Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Wednesday, February 19, 2014
Sunday, February 9, 2014
നന്ദി
പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങ ള്‍ക്ക് കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറിസ്കൂളി നു സംസ്ഥാന അവാര്‍ഡ്
അഭിനന്ദനങ്ങൾ ,
മഴയേയും വെയിലിനേയും കൂസാതെ അവധിദിനങ്ങളിൽ ,വൈകുന്നേരങ്ങളിൽ ,മധ്യാഹ്നങ്ങളിൽ പോലും ,
പാടത്തും നീർച്ചാലുകളിലും വിയർപ്പൊഴുക്കിയ ഭൂമിത്ര സേനാ വളണ്ടിയ ർ മാർക്ക് , കൂടെ പ്രവർത്തിച്ച എൻ എസ് എസ് വളണ്ടിയർമാർക്കും .
ഈ വിജയം നിങ്ങളുടേതാണ് .
മണ്ണിനേയും മലകളേയും ജീവജലത്തെയും പ്രാണവാ യുവിനേയും നിലനിർത്താനുള്ള നമ്മുടെ പോരാട്ടത്തെ കേരളം മാനിക്കുന്നു .
പതറാതെ മുന്നോട്ട് .
നന്ദി -
ആശയങ്ങളുംപിന്തുണയുമായി കൂടെ നിന്ന എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ മനോജ്കുമാര്‍ കെ ,സംസ്ഥാനകോഡിനേറ്റര്‍,പ്രോജക്റ്റ് ഓഫിസര്‍,എന്‍എസ്എസ് സെല്‍ ,
കാസര്‍ഗോഡ് ജില്ലാ ശുചിത്വ മിഷന്‍ പ്രവര്‍ത്തകര്‍,
വിശേഷിച്ചുംഅസി`കോഡിനേറ്റര്‍വിനോദ്കുമാര്‍ കെ
ഈ പോരാട്ടങ്ങളെ അകക്കണ്ണു കൊണ്ട് അനുഗ്രഹിച്ച മാദ്ധ്യമ സുഹൃത്തുക്കൾക്ക് ,
ഇപ്പോഴും നെൽകൃഷി സാധ്യമാണെന്ന് ഞ ങ്ങളെ പഠിപ്പിക്കുന്ന കടുമേനി നല്ലൂർ അപ്പുക്കുട്ടൻ ചേട്ടനെ പോലുള്ള ജൈവ കർഷക സുഹൃത്തുക്കൾക്ക് ,

കൊല്ലാട ഹാപ്പി ആർട്സ് &സ്പോര്ട്സ് ക്ലബ് ,പ്രതിഭാ പുരുഷ സഹായ സംഘം,അംബെചാൽ ,നേതാജി പുരുഷ സഹായ സംഘം കമ്പല്ലൂർ ,ഉദയ പുരുഷ സഹായ സംഘം കാട്ടി പ്പൊയിൽ ;ബെടൂർ വായനശാല ,സി ആർ സി വായനശാല ;തേജസ്വിനി കർഷക സംഘം ആയന്നൂർ ,വിവിധ കുടുംബ ശ്രീ യൂണിറ്റുകൾ ,നാട്ടുകാർ ,അദ്ധ്യാപക അനധ്യാപക സുഹൃത്തുക്കൾ ,പി റ്റി എ അംഗങ്ങൾ ,സുലോചന റ്റി വി ,സന്തോഷ് കെ വി ;മേരിക്കുട്ടി ജെയിംസ് എന്നിവരുൾപ്പെടെയുള്ള ജന പ്രതിനിധികൾ -എല്ലാവരുടേയും സഹകരണത്തിന് .

BHOOMITHRASENA LEADER; RIYA JOY
BHOOMITHRASENA LEADER; ARJUN T .R
NSS UNIT LEADER;ANAND R
Friday, February 7, 2014
കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിനു സംസ്ഥാനത്തെ ഏറ്റവും മികച്ച ഭൂമിത്രസേനാ ക്ലബിനുള്ള അവാർഡ്

കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഈ വർഷം കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ് ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .
ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു .
തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ് ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു .
നേരത്തെ ചടങ്ങിൽ തിരുവനന്തപുരം ജില്ലയിൽ ഈ വർഷം തുടങ്ങുന്ന
" നഗരത്തിൽ ഒരു ഹരിതച്ചാർത്ത് " എന്ന പ്രോഗ്രാമിൻറെ ഉൽഘാടനം
ബഹുമാനപ്പെട്ട മന്ത്രി ശ്രീ തിരുവഞ്ചൂർ ഉദ്ഘാടനം ചെയ്തു .
*********************************************************************************
സമ്മാനർഹരായവരുടെ ലിസ്റ്റ് -
ഹയർ സെക്കണ്ടറി വിഭാഗത്തിൽ സംസ്ഥാനത്ത്
ഒന്നാം സ്ഥാനം -ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ,കമ്പ ല്ലൂർ
രണ്ടാംസ്ഥാനം- ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ , അയ്യപ്പൻകാവ്
മൂന്നാം സ്ഥാനം -ഗവ ഹയർ സെക്കണ്ടറി സ്കൂൾ ,
കോളേജ് വിഭാഗത്തിൽ മേഖലാതലത്തിൽ മാത്രം
വടക്കൻ മേഖലയിൽ -
ഒന്നാം സ്ഥാനം -ഗവ എഞ്ചിനിയ റിംഗ് കോളേജ് ,വെസ്റ്റ് ഹിൽ ,കോഴിക്കോട്
രണ്ടാംസ്ഥാനം-മേരിമാത ആട്സ് &സയൻസ് കോളേജ് ,മാനന്തവാടി ,വയനാട്
മദ്ധ്യ മേഖലയിൽ -
ഒന്നാം സ്ഥാനം -കൃസ്ത്യൻ കോളജ് ,ചെമ്മണ്ണൂർ
രണ്ടാംസ്ഥാനം-സെന്റ് തെരേസാസ് കോളേജ് ,എറണാകുളം
മൂന്നാം സ്ഥാനം -ഗവ പോളി റ്റെക്നിക് കോളേജ് ,കളമശ്ശേരി
ദക്ഷിണ മേഖലയിൽ -
ഒന്നാം സ്ഥാനം -കതോലികൈറ്റ് കോളെജ് ,പത്തനംതിട്ട
രണ്ടാംസ്ഥാനം-മാർ ഇവാനോയിസ് കോളേജ് ,തിരുവനന്തപുരം
മൂന്നാം സ്ഥാനം -സെന്റ് ജോണ്‍ സ് കോളേജ്, അഞ്ചൽ
*********************************************************************************
കാസർഗോഡ് ജില്ലാ ശുചിത്വ മിഷനും
നാഷണൽ സർവീസ് കീം ജില്ലാ സംസ്ഥാന ഘടകങ്ങൾക്കും - നന്ദി
ആശയങ്ങൾക്കും പിന്തുണക്കും .
*********************************************************************************
ഇത് ടീം വർകിന്റെ വിജയം
Sunday, February 2, 2014
CLEANING STREAMS AND SURVEY OF WETLANDS IN KOLLADA KAMBALLUR
FEB 2 ,2014;കൊല്ലാട മേഖലയിൽ നീർത്തട പഠനവും ചാൽ ശുചീകരണവും തടയണ കേടുപാടു തീർക്കലും നടത്തി
തണ്ണീർത്തടസംരക്ഷണ ദിനത്തിൻറെ ഭാഗമായി ഇന്ന് ഉച്ച കഴിഞ്ഞു 2 മണി മുതൽ 5 മണി വരെ കൊല്ലാട ഹാപ്പി ആർട്സ് & സ്പോട്സ് ക്ലബ്ബിൽ വെച്ച് വിശദീകരണ യോഗവും തുടർന്നു മാതൃകാ ശുചിത്വ ഗ്രാമത്തിന്റെ അതിര് കൂടിയായ വള്ളിയങ്ങാനം ചാലിനോട് ചേർന്ന കൊല്ലാട മേഖലയിൽ ( കൊല്ലാട മുതൽ ചെറുകു റുപ്പ വരെ 2 കി മീറ്ററോളം ദൂരം) നീർത്തട പഠനവും ചാൽ ശുചീകരണവും തടയണ കേടുപാടു തീർക്കലും നടത്തി .
