Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, February 7, 2014

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിനു സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂമിത്രസേനാ ക്ലബിനുള്ള അവാർഡ്‌


കമ്പല്ലൂർ  ഹയർ സെക്കണ്ടറി  സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്    സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും  സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .

   ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ  പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ്  കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ  ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .

 തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ  ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട  മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ   നിന്നും സ്കൂളിനു വേണ്ടി  അവാർഡ്‌  ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക  അദ്ധ്യക്ഷയായിരുന്നു .

       നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന

" നഗരത്തിൽ ഒരു ഹരിതച്ചാർത്ത് "  എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം
ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു .

*********************************************************************************
സമ്മാനർഹരായവരുടെ ലിസ്റ്റ്‌  -

ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത്
 ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ 
രണ്ടാംസ്ഥാനം- ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ , അയ്യപ്പൻകാവ് 
മൂന്നാം സ്ഥാനം -ഗവ ഹയർ സെക്കണ്ടറി സ്കൂൾ ,
കോളേജ് വിഭാഗത്തിൽ  മേഖലാതലത്തിൽ മാത്രം 

വടക്കൻ മേഖലയിൽ -

ഒന്നാം സ്ഥാനം -ഗവ എഞ്ചിനിയ റിംഗ് കോളേജ് ,വെസ്റ്റ് ഹിൽ ,കോഴിക്കോട് 
രണ്ടാംസ്ഥാനം-മേരിമാത ആട്സ് &സയൻസ് കോളേജ് ,മാനന്തവാടി ,വയനാട്‌ 

മദ്ധ്യ മേഖലയിൽ -

ഒന്നാം സ്ഥാനം -കൃസ്ത്യൻ കോളജ്‌ ,ചെമ്മണ്ണൂർ 
രണ്ടാംസ്ഥാനം-സെന്റ് തെരേസാസ് കോളേജ് ,എറണാകുളം 
മൂന്നാം സ്ഥാനം -ഗവ പോളി റ്റെക്നിക് കോളേജ് ,കളമശ്ശേരി 

ദക്ഷിണ മേഖലയിൽ -  

ഒന്നാം സ്ഥാനം -കതോലികൈറ്റ്  കോളെജ് ,പത്തനംതിട്ട 
രണ്ടാംസ്ഥാനം-മാർ ഇവാനോയിസ് കോളേജ് ,തിരുവനന്തപുരം 
മൂന്നാം സ്ഥാനം -സെന്റ്‌ ജോണ്‍ സ് കോളേജ്, അഞ്ചൽ 


















*********************************************************************************
കാസർഗോഡ്     ജില്ലാ ശുചിത്വ മിഷനും
 നാഷണൽ സർവീസ് കീം   ജില്ലാ സംസ്ഥാന   ഘടകങ്ങൾക്കും  -     നന്ദി 
 ആശയങ്ങൾക്കും പിന്തുണക്കും .

*********************************************************************************

ഇത് ടീം വർകിന്റെ വിജയം 

Sunday, February 2, 2014

CLEANING STREAMS AND SURVEY OF WETLANDS IN KOLLADA KAMBALLUR

FEB 2 ,2014;കൊല്ലാട മേഖലയിൽ നീർത്തട പഠനവും ചാൽ ശുചീകരണവും തടയണ  കേടുപാടു തീർക്കലും  നടത്തി

തണ്ണീർത്തടസംരക്ഷണ ദിനത്തിൻറെ ഭാഗമായി ഇന്ന് ഉച്ച കഴിഞ്ഞു  2  മണി മുതൽ  5 മണി വരെ  കൊല്ലാട ഹാപ്പി ആർട്സ് & സ്പോട്സ് ക്ലബ്ബിൽ വെച്ച്  വിശദീകരണ യോഗവും  തുടർന്നു മാതൃകാ ശുചിത്വ ഗ്രാമത്തിന്റെ അതിര് കൂടിയായ വള്ളിയങ്ങാനം ചാലിനോട് ചേർന്ന കൊല്ലാട മേഖലയിൽ   ( കൊല്ലാട  മുതൽ  ചെറുകു റുപ്പ വരെ 2 കി മീറ്ററോളം ദൂരം) നീർത്തട പഠനവും ചാൽ ശുചീകരണവും തടയണ  കേടുപാടു തീർക്കലും  നടത്തി  .













മുപ്പതോളം ഭൂമിത്രസേനാ വളണ്ടിയർമാരും പുതിയ  ഫാക്കൽറ്റി ഇൻ ചാർജ്‌  മനോജ്കുമാർ മാസ്റ്ററും എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ മാസ്റ്റരും  മാതൃകാഗ്രാമം പ്രതിനിധികളും പങ്കെടുത്തു .

ഗ്രാമ പഞ്ചായത്ത് അംഗം സുലോചന ടി വി . പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു .പി റ്റി എ അംഗം ദാമോദരൻ കൊല്ലാട ,ശുചിത്വ ഗ്രാമം കണ്‍ വീനർ കെ വി ദാമോദരൻ .,ഭൂമിത്രസേനാ വളണ്ടിയർ മാർ ആഹ്ലാദ്‌  ആർ ,ഹരികൃഷ്ണൻ ,അരുണ എസ് കമൽ ,അശ്വിനി.കെ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .

ചാലിൽ തടയണകൾക്ക് അരികെ ഒഴികെ  പലയിടത്തും  വെള്ളം വറ്റിയതായും അഴുക്കു തുണി ,പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ ഉള്ളതായും കണ്ടു.പ്ലാസ്റ്റിക് മദ്യ കുപ്പികൾ വൻതോതിൽ എറിഞ്ഞതായും കണ്ടു .

ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റു കൂടുകളും തീരത്ത് ചില സ്ഥലങ്ങളിൽ മദ്യപാന സംഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നതായി വെളിവാക്കി .

കുളിക്കടവുകളിൽ സോപ്പിന്റെയും ഡിറ്റ ർ ജന്റിന്റെയും പാക്കറ്റുകൾ ചാ ലിൽ തന്നെ ഉപേക്ഷിച്ചു പോകുന്ന ശീലം ഉണ്ട് .
ചാലിന്റെ അരികിലെ വീടുകളിൽ നിന്നു ചാലിന്റെ അരികിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായി തുടക്കത്തിലേ കാണാം .

ഈ വര്‍ഷത്തെ തണ്ണീർത്തടസംരക്ഷണ ദിനത്തിൻറെ  തീം നീര്‍ത്തടസംരക്ഷണവും കൃഷിയും ആയതിനാല്‍  പ്രദേശത്തെ  ജലലഭ്യത ,ഉപരിതല മണ്ണിന്റെ അവസ്ഥ ,ജൈവ വൈവിധ്യം ,മണ്ണ് -ജലം സംരക്ഷത്തിനായുള്ള  മരാമത്ത് പണികൾ ,കാർഷിക പ്രവർത്തനങ്ങൾ  എന്നീ ഘടകങ്ങളും പഠനവിധേയമാക്കി യിട്ടുണ്ട് . ഉൽഘാടന യോഗത്തിൽഎൻ എസ് എസ് പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മണ്ണ് ജല സംരക്ഷണത്തെ ക്കുറിച്ചുള്ള സി ഡി പ്രദർശനവും നടന്നു .

2014 ജനുവരി19 ന് പെരിങ്ങോംസിആര്‍പിഎഫ്‌ പരിശീലനകേന്ദ്രത്തില്‍നിന്നുമുള്ള നൂറോളം ജവാന്മാരുടെ സഹകരണത്തോടെ നടന്ന തേജസ്വിനി നദിയില്‍കാക്കടവ് തടയണ പ്രദേശത്തു നടത്തിയ ശുചീകരണവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.



Saturday, February 1, 2014

ലോക തണ്ണീര്‍തട ദിനം -ഈ വര്‍ഷത്തെ പ്രമേയം-തണ്ണീര്‍തടങ്ങളും കൃഷിയും

ഈ വര്‍ഷത്തെ പ്രമേയം-തണ്ണീര്‍തടങ്ങളും കൃഷിയും

ഭൂമിത്രസേനയുടെ നേതൃത്വത്തില്‍-

*തേജസ്വിനിയെ രക്ഷിക്കാം*

ഉച്ച കഴിഞ്ഞ് 2 മണി-വിശദീകരണയോഗം



2.30 PM വള്ളിയങ്ങാനം ചാല്‍ കമ്പല്ലൂര്‍- കൊല്ലാട റോഡ്‌ മുതല്‍ തേജസ്വിനി വരെ - ജൈവ വൈവിധ്യപഠനവും ശുചീകരണവും തടയണനിര്‍മാണവും

3.30 PM- പ്രവര്‍ത്തന അവലോകന യോഗം

Friday, January 31, 2014

ലോക തണ്ണീര്‍ തട ദിനം ഫെബ്രുവരി 2 WORLD LANDS DAY



2014 is the UN International Year of Family Farming – so the Ramsar Convention chose Wetlands & Agriculture as the World Wetlands Day theme for 2014. And what a great theme for Ramsar, given that wetlands are so often intimately linked with agriculture. Our slogan? Wetlands and Agriculture: Partners for Growth, placing a focus on the need for the wetland and agricultural sectors (and the water sector too of course) to work together for the best shared outcomes.
Wetlands have often been seen as a barrier to agriculture, and they continue to be drained and reclaimed to make farming land available. But the essential role of wetlands in support of agriculture is becoming clearer and clearer, and there are successful agricultural practices which support healthy wetlands.
CLICK HERE FOR DETAILS
http://www.ramsar.org/cda/en/ramsar-activities-wwds-wwd2014index/main/ramsar/1-63-78%5E26287_4000_0__#Cartoon

