Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Thursday, July 11, 2013

തെങ്ങിൻ തൈകൾ വിതരണം നടത്തി

കൊല്ലാട  മാതൃകാ ഗ്രാമത്തിലേക്ക്   കൃഷി ഭവനിൽ നിന്നും ഭൂമിത്രസേന ക്ലബും നാഷണൽ സർവിസ് സ്കീമും ചേർന്ന് ശേഖരിച്ച  തെങ്ങിൻ തൈകൾ  നേരത്തേ ആവശ്യ പ്പെട്ട കർഷകർക്ക് എത്തിച്ചു കൊടുത്തു.തൈവിതരണം വാർഡ്‌ മെമ്പർ സുലോചന ടി വി കർഷകൻ ബാലൻ നാ യർക്ക്‌ തൈ നൽകിക്കൊണ്ട്കൊല്ലാട  ഹാപ്പി ക്ലബിനു സമീപംഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ  ഉൽഘാടനം ചെയ്തു .ഇരുപതോളം തൈകൾ വിതരണം നടത്തി.ദാമോദരൻ കെ .വി ,ബെന്നി ഇലവുങ്കൽ ,ശിവദാസൻ ,വിഷ്ണു സുകുമാരൻ തുടങ്ങിയവർ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി .




ഭൂമിത്രസേന ക്ലബ് വനമഹോത്സവവാരം ആചരിച്ചു 07 07 2013

സ്കൂൾ നാഷനൽ സർവീസ് സ്കീം യൂണിറ്റും ഭൂമിത്രസേന ക്ലബ്ബും ചേർന്ന് വനമഹോത്സവവാരം ആചരിച്ചു .വനം വകുപ്പ് വിതരണം ചെയ്ത ഉങ്ങ് ,കുമ്പിൾ എന്നീ മരതൈകൾ (40 എണ്ണം ); നാഷനൽ സർവീസ് സ്കീം ശേഖരിച്ച വേപ്പിൻ തൈകൾ ( 10 എണ്ണം ) എന്നിവ കമ്പല്ലൂർ ടൌണ്‍ മുതൽ ആക്കച്ചേരി വനം വരെയുളള റോഡി ൻറെ ഇരുവശങ്ങളിലും നട്ടു പിടിപ്പിച്ചു .കഴിഞ്ഞ വർഷം നട്ടു വളർത്തിയ വേപ്പിൻ  തൈകളെ ചുവടൊക്കെ വൃത്തിയാക്കി ശുശ്രൂഷിച്ചു .വനം സന്ദർശിച്ച് മരങ്ങളിലെ വൈവിദ്ധ്യം , തൊട്ടടുത്ത്‌ താമസിക്കുന്ന അപ്പച്ചൻ ചേട്ടന്റേയും ഷിഖിന്റെയും സഹായത്തോടെ വളണ്ടിയർമാർ മനസ്സിലാക്കി .വെണ്‍ തേക്ക് ,കരിമരുത് ,പുന്ന ,താന്നി ,തുടങ്ങിയ മരങ്ങളെ തിരിച്ചറിയാൻ ഇപ്പോൾ അവര്ക്ക് കഴിയും .കരിങ്കുറിഞ്ഞി പോലെയുള്ള  ഔഷധ സസ്യങ്ങളെ തിരിച്ചറിഞ്ഞു .

      വനത്തിൽ ധാരാളം മാലിന്യങ്ങളും  കണ്ടെത്തി .മദ്യപന്മാർ വലിച്ചെറിഞ്ഞ ധാരാളം പ്ലാസ്ടിക് കുപ്പികളും ബാഗുകളും കാണാം .വനത്തിനു തൊട്ടടുത്ത ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടക്കുന്നതായും മനസ്സിലാക്കി .അവധി ദിനങ്ങളിൽ ഈ ഉദ്ദേശത്തിൽ ധാരാളം ആളുകൾ വനത്തിലെ റോഡ്‌ വഴി വാഹനങ്ങളിൽ വരികയും വനത്തിനുള്ളിൽ മദ്യപാനം നടത്തി കടന്നു പോവുന്നതായും ശ്രദ്ധയിൽ പെട്ടു.നിയമ പാലകരും നാട്ടുകാരും വനപാലകരും ഇക്കാര്യത്തിൽ ഉടൻ ശ്രദ്ധ പതിപ്പിക്കേണ്ടതാണ് .

