പ്രിയരെ,
നാടൻ മാവുകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ല കേന്ദ്രീകരിച്ചു ഒരു കൂട്ടായ്മ ഉണ്ടാക്കുകയാണ്. മാവിനെ ഇഷ്ടപെടുന്ന, നഷ്ടമാകുന്ന മാവുകളെ സംരക്ഷിക്കണം എന്നാഗ്രഹിക്കുന്ന കണ്ണൂർ ജില്ലയിലെ സമാന മനസ്കരെ ഉൾപ്പെടുത്തിയാണ് കുട്ടായമ രൂപീകരിക്കുക.
ഇത് ഒരിക്കലും ഒരു ഔദ്യോഗിക സംവിധാനമല്ല.
ചാരിറ്റബിൾ സൊസൈറ്റി നിയമ പ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന സൊസൈറ്റിയായിരിക്കും ഈ കൂട്ടായ്മ .
ഈ കൂട്ടായ്മയുടെ ഉദ്ദേശലക്ഷ്യങ്ങൾ
----------------------------------------------
*കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാവുകളെ സംരക്ഷിക്കുക.
*വംശനാശം നേരിടുന്നവയെ ഗ്രാഫ്റ്റ് ചെയ്തോ മറ്റു രീതിയിലോ കൂടുതൽ ഉൽപാദിപ്പിച്ചു സംരക്ഷിക്കുക.
*സാധ്യമാകുന്ന ഇടങ്ങളിലെല്ലാം മാവ് നട്ടും പരിപാലിച്ചും സംരക്ഷിക്കുക.
* പാരിസ്ഥിതിക പുനരുജ്ജീവനലക്ഷ്യത്തോടെ പ്രവർത്തിക്കുക.
*ഇതുപോലുള്ള മറ്റു കൂട്ടായ്മക്കൊപ്പം ചേർന്നു പ്രവർത്തിക്കുക.
*മാവുകളെ പറ്റി പഠനം നടത്തുക.
*മാവുകളുടെ പേരും അവ ഇപ്പോൾ കാണുന്ന ഇടങ്ങളും മനസ്സിലാക്കി രേഖപെടുത്തി സൂക്ഷിക്കുക .
*മാവുകൾ സംരക്ഷിക്കേണ്ട പ്രവർത്തനം പറയുന്ന പ്രചാരകർ ആയി മാറുക.
*മാവുകൾ കണ്ടെത്തി വിത്തു ശേഖരിക്കാനും മറ്റു കൂട്ടായ്മകളിൽ നിന്നും ലഭ്യമാകുന്ന വിത്തോ തൈകളോ സംരക്ഷിക്കാനും നട്ടു വളർത്തി പരിപാലിക്കാനുമുള്ള പ്രവർത്തനം സംഘടിപ്പിക്കുക.
മാവ് സംരക്ഷണത്തിനു ആവിശ്യമായി വരുന്ന ഏതു പ്രവർത്തനത്തിലും പങ്കാളിയാവാൻ ആഗ്രഹിക്കുന്ന താല്പര്യമുള്ള ഹരിത കേരളം മിഷൻ ആർ. പി. സുഹൃത്തുക്കളെ ക്ഷണിക്കുന്നു. താല്പര്യമുണ്ടെങ്കിൽ ഉടനെ അറിയിക്കുമല്ലോ.
സോമശേഖരൻ ഇ.കെ.
No comments:
Post a Comment