Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Saturday, June 1, 2019

അനുമോദനവും ഗ്രാമ ശുചീകരണവും 02 06 2019

  ആലക്കോട് കൊട്ടയാടു മേഖലയിലെ മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആലക്കോട് എൻ എസ് എസ് ഹയർസെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലീൻ ആലക്കോട് പ്രോജക്ടിന്റെ ഭാഗമായി കൊട്ടയാടു കവല - ആനപ്പാറ പ്രദേശത്തിൻറെ ശുചീകരണ പ്രവർത്തനം 2019 ജൂൺ രണ്ടാം തീയതി ഞായറാഴ്ച രാവിലെ പത്തു മണിക്ക് കൊട്ടയാടു കവലയിൽ വെച്ച് ആലക്കോട് ഗ്രാമ പഞ്ചായത്തു മെമ്പർ ഔസേപ്പച്ചൻ  ഉദ്ഘാടനം ചെയ്തു  ..അതോടനുബന്ധിച്ചു നടന്ന  ചടങ്ങിൽ ബെന്നി തണ്ണിപ്പാറ സ്വാഗതം പറഞ്ഞു ,മാതൃകാ സ്വയം സഹായ സംഘത്തിന്റെ  പ്രസിഡണ്ട്  രാജു  മേക്കുഴയിൽ  അധ്യക്ഷത വഹിച്ചു  .ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മാതൃകാ സ്വയം സഹായ സംഘത്തിന്റെ കുടുംബ അംഗങ്ങളിൽ  വെച്ച് ഏറ്റവും മികച്ച ഗ്രേഡ് നേടി വിജയിച്ച വിമൽ ബെന്നി എന്ന വിദ്യാർത്ഥിയെ അനുമോദിച്ചു  .ഉപഹാരവും ക്യാഷ് അവാർഡും നൽകി .
പത്തോളം നാഷണൽ സർവീസ് വ ളണ്ടിയര്മാരും ആലക്കോട് എൻ എസ് എസ് ഹയർസെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർ  പ്രേം കുമാർ സാറും മാതൃകാ സ്വയം സഹായ സംഘത്തിന്റെ ഇരുപതോളം അംഗങ്ങളും ആലക്കോട് ഗ്രാമപഞ്ചായത്തു മെമ്പർ ഔസേപ്പച്ചനും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു . പ്രവർത്തനങ്ങൾക്കു ശേഷം മാതൃകാ സ്വയം സഹായ സംഘത്തിന്റെ അംഗം സുരേഷിന്റെ വീട്ടിൽ ചേർന്ന യോഗത്തിൽ ക്ലീൻ ആലക്കോട് പ്രോജക്ടിനെ ക്കുറിച്ചും പ്ളാസ്റ്റിക് മലിനീകരണത്തെ കുറിച്ചും ചർച്ച നടന്നു .മാലിന്യങ്ങൾ വലിച്ചെറിയുന്ന ശീലം മാറിയിട്ടില്ല  എന്നും ലെയ്സ് പോലുള്ള പാക്കറ്റ് ഫുഡ് ഉത്പന്നങ്ങൾ തിന്നു വലിച്ചെറിയുന്ന പാക്കറ്റുകൾ വഴിയരികിൽ  ധാരാളം കാണപ്പെടുന്നു എന്നും വളന്റിയർമാർ വിലയിരുത്തി .പഞ്ചായത്തിൻറെ ഹരിത ക ർമ  സേന ഭവനങ്ങളിൽ പ്രതിമാസ പ്ലാസ്റ്റിക് ശേഖരണം നടത്തുണ്ടെന്നും പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യരുതെന്നും ഗ്രാമപഞ്ചായത്തു മെമ്പർ ചൂണ്ടിക്കാട്ടി .പ്ലാസ്റ്റിക് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവരിൽ നിന്നും നിശ്ചിത തുക പിഴ ഈടാക്കുന്നതിനെക്കുറിച്ചു പഞ്ചായത്തു ആലോചിച്ചു വരികയാണെന്നും  അദ്ദേഹം പറഞ്ഞു .











അറിയിപ്പ് 01 06  2019 
അനുമോദനവും ഗ്രാമ ശുചീകരണവും 
:
ആലക്കോട്  കൊട്ടയാടു മേഖലയിലെ    മാതൃകാ സ്വയം സഹായ സംഘത്തിന്റെയും ആലക്കോട് എൻ എസ് എസ്  ഹയർസെക്കണ്ടറി സ്‌കൂൾ  നാഷണൽ സർവീസ് സ്‌കീം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ക്ലീൻ ആലക്കോട്  പ്രോജക്ടിന്റെ ഭാഗമായി   കൊട്ടയാടു കവല - ആനപ്പാറ പ്രദേശത്തിൻറെ ശുചീകരണ പ്രവർത്തനം 2019 ജൂൺ  രണ്ടാം തീയതി ഞായറാഴ്ച രാവിലെ പത്തു മണിക്ക് കൊട്ടയാടു കവലയിൽ വെച്ച് ഗ്രാമ പഞ്ചായത്തു മെമ്പർ ഉദ്ഘാടനം ചെയ്യുന്നു .അതോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മാതൃകാ സ്വയം സഹായ സംഘത്തിന്റെ കുടുംബാന്ഗങ്ങളിൽ വെച്ച്   ഏറ്റവും മികച്ച ഗ്രേഡ് നേടി വിജയിച്ച  വിമൽ  ബെന്നി  എന്ന വിദ്യാർത്ഥിയെ അനുമോദിക്കുകയും ചെയ്യുന്നു .