      പ്രവർത്തനത്തിൻറെ ഉൽഘാടനം വാർഡ്‌ മെമ്പർ സുലോചന ടി വി നിർവഹിച്ചു .പ്രൊഫ സി ബാലൻ മാസ്റ്റർ ( കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം മുൻ തലവൻ )ആശംസകൾ നേർന്നു .കുഞ്ഞി ക്കണ്ണൻ കോടൂർ ,ഷിഖിൻ ടി വി തുടങ്ങിയവർ ചെടികൾ നടാൻ സഹകരിച്ചു .വളണ്ടിയർ ലീഡർ മിതുന ഷാജി സ്വാഗതവും  കൃപേഷ് കെ നന്ദിയും പറഞ്ഞു .ലഘു ഭക്ഷണ  വിതരണത്തിനായി കുടുംബശ്രീ അംഗങ്ങൾ സഹകരിച്ചു .

      യോഗത്തിൽ  അടുത്ത കാലത്തു നിര്യാതനായ പരിസ്ഥിതി പ്രവർത്തകൻ  ആൻറപ്പൻ  അമ്പായി യെത്തിന്റെ നിശബ്ദ സേവനങ്ങളെ  അനുസ്മരിച്ചു.

2 4 വളണ്ടിയർമാരും പ്രോഗ്രാം ഓഫീസറും ഇന്ന് ഞായർ( 7/7/2013 ) രാവിലെ 10  മണി മുതൽ 1  മണി വരെ  പ്രവർത്തിച്ചു .








Sunday, June 30, 2013

അരുവി ശുചീകരണം നാലാം മേഖല -2 PM -5 PM ; 29/06/2013 കമ്പലൂർ ചേടിക്കുണ്ട് ചാൽ

അരുവി ശുചീകരണം നാലാം മേഖല -2 PM -5 PM ; 29/06/2013
കമ്പലൂർ ചേടിക്കുണ്ട്  ചാൽ

      കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്രസേന ക്ലബിന്റെയും എൻ എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കമ്പലൂർ ചേടിക്കുണ്ട്  ചാൽ ശുചീകരിച്ചു .ചാലിന്റെ  ഉത്ഭവ സ്ഥാനം ആയ കുളം സന്ദർശിച്ചു .  ഉത്ഭവ സ്ഥാനം മുതൽ ആക്കൊകാവ്  വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി ശുചീകരിച്ചത്.
.ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ ലഘു ലേഖ വിതരണവും നടന്നു.16 വളണ്ടിയർമാരും 30നാട്ടുകാരും ഉൾപ്പെടെ നാൽപത്തിയാറോളം  സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.








  പ്രവർത്തനം വാർഡ് മെമ്പർ പരിസ്ഥിതി പ്രവർത്തകൻ ശ്രീ കുഞ്ഞിക്കണ്ണൻ കോടൂർ  ഉൽഘാടനം ചെയ്തു .ശുചീകരണ കമ്മിറ്റി ചെയർമാൻ  സി പി ബാലൻ  അധ്യക്ഷത വഹിച്ചു .
 ഭൂമിത്രസേന വളണ്ടിയർമാരായ  ആനന്ദ്‌ ആർ  സ്വാഗതവും മേഘ മുരളിധരൻ  നന്ദിയും പറഞ്ഞു.ശുചീകരണ കമ്മിറ്റി കണ്‍വീനർ ജനാർദ്ധനൻ,പി ടി എ പ്രസിഡണ്ട് സി ജെ മാത്യു ,പ്രിൻസിപ്പൽ മാത്യു കെ.ഡി ; സജീവൻ കമ്പലൂർ ,സി കെ രാധാകൃഷ്ണൻ മാസ്റ്റർ ,ബൈജു മാസ്റ്റർ  ,ഹരീന്ദ്രൻ  മാസ്റ്റർ , ദിവാകരൻ നമ്പ്യാർ ,കുഞ്ഞമ്പു നമ്പ്യാർ ,നടേശൻ ,സുഭാഷ് മാസ്റ്റർ ,പ്രവീണ്‍ മാസ്റ്റർ,രമേശൻ മാസ്റ്റർ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .   
20ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക്‌ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .

മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 15ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
.പൊതുവെ ഈ മേഖലയിൽ മാലിന്യം കൂടുതലായി കണ്ടു
 `പ്ലാസ്റ്റിക്‌ കുപ്പികൾ അധികം കണ്ടു .ഈ ഭാഗത്തു മദ്യപ ന്മാർ ധാരാളം  എന്നതാകാം കാരണം .കരുതിക്കൂട്ടി കുളത്തിലും ചാലിലും മാലിന്യങ്ങൾ ഇടുന്നതായി പലരും ചൂണ്ടി കാണിച്ചു
 കുളിക്കടവുകളിൽ സോപ്പ് പൊതികളും ഡി റ്റ ർജന്റ്റ് പൊതികളും ധാരാളമായി ചാലിൽ വലിച്ചെറിഞ്ഞതായി കണ്ടു .ഈ കേന്ദ്ര ങ്ങളിൽ പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കാനുള്ള സന്ദേ ശ മടങ്ങിയ ബോർഡുകളും പ്ലാസ്റ്റിക്‌ ശേഖരിക്കാൻ പ്രത്യേക ചാക്കുകളും വെക്കണമെന്ന് അഭിപ്രായമുണ്ടായി.

-----അടുത്ത പ്രവർത്തനം----

ഞായർ  ഉച്ചയ്ക്ക് ശേഷം (30 /06/2013) 2 മണിക്കു

നാലു മേഖലകളിലും ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടി നീക്കം ചെയ്യൽ .
























    

Sunday, June 23, 2013

അമ്പേച്ചാൽ ശുചീകരണം 10 am-1 pm 23/06/2013

അരുവി  ശുചീകരണം  മൂന്നാം മേഖല -10 am-1 pm 23/06/2013
അമ്പേച്ചാൽ 
കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്രസേന ക്ലബിന്റെയും എൻ  എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും  നേതൃത്വത്തിൽ അമ്പേച്ചാൽ   ശുചീകരിച്ചു .അമ്പേച്ചാലിന്റെ ഉത്ഭവ സ്ഥാനം സന്ദർശിച്ചു .റിസർവ് വനത്തിന്റെ  അടുത്തു നിന്നും കുതിച്ചു ചാടുന്ന ശക്തമായ നീരുറവ വിദ്യാർത്ഥികൾക്ക് കൌതുകമായി .   ഉത്ഭവ സ്ഥാനം മുതൽ ചെമ്മരംകയം റോഡ്‌   വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി  ശുചീകരിച്ചത്.10 വളണ്ടിയർമാരും 1 0 നാട്ടുകാരും ഉൾപ്പെടെ ഇരുപതോളം സന്നദ്ധപ്രവർത്തകർ പങ്കെടുത്തു

         .ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ  ലഘു ലേഖ വിതരണവും നടന്നു.പ്രവർത്തനം വാർഡ് മെമ്പർ സുലോചന ടി വി ഉൽഘാടനം ചെയ്തു .മുൻ പി ടി  എ അംഗം  കെ രാഘവൻ നമ്പ്യാർ  അധ്യക്ഷത വഹിച്ചു .
സജീവൻ കമ്പല്ലൂർ  സ്വാഗതവും ഭൂമിത്രസേന ക്യാപ്റ്റൻ അർജുൻ ടി ആർ  നന്ദിയും പറഞ്ഞു.വാർഡ് മെമ്പർ  സന്തോഷ്‌ കെ.വി ,അനീഷ്‌ ,രാഘവൻ ,കുടുംബ ശ്രീ  പ്രതിനിധികൾ ജാനകി  , ഓമന ,അഗസ്ത്യൻ മാസ്റ്റർ  ,സ്നേഹ കൃഷ്ണൻ ,ഫാകൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ സി കെ എന്നിവർ സംസാരിച്ചു . 

