ഇന്ത്യയിൽ വായുമലിനീകരണം അപകടകരം
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്ഷത്തെ പ്രവര്ത്തനങ്ങള് (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Tuesday, June 14, 2022
Monday, June 6, 2022
ക്ലീൻ കൊട്ടയാടു കവല പ്രോജക്ട്
The United Nations Environment Programme (UNEP) leads the observance of World Environment Day. The event will be hosted by Sweden. The theme for World Environment Day this year is “Only One Earth”, with focus on “living sustainably in harmony with nature”.
2022 ലോക പരിസ്ഥിതി ദിനം -പ്രമേയം : "ഒരേ ഒരു ഭൂമി ; പ്രകൃതിയുമായി സമരസപ്പെട്ടു സുസ്ഥിരമായി ജീവിക്കാം . "
ലോക പരിസ്ഥിതി ദിനത്തിൽ മാതൃക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം ചെയ്യപ്പെട്ടു . ആലക്കോട് ഗ്രാമപഞ്ചായത്തിൽപെട്ട കൊട്ടയാടു കവല കരുവഞ്ചാലിനും ആലക്കോടിനും ഇടയ്ക്കു ഫിലിം സിറ്റി സ്റ്റോപ്പ് കഴിഞ്ഞ ഉടൻ കാണുന്ന ചെറിയ ഒരു നഗരഭാഗമാണ് . ഈ പ്രദേശത്തെ ആട്ടോ ഡ്രൈവർമാരുടെ സംഘടനകളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും പ്രദേശത്തെ ഒരു സ്വയം സഹായ സംഘമായ "മാതൃക " യും ചേർന്നു കവലയും രണ്ട് ബസ് ഷെൽറ്ററുകളും ബോട്ടിൽ ബൂത്ത് ചുറ്റുവട്ടവും കടകളുടെ പരിസരവും വൃത്തിയാക്കുകയും തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിതെരുവിന്റെ ഇരുവശങ്ങളിലും ഇരുപതോളം പൂച്ചെടികൾ നട്ടു പരിപാലിക്കാൻ തുടങ്ങുകയും ചെയ്തു.
CLICK HERE TO READ MORE ......https://mathrukasahayasamgham.blogspot.com/2022/06/blog-post.html
Sunday, May 29, 2022
പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു
പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു വ്യാപിക്കുന്നു
ആലക്കോട് നരിയൻപാറ വാർഡിൽ പ്രവർത്തിക്കുന്ന മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ പ്രതിമാസജീവിത ശൈലി രോഗ നിർണയക്യാമ്പുകളുടെ ഭാഗമായി Blood Glucose Level (രക്തത്തിലെ പഞ്ചസാരയുടെ അളവ് ) പരിശോധന നടന്നു. ഏതു സമയത്തും നടത്തുന്ന പരിശോധനക്ക് 140 അല്ലെങ്കിൽ അതിനു താഴെ എന്ന റീഡിംഗ് സുരക്ഷിതം (Normal) ആയി പരിഗണിക്കും. 18 പേർ പരിശോധനയിൽ പങ്കെടുത്തു. അതിൽ 2 പേരുടെ BGL 140 ൽ കൂടുതലായി കണ്ടെത്തി. അതിൽ ഒരാൾ ഇതിനകം മരുന്ന് കഴിക്കുന്നവരാണ്. ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. തോമസ്, സോമി എന്നീ അംഗങ്ങൾ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനു വേണ്ട ഉപകരണങ്ങളും ലാൻ സെറ്റ് , ടെസ്റ്റ് സ്ട്രിപ്പുകൾ എന്നിവയും രാധാകൃഷ്ണൻ മാസ്റ്റർ എത്തിച്ചു. ആവശ്യ പ്പെട്ടവർക്കു സൗജന്യ BP പരിശോധനയും നടന്നു.അംഗങ്ങൾ എല്ലാവർക്കും ഉള്ള BP പ്രതിമാസ പരിശോധന കഴിഞ്ഞ ഞായറാഴ്ച യോഗത്തിൽ നടത്തപ്പെട്ടു .