ഗ്രെറ്റ തുൻബർഗിന്റെ അനുയായികൾ ഇന്ന് ഞങ്ങളുടെ വീടുകളിലെത്തി .ഹരിതഗ്രാമം പ്രോജക്ടിൽ ഉൾപ്പെട്ട വീട്ടുകാരുടെ പ്രഥമ യോഗം അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആനപ്പാറ എന്ന സ്ഥലത്തു മേക്കുഴയിൽ രാജുവിന്റെ വീട്ടിൽ വെച്ച് നടക്കുമെന്നു സൂചിപ്പിച്ച ശേഷം അതിൽ പങ്കെടുക്കണമെന്നും വീട്ടുകാരോട് അവർ അഭ്യർത്ഥിച്ചു .അനുഭാവപൂർണമായ മറുപടിയാണ് അവർക്കു ലഭിച്ചത് .ആലക്കോട് NSS ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളായ ആ മൂന്നു യുവാക്കളെ ഞാനും അനുഗമിച്ചു .ആലക്കോട് കൊട്ടയാടു മാതൃകാ ഗ്രാമ മേഖലയിലെ 35 വീടുകളിൽ ഹരിതഗ്രാമ പ്രോജക്ടുകളുടെ സാധ്യതയെക്കുറിച്ചു കുട്ടികൾ പറഞ്ഞു .ഓരോരുത്തരും തങ്ങൾ എന്താണ് പറയേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കി വാക്യങ്ങൾ പറഞ്ഞു പരിശീലിച്ച ശേഷം ഉത്തരവാദിത്തത്തോടെ ,വിനയത്തോടെ വീട്ടുകാരോട് കാര്യങ്ങൾ പറയുന്ന രീതി അഭിനന്ദനീയമായിരുന്നു .സമൂഹത്തിൽ എങ്ങിനെയാണ് ഇടപെ ടെ ണ്ടത് എന്നു പഠിച്ചെടുക്കുകയായിരുന്നു അവർ .ഇത്തരം അർത്ഥ പൂർണമായ പ്രവർത്തനങ്ങളാണ് കുട്ടികളെ ഗ്രേസ് മാർക്കിന് അർഹമാക്കുന്നത് . 2 മണിക്കൂർ നീണ്ടു നിന്ന പ്രവർത്തനത്തിലൂടെ അവർ ഗ്രാമീണരുമായി ഇടപഴകൽ പഠിക്കുകയും ഗ്രാമജീവിതത്തിന്റെ മഹത്തായ ചില പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട് .അഭിനന്ദ് വിനോയ് ,അരവിന്ദ് സുനിൽ ,അഭിജിത് റ്റി വിനോയ് എന്നീ വളണ്ടിയർമാരുടെ ഇന്നത്തെ 2 മണിക്കൂർ നടത്തം കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുള്ള ചുവടുവെപ്പുകൾ ആയിരുന്നു എന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ടാകും ?
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്ഷത്തെ പ്രവര്ത്തനങ്ങള് (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE
വാര്‍ത്ത
Thursday, August 1, 2019
Monday, July 29, 2019
ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ 29/7/2019
Questions which can be incorporated in Harithagramam Survey 29/07/2019
വീട്ടുടമയുടെ പേര് :
വീട്ടു നമ്പർ :
വാർഡ് :
ഗ്രാമപഞ്ചായത്ത് :
ഫോൺ നമ്പർ :
വീട്ടുടമയുടെ പേര് :
വീട്ടു നമ്പർ :
വാർഡ് :
ഗ്രാമപഞ്ചായത്ത് :
ഫോൺ നമ്പർ :
ഹരിത ഗ്രാമം -സർവേയിൽ ഉൾപ്പെടുത്താവുന്ന ചോദ്യങ്ങൾ
1.നിങ്ങളുടെ വീട്ടിൽ അടുപ്പിൽ / വെളിയിൽ പ്ലാസ്റ്റിക് കത്തിക്കാറുണ്ടോ ? ഉണ്ട് /തീരെ ഇല്ല / വല്ലപ്പോഴും
2.പ്‌ളാസ്റ്റിക് ശേഖരിച്ചു ഹരിത കര്മസേനക്ക് നൽകാറുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
3 .മാലിന്യങ്ങൾ കൂന കൂട്ടിയിട്ടുണ്ടോ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
4 .മാലിന്യങ്ങൾ ചാലുകളിലേക്കു വലിച്ചെറിയാറുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
5.വെള്ളം കെട്ടി കിടക്കുന്നതായി കാണുന്നുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
6.ഇ വേസ്റ്റ് ഉണ്ടോ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ ഏതൊക്കെ ?
7.ഒരു പച്ചക്കറി തോട്ടം ഉണ്ടോ ? നാലു ഇനമെങ്കിലും ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ ഏതൊക്കെ?
8.ഫല വൃക്ഷങ്ങൾ ഉണ്ടോ ? നാലു ഇനമെങ്കിലും ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ ഏതൊക്കെ?
9. ഔഷധ ചെടികൾ നട്ടിട്ടുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ ഏതൊക്കെ ?

10.അടുക്കളയിൽ നിന്നുമുള്ള മാലിന്യങ്ങൾ കമ്പോസ്റ്റു ആയി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ ഏതൊക്കെ
11.മഴവെള്ളം ശേഖരിച്ചു അരിച്ചു വൃത്തിയാക്കി കുടിവെള്ളമായി മാറ്റുന്ന ഏതെങ്കിലും സംവിധാനമുണ്ടോ ? ഉണ്ട് / ഇല്ല / ഉടൻ ചെയ്യണമെന്നുണ്ട് .(ഉണ്ടെങ്കിൽ ഏതു സംവിധാനം ?)
12.മഴക്കുഴികൾ കുഴിച്ചിട്ടുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ എത്ര എണ്ണം ?
13.CFL ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല .ഉണ്ടെങ്കിൽ എത്ര ?
14.CFL ബൾബുകൾ LED ബൾബുകൾ ആക്കി മാറ്റാനുള്ള KSEB പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ടോ ? ഉണ്ട് / ഇല്ല /
15 .ഫിലമെൻറ് ബൾബുകൾ ഉപയോഗിക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ എത്ര ?
16 .സൗരോർജo വൈദ്യുതോർജ മാക്കി ഉപയോഗിക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല / ഉണ്ടെങ്കിൽ എത്ര വാട്ട് ?

17 .കറന്റിന്റെ പ്രതിമാസ ഉപയോഗം എത്ര യൂണിറ്റ് ? ...................... / ഓർക്കുന്നില്ല
( p h/ consumer. no, ......... )
( p h/ consumer. no, ......... )
18 .പുകവലി ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും വലിക്കും
19 .മദ്യപാന ശീലം ഉള്ള അംഗങ്ങൾ ഉണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും കുടിക്കും
20.ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ എത്ര ? ഉണ്ട് / ഇല്ല / (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
(പ്രമേഹം ,രക്ത സമ്മർദം , ഹൃദ്രോഗം , സ്ട്രോക്ക് ,കാൻസർ ,അമിതവണ്ണം )
21.മറ്റു കിടപ്പു രോഗികൾ ഉണ്ടോ ? ഉണ്ട് / ഇല്ല (ഉണ്ടെങ്കിൽ വിശദാംശങ്ങൾ)
22.പാലിയേറ്റിവ് പ്രവർത്തകർ വീട്ടിൽ മാസത്തിൽ ഒരുതവണ വരാറുണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും
23.വീട്ടിൽ ഒരു ലൈബ്രറി ഉണ്ടോ ? ഉണ്ട് / ഇല്ല / കുറച്ചൊക്കെ
24.പത്തിൽ അധികം എണ്ണം വായനാ പുസ്ത കങ്ങൾ(പാഠപുസ്ത കങ്ങൾ അല്ലാതെ ) ഉണ്ടോ ? ഉണ്ട് / ഇല്ല .