6  ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക്‌ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .

മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 10ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
     .പൊതുവെ ഈ മേഖലയിൽ മാലിന്യം കുറവായി 
മാത്രമേ കണ്ടുള്ളൂ `പ്ലാസ്റ്റിക്‌ കുപ്പികൾ അധികം കണ്ടില്ല .ഈ ഭാഗത്തു മദ്യപ ന്മാർ ഇല്ല എന്നതാകാം കാരണം .അമ്പെച്ചാൽ മേഖല മദ്യ വിരുദ്ധ മേഖലയായി നാട്ടുകാർ പ്രതിജ്ഞ എടുത്ത തായി അറിയാനും കഴിഞ്ഞു. 

       എന്നാൽ കുളിക്കടവുകളിൽ സോപ്പ് പൊതികളും ഡി റ്റ ർജന്റ്റ് പൊതികളും ധാരാളമായി ചാലിൽ വലിച്ചെറിഞ്ഞതായി കണ്ടു .ഈ കേന്ദ്ര ങ്ങളിൽ പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കാനുള്ള സന്ദേ ശ മടങ്ങിയ ബോർഡുകളും പ്ലാസ്റ്റിക്‌ ശേഖരിക്കാൻ പ്രത്യേക ചാക്കുകളും വെക്കണമെന്ന് അഭിപ്രായമുണ്ടായി.

       വലിയ തോട്ടങ്ങളുടെ ഉടമകൾ താമസിക്കുന്ന പ്രദേശ മാകയാലാണ് ചാലിൽ മാലിന്യങ്ങൾ കുറഞ്ഞതെന്നും തോന്നുന്നു.ചാലിന് ചേർന്ന് വീടുള്ള സ്ഥലങ്ങളിൽ ചാലിൽ പ്ലാസ്റ്റിക്‌ നിറഞ്ഞു കിടക്കുന്നത് ഇതിന് തെളിവായെടുക്കാം .ഇത്തരം വീടുകളിൽ കേന്ദ്രീകരിച്ചു   മാലിന്യസംസ്കരണത്തിന് കൂടുതൽ സാമ്പത്തിക സാങ്കേതിക സഹായങ്ങളും നിരീക്ഷണവും പഞ്ചായത്ത്‌ അധികൃതരിൽ നിന്നും നാട്ടുകാരിൽ നിന്നും ഉണ്ടാകേണ്ടതുണ്ട് .

ബാക്കി പത്രം 

 കക്ഷി രാഷ്ട്രിയ ഭേദമില്ലാതെ, നാട്ടുകാരിൽ നിന്നും ആവേശ പൂർണമായ സഹകരണമാണ് കിട്ടുന്നത്.എന്നാൽ അമ്പേച്ചാൽ മേഖലയിൽ കഴിഞ്ഞ വർഷം നട്ടു പിടിപ്പിച്ച വേപ്പിൻ തൈകൾ സാമൂഹ്യ ദ്രോഹികൾ പിഴുതു കളഞ്ഞതായി യാത്രയിൽ ഞങ്ങൾ കണ്ടെത്തി .
കഴിഞ്ഞാഴ്ച ചാലിൽ ഇറങ്ങി ശേഖരിച്ച   പ്ലാ സ്റ്റിക്‌  നിറച്ച  ചാക്കുകളിൽ ചിലതു ചാലിൽ ചൂണ്ടയിടാൻ വന്നവരിൽ ആ രോ ചാലിൽ ഒഴുക്കി കളഞ്ഞതായി വളണ്ടിയർമാർ റിപ്പോർട്ട് ചെയ്തു.

അടുത്ത പ്രവർത്തനം അടുത്ത ശനി  ഉച്ചയ്ക്ക് ശേഷം  (29 /06/2013)  2  മണിക്കു   ചേടിക്കുണ്ട് ചാൽ ഉത്ഭവസ്ഥാന ത്തു നിന്നും (കംപല്ലൂർ അമ്പലത്തിനു അടുത്തുള്ള അരയാൽ  ). 
സ്വാഗതം !