Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, July 20, 2019

മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ കഴുകന്മാരെ തീറ്റാൻ 13 കോടി !

ജാർഖൻഡിൽ കഴിഞ്ഞ 10 ദിവസമായി പട്ടിണി കിടന്ന ഒരു മനുഷ്യൻ മരിച്ചതിൽ അവിടുത്തെ ഭക്ഷ്യ വകുപ്പിന് ഉത്തരവാദിത്തമൊന്നുമില്ല എന്ന് ഭക്ഷ്യ വകുപ്പു മന്ത്രി പറഞ്ഞതായുള്ള വാർത്തക്കു തൊട്ടു താഴെയാണ് കഴുകന്മാർക്കു പ്രജനന പദ്ധതി എന്ന വാർത്ത വായിച്ചത് .

മനുഷ്യൻ പട്ടിണി കിടന്നു ചാവുമ്പോൾ  കഴുകന്മാരെ  തീറ്റാൻ 13 കോടി !


കഴുകന്മാരെ  സംരക്ഷിക്കുന്നതിന്  12.53 കോടി  കേന്ദ്ര ഗവഃ മാറ്റിവെച്ചതായി പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ്  ജാവദേക്കർ അറിയിച്ചു.രാജ്യത്തെ കഴുകന്മാരുടെ ആകെ എണ്ണം 40  ദശലക്ഷത്തിൽ നിന്ന് 19000  ആയി കുറഞ്ഞതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണിതെന്നും പരിസ്ഥിതി മന്ത്രി അറിയിച്ചു എന്നാണ് വാർത്ത .

നീളൻ കൊക്കുള്ള  12000  കഴുകന്മാരും വെള്ളത്തൂവൽപ്പുറമുള്ള 6000 കഴുകന്മാരും നേർത്ത കൊക്കുള്ള  1000 കഴുകന്മാരും മാത്രമേ ബാക്കിയുള്ളു .

1990 കളുടെ മധ്യത്തിലും 2007 ഓടെയും  മൂന്നിനം  നാടൻകഴുകന്മാരുടെയും എണ്ണത്തിൽ  99 % കുറവുണ്ടായി എന്നാണ് കണക്കാക്കപ്പെടുന്നത് .
എന്താണ് വൻതോതിലുള്ള ഈ കുറവിന്  കാരണം ?

പശുക്കൾക്ക് ചികിത്സയുടെ ഭാഗമായി നൽകിയ ( ഡികളോ ഫെനക്   Declofenac ) എന്ന മരുന്നാണ്  കാരണമായി പ്രധാനമായി കണ്ടെത്തിയത് .കന്നുകാലികൾക്ക് വേദനയും വീക്കവും വരുമ്പോൾ അത് കുറക്കുന്നതിനാണ് ഈ മരുന്ന് ഉപയോഗിച്ചത്.എന്നാൽ ചത്ത് പോയ മൃഗങ്ങളെ ആഹാരമാക്കുന്നവയാണല്ലോ  കഴുകന്മാർ.അങ്ങിനെ ഇത്തരം മൃഗങ്ങളുടെ മാംസത്തിലടങ്ങിയ മരുന്നിന്റെ അംശം  കഴുകന്മാർക്ക് വിഷമായി മാറി.കഴുകന്മാർ ചത്തൊടുങ്ങതിനു കാരണമായത് ഇതാണ് .

കഴുകന്മാരുടെ വംശവർദ്ധനവിനായുള്ള  പ്രവർത്തനങ്ങൾക്കായി ഉത്തരാഖണ്ഡ്  സംസ്ഥാനത്തിനാണ്  ഏറ്റവും  കൂടുതൽ തുക അനുവദിച്ചത്.
5 കോടി  80  ലക്ഷം .മൃഗങ്ങളിൽ വീക്കത്തിനായി ഉപയോഗിക്കുന്ന മരുന്നുകൾ കഴുകന്മാരിൽ അപകടകരമാണോ എന്ന വിലയിരുത്താനുള്ള  പ്രോജക്ട്   തുടങ്ങുന്നതിന് ഇന്ത്യൻ വെറ്റിനറി ഗവേഷണ കേന്ദ്രത്തിന് 2 .71 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. രാജ്യത്ത്  ഗുജറാത്ത് ,മധ്യപ്രദേശ്,ഹരിയാന,ബീഹാർ ,വെസ്റ്റ് ബംഗാൾ ,ആസ്സാം ,ഒഡിഷ ,തെലങ്കാന എന്നിവിടിങ്ങളിലായ് എട്ടു സംരക്ഷണ പ്രജനനകേന്ദ്രങ്ങൾ കഴുകന്മാരുടെ പ്രജനന വര്ധനവിനായി പ്രവർത്തിക്കുന്നുണ്ട്.(അവലംബം ഇന്ത്യൻ എക്സ്പ്രസ്സ് ,20 / 7 / 2019).

കഴുകന്മാരുടെ എണ്ണം കുറഞ്ഞു പോയാൽ നമ്മൾ മനുഷ്യന്മാർക്ക് എന്താണ് പ്രശ്നം എന്ന ചോദ്യം സ്വാഭാവികമാണ് .
ജാർഖണ്ഡ്  പോലുള്ള സംസ്ഥാനങ്ങളിൽ മനുഷ്യർ പട്ടിണി കൊണ്ട് മരിക്കുന്നു എന്ന വാർത്ത വായിക്കുമ്പോഴും കഴുകന്മാരുടെ വംശവർദ്ധനവിന് ഇത്രയും പണം നീക്കി വെക്കേണ്ട കാര്യമുണ്ടോ എന്ന ചോദ്യം വീണ്ടുമുയർന്നേക്കാം.


ഭൂമിയിൽ ജീവൻ നിലനിൽക്കണമെങ്കിൽ  ആഹാരശൃംഖലയിലെ ഓരോ കണ്ണിയും നിലനിൽക്കേണ്ടതാണ് എന്നുള്ളതാണ് ഈ ചോദ്യങ്ങൾക്കുള്ള  ഒരേ ഒരു ഉത്തരം.
പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾക്കു  അടിയന്തിര പ്രാധാന്യം നൽകണമെന്ന് പറയുന്നതും  ഇത് കൊണ്ടുതന്നെ.