Sunday, January 19, 2014

കാക്കടവ് തടയണ പ്രദേശത്ത് തേജസ്വിനി നദിയിൽ ശുചീകരണ പ്രവർത്തനങ്ങൾ 19/1/2014




























തണ്ണീർ തട സംരക്ഷണ പ്രവർത്ത നങ്ങളുടെ   ഭാഗമായി കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്ര സേനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തേജസ്വിനി നദിയിൽ  കാക്കടവ് തടയണ പ്രദേശത്തെയും ടൌണിലെയും മാലിന്യവിന്യാസത്തെ കുറിച്ച് പഠിക്കുകയും  അവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും  ചെയ്തു .പെരിങ്ങോം സി ആർ പി എഫ്‌ ക്യാമ്പിൽ നിന്നും നൂറോളം ജവാന്മാരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു .സ്കൂൾ മാനേജ് മെൻറ് കൌണ്‍സിൽ ചെയർമാൻ സജീവൻ കമ്പല്ലൂർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി .
രാവിലെ 9 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന പ്രവർത്തനസമയത്ത് ഞങ്ങൾക്ക് പെരിങ്ങോം സി ആർ പി എഫ്‌ ക്യാംപിലേക്കും ഏഴിമല നാവിക അക്കാദമിയി ലേക്കും കുടിവെള്ളം ആയി ശേഖരിക്കപ്പെടുന്ന നദീജലം പലവിധത്തിൽ മലിനപ്പെടുന്നതായി ബോധ്യപ്പെട്ടു .

കൂടാതെ കാക്കടവ് ടൌണിൽ എല്ലായിടത്തും മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ് .മാലിന്യങ്ങൾ ജൈവം ,പ്ലാസ്റ്റിക്‌ എന്നിങ്ങനെ വേർതിരിച്ചു ശേഖരിക്കുന്ന രീതി ഇല്ല 
.
കാക്കടവ് പാലം മുതൽ  ചെറു തടയണ വരെ യുള്ള രണ്ടു കിലോമീറ്റർ ഭാഗം പുഴയിൽ രണ്ടു തീരങ്ങളിലുമായി ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത് .ഒലിച്ചുവന്നു മരങ്ങളിലും ചെളിയിലും കുരുങ്ങിനിൽകുന്ന പ്ലാസ്ടിക്കുകളും തുണികളും വളണ്ടിയർമാർ നീക്കം ചെയ്തു .

കൂടാതെ പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതും കണ്ടെത്തി .അതിനെതിരെ പ്രതിഷേധ ഗാനമാലപിച്ച്‌ പ്രചാരണവും നടത്തി.

അഴുക്കു ജലം പുഴയിലെക്കൊഴുക്കിടല്ലേ  സോദരാ 

ദാഹ ജലം ജീവാമൃതം നദീ ജലം  സോദരാ 
 മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്ന വീട്
 മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്ന കുഴൽ ( വീഡിയോ ലഭ്യം)



വെസ്റ്റ് എളേരി പഞ്ചായത്ത് ,കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രതിനിധികളുടെ അടിയന്തിര പരിഗണനയ്ക്ക് ഈ പ്രശ്നം ഞങ്ങൾ സമർപ്പിക്കുന്നു .

ഉദ്ഘാടന ചടങ്ങിൽ സജീവൻ വൈദ്യർ സ്വാഗതം പറഞ്ഞു .പെരിങ്ങോം സി ആർ പി എഫ്‌ ട്രെയിനിംഗ് ക്യാമ്പ്  അസി കമാണ്ടർ സി .വിജയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ അദ്ധ്യക്ഷത വഹിച്ചു .കാക്കടവ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകൻ അശോകൻ പെരിങ്ങാല പ്രവർത്തന രൂപ രേഖ വിശദീകരിച്ചു .കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേനാ ക്ലബ്ബിന്റെ ലീഡർ ശ്യാംകുമാർ നന്ദി പ്രകാശിപ്പിച്ചു .

മാതൃഭൂമി ,മലയാള മനോരമ പത്രങ്ങളുടെ പ്രാദേശിക ലേഖകർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു .

ഞങ്ങൾക്ക് പറയാനുള്ളത് .
1.പ്ലാസ്ടിക്കും മറ്റു പല മാലിന്യങ്ങളും  ചാലുകളിലേക്കും പുഴയിലേക്കും ഇപ്പോഴും വലിച്ചെറിയ പ്പെടുന്നു .ഈ ശീലം നിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടരണം 
2.ടൌണിൽ ആധുനിക മാലിന്യ സംസ്കരണ നടപടികൾ നിർബന്ധമായും തുടങ്ങണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർ മുൻകൈയെടുക്കണം 
3 .പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതു തടയണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ  മുൻകൈയെടുക്കണം 
4.ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻ കൈ എടുക്കാനായി പുഴ സംരക്ഷണ സമിതികൾ രൂപികരിക്കണം .
5.ശുചിത്വ ഗ്രാമ യുനിറ്റുകൾ വ്യാ പകമാകണം 
*******************************************************************************
തേജസ്വിനിയെ രക്ഷിക്കുക