Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, June 19, 2022

പ്ലാസ്റ്റിക്കേ വിട

 പ്ലാസ്റ്റിക്കേ വിട-Editorial,MATHRUBHUMI 20/6/2022

കനം കുറഞ്ഞതും ഒറ്റത്തവണ ഉപയോഗത്തിനുള്ളതുമായ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്‌പാദനവും സംഭരണവും വിതരണവും ഉപയോഗവും ജൂൺ 30-ഓടെ രാജ്യവ്യാപകമായി നിരോധിക്കുകയാണ്. പ്ലാസ്റ്റിക് ജീവജാലങ്ങൾക്കാകെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ദീർഘകാലമായി ബോധവത്‌കരണം നടത്തിയിട്ടും പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഭാഗികമായി നിരോധിച്ചിട്ടും ഫലമില്ലെന്നുവന്നപ്പോഴാണ് സമ്പൂർണനിരോധനം ഏർപ്പെടുത്തുന്നതിലേക്കെത്തിയത്. 2020 ജനുവരി ഒന്നുമുതൽ കേരളത്തിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചിയും മറ്റും നിരോധിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ​െഫ്ളക്സ് ബോർഡുകളും ബാനറുകളും കപ്പുകളും കുറഞ്ഞെങ്കിലും കുപ്പിയും സഞ്ചിയും പൂർവാധികം ഉപയോഗത്തിലുണ്ടെന്നതാണ് യാഥാർഥ്യം. ഹരിതകേരളമിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം പ്രചാരണം നടത്തുകയും നടപടികളെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും മിക്കവീടുകളിലും ദിവസം നാലും അഞ്ചും അതിലധികവും പ്ലാസ്റ്റിക് സാമഗ്രികൾ എത്തുന്നു. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ അറിഞ്ഞിട്ടും അതിനെ ഉപേക്ഷിക്കാൻ മഹാഭൂരിപക്ഷമാളുകളും തയ്യാറാകുന്നില്ല, അഥവാ സാധിക്കുന്നില്ല എന്ന ദുരവസ്ഥയാണ് നിയമപരമായ നിരോധനം നിർബന്ധമാക്കുന്നത്.

നിരോധനം പൊടുന്നനെയല്ല, പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുണ്ടാക്കുന്ന സംരംഭകർ, ഹോട്ടൽമേഖലയിലെയടക്കം വ്യാപാരികൾ എന്നിവർക്ക് മുന്നൊരുക്കത്തിനായി ഒരുവർഷത്തിലേറെ സാവകാശം നൽകിയതാണ്. കഴിഞ്ഞ ജൂൺ അഞ്ചിന് ലോകപരിസ്ഥിതിദിനത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് പ്ലാസ്റ്റിക് നിരോധനത്തിന് സംസ്ഥാനങ്ങൾക്ക് മാർഗരേഖ നൽകിയതുമാണ്. സ്‌ട്രോ, ചായക്കപ്പ്, സ്പൂൺ, പ്ലേറ്റ്, ട്രേ, പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, ചെവിത്തോണ്ടിയായുപയോഗിക്കുന്ന ബഡ്ഡിന്റെ തണ്ട്, കനം കുറഞ്ഞ തെർമോക്കോൾ, മിഠായിയിലും മറ്റും ഉപയോഗിക്കുന്ന കോല് തുടങ്ങിയവയൊന്നും ജൂലായ് ഒന്നുമുതൽ ഉപയോഗത്തിലുണ്ടാവരുതെന്നാണ് ഉത്തരവ്. സ്ട്രോയും മറ്റും നിരോധിക്കുന്നത് മൂവായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന വാദത്തോടെ ചില കോളക്കമ്പനികൾ ഇപ്പോൾത്തന്നെ രംഗത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ യുദ്ധം ഇന്ത്യയിൽ വളരെ വൈകിയാണ് തുടങ്ങുന്നതെന്നതാണ് വസ്തുത. 2002-ൽ ബംഗ്ലാദേശാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും കനം കുറഞ്ഞതുമായ പ്ലാസ്റ്റിക് നിരോധിച്ച് ലോകത്തിനാകെ മാതൃകയായത്. മഴക്കാലത്ത് ഓവുചാലുകൾ കവിഞ്ഞൊഴുകി നഗരങ്ങളിൽ പ്രളയമുണ്ടായതെന്തുകൊണ്ടെന്ന പരിശോധനയാണതിലേക്ക് നയിച്ചത്. ഇതു പിന്തുടർന്ന് 94 രാജ്യങ്ങൾ കനംകുറഞ്ഞ പ്ലാസ്റ്റിക് നിരോധിച്ചു. ഉപയോഗം നിരുത്സാഹപ്പെടുത്താൻ ഒട്ടേറെ രാഷ്ട്രങ്ങൾ വൻതോതിൽ നികുതി ചുമത്തി. 2024-നകം പ്ലാസ്റ്റിക് മാലിന്യമുക്തമാകുമെന്ന് 2019-ൽ നെയ്‌റോബിയിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യയടക്കം നൂറ്റെൺപതോളം രാഷ്ട്രങ്ങൾ കരാറൊപ്പിട്ടതാണ്. പ്ലാസ്റ്റിക് മാലിന്യം കൂടിക്കൂടി സമുദ്രങ്ങളിൽ ഒഴുകുന്ന ചെറു ദ്വീപുകൾതന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് യു.എൻ. പരിസ്ഥിതിസമിതിയുടെ റിപ്പോർട്ടുകൾ. ഇതേ നില തുടർന്നാൽ 2050-ആകുമ്പോഴേക്കും കടലിൽ മീനുകളെക്കാൾ പ്ലാസ്റ്റിക് മാലിന്യമാണുണ്ടാവുകയെന്നും യു.എൻ. പരിസ്ഥിതിസമിതി മുന്നറിയിപ്പുനൽകുന്നു.

പാകംചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുന്നത് കൂടിയതോടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗം കൂടിയിട്ടുണ്ട്. 480 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കേരളത്തിൽ ഒരുദിവസം പുറന്തള്ളുന്നത്. അതിൽ 10 ശതമാനത്തിൽ താഴെയാണ് റീസൈക്കിൾ ചെയ്യുന്നത്. കുപ്പിവെള്ളം വാങ്ങുന്ന പ്രവണതയാണ് പ്ലാസ്റ്റിക് മാലിന്യം പതിന്മടങ്ങോ അതിലേറെയോ ആവാൻ കാരണം. മദ്യോപഭോഗത്തിൽ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യമാണ് സംസ്ഥാനത്ത് കൂടുതൽ വിൽക്കുന്നതെന്നാണ് കണക്ക്. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർഫെഡുമാണ് സംസ്ഥാനത്ത് മദ്യം വിൽക്കുന്നതെന്നതിനാൽ പ്ലാസ്റ്റിക് നിരോധനം ആ മേഖലയിലും നടപ്പാക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് സാധനങ്ങളുടെ നിരോധനത്തിന്റെ കാര്യത്തിൽ ഇനി പ്രചാരണമോ ബോധവത്‌കരണമോ മാത്രമല്ല, ശക്തമായ നിയമനടപടിതന്നെയുണ്ടാവണം. ഇവ വിൽക്കുന്നില്ലെന്നും വാങ്ങുന്നില്ലെന്നും ഉറപ്പാക്കാൻ നിരീക്ഷണവും നടപടികളും ശക്തമാക്കണം.

*******

പ്ലാ സ്‌റ്റി ക്കിനെതിരെ ഞങ്ങൾ ചെയ്യുന്നത് 

ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം

answers to quiz on 28 12 2022 credit to the mathrubhumi

1.കോഴിക്കോട്

2.പി.ടി. ഉഷ. ഈ പദവിയിലെത്തുന്ന നാമനിർദേശം ചെയ്യപ്പെട്ട ആദ്യ എം.പി.യാണ് ഉഷ. അധ്യക്ഷനോ ഉപാധ്യക്ഷനോ ഇല്ലാത്തപ്പോൾ ആ സ്ഥാനത്തിരുന്ന് രാജ്യസഭാ നടപടിക്രമം നിയന്ത്രിക്കുന്നത് പാനലിലുള്ളവരാണ്.