മരുന്നുകൾ മൃഗങ്ങളിലോ മനുഷ്യനിലോ ഉപയോഗിക്കുന്നതിനു മുൻപ് ആഹാരശൃംഖലയിലെ  മറ്റു ജീവികൾക്ക്   അവ വരുത്താനിടയുള്ള പ്രശ്നങ്ങളും പഠിക്കേണ്ടതുണ്ട് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കഴുകന്മാർ ശവംതീനി ജീവികളാണ്.പ്രകൃതിയുടെ ശുചീകരണത്തൊഴിലാളികൾ.അവ മാരകരോഗം ബാധിച്ച ജീവികളുടേതടക്കം  മൃഗങ്ങളുടെ ശവശരീരങ്ങൾ തിന്നുതീർക്കുക എന്ന ശുചീകരണ പ്രവർത്തനം കൂടി ചെയ്യുന്നുണ്ട്.ആന്ത്രാക്സ്,റാബീസ് പോലുള്ള മാരകരോഗങ്ങൾ ബാധിച്ചു  മരിച്ച ജീവികളുടെ ശരീരഭാഗങ്ങൾ തിന്നാലും കഴുകന്  അതിന്റെ വയറ്റിലുള്ള പ്രത്യേകതരം ആസിഡിന്റെ പ്രവർത്തനഫലമായ്  രോഗബാധയുണ്ടാകാറില്ല.അത്തരം പകർച്ചവ്യാധികൾ പടരാതിരിക്കാൻ  കഴുകന്മാരുടെ ഭക്ഷണരീതി സഹായകമാണ്.കഴുകന്മാരുടെ എണ്ണം കുറയുമ്പോൾ ഇത്തരം മാരകരോഗങ്ങൾ കണ്ടമാനം പെരുകുന്നു .കഴുകന്മാർ കൈവെക്കാത്ത മാംസഭാഗങ്ങൾ പട്ടികൾക്കും എലികൾക്കുമായി   ധാരാളം ബാക്കിവന്നു.പട്ടികളും എലികളും പെരുകാൻ തുടങ്ങി.പട്ടികളും എലികളും രോഗം  ബാധിച്ച ജീവികളുടെ ശവങ്ങൾ തിന്നുമ്പോൾ അവ രോഗവാഹിനികളായിത്തീരുന്നു.കഴുകന്മാരുടെ വയറിന്റെ ഗുണം  കൊണ്ട് രോഗാണുക്കൾ നശിക്കുകയും രോഗം പകരുന്നത് ഇല്ലാതാവുകയും ചെയ്യും.

ഇന്ത്യയിൽ തെരുവുപട്ടികളുടെ എണ്ണം 11  വര്ഷം കൊണ്ട്  7  ദശലക്ഷത്തിൽ നിന്ന് 29  ലക്ഷമായി പെരുകി.38.5 ദശലക്ഷം തവണ നായ കടിയേറ്റ സംഭവങ്ങളുണ്ടായി.50000 ത്തോളം പേർക്ക് പേപ്പട്ടി കടിയേറ്റു  ചികിത്സ തേടേണ്ടിവന്നു .പേ വിഷത്തിനെതിരെ കൂടുതൽ വാക്സിൻ ഉത്പാദിപ്പിക്കാൻ മാത്രം ഇന്ത്യൻ ഗവൺമെന്റിനു  340  കോടി ഡോളറിനു തുല്യമായ  തുക ചെലവായതായി റിപ്പോർട് ചെയ്യപ്പെടുന്നു .
റാബീസ്,ആന്ത്രാക്സ്, പ്ളേഗ്  തുടങ്ങിയ രോഗങ്ങൾ  പെരുകുന്നതായും കാണാം .(അവലംബം :  www.4vultures.org ; www.wikipedia.org  )

പരിസ്ഥിതി സംരക്ഷണ മൂല്യങ്ങളാണ് കഴുകനെ  പ്രധാനപ്പെട്ട ഒരു കണ്ണിയാക്കുന്നത്.13  കോടി രൂപ ചിലവഴിച്ചാലും തരക്കേടില്ല. കഴുകന്മാർ മുൻപത്തെ പോലെ 40 ദശലക്ഷം എന്നതിലേക്ക്  വിരിഞ്ഞു വളർന്നു ചിറകുയർത്തി പറക്കേണ്ടത് തന്നെ.

 Declofenac ൻറെ കന്നുകാലികളിലുള്ള ഉപയോഗം 2006  മാർച്ചു 11  മുതൽ നമ്മുടെ രാജ്യത്തു നിരോധിക്കപ്പെട്ടിരിക്കുകയാണ് എങ്കിലും  ഇതിന്റെ ഉപയോഗം പൂർണമായി നിർത്താൻ കഴിഞ്ഞോ എന്ന കാര്യം സംശയമാണ്.അത് മറ്റൊരു അന്വേഷണ വിഷയമാണ് .

(തയ്യാറാക്കിയത്  : രാധാകൃഷ്ണൻ സി കെ,ആഹ്ളാദ് ആർ  ;ആലക്കോട് 20/07/2019)

click here for a pdf file


Saturday, July 13, 2019

ഹരിത ഗ്രാമം-A DISCUSSION ON HOW TO ADOPT A VILLAGE 12/07/2019

To read more about model villages click here

contact 9447739033 for guidance or send your queries to 
radhakrishnan2019@gmail.com


How to adopt a village- national service scheme click here




To read more about nss activities click here



ഹരിത ഗ്രാമം- എന്തൊക്കെ  പ്രവർത്തനങ്ങൾ  ചെയ്യാം 

പുതിയ പ്രോജക്ടുകൾ 

1.ഫിലമെന്റ് രഹിത കേരളം -scaffolding  വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക്  ചെയ്യുക  

2.രേഖകൾ ഡിജിറ്റലൈസിങ്  ചെയ്യൽ 
വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക്  ചെയ്യുക  







1.കൊതുകിൻറെ ഉറവിട നശീകരണം -തുടർച്ചയായ സന്ദർശനങ്ങൾ
2.പ്ലാസ്ടിക് ശേഖരണം -തുടർപ്രവർത്തനം
3.ചാലുകളുടെ / ഓടകളുടെ ശുചീകരണം
4.തുണിബാഗ് നിർമാണം - പരിശീലനം ,പ്രചാരണം
5.ജൈവ ലോഷൻ നിർമാണം -പരിശീലനം ,പ്രചാരണം
6.സോപ്പ് നിർമാണം -പരിശീലനം ,പ്രചാരണം
7.ജൈവകൃഷി ത്തോട്ടം(അടുക്കളത്തോട്ടം ) -നിർമാണം ,പ്രചാരണം
8.കമ്പൊസ്റ്റിങ്ങ് പരിശീലനം -മണ്‍  കല  / പൈപ്പ് / മണ്ണിര   കമ്പൊസ്റ്റിങ്ങുകൾ / ബയോ ഗ്യാസ് പ്ലാൻറ്
9.ഔഷധ തോട്ട നിർമാണം / 5 ഔഷധ സസ്യങ്ങൾ എങ്കിലും (ആര്യ വേപ്പ് ,പപ്പായ ,തുളസി , മുറികൂട്ടി ,കറിവേപ്പ്.......... )
10.ചാലിൽ / അ രുവിയിൽ ചെറു തടയണകൾ നിർമ്മിക്കുക
11 .ഊർജസംരക്ഷണ പ്രവർത്തനങ്ങൾ ( കറന്റു ബിൽ ശേഖരിച്ച് ഊർജ ഉപഭോഗ  വിവരങ്ങൾ  രേഖപ്പെടുത്തുക,ഉപഭോഗം കുറക്കാൻ പ്രചാരണം ,മോണിട്ടറിങ്   )
12 .ഇ വേസ്റ്റ് ശേഖരണം
13 .കിണർ റീ ചാർജിംഗ്,കോണ്ടൂർ ബണ്ടിംഗ്  പോലുള്ള ജല സംരക്ഷണ പ്രവർത്തനങ്ങൾ
14.കൊതുകിനെതിരെ, ഗപ്പി മത്സ്യങ്ങളെ വളർത്തൽ
15 .ഫല വൃക്ഷതൈകൾ വെച്ചു പിടിപ്പിക്കൽ
16.ജലസ്രോതസ്സുകളെ സംരക്ഷിക്കൽ ,ഉറവിട പ്രദേശം വനവല്കരണം നടത്തുക ,ഇടിഞ്ഞ കരകൾ പൂക്കൈത / കണ്ടൽ തുടങ്ങിയവ വെച്ചു പിടിപ്പിച്ച്‌
സംരക്ഷിക്കുക
17 മദ്യത്തിനും മറ്റു ലഹരി ഉപയോഗത്തിനും എതിരെ ബോധവൽകരണ പ്രവർത്തന ങ്ങൾ നടത്തുക
18.പാലിയേ റ്റിവ് കെയർ യൂനിറ്റുകൾ സ്ഥാപിക്കുക

......................................

******************************************************************************************************

 കാസർഗോഡ് ജില്ലയിലെ ഹയർ സെക്കണ്ടറി  നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർക്കുള്ള പ്രഥമ ജില്ലാതല ശില്പശാലയിൽ   ദത്തുഗ്രാമം ഹരിത ഗ്രാമം  എന്ന  വിഷയത്തിൽ നടന്ന ചർച്ചാക്ലാസ്സിൽ വിഷയാവതരണം നടത്തുന്നു .2012-13 കാലഘട്ടത്തിൽ ഈസ്റ്റ് എളേരി പഞ്ചായത്തിൽ കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെയും ഹാപ്പി ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ   കൊല്ലാടയിൽ വിജയകരമായി നടത്തിയ  ശുചിത്വ ഗ്രാമ പ്രവർത്തനം  ഒരു അടിസ്ഥാന മാതൃക  എന്ന നിലയിൽ ഈ ശില്പശാലയിൽ  ചർച്ച ചെയ്യപ്പെട്ടു .ഈ വർഷം  കാസർഗോഡ് ജില്ലയിൽ  നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ  അതതു പ്രദേശത്തെ  നാട്ടുകാരുടെയും വിദ്യാർത്ഥി വളന്റിയർമാരുടെയും  വിവിധ  ഗവ  / സന്നദ്ധ സഹായ  സംഘടനക ളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ അമ്പതോളം ഹരിതഗ്രാമങ്ങൾ രൂപീകരിച്ചു കൊണ്ട്  കിണർ റീചാർജിംഗ്‌ ,മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങൾ ,മാലിന്യ സംസ്കരണം,പാലിയേറ്റീവ് കെയർ , ഹരിതവത്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ   പ്രവർത്തനം തുടങ്ങുവാൻ  വേണ്ട നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത് .കേരള സംസ്ഥാനത്തൊട്ടാകെ 1263  മാതൃകാ ഹരിത ഗ്രാമങ്ങൾ  ചിങ്ങം ഒന്നിന്  നിലവിൽ വരുമെന്ന്  ഹയർ സെക്കണ്ടറി  നാഷണൽ സർവീസ് സ്‌കീം കോഴിക്കോട്  റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ  മനോജ്‌കുമാർ കണിച്ചു കുളങ്ങര  സൂചിപ്പിക്കുന്നു  .കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം സൂക്ഷ്മതല സംരക്ഷണ  പ്രവർത്തനങ്ങൾക്ക് പ്രസക്തി കൂടിവരികയാണ് .- രാധാകൃഷ്ണൻ സി കെ  12/07 /2019 


ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ  12/07 /2019 
ഈ വിഷയത്തെക്കുറിച്ചു കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 



