25.പത്രം വായന ഉണ്ടോ ? ഉണ്ട് / ഇല്ല / വല്ലപ്പോഴും.(ഉണ്ടെങ്കിൽ ഏത് പത്രം ? )
26.പതിവായി ഒന്നിലധികം പത്രങ്ങൾ വായിക്കുന്ന ഒരു അംഗം എങ്കിലും ഉണ്ടോ ? ഉണ്ട് / ഇല്ല / (ഉണ്ടെങ്കിൽ ഏത് പത്രങ്ങൾ ? )
27.ഏതെങ്കിലും സ്വയം തൊഴിൽ സംരംഭം ഉണ്ടോ ( തയ്യൽ / കോഴിവളർത്തൽ / പശു വളർത്തൽ / ) ? ഉണ്ട് / ഇല്ല / .(ഉണ്ടെങ്കിൽ ഏത്..?)

28. 65 വയസ്സിനു താഴെയുള്ളവരിൽ കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയാത്തവരുടെ എണ്ണം -
29 .നിങ്ങളുടെ ഗ്രാമത്തിലെ കുളങ്ങൾ /കാവുകൾ / പുഴകൾ /കുന്നുകൾ എന്നിവ യുടെ ഇപ്പോഴത്തെ സ്ഥിതി - വറ്റിപ്പോവുന്നു . / സംരക്ഷിക്കപ്പെടുന്നു / അറിയില്ല
30 .ഈ വർഷം നിങ്ങളുടെ ഗ്രാമത്തിൽ / ഗ്രാമ പഞ്ചായത്തിൽ / വീട്ടിൽ നെൽക്കൃഷി നടക്കുന്നുണ്ടോ ? ഉണ്ട് / ഇല്ല / (ഉണ്ടെങ്കിൽ എവിടെ ? എത്ര ഏക്കർ. / സെൻറ് ?)
31.കാലാവസ്ഥാ വ്യതിയാനം എന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ഉണ്ട് / ഇല്ല / കുറച്ചൊക്കെ
തീയതി : ഗൃഹനാഥൻറെ / ഗൃഹനാഥയുടെ ഒപ്പ്
******************************************************************************************
ഓരോ ചോദ്യത്തിന്റെയും ഉത്തരമായി വിശദാശംങ്ങൾ ഉണ്ടെങ്കിൽ നമ്പറിട്ടു മറുപുറം ചേർക്കുക .മറുപുറത്തു നേരത്തെ 1 മുതൽ -30 വരെ നമ്പറിട്ടു വെക്കുക .

ഉത്തരം ശേഖരിച്ച വളണ്ടിയറുടെ പേര് :
ഒപ്പ് : ഫോൺ നമ്പർ
****************************************************************************************************
കാലാവസ്ഥാവ്യതിയാനത്തിനെതിരെ ഒരു ചുവട് മുന്നോട്ട് www.savenaturesavemotherearth.blogspot.in
നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളൂം 9447739033 എന്ന നമ്പറിൽ ൽ അറിയിക്കുക .or Write to radhakrishnan2019@gmail.com
download this file in pdf

Saturday, July 27, 2019
ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു
ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക സർവ്വേ നടന്നു .ആലക്കോട് N S S ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം ഒന്നാം വർഷ വളണ്ടിയർമാർ ,പ്രോഗ്രാം ഓഫിസർ പ്രേംകുമാർ മാസ്റ്റർ , ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം സെക്രട്ടറി ബെന്നി തോമസ് .രാധാകൃഷ്ണൻ സി കെ എന്നിവർ പങ്കെടുത്തു .നല്ല സഹകരണമാണ് ലഭിച്ചത് .കൊട്ടയാട് കവല യിൽ ഈ വർഷം 30 വീടുകളെയെങ്കിലും ഉൾപ്പെടുത്തി മാതൃകാ ഗ്രാമ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നു .
ഇന്ന്ശനിയാഴ്ച 27 / 07 / 2019 രാവിലെ 9 .30 മുതൽ 12 .45 വരെ നാഷണൽ സർവീസ് സ്കീമിന്റെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ പ്രാഥമിക സർവ്വേ നടത്തി .30 വീടുകൾ സന്ദർശിച്ചു .ഫല വൃക്ഷ തൈകൾ വിതരണം ചെയ്തു .അടുത്ത ഞായറാഴ്ച 4/ 08 / 2019 ന് വൈകുന്നേരം 4 മണിക്ക് ദത്തുഗ്രാമ പ്രദേശത്തെ വീട്ടുകാരുടെ പ്രാഥമിക യോഗം നടക്കുന്നതാണ് .
താഴെ കൊടുത്ത പ്രോജക്ടുകൾ വിഭാവനം ചെയ്തിട്ടുണ്ട് .
1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ വേണ്ടത് ചെയ്യാൻ
2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ
3 .കിണർ റീചാർജിംഗ് നടപ്പിലാക്കാൻ
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം
6 .സാമൂഹിക സർവ്വേ
7 .ഫിലമെൻറ് , CFL ബൾബുകളുടെ ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . വായനക്കൂട്ടവും കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികളും .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത നേടാനായുള്ള പ്രവർത്തനം ( DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും .
11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും
-
( CKR ;9447739033; 24/7 / 2019 : കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ഒരു ചെറിയ ചുവട് വെപ്പ് )
[7:01 PM, 7/27/2019] Radjakrishnan: ചർച്ചയിൽ പങ്കെടുത്ത വളണ്ടിയർമാരുടെ പേരും സർവേ ചോദ്യങ്ങൾ ചോദിച്ച വളണ്ടിയർമാരുടെ പേരും .
[7:05 PM, 7/27/2019] Premkumar NSS Alakode: AKShara Murali, Nandana Mohanan ,Archana Thomaട, Shiyas Shaji, AKhila Lakshmanam,
[7:05 PM, 7/27/2019] Premkumar NSS Alakode: Nandu Rajeev
[7:09 PM, 7/27/2019] Radjakrishnan: എത്ര വീടുകൾ ? പ്രധാനമായി ശ്രദ്ധയിൽ പെട്ട കാര്യം ? വളണ്ടിയർമാരുടെ അഭിപ്രായം ?
[7:19 PM, 7/27/2019] Premkumar NSS Alakode: 32 വീടുകൾ. നന്നായി സഹകരിച്ചു വീടും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കുന്നു. മിക്കവീടുകളിലും കിണർ, ചെറിയ പൂന്തോട്ടം, പ്ലാസ്റ്റിക് മാലിന്യങ്ങൾ പറമ്പിൽ വലിച്ചെറിയുന്നില്ല, പറമ്പിൽ വെള്ളം കെട്ടിക്കിടക്കുന്നില്ല, Drainage, എന്നിവയുണ്ട്.പല വീടുകളിലും ഒന്നോ രണ്ടോ ആളുകൾ മാത്രമേ കണ്ടുള്ളൂ. വളണ്ടിയർമാർക് നല്ലൊരു അനുഭവമായിരുന്നു.
