Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

പള്ളം എന്ന ഡോക്യുമെന്ററി

കൊല്ലരുത്.സ്നേഹിക്കുകയാണ് ചെയ്യേണ്ടത്-ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.

എനിക്ക് പള്ളം എന്ന ഡോകുമെന്ററിയിലൂടെ മനസ്സിലായത് നമ്മൾ ജീവികളേയും പക്ഷികളേയും ഉപദ്രവിക്കരുത്. നമ്മൾ അവയെ സ്നേഹിക്കുകയാണ് ചെയ്യേണ്ടത്. പക്ഷികൾ മുട്ടയിടുന്നതും അവ കൂട്ട് കൂടുന്നതുമൊക്കെ യാ ണ് എനിക്ക് ഇതിൽ നിന്നു മനസ്സിലായത്. മുങ്ങാം കോഴി ഇത് കൂട് ഉണ്ടാക്കുന്നത് ചണ്ടിയും പ്ലാസ്റ്റിക്കും കൊണ്ടാണ്.പിന്നെ ഒരു പ്രത്യേക തയുണ്ട്. ഇവറ്റകൾ മുട്ട ഇടാനാകുമ്പോഴാണ് കൂട് ഉണ്ടാക്കുന്നത്. പിന്നെ കുറേ പക്ഷികളേയും മൃഗങ്ങളേയും മീനുകളേയും ഒക്കെ കാണാൻ സാധിച്ചു.പിന്നെ എനിക്ക് ഇതിൽ നിന്ന് ഒരു കാര്യം കൂടി മനസ്സിലായി. ഒരിക്കലും മൃഗങ്ങളേയും പക്ഷികളേയും കൊല്ലരുത്. അങ്ങിനെ ചെയ്താൽ ദൈവം പോലും പൊറുക്കൂല. ഇത് ഓർക്കുക.ഈ പള്ളം എന്ന മൂവി സംവിധാനം ചെയ്തത് ജയേഷ് പാടിച്ചാൽ ആണ്- ദേവപ്രിയ മനോജ്, കൊട്ടയാട് കവല, ആലക്കോട്.( എഡിറ്റ് ചെയ്യാതെ വാട്സ പ്പിൽ ടൈപ്പ് ചെയ്തത് സി.കെ.രാധാകൃഷ്ണൻ മാസ്റ്റർ )

പള്ളം എന്ന ഡോക്യുമെന്ററി പ്രകൃതിയെ സ്നേഹിക്കാനുള്ള  പ്രചോദനം -ആദർശ് കയനി
പള്ളം എന്ന ഡോക്യുമെന്ററി ജയേഷ് പാടിച്ചാൽ പകർത്തുകയും സംവിധാനം ചെയ്തതുമാണ് .പള്ളം എന്ന് വെച്ചാൽ പാറക്കെട്ടുകളിലുള്ള ചെ റിയ തടാകങ്ങളാണ് .ജയേഷ് ഏട്ടൻ ഈ ഡോക്യൂമെന്ററിയുടെ സഹായത്തോടെ ഈ ഭൂമിയിലെ പല പക്ഷി മൃഗാദികളെ ക്കുറിച്ചും അതിന്റെ ജീവിതശൈലിയെ ക്കുറിച്ചും ധാരാളം വിശദീകരിച്ചിട്ടുണ്ട്‌ .ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ഡോക്ക്യുമെന്ററിയായിരുന്നു ജയേഷ് ഏട്ടൻ സംവിധാനം ചെയ്തത് .ജയേഷ് എന്ന പ്രകൃ തി സ്‌നേഹി ഇതിലൂടെ നമ്മൾക്ക് പലതും കാട്ടി തന്നു .

ഇതിലൂടെ അദ്ദേഹം ഒരു മുങ്ങാങ്കോഴി എങ്ങനെ അതിന്റെ മുട്ടകളെ ദാരുണമായ പ്രകൃതി സാഹചര്യത്തിൽ നിന്നും സംരക്ഷിക്കുന്നത് എങ്ങനെയെന്ന് കാട്ടിത്തന്നു .ഒരു മയിൽ പീലി വിടർത്തിയാടുന്ന ത്രസിപ്പിക്കുന്ന കാഴ്ച നമ്മളെ കാട്ടി തന്നു .ഒരു കുഞ്ഞു നീല പക്ഷി എങ്ങിനെ അതിന്റെ കുട്ടികൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നു എന്നതും അതുപോലെ  ഒരു കൊക്ക് ഇര തേടിപ്പിടിക്കുന്നതും കാട്ടിത്തന്നു.കഴിഞ്ഞ വർഷം പ്രളയം കാരണം കേരളത്തിൽ ഉണ്ടായ നാശത്തെക്കുറിച്ചും ഈ ഡോക്ക്യുമെന്ററി കാട്ടിത്തന്നു .ഈ ഡോക്ക്യുമെന്ററിയിലൂടെ നമ്മൾ കുട്ടികളുടെ മനസ്സിൽ പ്രകൃതിയെക്കുറിച്ചു ചിന്തിപ്പിക്കാൻ ജയേഷ് എന്ന ചെറുപ്പക്കാരനു കഴിഞ്ഞു .ഇതിലൂടേ നമ്മൾ പ്രകൃതിയെ സ്നേഹിക്കണമെന്നും അതിലുപരി സംരക്ഷിക്കണമെന്നും ഉള്ള കാര്യം നമ്മൾ മനസ്സിലാക്കുന്നു .ജയേഷ് എന്ന ഈ പ്രകൃതി സ്നേഹിയെ പ്പോലുള്ളവരാണ്‌ ഈ നാടിന്റെ പ്രചോദനം -  (ആദർശ് കയനി .31/03/2019)