Thursday, July 4, 2019

കേരളം പഠിക്കേണ്ടത് ചെന്നൈയിൽ നിന്നാണ്.-കെ. എസ് ചിത്ര

കെ. എസ് ചിത്രയുടെ ഫേസ് ബുക്ക് കുറിപ്പ്
രൂക്ഷമായ ശുദ്ധജല ക്ഷാമത്താൽ വലയുകയാണ് ചെന്നൈ നഗരം. ജീവിതമാകെ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. വർഷങ്ങളായി ചെന്നൈയിൽ താമസിക്കുന്ന,  ...കടുത്ത വേനലിൽപോലും ചെന്നൈയിലേക്കു പറന്നിറങ്ങുമ്പോൾ വിമാനത്തിൽനിന്നു കാണുന്നൊരു ചിത്രമുണ്ട്: പല സ്ഥലത്തായി കിടക്കുന്ന, ചെറുതും വലുതുമായ നീല നിറമുള്ള ജലാശയങ്ങൾ. ചുറ്റും മരങ്ങളുമായി കുറെ ചതുപ്പുനിലങ്ങൾ. പിന്നെപ്പിന്നെ അതിൽ പലതും കാണാതായെങ്കിലും അതു മനസ്സിൽ തട്ടിയിരുന്നില്ല. ഇന്ന് ഈ ചെമ്പരംപാക്കം തടാകത്തിനു മുന്നിൽ നിൽക്കുമ്പോൾ വല്ലാതെ പേടിച്ചുപോകുന്നു.വെള്ളമില്ല എന്നറിയായിരുന്നുവെങ്കിലും ഇത്രത്തോളമെത്തിയിട്ടുണ്ടെന്നു കരുതിയതേയില്ല. മരുഭൂമിയുടെ നടുവിൽ നിൽക്കുന്നതുപോലെ. ഈ പമ്പിങ് സ്റ്റേഷനു സമീപമുള്ള ബോർഡ് അതിലേറെ പേടിപ്പെടുത്തുന്നതാണ്. ദിവസേന 530 മില്യൻ ലീറ്റർ വെള്ളം ഇവിടെനിന്ന് എടുക്കുന്നുവെന്നാണു ബോർഡിലുള്ളത്.പമ്പിങ് നിർത്തിയിരിക്കുന്നു. പമ്പിങ് സ്റ്റേഷനിലേക്കു വെട്ടിയ നീർച്ചാലിൽ ഇന്നലെ പെയ്ത മഴയുടെ വെള്ളം നൂലുപോലെ കെട്ടിക്കിടക്കുന്നു. 3800 ഏക്കർ‌ തടാകമാണു വരണ്ടുകിടക്കുന്നത്. 80 അടി ഉയരത്തിൽ ഈ പ്രദേശത്തത്രയും വെള്ളം നിൽക്കേണ്ടതായിരുന്നു!ചെന്നൈ നഗരത്തിലേക്കു വെള്ളമെടുത്തിരുന്ന ഇതുപോലുള്ള നാലു തടാകങ്ങളും വറ്റിവരണ്ടിരിക്കുന്നു. ചിലയിടത്തു ഒരു ശതമാനം വെള്ളം ബാക്കിയുണ്ട്. ചെന്നൈയിൽ മൺസൂൺ എത്താൻ 65 ദിവസമെങ്കിലും ബാക്കിയുണ്ടെന്ന കാര്യം ഓർക്കുമ്പോൾ അറിയാതെ ഞെട്ടിപ്പോകും. മഴ പെയ്താലും ഇവ നിറയുമെന്നും കുടിക്കാനായി വെള്ളം ബാക്കിവയ്ക്കുമെന്നും ഇനി പറയാനാകില്ല. കഴിഞ്ഞ പ്രളയത്തിനു നിറഞ്ഞൊഴുകിയ തടാകങ്ങളാണിവയെല്ലാം.അമ്പലപ്പുഴയിൽ ഞാൻ കളിച്ചു നടന്നത് നാലു വശവും വെള്ളംനിറഞ്ഞ കായൽക്കരയിലെ വീട്ടിലാണ്. കണ്ണെത്താ ദൂരത്തോളം വെള്ളം കെട്ടിക്കിടക്കുന്നതു കാണാം. അതെല്ലാം ഓർമയിലെ അഹങ്കാരമാണെന്ന് ഇവിടെ നിൽക്കുമ്പോൾ മനസ്സിലാകും. ഏതു നിമിഷവും ഏതു തടാകവും ഏതു നദിയും ഇല്ലാതാകുമെന്നാണു ചെന്നൈ ഓർമിപ്പിക്കുന്നത്. നാലു നദികൾ ഒഴുകിയെത്തിയിരുന്ന ചെന്നൈയ്ക്ക് ഇന്നു സ്വന്തമായുള്ളതു വരണ്ടുണങ്ങിയ നാലു വലിയ തടാകങ്ങൾ.കഴിഞ്ഞവർഷം ഒന്നാം നിലവരെ കയറിയെത്തിയ വെള്ളത്തെ പ്രതിരോധിക്കാനാകാതെ നോക്കിനിന്നു. ഇപ്പോൾ പൊലീസ് കാവലുണ്ടെങ്കിലേ വെള്ളം വിതരണം ചെയ്യാനാകൂ എന്നായി അവസ്ഥ. രണ്ടു സമയത്തും കുടിവെള്ളമില്ലതാനും. എന്റെ വീടും സ്റ്റുഡിയോയും നിൽക്കുന്ന സ്ഥലത്തിനു ലേക് (lake) ഏരിയ എന്നാണു പറയുന്നത്. പണ്ടവിടെ വലിയ തടാകമുണ്ടായിരുന്നു. കെട്ടിടമുണ്ടാക്കുമ്പോൾ കോൺക്രീറ്റ് കാൽ ഉറപ്പിക്കാൻ 30 അടി താഴ്ത്തിയപ്പോൾ വെള്ളം വന്നതിനെത്തുടർന്നു പണി നിർത്തിവയ്ക്കേണ്ടി വന്നത് എനിക്കോർമയുണ്ട്.പമ്പ് ചെയ്തു കളയാവുന്നതിലും അധികം വെള്ളമാണു വന്നുകൊണ്ടിരുന്നത്. കുറച്ചുകാലം മുൻപ് ഈ പരിസരത്തെ കെട്ടിടത്തിൽ 430 അടി കുഴിച്ചിട്ടും വെള്ളം കിട്ടാത്തതിനാൽ രണ്ടു കുഴൽക്കിണറുകൾ ഉപേക്ഷിച്ചു. ഭൂതലജല നിരപ്പ് 400 അടി താഴ്ന്നിരിക്കുന്നുവെന്നാണു പറയുന്നത്. 40 നില കെട്ടിടത്തിന്റെ ഉയരത്തോളം വെള്ളത്തിന്റെ നിരപ്പു താഴേക്കു പോയിരിക്കുന്നു. കൂടുതൽ പേടിപ്പെടുത്തുന്ന കാര്യം പരിധിയിൽ കൂടുതൽ താഴെപ്പോയാൽ ഇതു തിരിച്ചുവരാൻ പ്രയാസമാണെന്ന വാർത്തയാണ്. കോടിക്കണക്കിനു കുഴൽക്കിണറുകൾ വീണ്ടും വീണ്ടും താഴോട്ടുപോയി ഉള്ളതുഇപ്പോൾ സമയം സന്ധ്യയായിട്ടേയുള്ളൂ. ഈ കടന്നുപോകുന്ന വഴിയിൽ പലയിടത്തും കുടങ്ങൾ നിരത്തിയിരിക്കുന്നത് വെളുപ്പിനു മൂന്നോ നാലോ മണിക്കു വരുന്ന ടാങ്കർ ലോറിയെ കാത്താണ്. ഒരു  കുടുംബത്തിനു 5 കുടം െവള്ളമാണു നൽകുന്നതെന്നു ഡ്രൈവർ പറയുന്നു. ചിലയിടത്തു വെള്ളം തികയാതെ തൊട്ടടുത്ത ടാങ്കറിനു ടോക്കൺ നൽകുന്നു. കാത്തുനിന്നാലും വെള്ളം കിട്ടുമെന്നുറപ്പില്ല. പലയിടത്തും പൈപ്പിൽ വെള്ളം വരുന്നത് എത്രയോ ദിവസം കൂടിയാണ്. എല്ലാ വീട്ടിലും ഒരാൾ ഉറങ്ങാതിരിക്കും. മുറ്റത്തെ ടാങ്കിലേക്കു വെള്ളം വീണാലുടൻ മോട്ടർ ഓൺ ചെയ്യണം. വലിച്ചെടുത്തു കൊണ്ടിരിക്കുന്നു.എന്നാലേ, മറ്റു ടാങ്കുകളിലേക്കു നിറയ്ക്കാനാകൂ. കുടവുമായി കാത്തുനിൽക്കുന്ന ആരും ഉറങ്ങുന്നില്ല. കുട്ടികൾ ഉറക്കംതൂങ്ങിയാണു സ്കൂളുകളിലെത്തുന്നത്. ജീവിതമാകെ, തകിടം മറിഞ്ഞിരിക്കുന്നു. ചെന്നൈയിൽ വെള്ളവുമായി ടാങ്കറുകൾ ഓട്ടമത്സരം തുടങ്ങിയിട്ടു 10 വർഷമേയായിട്ടുള്ളൂ. കേരളത്തിൽ മണൽ ടിപ്പറുകൾ ഇടിച്ചു ജനം മരിക്കുന്നതുപോലെ, ഇവിടെ ടാങ്കറുകളിടിച്ചു ജനം മരിക്കുന്നു. കിട്ടിയ വെള്ളം എത്രയും പെട്ടെന്ന് എത്തിക്കാനുള്ള ഭ്രാന്തൻ ഓട്ടമാണ്.എന്റെ വീട്ടിൽ വെള്ളംകൊണ്ടുവരുന്ന ലോറിക്കാരൻ പറഞ്ഞു, മൂന്നു ദിവസം ക്യൂ നിന്നിട്ടാണു വെള്ളം കിട്ടിയതെന്ന്. അത്യപൂർവമായി കിണറുകളുള്ള സ്ഥലങ്ങളിൽ, അതു താഴിട്ടു പൂട്ടിയിരിക്കുന്നു. പലയിടത്തുനിന്നും, രാത്രി പാത്തും പതുങ്ങിയുമാണ് സ്വകാര്യ ടാങ്കറുകൾ വെള്ളം നിറയ്ക്കുന്നത്.ഞാൻ ചെന്നൈയിൽ എത്തിയ കാലത്ത് പോരൂർ ചതുപ്പുനിലമായിരുന്നു. പോരൂരിന്റെ ഉൾപ്രദേശത്തേക്കുള്ള റോഡുകളുടെ ഇരുവശവും വേനൽക്കാലത്തുപോലും നനവു കാണാമായിരുന്നു. ഷൂട്ടിങ് ആവശ്യത്തിനു വാഹനം ഇറക്കിയിടുമ്പോൾ മണ്ണിൽ ടയർ താഴുമായിരുന്നു. ഇവിടെ മാത്രം 30,000 ഫ്ലാറ്റുകൾ ഉയർന്നുവത്രെ. അവർക്കുവേണ്ട വെള്ളത്തിന്റെ നല്ലൊരു ഭാഗവും ഊറ്റിയെടുത്തതു കുഴൽക്കിണറുകളിൽ നിന്നാണ്. ഓരോ പ്രദേശവും ഇതുപോലെയാണു വളർന്നത്. ചതുപ്പുകൾ ഇല്ലാതാകുകയും ഭൂഗർഭജലം ഊറ്റിയെടുക്കുകയും ചെയ്തു.നഗരത്തിലെ പല ഫ്ലാറ്റുകളിൽ നിന്നും ജനം ഒഴിഞ്ഞുതുടങ്ങി. 12,000 ലീറ്റർ വെള്ളത്തിനു 5000 രൂപയാണ്. അതും 10 ദിവസമെങ്കിലും കാത്തിരിക്കണം. ഇടത്തരം കുടുംബത്തിന് ഇത്രയേറെ വെള്ളം പണംകൊടുത്തു വാങ്ങാനാകില്ല. തിരുവനന്തപുരത്തു കുട്ടിക്കാലത്തു കുടിച്ച വെള്ളത്തിനു മധുരമായിരുന്നു. ഏഷ്യയിലെ ഏറ്റവും മധുരമേറിയ വെള്ളം അതായിരുന്നുവത്രെ. ചെന്നൈയിൽ എത്തിയ കാലത്ത് ഇവിടത്തെ വെള്ളത്തോടു പുച്ഛം തോന്നിയിട്ടുണ്ട്. ഇന്ന് നിറവും മണവും രുചിയും നോക്കാതെ ഏതു വെള്ളം കിട്ടിയാലും മതിയെന്നു മനസ്സു പറയുന്നു.ഇവിടെ കുറഞ്ഞത് 50% മഴയാണ്. ചെന്നൈയിലെ മരിച്ചുപോയ തടാകത്തിനു കരയിൽ നിൽക്കുമ്പോൾ എനിക്കൊരു കാര്യം വ്യക്തമായി മനസ്സിലാകുന്നു. ഇതു ചെന്നൈയ്ക്കു മാത്രമുള്ള പാഠമല്ല. വേമ്പനാട്ടു കായലിലും അഷ്ടമുടിക്കായലിലും ബിയ്യം കായലിലും ഇപ്പോഴത്തെപ്പോലെ എന്നും വെള്ളമുണ്ടാകുമെന്നു കരുതാനാകില്ല. മഴ കുറഞ്ഞതു മാത്രമല്ല ചെന്നൈയുടെ ദുരന്തം. കുഴൽക്കിണർ വലിച്ചെടുത്ത ദുരന്തം കൂടിയാണിത്. കടലിൽനിന്നും 25 കിലോമീറ്റർ അകലെപ്പോലും കിണറുകളിൽ ഉപ്പുവെള്ളമായിത്തുടങ്ങിയിരിക്കുന്നു. ഉപ്പുവെള്ളം ഭൂമിക്കടിയിലൂടെ പടർന്നു കയറുകയാണ്.ജയലളിത കടുത്ത ഭാഷയിൽ മഴവെള്ളസംഭരണം നിർബന്ധമാക്കിയതുകൊണ്ടാണ് ഇത്രയെങ്കിലും കുഴൽക്കിണറുകളിൽ വെള്ളം ബാക്കിയാകുന്നതെന്ന് കണ്ടവരെല്ലാം പറയുന്നു. അന്ന് അവരെ എല്ലാവരും ശപിച്ചു. കേരളം പഠിക്കേണ്ടത് ഇവിടെ നിന്നാണ്. കടലിലേക്കു പോകാതെ ഓരോ തുള്ളിവെള്ളവും കൈക്കുമ്പിളിലെന്നപോലെ സൂക്ഷിക്കണം. ഭൂമിക്കടിയിലൂടെ ഉപ്പുവെള്ളത്തിന്റെ ദുരന്തം പടർന്നുകയറുന്നതു കേരളവും തിരിച്ചറിയണം.കൊച്ചിപോലുള്ള സ്ഥലങ്ങളിലെ ലക്ഷക്കണക്കിനു കുഴൽക്കിണറുകൾ വലിച്ചെടുക്കുന്നതു വരാനിരിക്കുന്ന ദുരന്തത്തിന്റെ തുള്ളികൾ കൂടിയാണ്. നിറഞ്ഞുനിൽക്കുന്ന തടാകങ്ങളും നദികളും വെറും ഒരു വർഷത്തെ ഇടവേളയിൽപോലും മരിച്ചുപോയേക്കാം.
ഇവിടെ ആരുമിപ്പോൾ നന്നായുറങ്ങാറില്ല:
വീട്ടിലൊരു കുഴൽക്കിണറുണ്ട്. അത്യാവശ്യം വെള്ളം അതിൽനിന്നു കിട്ടുന്നത് കുറച്ചു വർഷമായി മഴവെള്ളസംഭരണി അതുമായി ബന്ധിപ്പിച്ചതുകൊണ്ടു മാത്രമാണ്. എപ്പോഴും ഒരു ചെവി പൈപ്പിൽ വെള്ളംവരുന്ന ശബ്ദമുണ്ടോ എന്നതിനായി തുറന്നുവയ്ക്കണം. ജോലിക്കു വരുന്ന പലരും പറയുന്നത് രാത്രി ഉറങ്ങാറില്ല എന്നാണ്.
പണം കൊടുത്താൽപോലും വെള്ളം കിട്ടാനില്ല. ഉണ്ടായാലല്ലേ വിതരണം ചെയ്യാനാകൂ. ഉള്ള വെള്ളം വീതിച്ചു കൊടുക്കുകയാണ്. ഓരോ ദിവസവും അതിന്റെ അളവു കുറഞ്ഞുവരുന്നു. ഞാൻ ഇവിടെ ജീവിച്ചുതുടങ്ങിയ കാലത്തു വെള്ളത്തിന്റെ സമൃദ്ധിയായിരുന്നു. വെള്ളം ചോദിച്ചാൽ ഉടൻ എത്ര വേണമെങ്കിലും ടാങ്കറിൽ അടിച്ചു തരുമായിരുന്നു. മഴയിങ്ങനെ പെയ്യാതിരുന്നാൽ ഇതെവിടെ ചെന്നെത്തുമെന്നറിയില്ല. എല്ലാവർക്കും വെള്ളംതേടി നാടുവിടാനാകില്ലല്ലോ.
കെ.എസ്.ചിത്ര