3.ബി.എഫ്. 7. നേരത്തേയുള്ള ഒമിക്രോണിന്റെ ബി.എഫ്.5 വകഭേദത്തിന്റെ ഉപവകഭേദമാണ് ബി.എഫ്.7.

4.ആശാന്റെ സീതായനം. എം. തോമസ് മാത്യുവാണ് പുരസ്കാര ജേതാവ്. ‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയ ചാത്തനാത്ത് അച്യുതനുണ്ണിക്കാണ് വിവർത്തനത്തിനുള്ള പുരസ്കാരം.

5.സാം കറൻ. 18.50 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറെ പഞ്ചാബ് ടീമിലെത്തിച്ചത്. 2021-ൽ 16.25 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് നേടിയതായിരുന്നു നിലവിൽ ഐ.പി.എൽ. ലേലത്തിലെ റെക്കോഡ് തുക.

6.സിതിവേനി റബുക. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയെക്കാൾ ഒരു വോട്ടിനാണ് 74-കാരനായ സിതിവേനി മുന്നിലെത്തിയത്.

7.പുഷ്പകമൽ ദഹൽ. പ്രചണ്ഡ എന്നറിയപ്പെടുന്ന ഇദ്ദേഹം മൂന്നാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്.


Tuesday, June 14, 2022

Monday, June 6, 2022

ക്ലീൻ കൊട്ടയാടു കവല പ്രോജക്ട്

 The United Nations Environment Programme (UNEP) leads the observance of World Environment Day. The event will be hosted by Sweden. The theme for World Environment Day this year is “Only One Earth”, with focus on “living sustainably in harmony with nature”.

2022  ലോക പരിസ്ഥിതി ദിനം -പ്രമേയം : "ഒരേ ഒരു ഭൂമി ; പ്രകൃതിയുമായി സമരസപ്പെട്ടു സുസ്ഥിരമായി ജീവിക്കാം . "


ലോക പരിസ്ഥിതി ദിനത്തിൽ മാതൃക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടയാടു കവല  പ്രോജക്ട്  ഉൽഘാടനം ചെയ്യപ്പെട്ടു . ആലക്കോട്  ഗ്രാമപഞ്ചായത്തിൽപെട്ട കൊട്ടയാടു കവല കരുവഞ്ചാലിനും ആലക്കോടിനും ഇടയ്ക്കു  ഫിലിം സിറ്റി സ്റ്റോപ്പ് കഴിഞ്ഞ ഉടൻ കാണുന്ന ചെറിയ ഒരു നഗരഭാഗമാണ് . ഈ പ്രദേശത്തെ ആട്ടോ ഡ്രൈവർമാരുടെ സംഘടനകളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും പ്രദേശത്തെ ഒരു സ്വയം സഹായ സംഘമായ "മാതൃക " യും ചേർന്നു കവലയും രണ്ട്  ബസ് ഷെൽറ്ററുകളും  ബോട്ടിൽ ബൂത്ത്  ചുറ്റുവട്ടവും കടകളുടെ പരിസരവും വൃത്തിയാക്കുകയും തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിതെരുവിന്റെ ഇരുവശങ്ങളിലും ഇരുപതോളം പൂച്ചെടികൾ നട്ടു പരിപാലിക്കാൻ തുടങ്ങുകയും ചെയ്തു.

CLICK HERE TO READ MORE ......https://mathrukasahayasamgham.blogspot.com/2022/06/blog-post.html



Sunday, May 29, 2022

പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം കുടുംബ സംഘങ്ങളിലേക്കു

 



