേ B2 കാറ്റഗറി ആക്കി ഉത്തരവിട്ടു. ഫീസിബിലിറ്റി റിപ്പോർട്ടും EMP യും ഉണ്ടെങ്കിൽ അനുമതി കിട്ടുമെന്നായി.
2015 ജനുവരി 15 നു ഒരു വിജ്ഞാപനത്തിലൂടെ, ജില്ലാതല സമിതികൾക്ക് 5 ഹെക്ടർ വരെ EC നൽകാം എന്നാക്കി. പഠനവും വേണ്ട, ഹിയറിങ്ങും വേണ്ട. സ്ഥിരം ഉദ്യോഗസ്ഥരടങ്ങിയ സമിതി.
11.12.2018 l ദേശീയ ഹരിത ട്രിബ്യുണൽ ഈ വിജ്ഞാപനം റദ്ദാക്കി. EIA പഠനവും ഹിയറിങ്ങും ഇല്ലാത്ത അനുമതി നൽകൽ സുപ്രീംകോടതി വിധി അട്ടിമറിക്കൽ ആണെന്നും ട്രിബ്യുണൽ. വിദഗ്ധരില്ലാത്ത ഉദ്യോഗസ്ഥ സമിതിയ്ക്ക് ആഘാതം പരിശോധിക്കാനാകില്ലെന്നും ട്രിബ്യുണൽ. NGT വിധിക്കെതിരെ മന്ത്രാലയം തന്നെ സുപ്രീംകോടതിയിൽ പോയി. സ്റ്റേ കിട്ടിയില്ല.
കാര്യങ്ങൾ പഴയ പടിയായി...
ഇതിനിടെ 25 ഹെക്ടറിൽ താഴെയുള്ള ഖനനങ്ങൾ B2 വിഭാഗമാക്കാൻ വിദഗ്ദ്ധസമിതി പറഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട് പുറത്തുവന്നു. ബി2 ആക്കിയ നടപടിയും കോടതിയുടെ പരിശോധനയിൽ.
2020 ലെ കരട് വിജ്ഞാപനത്തിൽ 100 ഹെക്ടർ (250 ഏക്കർ) വരെ സംസ്ഥാന അതോറിറ്റികൾക്ക് അനുമതി നൽകാം.
2 ഹെക്ടർ വരെ online അപേക്ഷ മാത്രം മതി, വിദഗ്ധസമിതി പോലും കാണണ്ട, 16 ആം ദിവസം അനുമതി കിട്ടിയതായി കണക്കാക്കി പണി തുടങ്ങാം. 2 മുതൽ 5 വരെ മൈനിങ് പ്ലാൻ മാത്രം മതി, ഹെക്ടറിന് ജില്ലാതല സമിതികൾ നിർദേശിക്കും. EIA പഠനമോ പൊതുതെളിവെടുപ്പോ വേണ്ട. ജനറൽ കണ്ടീഷനും ബാധകമല്ല. 5 നു മുകളിൽ EIA വേണം, സംസ്ഥാന സമിതിയും അതോറിറ്റിയും പരിശോധിച്ച് അനുമതി നൽകാം.
അതായത്, എന്താണോ സുപ്രീംകോടതി 2012 ൽ പറഞ്ഞത്, അതിന് നേരെ വിപരീതം. ഭൂജലനിരപ്പിനെയോ പരിസ്ഥിതിയെയോ ബാധിക്കുമോ എന്ന പരിശോധന പോലുമില്ലാതെ, പബ്ലിക് ഹിയറിങ്ങോ വിദഗ്ദ്ധസമിതി പരിശോധനയോ പോലുമില്ലാതെ ഖനനം ആരംഭിക്കാം. 2018 ലെ NGT വിധിയും മറികടക്കാം.