'പളളം' എന്ന ഡോക്യുമെൻ്ററി  -പരിസ്ഥിതി സൗഹൃദ ജീ വിതത്തെക്കുറിച്ച് :സഖറിയാസ് കുളമാങ്കുഴിയേടം
ഇന്നലെ കൊട്ടയാടുള്ള നമ്മുടെ രാധാകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ വച്ച് ജയേഷ് പാടിച്ചാൽ സംവിധാനം ചെയ്ത (ക്യാമറയും) 'പളളം' എന്ന ഡോക്യുമെൻ്ററി കണ്ടു.
4 വർഷമെടുത്താണത്രേ 28 മിനിറ്റ് ദൈർഘ്യമുള്ള ഈ ഡോക്യുമെൻററി നിർമ്മിച്ചത്.

എന്തായാലും പള്ളം കൗതുകകരവും ഏറെ വിജ്ഞാനപ്രദവുമായ ഒരു ഫിലിമാണ്.
പള്ളം എന്നു പറഞ്ഞാൽ ജീവജാലങ്ങൾക്കു് അന്നവും അഭയവും ദാഹജലവും നൽകുന്ന ചെങ്കൽ പ്രദേശങ്ങളിലുള്ള താഴ്ന്ന നിലങ്ങളിലെ വെള്ളക്കെട്ടുകളാണെന്നാണ് അദ്ദേഹം ആ മുഖം നൽകിയതിൽ നിന്ന് മനസ്സിലാക്കാനായത്.

മഴക്കാലത്ത് രൂപപ്പെടുന്ന ഇത്തരം ജലാശയങ്ങൾ കാസർഗോഡ് ജില്ലയിൽ ധാരാളമുണ്ടത്രേ.

മനോഹരമായ ഫ്രെയ്മുകളിൽ പള്ളങ്ങളെ ആശ്രയിച്ചു കഴിയുന്ന കൂത്താടി മുതൽ കുറുക്കൻ വരെയുള്ള പക്ഷി -മൃഗ ജാലങ്ങളെ പരിചയപ്പെടുത്തിയും അവയുടെ ഇണചേരൽ പ്രജനനം, ജീവ സാന്താരണം വരെ  പ്രൊഫഷണൽതികവിൻ്റെ സൂക്ഷമതയോടെ പകർത്തിയിരിക്കുന്നു ജയേഷ്. വിവിധയിനം പക്ഷികളും മത്സൃങ്ങളും, തവളകൾ, പാമ്പുകൾ, ചെറു മൃഗങ്ങൾ അടക്കമുള്ള ജീവികളെല്ലാം ഇവിടെ അണിനിരക്കുന്നണ്ട്.

 മനുഷ്യൻ്റെ ദുഷ്ചെയ്തികളും, കൊള്ളരുതായ്മകളും മൂലം പള്ളങ്ങൾക്കുണ്ടാവുന്ന നാശവും തദ്വാര ജീവജാലങ്ങളനുഭവിക്കുന്ന ദുരിതവും ദുരന്തവും എടുത്തു കാണിച്ചാണ് ചിത്രം അവസാനിപ്പിക്കുന്നത്

ദൃശ്യങ്ങൾക്കനുസരിച്ചുള്ള സാരവത്തായ സ്ക്രിപ്റ്റും, പ്രൗഡോജ്വലമായ നരേഷനും കാഴ്ചയെ സഹായിക്കയും ദൃശ്യങ്ങൾ ബാക്കി വച്ച കുറവ് പരിഹരിക്കയും ചെയ്യുന്നു.
പരിസ്ഥിതി സൗഹൃദ ജീ വിതത്തെക്കുറിച്ച് തലമുറകളെ ബോധവൽക്കരിക്കുന്ന ഈ ചിത്രത്തിൻ്റെ പിന്നിൽ നമ്മുടെ ജിതേഷ് കമ്പല്ലൂർ മാഷ് കൂടി ഉണ്ടെന്നറിയുന്നു.

