Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Wednesday, November 12, 2014

നവ.8,9,10 - ജൈവവൈവിധ്യ പഠന യാത്ര നടത്തി

ഭൂമിത്ര സേനാ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നവ.8,9,10 തീയതികളിലായി ഇരവികുളം നാഷണല്‍ പാര്‍ക്കിലേക്ക് ജൈവവൈവിധ്യ പഠന യാത്ര നടത്തി.

Wednesday, October 22, 2014

തുണിബാഗ് നിര്‍മാണ പരിശീലനം,പച്ചക്കറി തോട്ട നിര്‍മാണം

22/10 /14- 1.തുണിബാഗ് നിര്‍മാണ പരിശീലനം
ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീമതി സുലോചന ടി വി യുടെ നേതൃത്വത്തില്‍ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ക്ക്        തുണിബാഗ് നിര്‍മാണ പരിശീലനം തുടങ്ങി.


2.പച്ചക്കറി തോട്ട നിര്‍മാണം- 
സജീവന്‍ കമ്പല്ലൂരിന്റെ സഹകരണത്തോടെ ഭൂമിത്രസേനാ ക്ലബ്,എന്‍ എസ് എസ് വളന്റിയര്‍മാര്‍ പച്ചക്കറി കൃഷി തോട്ടം ഒരുക്കി.



11/10/ 14 മണ്ണ് പരിശോധനാ ക്യാമ്പിന്‍റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുത

കമ്പല്ലൂര്‍ മേഖലയിലെ മണ്ണിനു അമ്ലരസം ( പുളി ) കൂടുതല്‍-

 കൃഷി വകുപ്പിന്‍റെയുംഭൂമിത്രസേനയുടേയും എന്‍എസ് എസ്സിന്റെയും  നേതൃത്വത്തില്‍ സ്കൂള്‍ ക്യാമ്പസ്സില്‍ 11/10/ 14 നു നടന്ന മണ്ണ് പരിശോധനാ ക്യാമ്പിന്‍റെ പഠന റിപ്പോര്‍ട്ടില്‍ വെളിവായ പ്രധാന വസ്തുതയാണിത്.
കൃഷി ചെയ്യുന്ന മണ്ണില്‍ ആവശ്യത്തിനു കുമ്മായം ചേര്‍ക്കുക എന്നതാണ് പ്രതിവിധി.
ഉദാഹരണമായി,ഒരു തെങ്ങിന് ഏതാണ്ട് 1കിലോ 250 ഗ്രാം കുമ്മായം ചേര്‍ക്കണം`.
46 കര്‍ഷകര്‍ മണ്ണ് പരിശോധിക്കാന്‍ മുന്നോട്ടു വന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങളുടെ ഇടപെടല്‍ കൊണ്ടാണ് പരിശോധനക്കുള്ള മണ്ണ് കൃഷിയിടങ്ങളില്‍ നിന്നും ശേഖരിക്കാനും ക്യാമ്പസില്‍ ക്രമീകരിച്ച ലാബില്‍ എത്തിച്ചു പരിശോധിക്കാനും കഴിഞ്ഞത്.തുടര്‍ന്ന്മണ്ണ് പരിശോധന യെ ക്കുറിച്ചുള്ള ഒരു ചര്‍ച്ചാക്ലാസ് നടന്നു.ഭൂമിത്രസേനാക്ലബ് അംഗങ്ങള്‍ ലാബ്‌ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.ഈ രംഗത്തെ തൊഴില്‍സാദ്ധ്യതകളും ഓഫിസര്‍ പ്രദീപ്‌ വിശദീകരിച്ചു.





കമ്പല്ലൂര്‍ ഭൂമിത്രസേനയുടെ ശക്തമായ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ സജീവചര്‍ച്ചയാകുന്നു

കമ്പല്ലൂര്‍ ഭൂമിത്രസേനയുടെ ശക്തമായ ഇടപെടലുകള്‍ മാധ്യമങ്ങളില്‍ സജീവചര്‍ച്ചയാകുന്നു




Saturday, October 11, 2014

ജൂബിലി കാര്‍ഷിക സെമിനാര്‍ വന്‍വിജയമായി

കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍        ഭൂ മിത്ര സേനാ ക്ലബിന്റെയും നാഷണല്‍ സര്‍വീസ്  സ്കീമിന്റെയും കൃഷിവകുപ്പിന്റെയും  ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക  സെമിനാര്‍ വന്‍വിജയമായി .150 ഓളംകര്‍ഷകര്‍       പങ്കെടുത്തു. 46 കര്‍ഷകര്‍ മണ്ണുപരിശോധന നടത്തി.മണ്ണ് സാമ്പിള്‍ ശേഖരിക്കാന്‍ എന്‍ എസ് എസ്‌ വളണ്ടിയര്‍മാര്‍ സമയോചിതമായി ഇടപെട്ടു.
ചിരാത് എന്ന പേരില്‍ എന്‍ എസ് എസ് വളണ്ടിയര്‍ സ്മേരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മിനിമാസിക പ്രകാശനം ചെയ്യപ്പെട്ടു