പ്രതിമാസജീവിത ശൈലി രോഗ നിർണയപരിശീലനം  കുടുംബ സംഘങ്ങളിലേക്കു വ്യാപിക്കുന്നു 

ആലക്കോട്   നരിയൻപാറ വാർഡിൽ പ്രവർത്തിക്കുന്ന  മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽ ഒന്നായ പ്രതിമാസജീവിത ശൈലി രോഗ നിർണയക്യാമ്പുകളുടെ ഭാഗമായി     Blood Glucose Level (രക്തത്തിലെ പഞ്ചസാരയുടെ അളവ് ) പരിശോധന നടന്നു. ഏതു സമയത്തും നടത്തുന്ന പരിശോധനക്ക് 140 അല്ലെങ്കിൽ അതിനു താഴെ എന്ന റീഡിംഗ് സുരക്ഷിതം (Normal) ആയി പരിഗണിക്കും. 18 പേർ പരിശോധനയിൽ പങ്കെടുത്തു. അതിൽ 2 പേരുടെ BGL 140 ൽ കൂടുതലായി കണ്ടെത്തി. അതിൽ ഒരാൾ ഇതിനകം മരുന്ന് കഴിക്കുന്നവരാണ്. ഭക്ഷണക്രമത്തിൽ കൂടുതൽ ശ്രദ്ധിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി. തോമസ്, സോമി എന്നീ അംഗങ്ങൾ ഇന്നത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇതിനു വേണ്ട ഉപകരണങ്ങളും ലാൻ സെറ്റ് , ടെസ്റ്റ് സ്ട്രിപ്പുകൾ എന്നിവയും രാധാകൃഷ്ണൻ മാസ്റ്റർ എത്തിച്ചു. ആവശ്യ പ്പെട്ടവർക്കു സൗജന്യ BP പരിശോധനയും നടന്നു.അംഗങ്ങൾ എല്ലാവർക്കും ഉള്ള  BP പ്രതിമാസ പരിശോധന കഴിഞ്ഞ ഞായറാഴ്ച യോഗത്തിൽ നടത്തപ്പെട്ടു .ആലക്കോട് ഗ്രാമപഞ്ചായത്തിൽ തന്നെ ആദ്യമായാണ് ഒരു കുടുംബ സഹായ സംഘം പ്രതിമാസജീവിത ശൈലി രോഗ നിർണയവും പരിശീലനവും ഏറ്റെടുക്കുന്നത്.ഇതിനു വേണ്ട പ്രാഥമിക പരിശീല നം P H C നേഴ്സ് ആയി പ്രവർത്തിച്ചിരുന്ന ഫാത്തിമ സത്യൻ  ഏപ്രിൽമാസം നടന്ന ക്യാമ്പിൽ മാതൃകാ സ്വയം സഹായ സംഘത്തിന്റെ  അംഗങ്ങൾക്കു നൽകിയിരുന്നു .മലയാളികളിൽ ജീവിത ശൈ ലീ രോഗങ്ങൾ വർധിച്ച തോതിൽ വ്യാപിക്കുന്ന സാഹചര്യത്തിൽ അതിപ്രധാനമായ ഒരു ചുവടുവെപ്പായി ഈ പ്രവർത്തനം തിരിച്ചറിയപ്പെടേണ്ടതാണ് .പരിശോധനയിൽ പങ്കെടുക്കുന്ന ഓരോരുത്തരും താന്താങ്ങളുടെ ഭക്ഷണ ക്രമത്തിലും വ്യായാമ രീതികളിലും മാറ്റം വരുത്തി തുടങ്ങുന്നു എന്നത് ശ്രദ്ധയർഹിക്കുന്ന വസ്തുതയാണ് . ക്ളീൻ കൊട്ടയാട്  കവല ,ഒരു വീട്ടിൽ ഒരു ഔഷധതോട്ടം , ഊർജ ഓഡിറ്റിങ് , കിണർ റീചാർജിങ് എല്ലാ വീട്ടിലും  , അവയവദാന ബോധവൽകരണം , കൃഷിക്കൂട്ടം  മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഈ വർഷത്തെ പ്രധാന പ്രോജക്ടുകളിൽചിലതാണ് .സംഘത്തിന്റെ ഭാരവാഹികളായി  ജോർജ് ജോസഫ് (പ്രസിഡണ്ട്)  , സുരേഷ് പി എൻ (സെക്രട്ടറി) എന്നിവർ പ്രവർത്തിക്കുന്നു .