Thursday, June 20, 2019

ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?

ഭൂമിത്രസേനാ ക്ലബ്  പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?

പുതിയ ക്ളബ്ബുകൾക്കായി  എൻ്റെ നിർദ്ദേശങ്ങൾ  -

( അഞ്ചു മണിക്കൂറെങ്കിലും ചെലവഴിച്ചു തയ്യാറാക്കിയ പോസ്റ്റ് ആണ് ,വായിച്ച ശേഷം ഒരു അഭിപ്രായം -രണ്ടു വാക്കു - ഈ പോസ്റ്റിനു താഴെ ടൈപ്പ് ചെയ്യുക .കൂടുതൽ നിർദ്ദേശങ്ങൾ  /  അഭിപ്രായങ്ങൾ seakeyare@gmail.com എന്ന വിലാസത്തിലേക്ക് മെയിൽ ചെയ്യാം .അല്ലെങ്കിൽ 9447739033 എന്ന നമ്പറിലേക്ക്  whatsapp ചെയ്യാം )

1 . ഔദ്യോഗികമായി  കേരളാ ഗവൺമെന്റിന്റെ കീഴിലുള്ള   പാരിസ്ഥിതിക വകുപ്പിന്റെ( പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടറേറ്റ് )  നിർദ്ദേശങ്ങൾ  ആണ്  നടപ്പിലാക്കേണ്ടത് .ഇവിടെ ചേർത്തിരി ക്കുന്നതു ഔദ്യോഗിക നിർദേശങ്ങളല്ല .അനുഭവത്തിൽ നിന്നുള്ള അഭിപ്രായങ്ങൾ മാത്രമാണ് .