FB COMMENT
Subin Ck Cheriya chuvaduvepp alla mashe...valiya mattangal undakum...#support
Friday, July 26, 2019
കൊട്ടയാട് കവല യിൽഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന
ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന 26/ 07 / 2019
ആലക്കോട്കൊ ട്ടയാട് കവല യിൽ ഹരിതഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചന നടന്നു .ആലക്കോട് NSS ഹയർ സെക്കന്ററി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫിസർ പ്രേംകുമാർ മാസ്റ്റർ , ഗ്രാമപഞ്ചായത് മെമ്പർ ഔസേപ്പച്ചൻ ,കൊ ട്ടയാടു കവല മാതൃകാ സ്വയം സഹായ സംഘം പ്രസിഡണ്ട് രാജു മേക്കുഴയിൽ , സെക്രട്ടറി ബെന്നി തോമസ് ,ജോയിൻറ് സെക്രട്ടറി സുരേഷ് ,രാധാകൃഷ്ണൻ സി കെ എന്നിവർ പങ്കെടുത്തു .
കൊട്ടയാട് കവല യിൽ 25 വീടുകളെയെങ്കിലും ഉൾപ്പെടുത്തി മാതൃകാ ഗ്രാമ പ്രവർത്തനം നടത്താൻ ഉദ്ദേശിക്കുന്നു .
നാളെ ശനിയാഴ്ച 27 / 07 / 2019 രാവിലെ 9 .30 മുതൽ നാഷണൽ സർവീസ് സ്കീമിന്റെ വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തന മേഖലയിൽ പ്രാഥമിക സർവ്വേ നടത്താൻ തീരുമാനമായി .
കൂടാതെ വരുന്ന ഞായാറാഴ്ച 04 / 08 / 2019 ന് വൈകു .4 മണിക്ക് മേഖലയിലെ വീടുകളുടെ പ്രതി നിധികളുടെ ആലോചനായോഗം നടത്തി പ്രവർത്തന സമിതി രൂപീകരിക്കാനും തീരുമാനിച്ചു .
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പ്രോജക്ടുകളെ കുറിച്ച് ചർച്ച നടന്നു .താഴെ കൊടുത്ത പ്രോജക്ടുകൾ നടത്താമെന്നു പൊതു അഭിപ്രായമുണ്ടായി .
1 .ഓരോ വീടുകളിലും വ്യത്യസ്തയിനം അഞ്ചു ഔഷധചെടികൾ വീതം നടാൻ വേണ്ടത് ചെയ്യാൻ
2 .ജലസംരക്ഷണവുമായി ബന്ധപ്പെട്ടു മഴക്കുഴികൾ അല്ലെങ്കിൽ തണ്ണീർ ബാങ്കുകൾ നിർമ്മിക്കുവാൻ
3 .കിണർ റീചാർജിംഗ് നടപ്പിലാക്കാൻ
4 .തുണിബാഗ് നിർമിച്ചു വിതരണം ചെയ്യാൻ .
5 .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ ബോധവൽക്കരണം
6 .സാമൂഹിക സർവ്വേ
7 .ഫിലമെൻറ് , CFL ബൾബുകളുടെ ഉപയോഗം ഇല്ലാതാക്കാനും പകരം ലെഡ് ബൾബിലേക്കു മാറാനും ഉള്ള പ്രചാരണം നടത്തും (ഫിലമെൻറ് രഹിത ഗ്രാമം )
8 . കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നടപടികൾ .
9 .ഗ്രാമത്തിൽ എല്ലാവർക്കും ഇ -സാക്ഷരത നേടാനായുള്ള പ്രവർത്തനം ( DIJI LOCKൻറെ ഉപയോഗം ഉൾപ്പെടെ )
10 .എല്ലാ വീട്ടിലും ഒരു കമ്പോസ്റ്റിംഗ് പ്രവർത്തനം ഉറപ്പു വരുത്തും .
11 .മഴക്കാല രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും
****************************************************************************

Thursday, July 25, 2019
പ്രതിരോധ പ്രവർത്തനമായി ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ 25/07/2019
Let there be green villages to resist climate change
ആലക്കോടു നരിയമ്പാറ കോളനിയിൽ ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള അനശ്വര വനിതാ സ്വയം സഹായ സംഘ ത്തിൽ "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ സംസാരിക്കാൻ എൻ്റെ അയൽക്കാരി ലിസി ജോയ് സ്നേഹ പൂർവം ഒരു അവസരം തന്നു .അരമണിക്കൂർ സംസാരിച്ചു .

നമ്മളെങ്ങിനെ നമ്മളായോ ആ സ്വാതന്ത്ര്യം കവർന്നെടുക്കപ്പെടുകയാണ് .പണാധിപത്യത്തിലേക്കു നാട് മാറുകയാണ് .പഴയകാലത്തെ അയിത്തവും അനാചാരങ്ങളും അസമത്വങ്ങളും തിരിച്ചു കൊണ്ടുവരാനുള്ള ബോധപൂർവ ശ്രമങ്ങൾ നടക്കുകയാണ് . ബ്രാഹ്‌മണ്യ മേധാവിത്തം തിരിച്ചുകൊണ്ടുവരണമെന്നാണ് ജഡ്ജി പ്രസംഗിക്കുന്നത് .വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലേക്ക് ഭീകര വിരുദ്ധ നിയമവും ഭേദഗതി ചെയ്യപ്പെടുകയാണ് . ഗ്രാമ ഗ്രാമാന്തരങ്ങളിൽ സ്വാതന്ത്ര്യ സമര കാല ഘട്ടത്തിലെന്ന പോലെ ഐക്യ നിര കെട്ടിപ്പടുക്കണം .സ്വയം സഹായ സംഘങ്ങൾ ഈ ബോധത്തോടെ തന്നെ പ്രവർത്തിക്കാനുണ്ട് .കേവലം സാമ്പത്തികസഹായ സമിതികൾ ആവുന്നതിലപ്പുറം ശ്രദ്ധ കൊടുക്കാനുണ്ട് .സ്വാതന്ത്ര്യം എന്ന പദത്തെ കേവലം നിസ്സാരമായി കാണരുത് .ഇന്ന് ഈ യോഗത്തിൽ പങ്കെടുക്കാൻ സ്ത്രീകൾക്ക് കഴിയുന്നത് എത്രയോകാലത്തെ ത്യാഗഭരിതമായ പ്രക്ഷോഭ പ്രവർത്തനങ്ങൾ കൊണ്ടാണ് .ഉത്തരവാദിത്ത പൂർണമായ സ്വാതന്ത്ര്യമാണ് പ്രധാനം . ഗാന്ധിയുടേയും നെഹ്‌റുവിന്റെയും കാഴ്ചപ്പാടിൽ സ്വാതന്ത്ര്യത്തിനു രണ്ടു തലങ്ങളുണ്ടായിരുന്നു .ഒന്ന് ബ്രിട്ടീഷ് ആധിപത്യത്തിനെതിരേയുള്ള പ്രതിരോധം രണ്ട് സാമൂഹ്യ അനീതികൾക്കെതിരെയുള്ള പ്രതിരോധം ,ഈ രണ്ടു തലത്തിലുള്ള പ്രവർത്തനങ്ങളും ഇന്നും ഓരോ ദിവസവും ശക്തമായി തുടരേണ്ടതുണ്ട് .ഇന്ന് പോരാട്ടം ബ്രിട്ടീഷുകാരോടല്ല , പണാധിപത്യത്തിനെതിരെ , വംശാ ധിപത്യത്തിനെതിരെ. കുടുംബാധിപത്യത്തിനെതിരെ . ഇങ്ങിനെ പ്രതി രോധ പ്രവർത്തനങ്ങൾ തുടരാൻ നിരന്തരസമ്പർക്കത്തിനും ഐക്യത്തിനും നിലനിൽപ്പിനും ഉതകുന്ന സാമൂഹ്യ പ്രോജക്ടുകൾ ചെയ്യണം .അതിന്റെ കൂടെ നാം ജീവിക്കുന്ന ഭൂമി വാസയോഗ്യമായി തുടരുകയും വേണം .നമുക്ക് നമ്മുടെ പൂർവികാരിൽ നിന്നു കിട്ടിയ ഈ നല്ല മണ്ണ് ,നല്ല വെള്ളം,നല്ല വായു .നമ്മുടെ കുട്ടികൾക്ക് നല്ലതായി കൈമാറാൻ കഴിയുമോ . കൃഷിയെ ക്കുറിച്ചു നമുക്കുണ്ടായിരുന്ന അറിവുകൾ ..പക്ഷികൾ മരങ്ങൾ ജീവജാലങ്ങൾ ഇവയുടെ പരസ്പരബന്ധം ഇതൊക്കെ നമ്മുടെ കുട്ടികൾ മനഃപാഠമാക്കുന്നതിനപ്പുറം അവർ കാര്യമായി എടുക്കുന്നുണ്ടോ ? ഇക്കാലത്തു പേപ്പട്ടികടിയെക്കുറിച്ചു ധാരാളം വരുന്നില്ലേ തെരുവ് പട്ടികൾ പെരുകു ക യില്ലേ എന്താണ് കാരണം ? ( കഴുകന്മാരുടെ എണ്ണം കുറഞ്ഞതും പട്ടികൾ പെരുകുന്നതും തമ്മിലുള്ള ബന്ധം വ്യക്തമാക്കി )
ഇങ്ങനെ കാര്യങ്ങൾ വായിച്ചറിയുന്ന , ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം അറിയുന്ന, പക്ഷികളെ സ്നേഹിക്കുകയും അവയുടെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്യുന്ന കുട്ടി അതിനെ കൊല്ലാൻ ശ്രമിക്കുമോ ? അങ്ങിനെ സ്നേഹം നിറഞ്ഞ മനസ്സോടെ വളർന്നു വരുന്ന ഒരു കുട്ടി ഏതെങ്കിലും സാഹചര്യത്തിൽ ഒരു മനുഷ്യനെ കൊല്ലാൻ നടക്കുമോ ?