ഒരാൾക്ക് 100 ഏക്കർ ഖനനം ചെയ്യണം, പുതിയ വിജ്ഞാപന പ്രകാരം, 4.5 ഏക്കറിന്റെ 20 അപേക്ഷകൾ ഓൺലൈനായി കൊടുക്കും. 30 ദിവസത്തിനുള്ളിൽ അനുമതി റദ്ദാക്കിയതായി തീരുമാനിച്ചില്ലെങ്കിൽ 30 ആം ദിവസം അനുമതി ഓണലൈനായി ഡൌൺലോഡ് ചെയ്തു പ്രവർത്തനം തുടങ്ങാം !! അങ്ങനെ 100 ഏക്കറിലും വേണമെങ്കിൽ ഖനനം നടത്താം, യാതൊരു പരിശോധനയോ പഠനമോ പൊതുഹിയറിംഗോ വേണ്ട !!!
ഒരൊറ്റ മേഖലയിലെ തട്ടിപ്പ് മാത്രമാണിത്. ഇങ്ങനെയാണ് ഡാം, കെമിക്കൽ ഫാക്ടറികൾ, റോഡ്, എത്രയെത്ര....
ഇതെല്ലാം അരമണിക്കൂർ ഗൂഗിൾ ചെയ്താൽ വായിക്കാവുന്ന വിവരങ്ങളാണ്. ഇത്രയും ഭീകരമായ തട്ടിപ്പ് ഉണ്ടായിട്ട് പച്ചനുണ പറഞ്ഞു ആളെ പറ്റിയ്ക്കാൻ ചിലർ ഇറങ്ങിയിട്ടുണ്ട്. എന്ത് തൊലിക്കട്ടി ആണിവർക്ക് !! ഇങ്ങനെ നുണപറയാമോ? സത്യം നിങ്ങളെ നോക്കി പല്ലിളിയ്ക്കുകയല്ലേ?? എത്രപേരെ നിങ്ങൾ പറ്റിക്കും??
'doing fraud on the constitution ' എന്നാണ് ഓർഡിനൻസ് വഴിയുള്ള ചില പിൻവാതിൽ നിയമനിർമ്മാണങ്ങളേപ്പറ്റി സുപ്രീംകോടതി പറഞ്ഞത്. EIA 2020 ലെ തട്ടിപ്പുകളേപ്പറ്റി പറയാൻ ഭാവിയിൽ സുപ്രീംകോടതിക്ക് ഡിക്ഷണറിയിൽ പുതിയ പദങ്ങൾ തിരയേണ്ടി വന്നേക്കും...
മേടം 28 മുതൽ ഇടവം 10 (മെയ് 11 മുതൽ മെയ് 24) വരെയാണ് കാർത്തിക ഞാറ്റുവേല.
കൃഷി മലയാളത്തെ അടയാളപ്പെടുത്തുന്ന ഞാറ്റുവേലയാണിത്.
സൂര്യൻ ഉത്തരാർദ്ധഗോളത്തിൽ നമ്മുടെ നേരെ മുകളിൽ , നല്ല ശക്തമായ വെയിൽ ഇടയ്ക്ക് വേനൽ മഴ ലഭിക്കുന്ന സമയം.
ഈ കാർത്തിക ഞാറ്റുവേലകാലത്ത് നമ്മുടെ നാട്ടിൽ വലിയൊരു കാർഷിക വിപ്ലവം നമുക്ക് സൃഷ്ടിക്കാം......
നമുക്കൊരുങ്ങാം നമുക്കായി
🌱🌱🌱🌱🌱🌱🌱🌱
മഞ്ഞൾ
ഇഞ്ചിയും മഞ്ഞളും കൃഷി ചെയ്യാൻ ഏറ്റവും പറ്റിയ സമയം. തറനിരപ്പിൽ നിന്ന് 15-20 സെൻറീമീറ്റർ ഉയരത്തിൽ വാരം എടുത്തു കുമ്മായം ചേർത്ത് തയ്യാറാക്കിയ സ്ഥലത്ത് 10 സെൻറീമീറ്റർ അകലത്തിൽ മഞ്ഞൾ തള്ളചെടിയിൽ നിന്നും അടർത്തിയെടുത്തത് നടുക. ശേഷം പുതയിടണം.
