Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Tuesday, December 27, 2022

SOAP MAKING 27 12 2022

 SOAP MAKING, BP CHECK TRAINING, BMI FINDER TRAINING ,LEADERSHIP TRAINING  @ National Service Scheme Unit ,NSS CAMP ,  NSS HSS ALAKODE in GHS THADIKKADAV 

പ്രേം കുമാർ സാറിന്റെയും റീഗ ബാബുവിന്റെയും  നേതൃത്വത്തിൽ വളരെ നല്ല ഒരു ടീം ആയി  ആലക്കോട്  NSS ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെ  ഒന്നാം വർഷ വളന്റിയർമാർ തടിക്കടവ് ഗവ .ഹയർ സെക്കണ്ടറി സ്കൂളിൽ സപ്തദിന ക്യാമ്പിൽ  പങ്കെടുത്തുകൊണ്ടിരിക്കുന്നു .അവരുടെ കൂടെ  ജൈവ സോപ്പുനിർമ്മാണം ,നേതൃത്വ പരിശീലനം , ബി പി പരിശോധന പരിശീലനം , ബി എം ഐ കണ്ടുപിടിക്കൽ പരിശീലനം എന്നിവ നടത്താൻ കഴിഞ്ഞു എന്നത് സന്തോഷകരമായ അനുഭവമായി ഞാൻ കരുതുന്നു .പരിശീലന പ്രവർത്തനങ്ങളിലും  ,ചർച്ചകളിലും വളണ്ടിയർമാർ ആവേശ പൂർവം പങ്കെടുത്തു .



















ജൈവ സോപ്പുനിർമ്മാണം എങ്ങിനെ ? ഇവിടെ ക്ലിക്കുക 

സോപ്പ് ക്വിസ് -ഇവിടെ ക്ലിക്കുക 

No comments:

Post a Comment