അത് കൊണ്ടാണ് പറയുന്നത് ജൈവവൈവിധ്യ പഠനം നടക്കണം. .കുട്ടികളുടെ പങ്കാളിത്തത്തോടെ അത്തരം പ്രവർത്തനങ്ങൾക്ക് ഈ സംഘം പിന്തുണ കൊടുക്കണം .അത്തരം പ്രോജക്ടുകൾ സ്‌കൂൾ ക്ലബുകൾ ,ഗ്രാമപഞ്ചായത്തു തുടങ്ങിയവയുടെ പിന്തുണയോടെ നടത്തണം .അതുപോലെ ചെയ്യാവുന്ന പ്രവർത്തനമാണ് പ്ലാസ്റ്റിക് നീക്കം ചെയ്യൽ .ഇന്നലെ നനഞ്ഞോലിക്കുന്ന ഒരു ഓടിട്ട വീട് റിപ്പയർ ചെയ്യുന്ന ശ്രമദാനത്തിൽ പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല .വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .ഒരു പക്ഷെ ഇക്കാര്യം പറയാൻ ആണ് ഞാൻ വന്നത് .പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക് മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ
1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം
2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും .
അത് കൊണ്ട് ഒരു കാരണവശാലും പ്ലാസ്റ്റിക് കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .20 രൂപാ യും കൊടുക്കുക .ഈ പ്രവർത്തനം ഗ്രൂപ്പിലെ എല്ലാ അംഗങ്ങളുടെ വീട്ടിലും നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള പ്രവർത്ത നം നിരന്തരം നടത്തുന്നത് പ്രതിരോധ പ്രവർത്തനത്തിന്റ ഭാഗമാണ് .ഇനി ജലസംരക്ഷണത്തിന്റെ കാര്യം നോക്കാം .മഴ ഇപ്പോൾ നന്നായി പെയ്യുന്നുണ്ടല്ലോ .നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ് പോലുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു
പ്രദേശമായി മാറും . 2050 ഓടെ കേരളം വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട് .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .നമ്മളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ളം കുടിവെള്ളമായി എടുക്കാൻ പാകത്തിൽ ശേഖരിച്ചിട്ടുണ്ട് .? ( ഒരു കൈയും ഉയർന്നില്ല ). ഇതാണ് സ്ഥിതി ! കിണർ റീചാർജിംഗ് പോലുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾ എല്ലാ വീട്ടിലും നടത്തേണ്ടതുണ്ട് .അല്ലെങ്കിൽ കേരളം ഒരു തുള്ളി വെള്ളം കിട്ടാത്ത ഒരു

പ്രദേശമായി മാറും . 2050 ഓടെ കേരളം വരണ്ട പ്രദേശമായി മാറും എന്ന മുന്നറിയിപ്പ് വന്നു കഴിഞ്ഞു .ചെന്നൈ നഗരത്തിന്റെ ഉദാഹരണം ശ്രദ്ധിക്കണം .( ചിത്ര യുടെ വാട്സാപ്പ് പോസ്റ്റിന്റെ ചുരുക്കം അവതരിപ്പിച്ചു .കിണർ റീചാർജിങ്ങിനു 8000 രൂപ മതിയാകും .ഗ്രാമ പഞ്ചായത്തിൻറെ ഫണ്ട് ലഭിക്കാൻ വേണ്ട ചർച്ചകൾ നടക്കണം ,സ്പോൺസർമാരെ കിട്ടിയാലും മതി.ഈ ഗ്രൂപ്പിലെ ഒരു വീട്ടിൽ എങ്കിലും ഈ വർഷം ചെയ്യൂ.മറ്റു വീടുകളിൽ അടുത്തവർഷമാകട്ടെ ,ഫണ്ടില്ലെങ്കിൽ .പല പഞ്ചായത്തുകളിലും ഇത് പ്രവർത്തന പ്രോജക്ടായി മാറിയിട്ടുണ്ട് .അത് പോലെ ചെയ്യാവുന്ന പ്രൊജക്റ്റാണ് തണ്ണീർ ബാങ്ക് .കൃഷിഭവൻ ഒരു കുഴിക്കു 50 രൂപാ ഫണ്ട് തരും .പുരയിടത്തിൽ ധാരാളം തണ്ണീർ ബാങ്കുകൾ ഉണ്ടാകട്ടെ .ഞ്ഞു വന്നത് ഇതാണ് . പൂർവതലമുറ നമ്മളെ ഏൽപ്പിച്ച നല്ല മണ്ണ് ,നല്ല വെള്ളം , നല്ല വായു വരും തലമുറയെ തിരിച്ചേൽപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഈ സംഘവും ഏറ്റെടുക്കേണ്ടതുണ്ട് .