2 .പാരിസ്ഥിതിക വകുപ്പിന്റെ  ഔദ്യോഗിക  നിർദ്ദേശങ്ങൾ അറിയുന്നതിന്
http://envt.kerala.gov.in/  എന്ന വെബ്സൈറ്റിലേക്ക് പോകാം .


3 .കൂടാതെ അതതു ജില്ലാ കോർഡിനേറ്റർമാരിൽ നിന്നും കാര്യങ്ങൾ അറിയാവുന്നതാണ് .
HSS കാസർഗോഡ് ജില്ലാ കോഓർഡിനേറ്റർ :

മോഹനൻ  മാസ്റ്റർ  +91 

94955 35040

4. വിദ്യാലയ അധികൃതരെ അറിയിച്ചും സാമ്പത്തിക ആസൂത്രണം നടത്തിയും കൂടെയുള്ള അദ്ധ്യാപകരുടെ പിന്തുണ ഉറപ്പു വരുത്തിയും മാത്രം പ്രവർത്തനങ്ങൾ ചെയ്യുക .



1 .പ്രധാന ദിനാചരണങ്ങൾ ( OBESRVATIONS OF IMPORTANT DAYS ) നടത്തി ചിത്രങ്ങൾ അടക്കമുള്ള റിപ്പോർട് അയക്കുക .

2. ക്യാമ്പസിലും ക്യാമ്പസിനു പുറത്തുള്ള പ്രദേശങ്ങളിലും നടക്കുന്ന പാരിസ്ഥിതിക പ്രവർത്തന ങ്ങൾക്ക് നമ്മുടെ ക്ലബ്ബിലെ കുട്ടികളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പു വരുത്തുക .

3 . പാരിസ്ഥിതികം 2019 പോലെയുള്ള  പരിസ്ഥിതി കാലാവസ്ഥാ വകുപ്പ് ഡയറക്ടറേറ്റ്  ൻറെ   പരിപാടികൾ വകുപ്പിന്റെ ധനസഹായത്തോടെ
 ( 50000 രൂപാ  മുതൽ  ഒ രു ലക്ഷം വരെ ) നടപ്പിലാക്കുക 
( വിശദാംശങ്ങൾക്കു ഇവിടെ ക്ലിക്ക് ചെയ്യുക ; LAST DATE 27/06/2019 )

പാരിസ്ഥിതികം 2019
തീം :വായു മലിനീകരണം

ചെയ്യാവുന്നത് 
 (എ)     വായു മലിനീകരണം (PROGRAMMES TO BEAT AIR POLLUTION)
*ബോധവല്കരണവും കർമ്മ പരിപാടികളും ;

(വായു മലിനീകരണത്തിനെതിരെ ചെയ്യാവുന്ന പ്രവർത്തങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക )

(ബി )  മറ്റു പരിസ്ഥിതി സംരക്ഷണ പരിപാടികളും തനതായ പ്രവർത്തനങ്ങളും
(ഉദാഹരണം :- തെരഞ്ഞെടുക്കപ്പെട്ട  10  വീടുകളിൽ കിണർ റീചാർജിംഗ്‌ ചെയ്തു ജലസംരക്ഷണം നടത്താനുള്ള പ്രൊജക്റ്റ്  ; 10 x  5000 -50000  )

ഉൾപ്പെടുത്താം ;

*പ്രോജക്ട് ഫണ്ടിൽ 10-20 ശതമാനം സ്‌കൂളിൽ നിന്നും കണ്ടെത്തുന്നതായി പ്രോജക്ട് നിർദേശത്തിൽ കാണിക്കണം .

*പ്രോജെക്ടിൻറെ പ്രതീക്ഷിക്കുന്ന സാമ്പത്തിക ചെലവ് വിശദമായി തയ്യാറാക്കി അപേക്ഷയുടെ  കൂടെ വെക്കണം.

*ഈ പ്രവർത്തനങ്ങൾ നടത്താൻ സഹകരിക്കാൻ തയ്യാറാവുന്ന ഒരു കമ്മ്യൂണിറ്റി സംഘടന  ഗവ /അർദ്ധ ഗവ /   N G O / REGD  CLUB /  മറ്റു സ്കൂൾ ക്ലബ്   ന്റെ പേരും അവരുടെ സമ്മതപത്രവും കൂടെ വെക്കണം .

*പ്രോജക്ടിന് തനതായ ഒരു പേര് കൂടി വെക്കുക .പാരിസ്ഥിതികം 2019  എന്നതിന്റെ കൂടെ ഈപേര് കൂടി ചേർക്കാം
 ( ഉദാ :- നിർമലഗ്രാമം കമ്പല്ലൂ ർ ,പാരിസ്ഥിതികം 2019 )
****************************************************************************
അപേക്ഷയുടെ മാതൃക :CLICK HERE CALL ME AT 9447739033 IF YOU CAN'T DOWNLOAD THIS FILE
( അതേ  പടി പകർത്തരുത് ,ഉചിതമായ മാറ്റങ്ങൾ വരുത്തുക )

പ്രോജെക്ടിൻറെ പ്രതീക്ഷിക്കുന്ന സാമ്പത്തിക ചെലവ് ഉൾപ്പെടുന്ന നിർദ്ദേശത്തിന്റെ മാതൃക : CLICK HERE  CALL ME AT 9447739033 IF YOU CAN'T DOWNLOAD THIS FILE
 ( അതേ  പടി പകർത്തരുത് ,ഉചിതമായ മാറ്റങ്ങൾ വരുത്തുക )
കടപ്പാട് ( ബൈജു മാസ്റ്റർ , കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ )
****************************************************************************  
ആലോചിക്കാവുന്ന  മറ്റു പ്രവർത്തനങ്ങൾ 


1.സീറോ വേസ്റ്റ് ക്യാമ്പസ്‌ ZERO WASTE PROGRAMME IN CAMPUS

2. ഗ്രാമത്തിൽ വിവിധ കമ്പോസ്റ്റ് രീതികളുടെ പ്രചാരണം PROPAGATION OF VARIOUS COMPOST METHAODS

3.പുഴ സംരക്ഷണ സർവ്വേ A SURVEY TO EVALUATE THE ENVIRONMENTAL ISSUES RELATED TO THE RIVER

4 .ജൈവ വൈവിധ്യ ദിനം-OBERVONG BIODIVERSITY DAY


5 .പരിസ്ഥിതി ദിനാചരണം -

പ്രബന്ധ മൽസരം -വിഷയം :ചിന്തിക്കൂ ഭക്ഷിക്കൂ സംരക്ഷിക്കൂ ESSAY COMPETITION ON ENVIRONMENT DAY THEME-THINK EAT AND CONSERVE

6.പോസ്റ്റർ രചനാ മൽസരം -പ്രകാശ മലിനീകരണവും 

പരിസ്ഥിതിയും POSTER MAKING COMPETITION-AGAINST LIGHT POLLUTION

7 .ജലസ്രോതസ്സുകളുടെ ശുചീകരണം -(
നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ)ACTIVITIES FOR CONSERVATION OF RIVER THEJASWINI

8 .മാതൃകാ ശുചിത്വ ഗ്രാമം 

(ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ  പ്രചാരണം ) PROPAGATING THE IDEA OF MODEL VILLAGES; ENSURING AT LEAST FIVE ACTIVITIES IN EVERY HOME

