Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, October 10, 2014

ജൂബിലി കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി

കമ്പല്ലൂര്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഭൂമിത്ര സേനാ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ്  സ്കീമിന്റെയും കൃഷിവകുപ്പിന്റെയും  ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക  സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി.150 ഓളംകര്‍ഷകര്‍       പങ്കെടുക്കുന്നു. ഔപചാരികഉദ്ഘാടനം ബഹു.കൃഷി വകുപ്പ് മന്ത്രി എത്തിച്ചേരുന്നമുറക്ക് നടക്കുന്നതാണ്.

കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ നെല്‍ വിത്തുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.ശ്രീ സജി ചുണ്ട നടത്തുന്ന അപൂര്‍വ ചിത്ര പ്രദര്‍ശനവും ശ്രീ സന്തോഷ്‌ മാനസത്തിന്റെ നേതൃത്വത്തിലുള്ള മരപ്പൊടിശില്പ പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്.പ്രദര്‍ശനം 3 മണി വരെ മാത്രം.എല്ലാവര്‍ക്കും സ്വാഗതം