പ്രായമായവരെ നന്നായി പരിപാലിക്കണം . പാലിയേറ്റിവ് കെയർ പ്രവർത്തനങ്ങൾ നടക്കണം . മണ്ണിലെ രാസവസ്തുക്കൾ കുറയ്ക്കുന്നതിന്റെ ഭാഗമായി ജൈവ പച്ചക്കറി തോട്ടം,ജൈവലോഷൻ നിർമാണം ,സോപ്പ് നിർമാണം ഇവയൊക്കെ സ്വാശ്രയ ശീലം വർദ്ധിപ്പിക്കുന്ന പ്രതിരോധ പ്രവർത്തന ങ്ങൾ ആണ് .ആരോഗ്യ രംഗത്തെ അടിസ്ഥാന പാഠങ്ങളും മറക്കരുത് .സോപ്പ് ഉ പയോഗിച്ചു കൈ കഴുകുന്നത് പോലും ഇപ്പോഴും അശ്രദ്ധമായാണ് .20 സെക്കന്റു നേരമെങ്കിലും സോപ്പുലായനി കൈയിൽ സ്പർശിച്ചിരിക്കേണ്ടതുണ്ട് അണുക്കൾ നശിക്കാൻ .ഇതൊക്കെ കുട്ടികളെയും ഓർപ്പിക്കുന്ന വിധത്തിലുള്ള അവരുടെ അറിവിന്റെ തിരിച്ചറിവിൻറെ ഭാഗമാകുന്ന വിധത്തിൽ വായനയെ ശക്തിപ്പെടുന്ന വിധത്തിൽ പദ്ധതികളു ണ്ടാവണം .നിങ്ങളുടെ യൂണിറ്റിൽ വീടുകളോട് ചേർന്ന് 25 -30 വീടുകൾ ഉൾപ്പെടുന്ന മാതൃകഗ്രാമ പ്രവർത്തനം തുടങ്ങുക .അഞ്ചു പ്രോജക്ടുകളെങ്കിലും തിരഞ്ഞെടുത്തു ഈ വർഷം മുഴുമി പ്പി ക്കുക . ജൈവവൈവിധ്യ പഠനം , കിണർ റീചാർജിങ് , പാലിയേറ്റിവ് കെയർ , ജൈവ ലോഷൻ,സോപ്പ് നിർമാണം , പ്ലാസ്റ്റിക് നിർമാർജനം , ആരോഗ്യക്ലാസ്സുകൾ ...എന്നിങ്ങനെ അപ്പോൾ തൊട്ടടുത്ത വീടുകളും ഇത്തരം കാര്യങ്ങൾ ചെയ്തു തുടങ്ങും .അങ്ങിനെ കേരളത്തെ മാറ്റാൻ ,ഭാരത ത്തെ മാറ്റാൻ പ്രതിരോധ പ്രവർത്തനമായി ഹരിത ഗ്രാമങ്ങളുണ്ടാകട്ടെ .സ്വാശ്രയ ശീലവും സ്വാതന്ത്ര്യവും നിലനിൽക്കട്ടെ .( ആലക്കോടു നരിയമ്പാറ കോളനിയിൽ ശ്രെയസ് ഗ്രൂപ്പിന്റെ കീഴിലുള്ള അനശ്വര വനിതാ സ്വയം സഹായ സംഘ ത്തിൽ "പ്രതിദിനം പ്രതിരോധം നവോത്ഥാനകേരളത്തിനായി " എന്ന വിഷയത്തി ൽ നടത്തിയ പ്രസംഗത്തിൻ്റെ ചുരുക്കം)
*******************************************************************
വീട്ടു പറമ്പത്തെ പുതിയ വിരുന്നുകാരൻ (23/07/2019 )

Monday, July 22, 2019
"മഴക്കുഴികൾ ശരിയായ പരിഹാരമല്ല. എന്തുകൊണ്ടെന്നാൽ .....
നിഷാന്ത് പരിയാരം എഴുതുന്നു.
"മഴക്കുഴികൾ ശരിയായ പരിഹാരമല്ല.
എന്തുകൊണ്ടെന്നാൽ .....
ഏറെ നിരാശയോടെയാണ് ഇതെഴുതുന്നത്. അതിഗുരുതരമായ ജലദാരിദ്ര്യത്തിലേക്ക് നീങ്ങുന്ന ഒരു നാട്ടിലെ ജനതയായ നാം അതേപറ്റി നടത്തുന്ന ചർച്ചകൾക്ക് പ്രശ്നത്തിന്റെ മഞ്ഞുമല മുനമ്പിനെ പോലും സ്പർശിക്കാനാകുന്നില്ലല്ലോ എന്നതാണ് നിരാശ..
മഹാഭൂരിപക്ഷം പേരും നിർദേശിച്ച പരാഹാരങ്ങൾ മഴക്കുഴികളും മഴവെള്ള സംഭരണികളും ടെറസിലെ മഴവെളളത്തെ കിണറ്റിൽ ഇറക്കുന്ന കിണർ റീ ചാർജും തടയണകളും.. ആ പട്ടിക നീണ്ടു പോകുന്നു.
അവയൊന്നും ആവശ്യമില്ല എന്നല്ല ,ആവശ്യമാണ് , പക്ഷേ അതിനും മേലെ പാരിസ്ഥിതിക പരിഹാരങ്ങൾ നിർബന്ധമായും വരണം ,വന്നിരിക്കണം ..
കാര്യമായി ആരും പ്രകൃതിയെ കുറിച്ച് മിണ്ടിയില്ല.. മാനവരാശിയും ജീവലോകമാകെയും നേരിടുന്ന ഹിമാലയൻ പ്രശ്നങ്ങൾക്കെല്ലാം സാങ്കേതിക പരിഹാരങ്ങൾ ( Technological Solutions) ഉണ്ടെന്ന് സാമാന്യ ജനത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിൽ അവർ പറയില്ല -കാടു മൂടിയ പറമ്പിൽ പോലും ഒരു മീറ്റർ നീളവും അരമീറ്റർ ആഴവും അത്ര തന്നെ വീതിയുമുളള കുഴികൾ എടുത്താൽ കിണറുകൾ ജലസമൃദ്ധമാകുമെന്ന് ..
അവർ പറയില്ല -വീടിന്റെ പുരപ്പുറത്തെ വെള്ളം കിണറ്റിൽ ഇറക്കിയതുകൊണ്ടു മാത്രം ഉറവകൾ ശക്തിപ്പെടുമെന്ന് ..
തീച്ചയായും പറയില്ല..
സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ പങ്കാളികളായ സെമിനാർ ബുദ്ധിജീവികളും ക്ലാസെടുക്കൽ വിദഗ്ധരും പറയുന്ന ഒരു തമാശയുണ്ട് , 3000 മില്ലീമീറ്റർ വാർഷിക വർഷപാതം ലഭ്യമായിട്ടും നമ്മുടെ നാട്ടിൽ വരൾച ഉണ്ടാകുന്നതിനു കാരണം കേരളത്തിന്റെ ചരിവാണെന്ന് , ഇതു കേട്ടാൽ തോന്നുക കഴിഞ്ഞ മൂന്നു നാല് ദശകങ്ങൾ കൊണ്ടാണ് കേരളം ചരിഞ്ഞത് എന്നാണ്. ആ ചരിവിന്റെ കിഴക്കൻ ഉന്നതിയായ പശ്ചിമഘട്ടമാണ് നമുക്ക് മഴ തരുന്നതെന്നും സുഖശീതളമായ കാലാവസ്ഥ ഒരുക്കുന്നതെന്നും ക്ലാസ് കേൾക്കുന്ന പാവങ്ങളോട് അവർ പറയുകയുമില്ല.. പറഞ്ഞാൽ ഗാഡ്ഗിൽ റിപ്പോർട്ടും ചിലപ്പോൾ റിസോർട് വ്യവസായവും ഇടയലേഖനങ്ങളുടെ പൊള്ളത്തരങ്ങളും പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസന്റെ തോട്ടങ്ങളും ഒക്കെ ചർച്ച ചെയ്യേണ്ടി വരും.. അതു കൊണ്ട് പശ്ചിമഘട്ടത്തിന്റെ നീളവും വീതിയും '' Hotest Hot "ജൈവവൈവിധ്യവും പറഞ്ഞ് നിർത്തും ..