 മാതൃകാ സ്വയം സഹായ സംഘത്തിന്റെ മുൻകാല പ്രവർത്തനങ്ങൾ 

വിശദമായി വായിക്കാൻ മുകളിൽ ക്ലിക്ക് ചെയ്യുക 

https://savenaturesavemotherearth.blogspot.com/p/blog-page_75.html


19 / 10 / 2019 : ജൈവ അലക്കു സോപ്പ് നിർമ്മാണ പരിശീലനം

13 / 10 / 2019 പുസ്തക നിരൂപണം  നടന്നു

സൗജന്യ തുണി സഞ്ചി വിതരണവും കുട്ടികളുടെ വായനക്കൂട്ടം പദ്ധതിയും

5/10/2019 മാതൃകാ സ്വയംസഹായ സംഘം പ്രവർത്തകർ രക്തദാനം നടത്തി.

വയോജനങ്ങളുടെ യിടെയിൽ സർവ്വേ നടത്തി .

28 /09/2019 : ഇ- സാക്ഷരത ക്ലാസുകൾ ഇന്ന് ആരംഭിച്ചു 

24/09/2019( എൻ എസ്  എസ്  ദിനം )  ഹരിതഗ്രാമം ബോർഡ് സ്ഥാപിച്ചു 

.10 /09/2019 എലിപ്പനിക്കെതിരെ സ്വീകരിക്കേണ്ട പ്രതിരോധ പ്രവർത്തനങ്ങൾ അറിയിക്കുന്ന ലഘു ലേഖകൾ  ഹരിതഗ്രാമത്തിൽ വിതരണം ചെയ്‌തു  

12 /08/2019 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ വസ്തുക്കൾ അയച്ചു 

ഓരോവീട്ടിലും ഒരു ഔഷധ തോട്ടം എന്ന പദ്ധതി
















Monday, March 7, 2022

കേരളത്തിൽ 215 ജീവികൾ മരണ വക്കിൽ

കേരളത്തിൽ 215 ജീവികൾ മരണ വക്കിൽ




കേരളത്തിൽ 215 ജീവികൾ മരണ വക്കിൽ 


31 ഇനം സസ്തനികൾ 

20  ഇനം പക്ഷികൾ 
54 ഇനം ഉരഗവർഗങ്ങൾ 
54 തവളകൾ 
39 ശുദ്ധജലമൽസ്യങ്ങൾ 
49 ചിത്രശലഭങ്ങൾ 
38 തുമ്പികൾ 
15 ഇനം ശുദ്ധജലഞണ്ടുകൾ 
നാലിനം കടുവാചിലന്തികൾ

 
മൂന്നിനം ശുദ്ധജല കക്കാ വർഗ്ഗങ്ങൾ 
.............................................................................

215 .പരോപകാരികളായ മനുഷ്യർ 


എന്നിവ വംശനാശ ഭീഷണി നേരിടുന്നു .

ഗുരുതരഭീഷണി നേരിടുന്നവ 

2.ഈനാംപേച്ചി https://en.wikipedia.org/wiki/Indian_pangolin




3.കുട്ടിത്തേവാങ്കുhttps://en.wikipedia.org/wiki/Slender_loris


4.വിവിധ വെരുകുകൾhttps://en.wikipedia.org/wiki/Malabar_large-spotted_civet


 
6.തൂക്കണാംകുരുവി https://en.wikipedia.org/wiki/Baya_weaver



7.നക്ഷത്ര ആമകൾ https://en.wikipedia.org/wiki/Indian_star_tortoise





8.പെരുമ്പാമ്പ്‌  https://en.wikipedia.org/wiki/Python_(genus)




10.ഇരുതലമൂരി https://www.wwfindia.org/about_wwf/enablers/traffic/red_sand_boa/





11.കൂരി (മൽസ്യം ) Blacktip sea catfish.