രാധാകൃഷ്ണൻ മാഷിൻ്റെ റിട്ടയർമെൻ്റ് ചടങ്ങുകളുടെ ഭാഗമായാണ് ചിത്രമവിടെ പ്രദർശിപ്പിച്ചത്.

സഖറിയാസിനെ അടുത്തറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

-https://m.facebook.com/story.php?story_fbid=2323936327651069&id=100001041741233



പള്ളം - ഒരു ജീവാഭയം
Pallam-an arc of life :30mts :Full HD

Camera Direction : Jayesh padichal
   
Sound, Editing :Sethu k padoli

Script; commentary : Dr. E. Unnikrishnan

Producer :Ecofolk ,an initiative for green communication 

Address :Ecofolk
Sataveri
Kandoth
Payyannur
670307

Email : kavunni@gmail.com


"പള്ളം ഒരു ജീവാഭയം'
ചെങ്കൽപ്പാറ കളിലെ വലുതും ചെറുതുമായ ജലാശയങ്ങളാണ് പള്ളങ്ങൾ .പ്രളയകാലത്തെ നോഹയുടെ പെട്ടകം പോലെ അവ നൂറുകണക്കിന് ജീവജാലങ്ങൾക്ക് അഭയവും ജീവസന്ധാരണത്തിനുള്ള ഇടവും പ്രജനനത്തിനുള്ള കേന്ദ്രവുമാവുന്നു.
പള്ളത്തിന്റെ നേർകാഴ്ചയിലൂടെ നമ്മോട് ഒരുപാടു ആകുലതകൾ പങ്കുവയ്ക്കുന്നു ഡോക്യൂമെന്ററി ഫിലിമിന്റെ സംവിധായകൻ ജ യേഷ് പാടിച്ചാൽ .
മുങ്ങാംകോഴിയും, എരണ്ടപ്പക്ഷിയും, ഒറ്റക്കാലിൽ ധ്യാനത്തിലിരിക്കുന്ന കൊക്കും, നായിക്കുറുക്കനും, കല്ലേമുട്ടിയും, നെടുംചൂരിയും, ആമയും, വാൽമാക്രികളും , ഈനാംപേച്ചിയും മനോഹരമായ എന്നാൽ സ്വാഭാവികമായ അഭിനയം കാഴ്ചവയ്ക്കുന്നു തങ്ങളറിയാതെ ....
ഒരു പാട് നൊമ്പരങ്ങൾ ബാക്കിയാക്കി പള്ളം അവസാനിക്കുന്നു ....
ഇന്നലെ (ജൂലായ് 20 )പള്ളത്തിന്റെ പ്രദർശനവും ജയേഷ് പാടിച്ചാലിന് അനുമോദനവും ...
പാടിയോട്ടുചാൽ റൂറൽ ലൈബ്രറിയും GHSS വയക്കര NSS യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി പാടിയോട്ടുചാൽ വ്യാപാരഭവനിൽ ...
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജമീല കോളേത്ത് ഉദ്ഘാടനം നിർവഹിച്ചു .ലൈബ്രറി പ്രസിഡൻറ് എം.വി.രാഘവൻ അധ്യക്ഷനായി. പ്രിൻസിപ്പാൾ എ .കെ.വിനോദ് കുമാർ ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം വി .എൻ .ഗോപി.എന്നിവർ ആശംസ നേർന്നു. NSS പ്രോഗ്രാം ഓഫീസർ എം .ആനന്ദ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.
പ്രമുഖരെക്കൊണ്ട് സമ്പന്നമായ സദസ്സ്' .സിനിമാ‌, ശില്പകലാ ,ദാരുശില്പ കലാ,മ്യൂറൽ പെയിന്റിംഗ്, സാഹിത്യ , പരി: സ്ഥിതി രംഗങ്ങളിലെ പ്രമുഖർ ..മനോജ് കാന ,മനോജ്.കെ.സേതു, ജീവൻ കുഞ്ഞിമംഗലം ,പ്രശാന്ത് ചെറുതാഴം ,പ്രേം .പി .ലക്ഷ്മണൻ ,ബിജു പാണപ്പുഴ ,സുരേഷ് അന്നൂർ ,എ .സി .ശ്രീഹരി, ഡോ.ഇ. ഉണ്ണിക്കൃഷ്ണൻ, ഡോ.പി.സന്തോഷ് തുടങ്ങിയവർ....
വ്യാപാരി ഭവൻ നിറഞ്ഞു കവിഞ്ഞ പ്രൗഢമായ സദസ്സ് ...
ഏറെ സാർത്ഥകമായ ചടങ്ങ് ...
എല്ലാ സുമനസ്സുകൾക്കും നന്ദി.. നന്ദി... നന്ദി..... ഒപ്പം.. "ചാൽ" എന്ന സംരംഭവുമായി ഇറങ്ങുന്ന ജയേഷിന് അഭിവാദനങ്ങൾ !!!!
എം.വി.രാഘവൻ മാഷ് ....

No comments:

Post a Comment