ഇഞ്ചി
"കാർത്തിക്കാലിൽ കാനൽപ്പാടിൽ കാലടി അകലത്തിൽ കാശോളം നട്ട് കരിമ്പടം പുതച്ച്
കാഞ്ഞിരത്തോലിട്ട് മൂടിയാൽ ഇഞ്ചിക്കൃഷിയായി"
കാർത്തിക ഞാറ്റുവേലയുടെ തുടക്കത്തിൽ (ആദ്യപാദത്തിൽ -കാർത്തികക്കാലിൽ) അധികം വെയിലുതട്ടാത്തിടത്ത് (കാനൽപാട്) കാലടി അകലത്തിൽ ചെറിയ കഷണങ്ങളാക്കി നടണം. വിത്ത് കുറേശ്ശെ മതി(കാശോളം നട്ട്). ചെറുതായി മണ്ണിട്ട് അതിനു മീതെ പച്ചച്ചാണകം വിരിക്കണം(കരിമ്പടം പുതച്ച്). ശേഷം
കാഞ്ഞിരത്തോലു കൊണ്ട് പുതയിടണം.
കാഞ്ഞിരത്തിന് തണുപ്പ് കൂടുതലാണ്.കൈവെള്ള ചൂടായാൽ അത് നേരിട്ട് തലച്ചോറിനെ ബാധിക്കും. ഇത് അറിയാവുന്നതിനാലാണ് പൂർവികർ തൂമ്പ, കൈക്കോട്ട്, കോടാലി തുടങ്ങിയവയുടെ പിടികളും നിലം തല്ലിയും ഉണ്ടാക്കാൻ കാഞ്ഞിരക്കാൽ ഉപയോഗിച്ചുവന്നത്.പണിയെടുത്ത് കൊണ്ടിരിക്കുമ്പോൾ കൈവെള്ളയിൽ ചൂട് അറിയില്ല.തണുപ്പാണുണ്ടാവുക ഇക്കാലത്ത് പെട്ടെന്ന് ചൂടാവുന്ന സ്റ്റീൽ പിടികളാണ്
പല ഉപകരണങ്ങൾക്കും നാം ഉപയോഗിക്കുന്നത്.
ഇഞ്ചിക്ക് തണുപ്പിനും
കീടബാധയേൽക്കാതിരിക്കാനും കാഞ്ഞിരത്തോല്
സഹായിക്കുന്നു.
"മാവിൻചുവട്ടിൽ മഞ്ഞൾ
പ്ലാവിൻ ചുവട്ടിൽ ഇഞ്ചി"
അൽപം ചോലച്ചുവട്ടിലായാലും കുഴപ്പമില്ലാതെ വളരുന്ന വിളകളാണ് മഞ്ഞളും ഇഞ്ചിയും. പ്ലാവില ഇഞ്ചിക്ക് വളവുമാണ്.
കൂവ.
കാത്സ്യം സമ്പന്നമായ ഒരു കിഴങ്ങ് വിളയാണ് കൂവ. പല നിറത്തിലുള്ളവ ഉണ്ട്. വെള്ളക്കൂവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇത് ഇടിച്ചു പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പൊടി (നൂറ്)കുട്ടികൾക്ക് ഒരു നല്ല പോഷകാഹാരമാണ്. കിഴങ്ങ് പച്ചയ്ക്കും പുഴുങ്ങിയും കഴിക്കാം. ഇക്കാലത്ത് ഇതിന്റെ കൃഷി വളരെ കുറവാണ്. 15-20 സെ.മീ. ഉയരത്തിൽ വാരമെടുത്ത് അടിവളം ചേർത്ത് 30സെ.മീ അകലത്തിൽ കിഴങ്ങുകൾ നടുക. പുതയിടുക.
