Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

FARMING IN THE TIMES OF COVID

ബഹു: കേരളാ മുഖ്യമന്ത്രിക്ക്
     കൊറോണാന്തരം ഉണ്ടായേക്കാൻ സാധ്യതയുള്ള ഭക്ഷ്യക്ഷാമത്തിൽ നിന്ന് രക്ഷനേടാനുള്ള കരുതൽ എന്ന നിലയ്ക്ക് നമ്മുടെ വീട്ടുപറമ്പുകളിൽ പച്ചക്കറികൾ ,കപ്പ ,കാച്ചിൽ, ചേന ചേമ്പ് തുടങ്ങിയവ കൃഷി ചെയ്യണമെന്നുള്ള താങ്കളുടെ നിർദ്ദേശം അക്ഷരംപ്രതി നടപ്പിലാക്കിയതിൻ്റെ സംതൃപ്തിയിലാണ് ഞാൻ. താങ്കൾ പത്രസമ്മേളനത്തിലൂടെ അറിയിച്ചതിൻ്റെ പിറ്റേ ദിവസം മുതൽ ഞാനെൻ്റെ 25 സെൻ്റ് പുരയിടത്തിൽ കൃഷിയാരംഭിക്കുകയും മുന്നാംഘട്ട ലോക് ഡൗൺ അവസാനിക്കുന്ന മെയ് 17ന് അതായത് ഇന്ന് കൃഷി അവസാനിക്കുകയും ചെയ്തു. ഒന്നാം ഘട്ട ലോക്ക്ഡൗണിൽ ടെറസിലും പറമ്പിലും ആരംഭിച്ച പച്ചക്കറി കൃഷിയിൽ നിന്ന് ഞങ്ങൾക്കാവശ്യമായ പച്ചക്കറികൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.കൂടുതലുളളവ എൻ്റെ അയൽപക്കത്തെ വീടുകളിലും നല്കുന്നുണ്ട്. പകരം അവരുടെ വീട്ടിലുള്ളവ ഞങ്ങൾക്കും ലഭിക്കുന്നുണ്ട്. രണ്ടാം ഘട്ട ലോക്ഡൗണിലെ പച്ചക്കറി കൃഷി വളർന്നുതുടങ്ങിയതേയുള്ളൂ. മൂന്നാം ഘട്ട ലോക്ക് ഡൗൺകൃഷിക്ക് സ്ഥലമൊരുക്കി മഴക്കായി കാത്തു നില്ക്കുന്നു. പച്ചക്കറിക്ക് പുറമേ താഴെപ്പറയുന്ന കൃഷിയാണ് ഞാൻ പൂർത്തിയാക്കിയത്.
1 ചേമ്പ് 20 എണ്ണം.
2 ചേന 69 എണ്ണം
3 കപ്പ 25 എണ്ണം
4 കാച്ചിൽ 12 എണ്ണം
5 വാഴ.  16 എണ്ണം
6 മഞ്ഞൾ 97 കഷണം
7 ഇഞ്ചി ' 32 കഷണം
    മുഴുവൻ കൃഷിപ്പണിയും ഞങ്ങൾ സ്വന്തമായിത്തന്നെയാണ് ചെയ്തതെ ന്നുകൂടി അറിയിക്കട്ടേ.
                        ആദരപൂർവം
                         പി.കുഞ്ഞിക്കണ്ണൻ
                            ഏ.സി.കണ്ണൻ നായർ സ്മാരക ഗവ:യു .പി സ്കൂൾ മേലാങ്കോട് 'പി.ഓ കാഞ്ഞങ്ങാട്. കാസറഗോഡ്. 949683 0744

No comments:

Post a Comment