Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, November 24, 2013

ജൈവകൃഷി പരിശീലനം- പ്രധാനാധ്യപകനിൽ നിന്നും ;24/11/2013

24 / 11 / 2013 ഞായർ : 10 pm -1pm

ജൈവ കീടനിയന്ത്രണം

 സ്കൂൾ പ്രധാനാധ്യപകൻ ജലാൽ മാസ്റ്ററുടെ  തൊടിയിൽ നടത്തിയ ജൈവ കൃഷി (വാഴ,ഇഞ്ചി ,മഞ്ഞൾ ,വെ ണ്ട,തക്കാളി തുടങ്ങി സകല പച്ചക്കറി ഇനങ്ങളും  ) ഭൂമിത്രസേന വളണ്ടിയർമാർ സന്ദർശിക്കുകയും ജൈവ വള നിർമാണം ,ജൈവ കീടനാശിനി നിർമാണം ,ഫെറമോ ണ്‍ ട്രാപ് എന്നിവയിൽ അദ്ദേഹത്തിൽ നിന്നും പരിശീലനം നേടുകയും ചെയ്തു .കൂടാതെ യുണിറ്റിന്റെ ജൈവകൃഷി തോട്ടത്തിലെക്കായി അദ്ദേഹം സംഭാവന ചെയ്ത
5 0 വാഴ വിത്തുകൾ പ്രോഗ്രാം ഓഫിസർ ഏറ്റുവാങ്ങുകയും ചെയ്തു.

ഉൽഘാടനം നടത്തിയ ചെറുപുഴ പഞ്ചായത്തംഗം (സ്റ്റാ ന്ടിങ് കമ്മിറ്റി അംഗം )വത്സല മോഹനൻ കമ്പല്ലൂർ നാഷണൽ സർവീസ് സകീമിന്റെ ശുചിത്വ ഗ്രാമം പോലെയുള്ള പ്രവർത്തനങ്ങളെ അഭിനന്ദിച്ചു .ജലാൽ മാസ്റ്റർ സ്വാഗതം പറഞ്ഞു .
സ്കൂൾ മാനജ്മെന്റ്റ് കമ്മിററി ചെയർമാൻ സജീവൻ കമ്പല്ലൂർ അധ്യക്ഷത വഹിച്ചു.ഐശ്വര്യ കുടുംബശ്രീ പ്രസിടന്റ്റ് ജോസ് ,പ്രിൻസിപ്പൽ മാത്യു കെ.ഡി ,ലതാഭായി ടീച്ചർ ,വളന്റിയർമാരായ ആനന്ദ്.ആർ ,അർജുൻ ടി ആർ, JRC വളണ്ടിയർ ശിവാനി ,പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു .ഭൂമിത്രസേന ക്യാപ്ടൻ റിയാ ജോയ്‌ നന്ദി രേഖപ്പെടുത്തി .



















കേരളത്തിൻറെ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താൻ യുവജനങ്ങളിലേക്ക് കൃഷി അറിവ് പകരാനുള്ള ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് പൊതുവേ വിലയിരുത്തപ്പെട്ടു .അതു പോലെ  കഠി നാ ധ്വാ നത്തിന്റെയും ജൈവ കൃഷിയുടെ യും പ്രാഥമിക പാ ഠങ്ങൾ  പ്രായോഗികമാക്കി  പകർന്നു നൽകാനുള്ള ജലാൽ മാസ്റ്റരു ടെ ശ്രമവും പ്രകീർത്തിക്ക പ്പെട്ടു .

ആയന്നൂർ മാതൃകാ ഗ്രാമത്തിൽ (വാർഡ്‌ നമ്പർ 12,ഈസ്റ്റ്‌ എളേരി പഞ്ചായത്ത് )ജൈവ ലോഷൻ നിർമാണ പരിശീലനം

നവംബർ 14 വ്യാഴാഴ്ച 4 P M                                                                 ആയന്നുർ

ആയന്നൂർ മാതൃകാ ഗ്രാമത്തിൽ (വാർഡ്‌ നമ്പർ 12,ഈസ്റ്റ്‌ എളേരി പഞ്ചായത്ത് )ജൈവ ലോഷൻ നിർമാണ  പരിശീലനംകമ്പല്ലൂർ ഹയർ സെക്കണ്ടറി ഭൂമിത്രസേനാ  വളണ്ടിയർ മാരുടെ നേതൃത്വത്തിൽ നടന്നു.

നിപിൻ സി.ജെ .സെൻസിത സലാഷ് , അഖിൽ കെ  വി ,ഭൂമിക സി വി  എന്നീ  വളണ്ടിയർമാർ പരിശീലകരായി .24 ലിറ്റർ ലോഷൻ നിർമ്മിച്ച്‌ വിതരണം ചെയ്തു .കുടുംബശ്രീ അംഗങ്ങളായ 20 പേർ പരിശീലനത്തിൽ പങ്കെടുത്തു .അടുത്ത മേഖലയിലെ അംഗങ്ങൾക്ക് ഇപ്പോൾ  പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ പരിശീലനം നൽകും .വാർഡ്‌ മെമ്പർ മേരിക്കുട്ടി ജെയിംസ്‌ പ്രവർത്തങ്ങൾ ഉദ്ഘാടനം ചെയ്തു .
ജൈവ ലോഷൻപ്രചാരണം  മണ്ണിനെ രാസ ലായനികളിൽനിന്നും രക്ഷിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് .
 കക്കൂസുകളും കുളിമുറികളും അണു വിമുക്തമാക്കാനും സുഗന്ധ പൂരിതമാക്കാനും ഇത് ഉപകരിക്കും .

പൈൻ ഓയിൽ ,ഒലിക് ആസിഡ് ,സോഫ്റ്റ്‌ സോപ്പ് ,ശുദ്ധ ജലം ഇവ ഉപയോഗിച്ചാണ് ഈ ബാത്ത് റൂം ലോഷൻ നിർമിക്കുന്നത്‌ . ലിറ്ററിനു 15-20 രൂപ ചിലവിൽ നിർമിക്കാവുന്ന ഈ ലായനിക്ക് പകരം  ലിറ്ററിന് 25 രൂപ മുതൽ 40 രൂപ വരെ വില ഈടാക്കുന്ന രാസ ലായനികൾ കടകളിൽ നിന്നും പലരും വാങ്ങുന്നു എന്നതാണ് സങ്കടകരമായ യാഥാ ർ ത്ഥ്യം .
12 ലിറ്റർ ലോഷൻ നിർമിക്കാൻ 15 മിനുട്ട് പരിശീലനം മതിയാകും .
പരിശീലനം ആവശ്യമുള്ള മാതൃകാ ഗ്രാമ പ്രവർത്തകർക്ക്  ഞങ്ങളെ ഈ  നമ്പരിൽ
വിളിക്കാം
9447739033








Thursday, November 7, 2013

ജലസ്രോതസ്സുകളുടെ ശുചീകരണം-ആയന്നുരിൽ പാറക്കടവ് പ്രദേശത്ത്


കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവീസ് സകീമിന്റെയുംഭൂമിത്ര സേനാ ക്ലബിന്റെയും
ശുചിത്വമിഷന്റെയും പിന്തുണയോടെ

കൊല്ലാട  മാതൃകയിൽ ആയന്നുരിൽ പാറക്കടവ് പ്രദേശത്ത്  ശുചിത്വ ഗ്രാമ പ്രവർത്തനങ്ങൾ നടക്കു ന്നു  -

ജലസ്രോതസ്സുകളുടെ ശുചീകരണം-

 ഈസ്റ്റ്‌ എളേരി വൈസ് പ്രസിഡണ്ട്‌ കൂടിയായ 12 ആം വാർഡ്‌  മെമ്പർ മേരിക്കുട്ടി ജയിംസിൻറെ   നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഞായറാഴ്ച( 2/ 1 1 / 13 ; 10 മണി മുതൽ 1 മണി വരെ)
30 കുടുംബശ്രീ പ്രവർത്തകരുടേയും 20 എൻ എസ് എസ്  വളണ്ടിയർമാരുടെ യും  കൂട്ടായ്മയാണ് പാറക്കടവ് തോട് ശുചീകരിച്ചത് .
5   ചാക്കു നിറയെ പ്ലാസ്റ്റിക്  മാലിന്യം വീണ്ടെടുത്തു .

തോട്ടിലൊഴുക്കാനായി രണ്ടിടങ്ങളിൽ മാലിന്യം കൂട്ടിവെച്ചത് അതതു വീട്ടുകാരോട് തരം തിരിച്ചു കഴുകി ഉണക്കി വിൽപനക്കായി തിരിച്ചു വീട്ടിലോട്ട് മാറ്റാൻ ആവശ്യപ്പെട്ടു
തോടിന്റെ തീരത്തുള്ള വീട്ടുകാരോട്  മാലിന്യം ജലത്തിൽ ഒഴുക്കരുതെന്നു ബോധവൽകരണം നടത്തി .
സ്ത്രീകളുടെ സജീവമായ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി .സുധാകരൻ വി.കെ ;അർജുൻ റ്റി ആർ ,ആനന്ദ്.ആർ ,നിജില പി പി എന്നിവർ നേതൃത്വം നൽകി .