മാങ്ങയിഞ്ചി.
അധികം പരിചരണം ആവശ്യമില്ലാത്ത ഒരു കിഴങ്ങുവിളയാണിത്. കൃഷി രീതി മഞ്ഞളിന്റേത് പോലെത്തന്നെ. അച്ചാർ, ചമ്മന്തി,മോര് കാച്ചൽ എന്നിവയ്ക്ക് അത്യുത്തമം.
പച്ചക്കറികൾ.
പച്ചക്കറി കൃഷിക്ക് കുറച്ചു തുറന്ന സ്ഥലം ആവശ്യമാണ്. സ്ഥലമില്ലാത്തവർ മട്ടുപ്പാവ് ഗ്രോബാഗ് കൃഷിയെ ആശ്രയിക്കേണ്ടി വരും.
കക്കരി, പാവൽ, പടവലം എന്നിവയ്ക്ക് പന്തലിടാനുള്ള സൗകര്യം ഉണ്ടാവണം. കോവൽ വേലിക്കരികിലാകാം. കുമ്പളം, ചുരക്ക എന്നിവ മരങ്ങളിളോ ചൂടിക്കയറിലൊ കയറ്റാം. മത്തൻ മണ്ണിൽ പടർന്നോളും.
വഴുതിന :
വഴുതിന ചെടി നഴ്സറിയിൽ നിന്നും മണ്ണിലേക്ക് മാറ്റി നടാൻ പറ്റിയ സമയമാണ് . മുക്കാൽ മീറ്റർ അകലത്തിൽ
കുഴി കുത്തി അടിവളം ചേർത്ത് നടണം. നട്ടു കഴിഞ്ഞാൽ ഒരാഴ്ച വരെ ചെടികൾക്ക് പുത കുത്തി കൊടുക്കണം.
"വഴുതിന കാർത്തികയിൽ നട്ട് കയിലുകൊണ്ട് കോരി നനക്കുക "
നല്ല വേനൽ ആയതിനാൽ രൂക്ഷമായ ജലക്ഷാമം ഉണ്ടാവും. എങ്ങനെയെങ്കിലും കുറേശ്ശെ വെള്ളം നനച്ച് ചെടികളെ സംരക്ഷിക്കണം. വേര് പിടിച്ചുകഴിഞ്ഞാൽ കാലവർഷം
പിറക്കുന്ന മുറക്ക് ചെടി തഴച്ചു വളരാൻ തുടങ്ങും.
പച്ചമുളക്
പച്ചമുളകും ഇതേ കാലത്ത് മാറ്റി നടാം.
അകലം അരമീറ്റർ മതിയാവും. മുളകും വഴുതനയും അടുത്തടുത്ത് നടാതിരിക്കുന്നതാണ് നല്ലത്.
വെണ്ട, കക്കിരി എന്നിവയും ഇപ്പോൾ നടാവുന്നതാണ് മഴ കൂടുന്നതു വരെ നനച്ചു കൊടുക്കേണ്ടിവരും. ഇഴവള്ളികളായ കുമ്പളം, കോവൽ, പീച്ചിൽ, ചുരക്ക എന്നിവയും ഇതുപോലെ നടാം. നനച്ച് സംരക്ഷിക്കുക. വേനൽക്കാലത്ത് നട്ടുവളർത്തുന്ന ചെടികൾക്ക് പ്രതിരോധശേഷി കൂടുതലായിരിക്കും. മഴക്കാലത്ത് ഇവ നന്നായി വളരുകയും ചെയ്യും. മഴ തുടങ്ങുന്ന സമയത്ത് നട്ടാൽ മുളച്ചു വരുമെങ്കിലും ശക്തമായ മഴയിൽ മുരടിച്ചു നിൽക്കുകയാണ് ചെയ്യുക. പിന്നെ മഴയുടെ ശക്തി കുറയുമ്പോൾ മാത്രമേ അവ വളർന്നു വരികയുള്ളൂ.