Friday, October 10, 2014

ജൂബിലി കാര്‍ഷിക സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി

കമ്പല്ലൂര്‍  ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഭൂമിത്ര സേനാ ക്ലബ്ബിന്റെയും നാഷണല്‍ സര്‍വീസ്  സ്കീമിന്റെയും കൃഷിവകുപ്പിന്റെയും  ആഭിമുഖ്യത്തില്‍ ജൂബിലി കാര്‍ഷിക  സെമിനാര്‍ ഒന്നാം സെഷന്‍ തുടങ്ങി.150 ഓളംകര്‍ഷകര്‍       പങ്കെടുക്കുന്നു. ഔപചാരികഉദ്ഘാടനം ബഹു.കൃഷി വകുപ്പ് മന്ത്രി എത്തിച്ചേരുന്നമുറക്ക് നടക്കുന്നതാണ്.

കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും നാടന്‍ നെല്‍ വിത്തുകളുടെ പ്രദര്‍ശനവും നടക്കുന്നുണ്ട്.ശ്രീ സജി ചുണ്ട നടത്തുന്ന അപൂര്‍വ ചിത്ര പ്രദര്‍ശനവും ശ്രീ സന്തോഷ്‌ മാനസത്തിന്റെ നേതൃത്വത്തിലുള്ള മരപ്പൊടിശില്പ പ്രദര്‍ശനവും മറ്റൊരു പ്രത്യേകതയാണ്.പ്രദര്‍ശനം 3 മണി വരെ മാത്രം.എല്ലാവര്‍ക്കും സ്വാഗതം


Sunday, June 22, 2014

മണ്ണിന്‍റെ മക്കളുടെ തുണ - നെല്ലിനും വാഴക്കും പുഴക്കും.....

12 / 06 / 2014 ക്യാമ്പസിൽ മാതൃകാ നെൽകൃഷി ക്ക്  ഓഡി റ്റോറിയ ത്തിനു  സമീപം നിലമൊരുക്കി .



*********************************************************************************
*നെല്ല് നട്ടില്ലെങ്കില്‍ മണ്ണ് തിന്നാം*


*********************************************************************************

19 / 06 / 2014  ആ യന്നൂരിൽ തേജസ്വിനി പുഴക്കരയിൽ  സ്പോട്ട് സർവ്വേ നടത്തി .വികസനപ്രവർത്ത നത്തിന്റെ  മറ പിടിച്ച് പുഴയോരത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതായി കണ്ടെത്തി .നാട്ടുകാരുടെ സഹകരണത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.


*********************************************************************************
*തേജസ്വിനിയെ രക്ഷിക്കാം *

***********************************************************************************
22 / 06 / 2014 വങ്ങാട് (പാടിച്ചാൽ )മേഖലയിൽ വാഴകൃഷി യുടെ ഭാഗമായി കൃഷി സ്ഥലത്തെ കാടും കളയും പറിച്ചു നീക്കി .രാജേഷ്‌ ,മനോജ്‌ ,മണി എന്നീ ചെറുപ്പക്കാരുടെയും കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍  ഭൂമിത്രസേനാ ക്ലബ്ബിന്റെയും നല്ലപാഠം ക്ലബ്ബിന്റെയും സംയുക്ത  സം രം ഭത്തിലാണ് 500 വാഴതൈകളും കപ്പയും ഉള്‍പ്പെടുന്ന ജൈവ കൃഷി പ്രവർത്തനം നടക്കുന്നത് .പ്രമുഖ  പരിസ്ഥി തി പ്രവർത്തകനും ഫോട്ടോ ഗ്രഫറുമായ രാജേഷ്‌ പാടിച്ചാൽ  ,എൻ എസ് എസ് പ്രോഗ്രാം ഓഫിസർ  മനോജ്കുമാർ  കെ  എൻ ;രാജേഷ്‌ പാടിച്ചാൽ ,ശ്രീകാന്ത് സി ,രാധാകൃഷ്ണൻ സി കെ ,ബൈജു കെ പി ,പ്രവീണ്‍ മാസ്റ്റർ,അരുണ എസ് കമല്‍,ആഹ്ലാദ്  ആര്‍,ഹരികൃഷ്ണന്‍ പി,നിപിന്‍ സി ജെ,സ്മേര കെ വി  തുടങ്ങിയവർ നേതൃത്വം നൽകി  .

കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുക എന്നതാണ് ഭൂമിത്ര സേന ക്ലബ് ഇത്തരം സഹകരണപ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥികളാണ് ഈ ക്ലബ്ബിലെ അംഗങ്ങള്‍.വിദ്യാര്‍ത്ഥികള്‍ സിലബസ്സിന്പുറത്തേക്കു വളര്‍ന്നു സമൂഹനിര്‍മാണത്തില്‍ പങ്കാളികളാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്യാമ്പസുകളും ഏറ്റെടുക്കേണ്ടതാണ്..


*********************************************************************************
*ഭക്ഷ്യസുരക്ഷക്കായി ഒരുമിക്കാം*
************************************************************

Wednesday, June 11, 2014

JUNE 5- ENVIRONMENT DAY OBSERVED

AT SCHOOL AND PREMISES
600 Trees were distributed in collaboration with the Social Forestry Department ,Kerala.200 of them were planted on the roadside from Kamballur to Nidumkallu.
A quiz competition was conducted in the campus.
An essay competition also was conducted.


AT KOLLADA
A project of herbal garden was initiated in collaboration with the Ayurveda Hospital , Kollaada at 10.30 A M on 05 / 06 / 2014.Dr.Abdul Muneer ,the medical officer of Govt Ayurvedic Hospiltal presided over the function.Sulochana K.V,the ward member inaugrated the programme.





AT AYANNUR


200 saplings   and 300 banana blossoms collected from the farm were disributed at Thejaswini Farm ,Ayannur on 09/06/2013.A seminar on enivronmental issues was also conducted.The volunteers visited the nearby riverside to find out large scale deforestation going on in the name of regulator cum bridge construction.Activitie are being planned to protect the biodiversity in the riverside. The members of the Bhoomithra sena club and Manojkumar.N,the faculty in charge  and Radhakrishnan C K    the former faculty in charge were present along with  the members of the farmers society  and other local people .Mr.Bhaskaran Vellur,a well known environmental activist inaugurated the programme.



Wednesday, May 14, 2014

Congrats ,Riya

We congratulate our volunteer leader, RIYA JOY  being the topper in plus two in CHITTARIKKAL SUB DISTRICT !



Friday, March 21, 2014

ലോക വന ദിനം ( മാര്‍ച്ച്‌ 21 ) ആചരിച്ചു.







ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തില്‍ കമ്പല്ലൂര്‍ മേഖലയില്‍ ലോക വന ദിനം   ( മാര്‍ച്ച്‌ 21 ) ആചരിച്ചു.

ആയന്നൂര്‍ മേഖലയില്‍ ബഹു.തൃക്കരിപ്പൂര്‍ എം എല്‍ എ .ശ്രീ. കെ. കുഞ്ഞിരാമന്‍ പാതയോരത്ത് ബദാം തൈ നട്ട് കൊണ്ട് ഹരിതവഴിയോരം പ്രോജക്റ്റ് 2014  ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു നെടുംകല്ല് -കമ്പല്ലൂര്‍ റോഡില്‍ പുതുതായി തുറന്ന പാലത്തിനു ഇരു വശത്തും നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ മരതൈകള്‍ നട്ടു ,നനച്ചു.മനോജ്‌ കുമാര്‍ ,പ്രവീണ്‍കുമാര്‍ ,രാജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി

Friday, February 28, 2014

കമ്പല്ലൂർ ഭൂമിത്ര സേനാ ക്ലബ് വിദ്യാർത്ഥി നേതാക്കൾക്ക് ബഹുമാനപ്പെട്ട എം എൽ എ യുടെ അനുമോദനം


കമ്പല്ലൂര്‍ സ്കൂള്‍ ഹരിത വഴിയോരം 2014 -പദ്ധതിയുടെ ഉദ്ഘാടനം;ആയന്നൂർ കൂട്ടുകൃഷി  വിളവെടുപ്പും



ആയന്നൂർ കൂട്ടുകൃഷി  വിളവെടുപ്പും സംസ്ഥാന അവാർഡ്‌ ജേതാക്കളായ കമ്പല്ലൂർ  ഭൂമിത്ര സേനാ ക്ലബ് (നാഷണൽ സർവീസ് സ്കീം യൂനിറ്റിന്റെയും  കേരളാ കാലാവസ്ഥാ വ്യതിയാന വകുപ്പിന്റ്റെയും സംയുക്ത   സംരംഭം ) വിദ്യാർത്ഥി നേതാക്കൾക്ക് അനുമോദനവും നടന്നു (28 / 02 / 2014 )