''ആനമലയിൽ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂർ കൊണ്ട് അറബിക്കടലിലെത്തും '' എന്നൊക്കെ തട്ടി വിടുന്ന വിദഗ്ധരെ കണ്ടിട്ടുണ്ട് .. ഒഴുകുന്ന വെള്ളമെല്ലാം അണകളിൽ തടഞ്ഞു നിർത്തിയാൽ നാട് ജലസമൃദ്ധമാകും എന്ന ഉപദേശവും .. പുഴകൾ ഒഴുകി കടലിൽ എത്തിയില്ലെങ്കിൽ കരയിൽ നിന്നും കടലിലേക്കുള്ള ജൈവ പദാർത്ഥ പ്രവാഹങ്ങൾ തടസ്സപ്പെടില്ലേ എന്നും അത് പൊക്കാളി കൃഷിയെ മുതൽ കടലിലെ മൽസ്യ ലഭ്യതയെ വരെ ബാധിക്കില്ലേ എന്നും , ഒഴുക്ക് കുറഞ്ഞാൽ ഓരുവെള്ളത്തിന്റെ തള്ളിക്കയറ്റം വർദ്ധിക്കില്ലേ എന്നും അവരോട് ചോദിക്കരുത്..
ആന മലയിൽ പെയ്യുന്ന മഴവെള്ളം ആറ് മണിക്കൂർ കൊണ്ട് അറബിക്കടലിൽ എത്തുമായിരുന്നു എങ്കിൽ ക്ലാസെടുക്കുന്ന വിദഗ്ധരും നമ്മളുമെല്ലാം 6 മാസത്തെ വേനലിനിടെ വെള്ളം കിട്ടാതെ ചത്തേനേ.. ആനമലയിൽ മാത്രമല്ല പശ്ചിമഘട്ടത്തിലാകെയും ഇടനാടൻ കുന്നുകളിലും പെയ്യുന്ന മഴവെളളം സ്വാഭാവിക സസ്യാവരണത്താൽ കവചിതമായ മണ്ണിലേക്കിറങ്ങി ഭൂഗർഭങ്ങളിലെ ജല അറകളിൽ സംഭരിക്കപ്പെടുന്നതു കൊണ്ടാണ് അടുത്തൊരു കാലം വരെ മേടമാസത്തിലും നമ്മുടെ കിണറുകൾ വറ്റാതിരുന്നത്, അതുകൊണ്ടാണ് കൊടിയ വേനലിലും നമ്മുടെ പല നീർച്ചാലുകളും വറ്റിവരണ്ടു പോകാതിരുന്നത് ,
കേരളത്തിന്റെ ഭൂഘടനയുടെയും കാലാവസ്ഥയുടെയും ജൈവവ്യവസ്ഥയുടെയും സവിശേഷതകൾ കൊണ്ടാണ് നമുക്ക് മൂന്ന് വിള നെൽക്കൃഷി ചെയ്യാനായത്..
കണ്ണൂർ ജില്ലയിലെ പരിയാരം പഞ്ചായത്തിൽ പൂർണമായും ഇടനാടൻ ചെങ്കൽപരപ്പിന്റെ ഭാഗമായ കാരക്കുണ്ട് വെള്ളച്ചാട്ടം ഈ 2019 മെയ് മാസം വരെയും ഒഴുകിയത് ഉദാഹരണമായി ഇവിടെ സൂചിപ്പിക്കട്ടേ..
ചരിഞ്ഞ ഭൂപ്രകൃതിയാണെങ്കിലും പെയ്യുന്ന മഴവെളളത്തെ മണ്ണിലേക്കിറക്കാൻ പര്യാപ്തമായ സസ്യസമൃദ്ധി നമുക്കുണ്ടായിരുന്നു..
പശ്ചിമഘട്ടത്തിന്റെ ഉന്നതിയിലെ ചോലവനങ്ങളിലും പുൽമേടുകളിലും അതിനു താഴെ ചെങ്കുത്തായ ചരിവുകളിൽ പോലും മഴവെള്ളം ഉപരിതല ജലപ്രവാഹമായി (Surface flow) ഒഴുകിപ്പോകുന്നത് നമുക്ക് കാണാനാകില്ല . ചുട്ടുപഴുത്ത ഇരുമ്പുപാത്രത്തിൽ വീഴുന്ന വെള്ളത്തുളളികളെ പോലെ കാടിന്റെ തലപ്പിൽ പെയ്യുന്ന മഴവെള്ളവും അപ്രത്യക്ഷമാകുന്നു.. യഥാർത്ഥത്തിൽ അത് അപ്രത്യക്ഷമാകലല്ല, ഒരു തരം ഒളിച്ചു വയ്ക്കലാണ് , ചെയ്യുന്ന മഴവെള്ളമത്രയും ചോലകളായി മാത്രം പുറത്തേക്കൊഴുക്കുന്ന കാടുമൂടിയ മലകളുടെ മഹത്തായ മാന്ത്രികത.. മരത്തിന്റെ തടിയിൽ പറ്റിപ്പിടിച്ചു വളരുന്ന പന്നൽച്ചെടികൾ മുതൽ ഉണക്കത്തടി തുരക്കുന്ന വണ്ടുകളും പിന്നെ ചിതലുകളും ഉറുമ്പുകളും വരെ ഈ മഹാ ഇന്ദ്രജാലത്തിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നു ..
ഏത് വേനലിലും കാട്ടിൽ വെളളമുളളത് ആര് 'മഴക്കുഴി' നിർമിച്ചിട്ടാണ് ?????
മഴക്കുഴികൾ ശരിയായ പരിഹാരമല്ല എന്നു പറയുന്നത് എന്തു കൊണ്ടാണെന്നു വിശദീകരിക്കാം ?
1. മഴക്കാലത്ത് നമുക്ക് കാണാവുന്ന രീതിയിൽ മണ്ണിന്റെ ഉപരിതലത്തിലൂടെ വെള്ളം ഒഴുകിപ്പോകുന്നു എങ്കിൽ മാത്രമേ കുഴികൾ കുഴിച്ച് ആ വെള്ളത്തെ കുഴിയിൽ ഇറക്കേണ്ടതുളളൂ .. അല്ലാത്ത പക്ഷം പൂർണമായും അത് ഒരു പാഴ് വേല മാത്രം.
2. അടിക്കാടുകൾ ഉൾപ്പടെയുള്ള സ്വാഭാവിക സസ്യാവരണങ്ങൾ ഉള്ളതോ ,കരിയിലകളാൽ മണ്ണിന് പുതപ്പുള്ളതോ ആയ ഒരു പറമ്പിലും മഴക്കുഴികൾ ആവശ്യമില്ല.. കാരണം അത്തരം പറമ്പുകളിൽ നിന്നും സാധാരണയായി ഒരു തുള്ളി വെളളം പോലും ഒഴുകി നഷ്ടപ്പെടില്ല..
3. അനാവശ്യമായി ഇത്തരം കുഴികൾ നിർമിക്കുന്നത് മണ്ണിൽ നിന്നും ബാഷ്പീകണം വഴിയുള്ള ജലനഷ്ടം വർദ്ധിപ്പിക്കുകയും അത് വരൾചയ്ക്ക് വഴിവയ്ക്കുകയും ചെയ്യും.
4. ആവശ്യമുള്ള ഇടങ്ങളിൽ കുഴിച്ച മഴക്കുഴികളിൽ നിന്നും നീക്കം ചെയ്യുന്ന
മണ്ണിനെ ആവരണ വിളകൾ വഴിയോ പുതയിട്ടോ സംരക്ഷിച്ചില്ലെങ്കിൽ അത് മണ്ണൊലിപ്പിനും കാരണമാകും .
മഴക്കുഴികൾ നിർമിക്കാൻ കാടുവെട്ടിത്തെളിക്കുന്നതുപോലുള്ള മണ്ടത്തരങ്ങൾക്ക് പാവം തൊഴിലുറപ്പ് തൊഴിലാളികളെ തന്നെ ഉപയോഗിച്ചേക്കാം.. കാടുമൂടിയ മണ്ണ് തന്നെ മഴവെളളത്തെ മണ്ണിലിറക്കുമെന്ന സാമാന്യബോധം പദ്ധതി ആസൂത്രണ വിദഗ്ധർക്ക് ഉണ്ടാകാനിടയില്ല , ഉണ്ടായാലും അവർ പറയില്ല, കാരണം ഫണ്ട് ചെലവാക്കണ്ടേ..!!