മുപ്പതോളം ഭൂമിത്രസേനാ വളണ്ടിയർമാരും പുതിയ ഫാക്കൽറ്റി ഇൻ ചാർജ് മനോജ്കുമാർ മാസ്റ്ററും എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ മാസ്റ്റരും മാതൃകാഗ്രാമം പ്രതിനിധികളും പങ്കെടുത്തു .
ഗ്രാമ പഞ്ചായത്ത് അംഗം സുലോചന ടി വി . പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്തു .പി റ്റി എ അംഗം ദാമോദരൻ കൊല്ലാട ,ശുചിത്വ ഗ്രാമം കണ്‍ വീനർ കെ വി ദാമോദരൻ .,ഭൂമിത്രസേനാ വളണ്ടിയർ മാർ ആഹ്ലാദ് ആർ ,ഹരികൃഷ്ണൻ ,അരുണ എസ് കമൽ ,അശ്വിനി.കെ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി .
ചാലിൽ തടയണകൾക്ക് അരികെ ഒഴികെ പലയിടത്തും വെള്ളം വറ്റിയതായും അഴുക്കു തുണി ,പ്ലാസ്റ്റിക് മാലിന്യങ്ങൾ വൻതോതിൽ ഉള്ളതായും കണ്ടു.പ്ലാസ്റ്റിക് മദ്യ കുപ്പികൾ വൻതോതിൽ എറിഞ്ഞതായും കണ്ടു .
ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റു കൂടുകളും തീരത്ത് ചില സ്ഥലങ്ങളിൽ മദ്യപാന സംഘങ്ങളുടെ സാന്നിധ്യം ഉണ്ടാകുന്നതായി വെളിവാക്കി .
കുളിക്കടവുകളിൽ സോപ്പിന്റെയും ഡിറ്റ ർ ജന്റിന്റെയും പാക്കറ്റുകൾ ചാ ലിൽ തന്നെ ഉപേക്ഷിച്ചു പോകുന്ന ശീലം ഉണ്ട് .
ചാലിന്റെ അരികിലെ വീടുകളിൽ നിന്നു ചാലിന്റെ അരികിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായി തുടക്കത്തിലേ കാണാം .
ഈ വര്‍ഷത്തെ തണ്ണീർത്തടസംരക്ഷണ ദിനത്തിൻറെ തീം നീര്‍ത്തടസംരക്ഷണവും കൃഷിയും ആയതിനാല്‍ പ്രദേശത്തെ ജലലഭ്യത ,ഉപരിതല മണ്ണിന്റെ അവസ്ഥ ,ജൈവ വൈവിധ്യം ,മണ്ണ് -ജലം സംരക്ഷത്തിനായുള്ള മരാമത്ത് പണികൾ ,കാർഷിക പ്രവർത്തനങ്ങൾ എന്നീ ഘടകങ്ങളും പഠനവിധേയമാക്കി യിട്ടുണ്ട് . ഉൽഘാടന യോഗത്തിൽഎൻ എസ് എസ് പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മണ്ണ് ജല സംരക്ഷണത്തെ ക്കുറിച്ചുള്ള സി ഡി പ്രദർശനവും നടന്നു .
2014 ജനുവരി19 ന് പെരിങ്ങോംസിആര്‍പിഎഫ് പരിശീലനകേന്ദ്രത്തില്‍നിന്നുമുള്ള നൂറോളം ജവാന്മാരുടെ സഹകരണത്തോടെ നടന്ന തേജസ്വിനി നദിയില്‍കാക്കടവ് തടയണ പ്രദേശത്തു നടത്തിയ ശുചീകരണവും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

Subscribe to:
Posts (Atom)