12.വരാൽ (മൽസ്യം )https://en.wikipedia.org/wiki/Channa_striata ,striped snakehead



13.ചെങ്കണിയാൻ (മിസ് കേരള -മൽസ്യം )https://en.wikipedia.org/wiki/Denison_barb

14.വെള്ളിമൂങ്ങ https://en.wikipedia.org/wiki/Barn_owl

നാശത്തിനു കാരണം 
വേട്ടയാടൽ 
വന്യജീവി കച്ചവടം 
അലങ്കാരവിപണി 
ആവാസ വ്യവസ്ഥയിലെ കടന്നു കയറ്റം 
അനിയന്ത്രിത മായ വികസന പ്രവർത്തന ങ്ങൾ 
കാലാവസ്ഥാവ്യതിയാനം 

-ഡോക്ടർ പി എം സുരേശൻ ,റിട്ട .ജോയിന്റ് ഡയരക്ടർ , സൂളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യ , കോഴിക്കോട് 
( ജൈവവൈവിധ്യ ബോർഡിന് സമർപ്പിച്ച റിപ്പോർട്ടിൽ നിന്നും തയ്യാറാക്കിയത്  )

നമുക്ക് ചെയ്യാവുന്ന കാര്യങ്ങൾ 

പ്രാദേശികതല പഠനം 

തുടർസംരക്ഷണം 

(CREDITS :Photos collected from various iternet surces and is used only for educational purpose-Blogger) 

INTERACTION GAMES FOR READERS
************************
ചിത്രം നോക്കി പേര് പറയാമോ ? CLICK THIS LINK
******
ഓർമ്മിച്ചു പറയാമോ ?CLICK THIS LINK
******








 

Saturday, February 12, 2022

ഒരു നിരന്തര പോരാട്ടത്തിന്റെ തുടക്കം .

  ഒരു നിരന്തര പോരാട്ടത്തിന്റെ തുടക്കം .









2 ആഴ്ചകൾ   മുന്പ് .

 "ഇവിടെ മനോജി*നു വീടു വെക്കാൻ കല്ലു പൊട്ടിക്കുന്നതാ. പൊട്ടിച്ചപ്പോൾ കല്ല് കുറച്ചധികം വന്നു.അത് ആവശ്യക്കാർക്ക് പുറത്ത് കൊടുക്കുന്നതാ. അല്ലാതെ ക്വാറി ഒന്നുമല്ല "
 നാലഞ്ചു വെടി ശബ്ദം കേട്ടും പിന്നീട് പാറ തുരക്കുന്ന കറ കര ശബ്ദം നിരന്തരമായി കേട്ടും മടുത്തപ്പോൾ ഈ സൈറ്റിനു തൊട്ടടുത്തു താമസിക്കുന്ന വീട്ടുകാരോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടിയാണ്.
 ഈ സ്ഥലത്തെ  ഗ്രാമപഞ്ചായത്തു മെമ്പറോട് അന്വേഷിച്ചപ്പോൾ "ക്വാറിക്ക് പഞ്ചായത്ത് അനുമതിയില്ല . വീട് നിർമിക്കാൻ വേണ്ടി വാങ്ങിയ പെർമിറ്റ് ഉപയോഗിച്ചാണെന്നു തോന്നുന്നു. അടുത്ത വീട്ടുകാർക്ക് ആർക്കും പരാതിയുമില്ല"  എന്നു മറുപടി കിട്ടി.

ഇവിടെയും സുഖം, അവിടേയും സുഖം പിന്നെ എനിക്കാണോ അസുഖം എന്നു പറഞ്ഞു കാർഡു കീറിയ പോസ്റ്റ്മാനെ പോലെ നമ്മളീ ചീട്ടും കീറിയതാണ്.