കാടിന്റെ സ്വാഭാവികതയിൽ നിന്ന് പാഠം പഠിക്കുകയും കൃഷിയിടങ്ങളിൽ അവശേഷിച്ച സ്ഥലങ്ങളിലെല്ലാം ആവരണ വിളകൾ വളർത്തുകയും, മണ്ണിൽ നേരിട്ട് മഴയോ വെയിലോ കാറ്റോ ഏൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം.
സ്വാഭാവികമായി വളരുന്ന പുൽവർഗ സസ്യങ്ങളെ സാധ്യമായത്രയും സംരക്ഷിക്കാൻ ശ്രമിക്കുകയും വേണം..
പരിസ്ഥിതി പരിപാലനത്തിന്റെ പാഠങ്ങൾ പരിസ്ഥിതിയിൽ നിന്നു തന്നെയാകണം പഠിക്കേണ്ടത് -
- നിശാന്ത് -
******************************************************************************
മഴക്കുഴികൾ എന്ന പമ്പരവിഡ്ഢിത്തത്തെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ പോസ്റ്റിന്റെ കൂടെ ചേർത്തു വായിക്കാൻ അൽപം കൂടി ..
മഴക്കുഴികളിൽ വെള്ളമുണ്ടാകാൻ സാധ്യത മഴയുള്ള മാസങ്ങളിൽ മാത്രമല്ലേ.. മറ്റു മാസങ്ങളിൽ അവ എന്തു ചെയ്യും.. ??
ഉത്തരം ലളിതമാണ്
അവ വരൾച്ചയുടെ തോത് വർദ്ധിപ്പിക്കും.
എങ്ങനെ എന്ന് വിശദീകരിക്കാം..
ഒന്നാമതായി മഴക്കുഴികൾ മഴ വെള്ളത്താൽ നിറഞ്ഞാലും ആ വെളളം ഭൂമിയിലേക്ക് കാര്യമായി ഇറങ്ങുകയില്ല എന്ന വസ്തുതയാണ് പറയാനുള്ളത്. കാരണം കുഴിയ്ക്കകത്തെ വെറുംമണ്ണിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ അടിയിൽ ചെളിയുടെ നേർത്ത പാളി രൂപം കൊള്ളും . ഇതിന്റെ കനം ഏതാനും മഴകൾ കൂടി കഴിയുമ്പോൾ വർദ്ധിക്കും ,ഇതോടെ മണ്ണിലേക്കുള്ള നീർവാർച്ച തടയപ്പെടും.. മൺ റോഡിലും മറ്റും രൂപം കൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകൾ ഏറെ ദിവസം അത്തരത്തിൽ തന്നെ അവശേഷിക്കുന്നതിനുള്ള കാരണം അടിയിൽ ഊറിക്കൂടിയ ചെളി വെളളത്തെ മണ്ണിലേക്ക് ഇറക്കാതിരിക്കുന്നതിനാലാണ് .. വെയിലേറ്റ് ബാഷ്പീകരണം വഴിയാകും മൺ റോഡിലെ ഇത്തരം കുഴികൾ പലപ്പോഴും വറ്റുന്നത് .. മഴക്കുഴികളിലും ഇതു തന്നെ സംഭവിക്കും.. വെളളത്തെ മണ്ണിൽ ഇറക്കാൻ സമ്മതിക്കുകയുമില്ല. ബാഷ്പീകരണ നഷ്ടം വർദ്ധിപ്പിക്കുകയും ചെയ്യും..
മിക്ക മഴക്കുഴികളുടെയും ആഴം 30 സെന്റീമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെയാണ് , അതായത് ചെടികളുടെയും മരങ്ങളുടെയും വേര്പടല മേഖല (Root Zone ) .ഈ മേഖലയിൽ സൂര്യപ്രകാശത്തിന്റെ ചൂടും കാറ്റും ഒന്നും തട്ടാൻ പാടില്ലാത്തതാണ്. കാരണം മണ്ണിന്റെ ഈ അടരിലെ ജലാംശം ബാഷ്പീകരണം വഴി നഷ്ടപ്പെട്ടാൽ അത് സസ്യ വളർച്ചയെ ദോഷകരമായി ബാധിക്കും.
അടിക്കാടു കൊണ്ടും കരിയിലകൾ കൊണ്ടും ദ്രവിക്കുകയും അഴുകുകയും ചെയ്യുന്ന ജൈവാംശം കൊണ്ടും മൂടപ്പെട്ട മണ്ണാണ് ഇത്തരത്തിൽ ആഴത്തിൽ തുറന്നു വയ്ക്കപ്പെടുന്നത് .
മഴയില്ലാത്ത മാസം മുഴുവൻ ഈ 'മഴക്കുഴികൾ' 'ബാഷ്പീകരണക്കുഴികൾ' ആയാണ് വർത്തിക്കുക ..

Saturday, July 20, 2019
മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ കഴുകന്മാരെ തീറ്റാൻ 13 കോടി !
ജാർഖൻഡിൽ കഴിഞ്ഞ 10 ദിവസമായി പട്ടിണി കിടന്ന ഒരു മനുഷ്യൻ മരിച്ചതിൽ അവിടുത്തെ ഭക്ഷ്യ വകുപ്പിന് ഉത്തരവാദിത്തമൊന്നുമില്ല എന്ന് ഭക്ഷ്യ വകുപ്പു മന്ത്രി പറഞ്ഞതായുള്ള വാർത്തക്കു തൊട്ടു താഴെയാണ് കഴുകന്മാർക്കു പ്രജനന പദ്ധതി എന്ന വാർത്ത വായിച്ചത് .
മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ കഴുകന്മാരെ തീറ്റാൻ 13 കോടി !
കഴുകന്മാരെ സംരക്ഷിക്കുന്നതിന് 12.53 കോടി കേന്ദ്ര ഗവഃ മാറ്റിവെച്ചതായി പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.രാജ്യത്തെ കഴുകന്മാരുടെ ആകെ എണ്ണം 40 ദശലക്ഷത്തിൽ നിന്ന് 19000 ആയി കുറഞ്ഞതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിതെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു എന്നാണ് വാർത്ത .
നീളൻ കൊക്കുള്ള 12000 കഴുകന്മാരും വെള്ളത്തൂവൽപ്പുറമുള്ള 6000 കഴുകന്മാരും നേർത്ത കൊക്കുള്ള 1000 കഴുകന്മാരും മാത്രമേ ബാക്കിയുള്ളു .
1990 കളുടെ മധ്യത്തിലും 2007 ഓടെയും മൂന്നിനം നാടൻകഴുകന്മാരുടെയും എണ്ണത്തിൽ 99 % കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത് .
എന്താണ് വൻതോതിലുള്ള ഈ കുറവിന് കാരണം ?
പശുക്കൾക്ക് ചികിത്സയുടെ ഭാഗമായി നൽകിയ ( ഡികളോ ഫെനക് Declofenac ) എന്ന മരുന്നാണ് കാരണമായി പ്രധാനമായി കണ്ടെത്തിയത് .കന്നുകാലികൾക്ക് വേദനയും വീക്കവും വരുമ്പോൾ അത് കുറക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിച്ചത്.എന്നാൽ ചത്ത് പോയ മൃഗങ്ങളെ ആഹാരമാക്കുന്നവയാണല്ലോ കഴുകന്മാർ.അങ്ങിനെ ഇത്തരം മൃഗങ്ങളുടെ മാംസത്തിലടങ്ങിയ മരുന്നിന്റെ അംശം കഴുകന്മാർക്ക് വിഷമായി മാറി.കഴുകന്മാർ ചത്തൊടുങ്ങതിനു കാരണമായത് ഇതാണ് .