9.നെൽകൃഷിയുടെ പുനരുജ്ജീവനം ( revivng PADDY FARMING)

10.വായനാ വാരവും കഥാസദസ്സും (a week for  reading and listening to stories)

11 .ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം (publication of biodiversity register)

12.ജല കേളി ഇ -ക്വിസ് മത്സരം (e quiz on water conservation)
13 .പ്രകാശ മലിനീകരണത്തിനെതിരെ (against light pollution ) 

( EFFECTIVELY EXECUTED IN 2012-13; RECEIVED THE STATE AWARD FOR THE BEST BHOOMITHRASENA CLUB IN KERLA. SEE A VIDEO IN WHICH THE FORMER DIRECTOR OF DEPARTMENT OF CLIMATE CHANGE IS HIGHLIGHTING WHAT WE HAD ACCOMPLISHED IN 2012-13)

*********************************************************************************14.)
മറ്റു അംഗീകരിക്കപ്പെട്ട പ്രവർത്തനങ്ങൾ (  ACTIVITIES ALREADY RECOGNISEDPLS READ AND SELECT FROM THE LIST )
******************************************************************************** 1
08/09/2013Cloth bag making
13/09/2013Ozone day observed  in advance -Village Rally
18/09/2013Permamnent system for plastic collection -dt programme
23/09/2013A HERBAL GARDEN IN EVERY HOUSE-5 PLANTS EACH DISTRIBUTED in 50 houses
29/09/2013RALLY;WASTE SEGREGATION TRAINING;COMPOSTING TRAINING;BIOFARMING;SOAPMAKING;BIOLOTION MAKING(Inauguration of State Shuchithwagraamam Project)
01/10/2013SEED DISTRIBUTION IN MODEL VILLAGE-5000 SEEDS FOR BIOFARMING
08/10/2013Harvesting-20 cent paddy field - Kadumeni
09/10/2013FIC participation in dt workshop in Sanitation by DSM KASARGOD
18/10/2013Competitions conducted as part of  Ozone day ( Sep 16)-poster competition,when the ozone gone;clay modelling , An umbrella to the Earth;an editorial on the significance of Ozone Day; An exhibition of the scientific models prepared
20/10/2013Plastic Collection and Selling in Kollada(model village )
29/10/2013SURVEY OF BASIC FACILITIES IN TRIBAL COLONY -KATTIPOYIL
01/11/2013BIODIVERSITY STUDY -TRAINING ; NATURE CAMP IN ARALAM WILDLIFE SANCTUARY-2 DAYS
07/11/2013Save Thejaswini - Cleaning of streams in Ayannur-model village 2
09/11/2013REJUVENATION OF COCONUT FARMING - SUPPLYING COCONUT TREES IN AFFECTED AREAS
11/11/2013biofarming in the campus-SEEDING
14/11/2013Biolotion making in Ayannur -model village 2
21/11/2013Alternative Life Style
24/11/2013Biofarming training from the Headmaster( cherupuzha 24/11/2013);feramon trap,Making biomanures , biopesticide
16/12/2013BIOFARMING IN SCHOOL CAMPUS-BIOMANURE
19/12/2013Butterfly Garden in the Campus-Work initiated
25/12/2013Save Thejaswini- stream cleaning in Pothamkandam ( Perigome Vayakkara Panchayath;Payyannur)
26/12/2013Bio diversity Study - Ariyittapaara;( Perigome Vayakkara Panchayath;Payyannur)
01/01/2014BIOFARM IN CAMPUS -HARVESTING
05/01/2014INTERNATIONAL FAMILY FARMING YEAR OBSERVED- APPRECIATING GROUP FARMING IN AYANNUR (THEJASWINI FARM;20 VILLAGERS IN COOPERATIVE SOCIETY  ; 2000 PLANTAINS) AND HELPING IN BIOMANURE PREPARATION AND DISTRIBUTION
07/01/2014Installation of  Equipments for studying Climate Change ( C/O Agriculture Department )
13/01/2014Biodiversity Rally and workshop moderated by SURENDRAN ADUTHILA
19/01/2014Save Thejaswini- cleaning the river basin in Kakadavu checkdam site prior to the closure of the dam WITH crpf trainees from Peringome Centre

02/02/2014Save Thejaswini- cleaning the Valliyanganam Stream 3 km-from Kollada road to the river( World  Waterlands Day -CD show to the volunteers and villagers about waterland conservation -3HRS;2PM-5PM
06/02/2014STATE AWARD RECEIVED  - THE BEST BMC IN THE STATE 2013(FIC)
08/02/2014
17/02/2014 
NOMINATION SENT BY EMAIL TO BIODIVERSITY AWARD-
NRMC India!(FIC)
  Harvest in campus veg garden-BIOFARMING CAMPAIGN
28/2/2014  FIC AND BHOOMITHRASENA VOLUNTEERS felicitaed by the HON .MLA in                                   Ayannur;    Vegetables harvested in group farm in Ayannur
21/3/2014   World Forestry Day observed planting trees in Ayannur,Nedumkallu-Harithavazhiyoram                              Project 2014
26/3/2014  ONE DAY WORKSHOP IN THRISSUR( FIC ONLY )

16). ഏകദിന വന / ജൈവ വൈവിധ്യ പഠന യാത്രകൾ ( പത്ര വാർത്തകൾ ശ്രദ്ധിക്കുക .ഇത്തരം സാദ്ധ്യതകളെ കുറിച്ചുള്ള അറിയിപ്പുകൾ കാണും )

1 .  NATURE CAMP AT KOZHIKODE CONTACT NO.88547603870, 8547603871
FOR DETAILS CLICK HERE LAST DATE JULY 20

17).വനം വകുപ്പിൻറെ ആഭിമുഖ്യത്തിൽ രണ്ടോ മൂന്നോ ദിവസത്തേക്കുള്ള സൗജന്യ റസിഡൻഷ്യൽ  ക്യാമ്പുകൾ
 ( യാത്രാച്ചിലവ് മാത്രം കണ്ടെത്തിയാൽ മതി ( ഏപ്രിൽ -ജൂൺ കാലയളവിൽ അപേക്ഷ അയക്കണം .ഉദാ :NATUE CAMP IN ARALAM https://www.aralam.com/contact.php  FOR ADDRESS TO SILENT VALLEY , PARAMBIKULAM,ETC CLICK HERE

നേച്ചർ ക്യാമ്പ് അപേക്ഷാ ഫോമിനും മറ്റു വിശദാംശ ങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യാം .

ഞങ്ങളുടെ നേച്ചർ ക്യാമ്പ് അനുഭവങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യാം

18) പരിസ്ഥിതി സംരക്ഷണം പ്രമേയമായുള്ള ഡോക്യൂമെന്ററികൾ കാണലും ചർച്ച ചെയ്യലും റിപ്പോർട്ട് തയ്യാറാക്കലും .

