വിദ്യയെ ആദരിക്കുക ! ( ശാസ്ത്ര വിജയ ദശമി ചിന്തകൾ )
----------------------------------------
അറിവിനെയും ഉപകരണങ്ങളേയും ആദരിക്കേണ്ടത് ചന്ദനക്കുറിയിട്ടോ പുകച്ചിട്ടോ അല്ല എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. ശരിയായ അറിവുകളെ ആദരവോടെ ഉൾക്കൊണ്ടും മാനവികമായി യുക്തിഭദ്രതയോടെ അവ ജീവിതത്തിൽ നടപ്പിലാക്കിയും പ്രചരിപ്പിച്ചും ആണ് അറിവിനെ ആദരിക്കേണ്ടത്.
ഉപകരണങ്ങളെ (ആയുധങ്ങൾ) ശരിയായ രീതിയിൽ നൈതികതയോടെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അവയോടുള്ള ആദരം . പെൻസിലും പെന്നും റീഫിലും അവ തീരുന്നത് വരെ ഉപയോഗിക്കുക, മോട്ടോർ വാഹനങ്ങളെ അവയുടെ എൻജിന് പരിക്കു പറ്റാതെ സമയാ സമയങ്ങളിൽ ഓയിൽ ചെയ്ഞ്ച് ചെയ്യുക , സ്ക്രൂ ഡ്രൈവർ പോലുള്ള ചെറു ഉപകരണങ്ങളെ ഉപയോഗ ശേഷം അലക്ഷ്യമായി കളയാതെ ടൂൾ ബോക്സിൽ യഥാസ്ഥാനത്ത് വെക്കുക, ഇരുമ്പുപകരങ്ങൾ തുരുമ്പ് വരാതെ വെക്കുക ഇത്തരത്തിലൊക്കയല്ലേ ആദരിക്കേണ്ടത് (പരിഗണികേണ്ടത് ) ?
സയൻസ് എന്ന അറിവു സമ്പാദനരീതിയാണ് നാം ഇന്ന് അനുഭവിക്കുന്ന ടെക്നോളജികൾക്കും സുഖലോലുപതക്കും സുരക്ഷിതത്വത്തിനും പുരോഗതിക്കും ആധാരം. പലരുടെയും ഒരു തെറ്റിദ്ധാരണ ശാസ്ത്ര ഗവേഷകർക്ക് മാത്രമേ അത്തരത്തിൽ 'സയൻസിന്റെ രീതി ' ഉപയോഗിക്കാനാക്കൂ എന്നത് . സയൻസ് എന്നത് ഒരു കൂട്ടം അറിവുകളായി മാത്രം കരുതുന്നവർക്ക് അത്തരത്തിൽ തോന്നുന്നതിൽ അത്ഭുതമില്ല. അടിസ്ഥാനപരമായി തെളിവുകളെ ആധാരമാക്കി സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുകയും അവ 'തെറ്റാണോ?' എന്ന സംശയങ്ങൾ തെളിയിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ട് തന്നെ ജാഗ്രതയോടെ നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്ന ഒരു സത്യാന്യേഷണ ശൈലിയാണ് സയൻസ്. തെളിവുകളാൽ നയിക്കപ്പെടുന്ന, അറിവുകളെ ആദരിക്കുന്ന സമൂഹങ്ങൾ പുരോഗതി കൈവരിക്കുന്നത് നാം മാതൃകയാക്കേണ്ട കാര്യമാണ്.
ഒരു നൂറു വർഷം മുമ്പ് കേരളത്തിൽ പൂജക്കും ഭക്തി പ്രകടനങ്ങൾക്കും ഒരു കുറവും ഇല്ലായിരുന്നു , എന്നാൽ അക്കാലത്തെ സാക്ഷരത പത്തിൽ താഴെയും ആയുർദൈർഘ്യം അൻപതിൽ താഴേയും ആയിരുന്നു എന്ന വസ്തുത പലരും നന്നായി ഒന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പലയിടങ്ങളും ഇപ്പോഴും നൂറു വർഷം മുൻപുള്ള കേരളം പോലാണ് എന്നത് വിഷമകരമായ ഒരു സത്യമാണ്.
കുന്നോളം തെളിവുകൾ നിരത്തിയാലും പഴഞ്ചൻ അറിവുകളും ദർശനങ്ങളും പരിഷ്കരിക്കാതെ യാഥാസ്ഥിതികമായി സമൂഹത്തിൽ ജീവിക്കുന്നവർ മാനവികതക്ക് തന്നെ വിലങ്ങ്തടിയാണ്. അത്തരക്കാർ പുതു തലമുറകളെകൂടി ശാസ്ത്ര വിരുദ്ധരാക്കുന്നു.ഇവർക്കിടയിൽ ഹരി പത്തനാപുരത്തെ പോലുള്ള ജ്യോത്സ്യന്മാർ ,പൂജകളേക്കാൾ പ്രധാനം വിശക്കുന്ന മനുഷ്യന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതാണെന്നും വീടില്ലാത്തവർക്ക് വീട് വെച്ചു കൊടുക്കുന്നതാണെന്നും പറഞ്ഞു തുടങ്ങിയത് ആശാവഹമായ ഒരു മാറ്റമാണ് .
അറിവില്ലായ്മയുടെ ഓട്ടകളെ വിശ്വാസങ്ങൾ കൊണ്ടടക്കുന്നവർ ലോകത്തെ ഒട്ടും മനസിലാക്കാതെ വിശ്വാസക്കൂടുകളിൽ ജീവിതം ഹോമിക്കുകയാണ് ചെയ്യുന്നത്. അറിവുകളേയും സാങ്കേതിക വിദ്യകളയും ആദരിച്ച് (ഉൾക്കൊണ്ട് ) മുന്നോട്ട് പോകുന്നവർ അതിലൂടെ മിഴിവാർന്ന ഒരു ലോക വീക്ഷണം കൈവരിക്കുന്നതിലൂടെ ജീവിതം കൂടുതൽ സുരക്ഷിതവും ആയാസരഹിതവും ആസ്വാദ്യവുമാക്കുന്നു.
ഭൂരിപക്ഷം പേരും സമൂഹത്തിന്റെ ശരാശരിക്കൊപ്പം ചെറിയ ചെറിയ സ്വാർത്ഥ താത്പര്യങ്ങളുമായി മുന്നോട്ട് പോകാൻ താത്പര്യപെടുന്നവരാണ്, ഇത്തരക്കാരുടെ ഇടയിൽ അറിവുകളെ ആദരവോടെ ഉൾക്കൊണ്ട് ജീവിതം നയിക്കുക എന്നത് ഒരു വൻ ടാസ്ക്കാണ്
-COPIED AND EDITED BY CKR from KSSP ALAKODE
MORE INFO
07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന
1. ജാതി സർട്ടിഫിക്കറ്റ്
2. റസിഡൻസ് സർട്ടിഫിക്കറ്റ്
3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
4. ലൈഫ് സർട്ടിