Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, January 19, 2014

കാക്കടവ് തടയണ പ്രദേശത്ത് തേജസ്വിനി നദിയിൽ ശുചീകരണ പ്രവർത്തനങ്ങൾ 19/1/2014




























തണ്ണീർ തട സംരക്ഷണ പ്രവർത്ത നങ്ങളുടെ   ഭാഗമായി കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്ര സേനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തേജസ്വിനി നദിയിൽ  കാക്കടവ് തടയണ പ്രദേശത്തെയും ടൌണിലെയും മാലിന്യവിന്യാസത്തെ കുറിച്ച് പഠിക്കുകയും  അവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും  ചെയ്തു .പെരിങ്ങോം സി ആർ പി എഫ്‌ ക്യാമ്പിൽ നിന്നും നൂറോളം ജവാന്മാരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു .സ്കൂൾ മാനേജ് മെൻറ് കൌണ്‍സിൽ ചെയർമാൻ സജീവൻ കമ്പല്ലൂർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി .
രാവിലെ 9 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന പ്രവർത്തനസമയത്ത് ഞങ്ങൾക്ക് പെരിങ്ങോം സി ആർ പി എഫ്‌ ക്യാംപിലേക്കും ഏഴിമല നാവിക അക്കാദമിയി ലേക്കും കുടിവെള്ളം ആയി ശേഖരിക്കപ്പെടുന്ന നദീജലം പലവിധത്തിൽ മലിനപ്പെടുന്നതായി ബോധ്യപ്പെട്ടു .

കൂടാതെ കാക്കടവ് ടൌണിൽ എല്ലായിടത്തും മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ് .മാലിന്യങ്ങൾ ജൈവം ,പ്ലാസ്റ്റിക്‌ എന്നിങ്ങനെ വേർതിരിച്ചു ശേഖരിക്കുന്ന രീതി ഇല്ല 
.
കാക്കടവ് പാലം മുതൽ  ചെറു തടയണ വരെ യുള്ള രണ്ടു കിലോമീറ്റർ ഭാഗം പുഴയിൽ രണ്ടു തീരങ്ങളിലുമായി ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത് .ഒലിച്ചുവന്നു മരങ്ങളിലും ചെളിയിലും കുരുങ്ങിനിൽകുന്ന പ്ലാസ്ടിക്കുകളും തുണികളും വളണ്ടിയർമാർ നീക്കം ചെയ്തു .

കൂടാതെ പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതും കണ്ടെത്തി .അതിനെതിരെ പ്രതിഷേധ ഗാനമാലപിച്ച്‌ പ്രചാരണവും നടത്തി.

അഴുക്കു ജലം പുഴയിലെക്കൊഴുക്കിടല്ലേ  സോദരാ 

ദാഹ ജലം ജീവാമൃതം നദീ ജലം  സോദരാ 
 മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്ന വീട്
 മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്ന കുഴൽ ( വീഡിയോ ലഭ്യം)



വെസ്റ്റ് എളേരി പഞ്ചായത്ത് ,കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രതിനിധികളുടെ അടിയന്തിര പരിഗണനയ്ക്ക് ഈ പ്രശ്നം ഞങ്ങൾ സമർപ്പിക്കുന്നു .

ഉദ്ഘാടന ചടങ്ങിൽ സജീവൻ വൈദ്യർ സ്വാഗതം പറഞ്ഞു .പെരിങ്ങോം സി ആർ പി എഫ്‌ ട്രെയിനിംഗ് ക്യാമ്പ്  അസി കമാണ്ടർ സി .വിജയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ അദ്ധ്യക്ഷത വഹിച്ചു .കാക്കടവ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകൻ അശോകൻ പെരിങ്ങാല പ്രവർത്തന രൂപ രേഖ വിശദീകരിച്ചു .കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേനാ ക്ലബ്ബിന്റെ ലീഡർ ശ്യാംകുമാർ നന്ദി പ്രകാശിപ്പിച്ചു .

മാതൃഭൂമി ,മലയാള മനോരമ പത്രങ്ങളുടെ പ്രാദേശിക ലേഖകർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു .

ഞങ്ങൾക്ക് പറയാനുള്ളത് .
1.പ്ലാസ്ടിക്കും മറ്റു പല മാലിന്യങ്ങളും  ചാലുകളിലേക്കും പുഴയിലേക്കും ഇപ്പോഴും വലിച്ചെറിയ പ്പെടുന്നു .ഈ ശീലം നിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടരണം 
2.ടൌണിൽ ആധുനിക മാലിന്യ സംസ്കരണ നടപടികൾ നിർബന്ധമായും തുടങ്ങണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർ മുൻകൈയെടുക്കണം 
3 .പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതു തടയണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ  മുൻകൈയെടുക്കണം 
4.ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻ കൈ എടുക്കാനായി പുഴ സംരക്ഷണ സമിതികൾ രൂപികരിക്കണം .
5.ശുചിത്വ ഗ്രാമ യുനിറ്റുകൾ വ്യാ പകമാകണം 
*******************************************************************************
തേജസ്വിനിയെ രക്ഷിക്കുക