ഒരാഴ്ച മുൻപ് 

 വെടി പൊട്ടുമ്പോൾ വീട് കുലുങ്ങുന്നു എന്ന് ഒരു വീട്ടുടമസ്ഥ പിറുപിറുത്തു കേട്ടപ്പോൾ ഇന്നത്തെ നടത്തം പാറ കരയുന്നിടത്തേക്കായി.ക്യാമറ കണ്ണുചിമ്മിയപ്പോൾ കിട്ടിയ കാഴ്ചയാണ്. 15 വീടുവെച്ചാലും ബാക്കി വരുന്ന ത്ര കരിങ്കല്ല് ഉണ്ട്. JCB ഞായറാഴ്ച മയക്കത്തിലാണ്. മുളങ്കാടുകൾക്കപ്പുറത്ത് തൊട്ടടുത്ത പാറക്കൂട്ടം സൈറ്റ് വൃത്തിയാക്കി വെച്ചിട്ടുണ്ട്. മുകളിലോട്ടു വികസിപ്പിക്കാൻ താൽക്കാലിക റോഡു വെട്ടിയിട്ടുണ്ട്. മെയിൻ റോഡിനു കുറുക്കുവഴിയായി ചാലിനു തടയണയും ചപ്പാത്തും സ്വകാര്യമായി ഒരുക്കുന്നുണ്ട്.ചുറ്റുവട്ടത്തെ സ്ഥലം സെന്റിന് 1 ലക്ഷം നിരക്കിൽ വില പറഞ്ഞു വാങ്ങിക്കൂട്ടുകയാണ് എന്ന വിവരവും കിട്ടി. ഇതൊന്നുമറിയാത്ത / അറിഞ്ഞില്ലെന്ന് ഭാവിക്കുന്ന ആലക്കോട് ഗ്രാമപഞ്ചായത്ത് അധികൃതരെ അഭിനന്ദിക്കണം. ഒരു പാവത്തിന് വീടുവെക്കാനും കുറേ പാവങ്ങൾക്ക് സ്ഥലത്തിന് നല്ല വില കിട്ടാനും അതിബുദ്ധിയുള്ള ചില സുഹൃത്തുക്കൾക്ക് കോടികൾ കൊയ്യാനും അവസരമൊരുക്കുന്നതിന്ന്. ഇക്കരക്കുന്നിൽ 200 മീ അകലെയുള്ള എനക്കെന്തിന്റെ പിരാന്താണ് ?
*********
ഈ പാറക്കൂട്ടം അതിനോട് ചേർന്നുള്ള മുളങ്കാടുകൾ എല്ലാം ഉടൻ തീരും. റബർ മരങ്ങൾ വെച്ച് മറ്റ് മരങ്ങളും ചെടികളും ഇതിനകം തന്നെ ശരിയാക്കിയിട്ടുണ്ട്. ചോലയുടെ മറുഭാഗത്ത് വില്ലകൾ പണിയാനായി പച്ചപ്പ് ഒടുക്കുകയും  മേൽമണ്ണു  നീക്കുകയും ചെയ്തു.മറുഭാഗത്ത്  ക്വാറി വ്യാപിച്ചു വരളാ നും തുടങ്ങും.  തൊട്ടു താഴെയുള്ള ചോലയിലെ വറ്റാത്ത വെള്ളം ഇനി അധികകാലമില്ല.പാറ തുരന്നുണ്ടാകുന്ന വൻതുരങ്കങ്ങളിൽ കാലവർഷം ഉറവയായി നിറയുമ്പോൾ ഒരു ദിനം നരിയമ്പാറ മലയും ഇടിഞ്ഞേക്കാം. അന്ന് ഈ ഞാനുണ്ടാകണമെന്നില്ല. 

മറു ചോദ്യങ്ങളുണ്ടാകും. നിങ്ങടെ വീട്ടുമുറ്റം ടൈലിട്ടതല്ലേ, ചുമരിൽ കരിങ്കല്ലല്ലേ, നിങ്ങടെ കാര്യം കഴിഞ്ഞപ്പോഴല്ലേ പരിസ്ഥിതി പ്രേമം ? 

ചെലവു കുറഞ്ഞ വീട് മതിയായിരുന്നു എനിക്കും.കോസ്റ്റ് ഫോർ ഡിനോട് അപേക്ഷിച്ചതുമാണ്.വീടു വെക്കേണ്ടത് മലയോരത്താണ്  എന്നു പറഞ്ഞത് കേട്ടപ്പോഴേ അവർ പിൻവലിഞ്ഞു. അപ്പോൾ കിട്ടിയ വസ്തുക്കൾ ഉപയോഗിച്ച് ഞാനങ്ങു പണിതു. സോറി.

 എന്ന് വെച്ച്  കൺമുന്നിൽ തെറ്റ് കാണുമ്പോൾ മിണ്ടാതിരിക്കണോ? അംഗീകൃത ക്വാറി യാണെങ്കിൽ അതു പഞ്ചായത്ത് പറയട്ടെ. അനധികൃതമാണെങ്കിൽ അംഗീകാരം കിട്ടുന്നതു വരെ പണി നിർത്തിവെക്കട്ടെ.

******




ഒരാഴ്ച കഴിഞ്ഞു . പണി നിർത്തി വെക്കാനുള്ള ഭാവമില്ല .യന്ത്രങ്ങൾ  അക്കരക്കുന്നു തുറന്നു കൊണ്ടിരിക്കുന്ന മുരൾച്ചയാണ് പകൽ മുഴുവൻ . പാറക്കല്ലും കൊണ്ട് ടിപ്പറുകൾ പറക്കുന്നു .രാവിലെ 11 മണിയോടെ ഞാൻ റൂമിലിരിക്കുമ്പോൾ മെയിൻ ഡോർ അടഞ്ഞു കിടന്നു .വായിച്ചു കൊണ്ടിരിക്കെ ദൂരെ ഒരു സ്ഫോടനം കേട്ടു .തൊട്ടടുത്ത നിമിഷം മെയിൻ ഡോർ വിറക്കാൻ തുടങ്ങി .ഒരു 10 സെക്കന്റ്‌ നേരം വിറച്ചു കാണും .ആഴത്തിലുള്ള സ്ഫോടനമാണല്ലോ എന്ന് വിചാരിക്കുകയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല എന്ന് നിശ്ചയിക്കുകയും ചെയ്തു .പിന്നെ 24 മണിക്കൂറിനുള്ളിൽ സംഗതികൾ ഒരു തീരുമാനമായി .നേരിട്ട് പോലീസിനെ വിളിക്കേണ്ടി വന്നില്ല എന്ന സമാധാനമുണ്ട് .പതിവ് പോലെ ഇത്തവണയും തൊഴിലാളികൾ ആണ്  അറസ്റ്റു  ചെയ്യപ്പെട്ടത് . വിരുതന്മാർ സമ്പത്തിന്റെ ബലത്തിൽ ഇനിയും പുറത്തിറങ്ങും . കുറച്ചു കഴിയുന്പോൾ തുരപ്പും വെടിയും കടത്തും വീണ്ടും തുടങ്ങും .ഒരു നിരന്തര പോരാട്ടം വേണ്ടി വരും .

ഒന്നുകിൽ വീടും സ്ഥലവും വിട്ടു പോവുക ; അല്ലെങ്കിൽ ക്വാറി മാഫിയയുമായി   നിരന്തര പോരാട്ടം തുടങ്ങുക . ഇതേയുള്ളു ചെയ്യാൻ .




Monday, January 17, 2022

മാലിന്യ സംസ്കരണത്തിന് ചെലവ് കുറഞ്ഞ ഒരു മാതൃക

 മാലിന്യ സംസ്കരണത്തിന് ചെലവ് കുറഞ്ഞ ഒരു മാതൃക 


ദേവപ്രിയ കണിയഞ്ചാൽ 

കണിയഞ്ചാൽ ഗവ ഹയർ സെക്കണ്ടറി സ്കൂളിനെ പ്രതിനിധീകരിച്ച് , സമൂഹത്തിനു അനുഗണമായ ശാസ്ത്ര/പാരിസ്ഥിതിക ആശയങ്ങൾ ഉൾപ്പെടുന്ന പ്രൊജക്ടിന്  ഈ വർഷം കേന്ദ്രസർക്കാരിന്റെ കീഴിലെ ശാസ്ത്ര സാങ്കേതിക വകുപ്പു നൽകുന്ന ഇൻസ്പെയർ അവാർഡിനായി സെലക്ട് ചെയ്യപ്പെട്ട ദേവപ്രിയ മനോജിന് (7 Std )   മാതൃകാ സ്വയംസഹായ സംഘത്തിന്റെ  അനുമോദനങ്ങൾ