പച്ചക്കറികളുടെ വിത്ത് 12 മണിക്കൂർ പച്ച വെള്ളത്തിൽ മുക്കി വച്ച ശേഷം പാകിയാൽ പെട്ടെന്ന് മുള പൊട്ടും.
വിത്തു ചെടിയിൽ ഉണ്ടാകുന്ന ആദ്യത്തെയും അവസാനത്തെയും കായകൾ ഒഴിവാക്കി വേണം വിത്തിനുള്ള കായ് എടുക്കാൻ.
ഇടയിൽ കായ്ക്കുന്ന ആരോഗ്യമുള്ള ഒന്നോ രണ്ടോ കായകൾ ഇതിനായി മാറ്റി നിർത്തണം. നന്നായി ഉണങ്ങുന്നതു വരെ കാത്തിരിക്കണം.
അതാത് മണ്ണിൽ അതാത് സീസണിൽ വിളഞ്ഞ വിത്താണ് ഏറ്റവും അനുയോജ്യം. മഴക്കാല കൃഷി യുടെ വിത്ത്
അടുത്ത മഴക്കാല കൃഷിയിലേക്കും വേനൽക്കാല കൃഷിയിൽനിന്ന് എടുത്ത വിത്ത് അടുത്ത വേനൽ കൃഷിയിലേക്കും സൂക്ഷിക്കുക
ഒരു വർഷം സൂക്ഷിക്കാൻ ആവില്ല എന്ന് തോന്നുന്ന പക്ഷം തുടർച്ചയായി കൃഷി ചെയ്യുന്ന രീതിയും പ്രയോഗിക്കാം.
ഉദാഹരണമായി ഒരു വെണ്ട ചെടിയിൽ 10 കായകൾ ഉണ്ടാകുന്നു എന്ന് വെക്കുക മൂന്നാമത്തേത് മുതൽ
എട്ടാമത്തേതുവരെയുള്ള ഏതെങ്കിലും ഒന്നോ രണ്ടോ കായകൾ വിത്തിനായി വെക്കാം. ഉണക്കം തികഞ്ഞാൽ പറിച്ചെടുത്ത് അൽപം പുക കൊള്ളുന്ന രീതിയിൽ സൂക്ഷിക്കുക.
നടാൻ കാലമാകുമ്പോൾ കായ എടുത്തു
രണ്ടറ്റത്തു നിന്നും അല്പം ഭാഗം മുറിച്ചു നീക്കി നടു ഭാഗത്തുള്ള വിത്തുകൾ എടുക്കുക ഇതാണ് ആരോഗ്യമുള്ള വിത്ത് എടുക്കുന്നതിനുള്ള രീതി. സാധാരണ ഉണങ്ങി ശുഷ്കിക്കാത്ത ജലമൃദ്ധമായ മത്തൻ, വെള്ളരി, പാവൽ, പടവലം, ഇളവൻ കുമ്പളം, തണ്ണിമത്തൻ എന്നിവ വിത്ത് പാകമായാൽ ഉപയോഗിക്കാൻ മുറിക്കുന്ന സമയത്ത് ഇത് പോലെ മധ്യഭാഗത്തെ വിത്തുകൾ എടുത്തു വൃത്തിയാക്കി ഉണക്കി ചാണകം പുരട്ടി സൂക്ഷിക്കുക.
ഇവിടെ അടിവളമായി ചാണകപ്പൊടി, കമ്പോസ്റ്റ്, ഘനജീവമൃതം, കമ്പോസ്റ്റ് ചെയ്ത ആട്ടിൻ കാട്ടമോ കോഴിവളമോ ഏതെങ്കിലും ഉപയോഗിക്കാം. അൽപം വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് മണ്ണിൽ നിന്നുള്ള കീടബാധയെ തടയും.