കഴുകന്മാരുടെ വംശവർദ്ധനവിനായുള്ള പ്രവർത്തനങ്ങൾക്കായി ഉത്തരാഖണ്ഡ് സംസ്ഥാനത്തിനാണ് ഏറ്റവും കൂടുതൽ തുക അനുവദിച്ചത്.
5 കോടി 80 ലക്ഷം .മൃഗങ്ങളിൽ വീക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ കഴുകന്മാരിൽ അപകടകരമാണോ എന്ന വിലയിരുത്താനുള്ള പ്രോജക്ട് തുടങ്ങുന്നതിന് ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രത്തിന് 2 .71 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. രാജ്യത്ത് ഗുജറാത്ത് ,മധ്യപ്രദേശ്,ഹരിയാന,ബീഹാർ ,വെസ്റ്റ് ബംഗാൾ ,ആസ്സാം ,ഒഡിഷ ,തെലങ്കാന എന്നിവിടിങ്ങളിലായ് എട്ടു സംരക്ഷണ പ്രജനനകേന്ദ്രങ്ങൾ കഴുകന്മാരുടെ പ്രജനന വര്ധനവിനായി പ്രവർത്തിക്കുന്നുണ്ട്.(അവലംബം ഇന്ത്യൻ എക്സ്പ്രസ്സ് ,20 / 7 / 2019).
കഴുകന്മാരുടെ എണ്ണം കുറഞ്ഞു പോയാൽ നമ്മൾ മനുഷ്യന്മാർക്ക് എന്താണ് പ്രശ്നം എന്ന ചോദ്യം സ്വാഭാവികമാണ് .
ജാർഖണ്ഡ് പോലുള്ള സംസ്ഥാനങ്ങളിൽ മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു എന്ന വാർത്ത വായിക്കുമ്പോഴും കഴുകന്മാരുടെ വംശവർദ്ധനവിന് ഇത്രയും പണം നീക്കി വെക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം വീണ്ടുമുയർന്നേക്കാം.
ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ ആഹാരശൃംഖലയിലെ ഓരോ കണ്ണിയും നിലനിൽക്കേണ്ടതാണ് എന്നുള്ളതാണ് ഈ ചോദ്യങ്ങൾക്കുള്ള ഒരേ ഒരു ഉത്തരം.
പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കു അടിയന്തിര പ്രാധാന്യം നൽകണമെന്ന് പറയുന്നതും ഇത് കൊണ്ടുതന്നെ.
മരുന്നുകൾ മൃഗങ്ങളിലോ മനുഷ്യനിലോ ഉപയോഗിക്കുന്നതിനു മുൻപ് ആഹാരശൃംഖലയിലെ മറ്റു ജീവികൾക്ക് അവ വരുത്താനിടയുള്ള പ്രശ്നങ്ങളും പഠിക്കേണ്ടതുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
കഴുകന്മാർ ശവംതീനി ജീവികളാണ്.പ്രകൃതിയുടെ ശുചീകരണത്തൊഴിലാളികൾ.അവ മാരകരോഗം ബാധിച്ച ജീവികളുടേതടക്കം മൃഗങ്ങളുടെ ശവശരീരങ്ങൾ തിന്നുതീർക്കുക എന്ന ശുചീകരണ പ്രവർത്തനം കൂടി ചെയ്യുന്നുണ്ട്.ആന്ത്രാക്സ്,റാബീസ് പോലുള്ള മാരകരോഗങ്ങൾ ബാധിച്ചു മരിച്ച ജീവികളുടെ ശരീരഭാഗങ്ങൾ തിന്നാലും കഴുകന് അതിന്റെ വയറ്റിലുള്ള പ്രത്യേകതരം ആസിഡിന്റെ പ്രവർത്തനഫലമായ് രോഗബാധയുണ്ടാകാറില്ല.അത്തരം പകർച്ചവ്യാധികൾ പടരാതിരിക്കാൻ കഴുകന്മാരുടെ ഭക്ഷണരീതി സഹായകമാണ്.കഴുകന്മാരുടെ എണ്ണം കുറയുമ്പോൾ ഇത്തരം മാരകരോഗങ്ങൾ കണ്ടമാനം പെരുകുന്നു .കഴുകന്മാർ കൈവെക്കാത്ത മാംസഭാഗങ്ങൾ പട്ടികൾക്കും എലികൾക്കുമായി ധാരാളം ബാക്കിവന്നു.പട്ടികളും എലികളും പെരുകാൻ തുടങ്ങി.പട്ടികളും എലികളും രോഗം ബാധിച്ച ജീവികളുടെ ശവങ്ങൾ തിന്നുമ്പോൾ അവ രോഗവാഹിനികളായിത്തീരുന്നു.കഴുകന്മാരുടെ വയറിന്റെ ഗുണം കൊണ്ട് രോഗാണുക്കൾ നശിക്കുകയും രോഗം പകരുന്നത് ഇല്ലാതാവുകയും ചെയ്യും.
ഇന്ത്യയിൽ തെരുവുപട്ടികളുടെ എണ്ണം 11 വര്ഷം കൊണ്ട് 7 ദശലക്ഷത്തിൽ നിന്ന് 29 ലക്ഷമായി പെരുകി.38.5 ദശലക്ഷം തവണ നായ കടിയേറ്റ സംഭവങ്ങളുണ്ടായി.50000 ത്തോളം പേർക്ക് പേപ്പട്ടി കടിയേറ്റു ചികിത്സ തേടേണ്ടിവന്നു .പേ വിഷത്തിനെതിരെ കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കാൻ മാത്രം ഇന്ത്യൻ ഗവൺമെന്റിനു 340 കോടി ഡോളറിനു തുല്യമായ തുക ചെലവായതായി റിപ്പോർട് ചെയ്യപ്പെടുന്നു .
റാബീസ്,ആന്ത്രാക്സ്, പ്ളേഗ് തുടങ്ങിയ രോഗങ്ങൾ പെരുകുന്നതായും കാണാം .(അവലംബം : www.4vultures.org ; www.wikipedia.org )
പരിസ്ഥിതി സംരക്ഷണ മൂല്യങ്ങളാണ് കഴുകനെ പ്രധാനപ്പെട്ട ഒരു കണ്ണിയാക്കുന്നത്.13 കോടി രൂപ ചിലവഴിച്ചാലും തരക്കേടില്ല. കഴുകന്മാർ മുൻപത്തെ പോലെ 40 ദശലക്ഷം എന്നതിലേക്ക് വിരിഞ്ഞു വളർന്നു ചിറകുയർത്തി പറക്കേണ്ടത് തന്നെ.
Declofenac ൻറെ കന്നുകാലികളിലുള്ള ഉപയോഗം 2006 മാർച്ചു 11 മുതൽ നമ്മുടെ രാജ്യത്തു നിരോധിക്കപ്പെട്ടിരിക്കുകയാണ് എങ്കിലും ഇതിന്റെ ഉപയോഗം പൂർണമായി നിർത്താൻ കഴിഞ്ഞോ എന്ന കാര്യം സംശയമാണ്.അത് മറ്റൊരു അന്വേഷണ വിഷയമാണ് .
(തയ്യാറാക്കിയത് : രാധാകൃഷ്ണൻ സി കെ,ആഹ്ളാദ് ആർ ;ആലക്കോട് 20/07/2019)
click here for a pdf file

Subscribe to:
Posts (Atom)