നിങ്ങളുടെ ക്യാമ്പസ്സിലേക്കു ഇത്തരമൊരു പുതിയൊരു ഡോക്യൂമെന്ററി ആവശ്യമാണെങ്കിൽ ( പ്രദർശന സമയം 29 മിനുറ്റ് ;ചർച്ച 30  മിനുറ്റ് )ഈ നമ്പറിൽ വിളിക്കാം.കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യാം

19 ) പരിസ്ഥിതി സംരക്ഷണം പ്രമേയമാ യുള്ള ഡോക്യൂമെന്ററികൾ / വിഡിയോകൾ നിർമിക്കൽ -

20 ) നിങ്ങളുടെ പ്രദേശത്തെ / ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരെ ആദരിക്കൽ 
21 ) നിലവിലുള്ള തടയണകളുടെ കേടുപാടുകൾ തീർത്തു വെക്കാനുള്ള ജനശ്രദ്ധ ക്ഷണിക്കുന്ന പരിപാടികൾ ചെയ്യുക ;ആവശ്യമുള്ള സ്ഥലങ്ങളിൽ തടയണകൾ നിർമിക്കണമെന്ന ആവശ്യം ഉന്നയിക്കൂക .അത്തരം കർമരംഗങ്ങളിൽ സഹകരിക്കുക 





TODAY'S MESSAGE
ഊത്ത പിടിത്തം ഉണ്ടാക്കുന്ന പാരിസ്ഥിതിക നാശം വളരെ വലുതാണ്.ഇതേ ക്കുറിച്ചു  അവബോധം ഉണ്ടാക്കുന്ന പ്രചാരണ പ്രവർത്തനങ്ങൾ ചെയ്യുക 



Monday, June 17, 2019

PROGRAMMES TO BEAT AIR POLLUTION

  • JOIN A QUIZ TO KNOW MORE ABOUT AIR POLLUTION
  • Turn off lights and electronics not in use.
  • Check efficiency ratings for home heating systems and cook stoves to choose models that save money and protect health.
  • Never burn trash, as this contributes directly to air pollution.
  • Use public transport or car sharing, cycle or walk
  • Switch to a hybrid or electric vehicle and request electric taxis
  • Turn off the car engine when stationary
  • Reduce your consumption of meat and dairy to help cut methane emissions
  • Compost organic food items and recycle non-organic trash
  • Switch to high-efficiency home heating systems and equipment
  • Save energy: turn off lights and electronics when not in use 
  • Choose non-toxic paints and furnishings
  • bring an end to the use of chemicals in farming and
  • encourage bio farming
  •  rapid removal of broken CFLs as well as suitable packaging to minimize the risk of breakage of CFLs and to retain mercury vapor if they do break.

  • Replace all your old bulbs with LED bulbs

    KSEBL will distribute 9W LED bulbs with 3 years guarantee at discounted price to domestic consumers to replace their entire Incandescent Lamps & CFLs under the project "Filament Free Kerala", which is going to be implemented jointly by the Kerala State Electricity Board Limited and Energy Management Centre, Kerala

പോപ്പ് ഫ്രാൻസ്സിസ് കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

16/06/2019 Pope Francis has declared a global “climate emergency”, warning of the dangers of global heating and that a failure to act urgently to reduce greenhouse gases would be “a brutal act of injustice toward the poor and future generations”.
He also endorsed the 1.5C limit on temperature rises that some countries are now aiming for, referring to warnings from the Intergovernmental Panel on Climate Change of “catastrophic” effects if we crossed such a threshold. He said a “radical energy transition” would be needed to stay within that limit, and urged young people and businesses to take a leading role.
“Future generations stand to inherit a greatly spoiled world. Our children and grandchildren should not have to pay the cost of our generation’s irresponsibility,” he said, in his strongest and most direct intervention yet on the climate crisis. “Indeed, as is becoming increasingly clear, young people are calling for a change.”-https://www.theguardian.com/environment/2019/jun/14/pope-francis-declares-climate-emergency-and-urges-action

പോപ്പ് ഫ്രാൻസ്സിസ്   കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .ആഗോള താപനത്തിന്റെ അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം ഈ പ്രസ്‌താവന നടത്തിയത് . ഗ്രീൻഹസ് വാതകങ്ങളുടെ അളവ് കുറക്കുന്നതിന് അടിയന്തരമായി ഇടപെടുന്നതിൽ പരാജയപ്പെടുന്നത്  " പാവപ്പെട്ടവരോടും ഭാവി തലമുറയോടുമുള്ള ക്രൂരമായ അനീതി യാണ് " എന്നും പോപ്പ്  എടുത്തു പറഞ്ഞു .  
ഊഷ്മാവ് പരിധി   1.5 ഡിഗ്രി സെൽഷ്യസ്  കുറക്കുക എന്ന കുറച്ചു രാജ്യങ്ങൾ ഉന്നം വെക്കുന്ന ലക്ഷ്യത്തെ അദ്ദേഹം പിന്താങ്ങുന്നതായി വ്യക്തമാക്കി .അങ്ങിനെയൊരു നിയന്ത്രണം ലംഘിച്ചാലുണ്ടാകുന്ന വ്യാപക ദുരന്ത ഫലങ്ങളെ മുൻനിർത്തിയുള്ള  കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അന്തർദേശിയ പാനലിന്റെ മുന്നറിയിപ്പിനെ പരാമർശിച്ചു കൊണ്ടാണ് പോപ്പ് ഈ നിലപാട് സൂചിപ്പിച്ചത് .ഈ  നിയ ന്ത്രണ പരിധിയിൽ നിൽക്കുന്നതിന്   "അടിസ്ഥാനപരമായുള്ള  ഊർജ്ജ പരിവർത്തനം " ആവശ്യമായിവരുമെന്നും ഇക്കാര്യത്തിൽ ചെറുപ്പക്കാരും വാണിജ്യ സ്ഥാപനങ്ങളും നേതൃപരമായ പങ്കു വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു .

അതിഭീകരമായി  നശിപ്പിക്കപ്പെട്ട ഒരു ലോകമാണ് പാരമ്പര്യ സ്വത്തായി വരും തലമുറയ്ക്ക് കിട്ടാനുള്ളത് .നമ്മുടെ നിരുത്തരവാദിത്തത്തിനു 
നമ്മുടെ മക്കളും കുഞ്ഞു മക്കളും വലിയ വില കൊടുക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണം .കാലാവസ്ഥാ പ്രതിസന്ധി എന്ന പ്രശ്നത്തിൽ  പോപ്പ്  ഈയടുത്ത കാലത്തെ തൻ്റെ ഏറ്റവും നേരിട്ടുള്ളതും ഏറ്റവും ശക്തവും ആയ ഇടപെടലിന്റെ ഭാഗമായി സംസാരിക്കുകയാണ്   ."പുതു തലമുറ മാറ്റങ്ങൾക്കായി ആഹ്വാനം ചെയ്യുകയാണ്  എന്നത് വലിയ തോതിൽ വ്യക്തമാവുകയാണ് എന്ന കാര്യം നിശ്‌ചയമാണ് ." അദ്ദേഹം കൂട്ടിച്ചേർക്കുന്നു .( അവലംബം https://www.theguardian.com/environment/2019/jun/14/pope-francis-declares-climate-emergency-and-urges-action ;തർജ്ജമ -CKR )

നമ്മുടെ സംസ്ഥാന ഗവണ്മെന്റുകളും കേന്ദ്ര ഗവണ്മെന്റും ഈ സന്ദേശം ഉൾക്കൊള്ളണമെന്നും നമ്മുടെ രാജ്യത്തു കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു  വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു -CKR(http://savenaturesavemotherearth.blogspot.com/
ഈ അഭി പ്രായത്തോടു യോജിക്കുന്നെങ്കിൽ yes എന്നും വിയോജിക്കുന്നെങ്കിൽ no എന്നും കൂടുതൽ വിശദീകരണം വേണമെങ്കിൽ  w എന്നും ടൈപ്പു ചെയ്താലും .
17/06/2018 "BEAT AIR POLLUTION"