ആലക്കോട് ഗ്രാമപഞ്ചായത്തിൽ തന്നെ ആദ്യമായാണ് ഒരു കുടുംബ സഹായ സംഘം പ്രതിമാസജീവിത ശൈലി രോഗ നിർണയവും പരിശീലനവും ഏറ്റെടുക്കുന്നത്.ഇതിനു വേണ്ട പ്രാഥമിക പരിശീല നം P H C നേഴ്സ് ആയി പ്രവർത്തിച്ചിരുന്ന ഫാത്തിമ സത്യൻ ഏപ്രിൽമാസം നടന്ന ക്യാമ്പിൽ മാതൃകാ സ്വയം സഹായ സംഘത്തിന്റെ അംഗങ്ങൾക്കു നൽകിയിരുന്നു .മലയാളികളിൽ ജീവിത ശൈ ലീ രോഗങ്ങൾ വർധിച്ച തോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പായി ഈ പ്രവർത്തനം തിരിച്ചറിയപ്പെടേണ്ടതാണ് .പരിശോധനയിൽ പങ്കെടുക്കുന്ന ഓരോരുത്തരും താന്താങ്ങളുടെ ഭക്ഷണ ക്രമത്തിലും വ്യായാമ രീതികളിലും മാറ്റം വരുത്തി തുടങ്ങുന്നു എന്നത് ശ്രദ്ധയർഹിക്കുന്ന വസ്തുതയാണ് . ക്ളീൻ കൊട്ടയാട് കവല ,ഒരു വീട്ടിൽ ഒരു ഔഷധതോട്ടം , ഊർജ ഓഡിറ്റിങ് , കിണർ റീചാർജിങ് എല്ലാ വീട്ടിലും , അവയവദാന ബോധവൽകരണം , കൃഷിക്കൂട്ടം മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽചിലതാണ് .സംഘത്തിന്റെ ഭാരവാഹികളായി ജോർജ് ജോസഫ് (പ്രസിഡണ്ട്) , സുരേഷ് പി എൻ (സെക്രട്ടറി) എന്നിവർ പ്രവർത്തിക്കുന്നു .
മാതൃകാ സ്വയം സഹായ സംഘത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ
വിശദമായി വായിക്കാൻ മുകളിൽ ക്ലിക്ക് ചെയ്യുക
https://savenaturesavemotherearth.blogspot.com/p/blog-page_75.html
19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം
13 / 10 / 2019 പുസ്തക നിരൂപണം നടന്നു
സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും
5/10/2019 മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ രക്തദാനം നടത്തി.
വയോജനങ്ങളുടെ യിടെയിൽ സർവ്വേ നടത്തി .
28 /09/2019 : ഇ- സാക്ഷരത ക്ലാസുകൾ ഇന്ന് ആരംഭിച്ചു
24/09/2019( എൻ എസ് എസ് ദിനം ) ഹരിതഗ്രാമം ബോർഡ് സ്ഥാപിച്ചു
.10 /09/2019 എലിപ്പനിക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ അറിയിക്കുന്ന ലഘു ലേഖകൾ ഹരിതഗ്രാമത്തിൽ വിതരണം ചെയ്‌തു
12 /08/2019 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ വസ്തുക്കൾ അയച്ചു
ഓരോവീട്ടിലും ഒരു ഔഷധ തോട്ടം എന്ന പദ്ധതി
Monday, March 7, 2022
കേരളത്തിൽ 215 ജീവികൾ മരണ വക്കിൽ
Saturday, February 12, 2022
ഒരു നിരന്തര പോരാട്ടത്തിന്റെ തുടക്കം .
ഒരു നിരന്തര പോരാട്ടത്തിന്റെ തുടക്കം .
Monday, January 17, 2022
മാലിന്യ സംസ്കരണത്തിന് ചെലവ് കുറഞ്ഞ ഒരു മാതൃക
മാലിന്യ സംസ്കരണത്തിന് ചെലവ് കുറഞ്ഞ ഒരു മാതൃക
ദേവപ്രിയ കണിയഞ്ചാൽ
കണിയഞ്ചാൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് , സമൂഹത്തിനു അനുഗണമായ ശാസ്ത്ര/പാരിസ്ഥിതിക ആശയങ്ങൾ ഉൾപ്പെടുന്ന പ്രൊജക്ടിന് ഈ വർഷം കേന്ദ്രസർക്കാരിന്റെ കീഴിലെ ശാസ്ത്ര സാങ്കേതിക വകുപ്പു നൽകുന്ന ഇൻസ്പെയർ അവാർഡിനായി സെലക്ട് ചെയ്യപ്പെട്ട ദേവപ്രിയ മനോജിന് (7 Std ) മാതൃകാ സ്വയംസഹായ സംഘത്തിന്റെ അനുമോദനങ്ങൾ
Sunday, November 7, 2021
ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?
വിഗ്രഹം മോഷ്ടിക്കപ്പെട്ടാലും തിരിച്ചു കിട്ടും,
ഒരു വിഗ്രഹത്തിന് ബന്ധുക്കളേറെയുണ്ട്.
പൂജാരിമാരും ,
ജ്യോതിഷികളും ,
നാനാവിധ കർമ്മങ്ങളും ,
കർമ്മിമാരും ,
വിശ്വാസികളും .,
പൊലീസുകാരും ,
നമ്മുടെ സർക്കാരുകളും .
ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?
അത് മാറാലകൾ നിറഞ്ഞ മൂലകളിൽ ,
വീണ്ടും വീണ്ടും തകർപ്പെടുകയും,
പൊടിക്കപ്പെടുകയും വീണ്ടും മോഷ്ടിക്കപ്പെടുകയും,
പിന്തുടരപ്പെടുകയും
ബൂട്സുകൾ തേയുന്നതു വരെ ഞെരിക്കപ്പെടുകയും ചെയ്യും.
മാറാല ത്തരികൾ പോലെ ,
ആ പ്രദർശനത്തിലെ ഓരോ യി ന വും
മണൽത്തരികളായ ലിഞ്ഞു പോകും.
മോഷ്ടിക്കപ്പെട്ട ഒരു വിഗ്രഹം പോലെ,
മോഷ്ടിക്കപ്പെട്ട ഒരു ശാസ്ത്ര പ്രദർശനം
ഒരിക്കലും തിരിച്ചു വരില്ല.
കാരണം അമ്പത്തിയൊന്ന് എ ഒഴികെ,
മോസെന്ന ശാസ്ത്ര പ്രദർശനത്തിന്,
ബന്ധുക്കളാരുമില്ല.
എഴുപത്തിയാറിൽ,
ഇടത്തു കാലിലെ മന്ത്,
വലത്തു കാലിലായപ്പോൾ,
നാമതിനെ ഭരണമാറ്റമെന്നു വിളിച്ചു.
ജനാധിപത്യത്തിലേക്കുള്ള മടക്കമെന്നും.
വാസ്തവത്തിൽ, അത് വിഗ്രഹാരാധകരുടെ,
സ്വേച്ഛാധിപത്യമായിരുന്നു.
പിന്നെ മോസെന്ന പ്രദർശനം കട്ടു പോവുകയും ,
ശാസ്ത്രത്തിന്റെ വഴി കളടഞ്ഞു തുടങ്ങുകയും ,
വാക്കും പോക്കും തമ്മിലെ
നൂൽബന്ധമില്ലാത്തവരുടെ കുംഭമേളകളിൽ ,
ആളുകൾ കൂടുകയും ചെയ്തു കൊണ്ടിരുന്നു.
കൊറോണയുടെ രണ്ടാം സുനാമിത്തിരകൾക്കൊടുവിൽ ,
ആളൊഴിയുന്ന മൂലകളിലെവിടെയെങ്കിലും,
മോസിന്റെ ചില ശകലങ്ങൾ വീണ്ടെടുക്കാനാകുമോ ?
മനുഷ്യത്വം, ശാസ്ത്രീയ മനോഭാവം, മ ന ന ത്വര,
മാറ്റത്തിനായുള്ള ദാഹം, അമ്പത്തിയൊന്ന് എ ?
ആർക്കു വേണമീ ചുവന്ന തുരുത്തുകൾ ?
പാതാളത്തിലേക്ക് ചവുട്ടിയമർത്തപ്പെട്ട
പൂക്കളങ്ങൾക്ക് ബന്ധുബലം കുറവാണ്.
എങ്കിലും ഒന്നിനു പകരം ഒരായിരമായി ,
മോസിന്റെ ചാരുതകൾ തിരിച്ചു വരുന്നുവെങ്കിൽ !
***********************************CKR 17/04/2021
( പ്രകോപനം :ആനന്ദിന്റെ ' ലഗാൻ ടീം ക്രിക്കറ്റ് കളിക്കുമ്പോൾ ' എന്ന ലേഖനം -ശാസ്ത്രഗതി ഫിബ്രവരി 2021 ) - CKR
TO READ MORE ABOUT THIS GO TO THE TIMES OF INDIA ARCHIVES


