Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, December 20, 2013

ശലഭോദ്യാനത്തിൻറെ നിർമാണ പ്രവർത്തനം- ഉദ്ഘാടനം 19/12.2013; 3.30.PM

ദേശിയ പരിസ്ഥിതി അവബോധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഭൂമിത്രസേന ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ക്യാമ്പസിൽ ഒരുക്കുന്ന
ശലഭോദ്യാനത്തിൻറെ   നിർമാണ  പ്രവർത്തനം  ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് അംഗം (വാർഡ്‌  14 )കെ  വി  സന്തോഷ്‌ ഉദ്ഘാടനം  ചെയ്തു .

കൊല്ലാട മാതൃകാ ശുചിത്വ ഗ്രാമത്തിന്റെ പേരിൽ സംസ്ഥാനത്തൊട്ടാകെ അറിയപ്പെടുന്ന കമ്പല്ലൂർ സ്‌കൂൾ ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുക്കുന്നതിൽ
ഉൽഘാ ടകൻ സന്തോഷം രേഖപ്പെടുത്തി .പ്ലാസ്ടിക് മാലിന്യ നിർമാർജനം പോലുള്ള മേഖലകളിൽ കൂടുതൽ പ്രചാരണത്തിന്റെ ആവശ്യം അദ്ദേഹം എടുത്തു പറഞ്ഞു.പ്ലാസ്ടിക് പ്രോസസ്സിംഗ് യുണിറ്റ് കടുമേനിയിൽ സ്ഥാപിക്കാനുള്ള പഞ്ചായത്തിന്റെ ശ്രമത്തിന്  ജനങ്ങളുടെ പൂർണമായ പിന്തുണ ലഭിക്കാത്തതിൽ ആശങ്ക പങ്കു വെക്കപ്പെട്ടു .
 ഈസ്റ്റ്‌ എളേരി ഗ്രാമ പഞ്ചായത്ത് അംഗം (വാർഡ്‌  14 ) അധ്യക്ഷ ത വഹിച്ചു .

പ്രിൻസിപ്പൽ കെ ഡി  മാ ത്യു  സ്വാഗതം പറഞ്ഞു .

എൻ എസ് എസ്  വളണ്ടിയർ സ്മേര കെ വി  നന്ദി രേഖപ്പെടുത്തി .
NEAC കോഡിനേറ്റർ പി റ്റി പ്രവീണ്‍ കുമാർ പദ്ധതി വിശദീകരണം  നടത്തി .ഹെഡ് മാസ്റ്റർ കെ കെ  ജലാൽ ,സ്റ്റാഫ്‌ സിക്രട്ടരി പദ്മനാഭൻ പി ,എൻ എസ് എസ്പ്രോ ഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ ,ജെ ആർ സി കോഡിനേറ്റർ ലതാഭായി കെ  ആർ, ഭൂമിത്രസേന ക്ലബ്  ലീഡർ  അർജുൻ ടി ആർ  ,എൻ എസ് എസ്  വളണ്ടിയർ ക്യാപ്ടൻ ആനന്ദ് ആർ ;ജെ ആർ സി കേഡ ററ് സിദ്ധാർഥ് രമേശ് എൻ എസ് എസ്  വളണ്ടിയർ നിപിൻ സി ജെ എന്നിവർ  ആശംസാ പ്രസംഗം നടത്തി .



















Wednesday, December 18, 2013

Monday, December 16, 2013

ക്യാമ്പസ്സില്‍ ജൈവകൃഷി തുടങ്ങി


ക്യാമ്പസ്സില്‍  ജൈവകൃഷി തുടങ്ങി.

100 ഓളം ചാക്കുകളില്‍ പടവലം,വെണ്ട,പയര്‍,തക്കാളി എന്നിവ കൃഷി ചെയ്തു.
സ്ഥല പരിമിതി കാരണം
മഴവെള്ള കൊയ്ത്തിനായി നിര്‍മിച്ച  3 ലക്ഷം ലിറ്റര്‍ ടാങ്കിന്റെ മുകള്‍ഭാഗമാണ് ചാക്കുകള്‍ നിരത്താന്‍ കണ്ടെത്തിയത്.

ജൈവവളം ആണ് നല്‍കുന്നത്.(കടല പിണ്ണാക്ക്,ചാണകം എന്നിവയുടെ മിശ്രിതം )

ജൈവകീടനാശിനിയാണ്‌ ഉപയോഗിക്കുന്നത്.

ths¸® FaÂj³, ths¸® shfp¯pÅn an{inXw, tKmaq{X Im´mcnapfIp an{inXw, ]pIbne Ijmbw, ]¸mb Ce k¯v XpS§nb ssPh IoS\min\nIÄ Ip«nIÄ  \nÀ½n¡pന്നു

. ]pgp B{IaW¯n\pw IoS§Ä¡pw FXntc ]¨¡dnIfn {]tbmKn¡pIbpw sNയ്യുന്നു 


 പ്രവീണ്‍ മാസ്റ്റര്‍ പി ടി ,രാജേഷ്‌ കെ ഒ എന്നീ അദ്ധ്യാപകരും ഭൂമിത്രസേനാ വളണ്ടിയര്‍മാരും ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു`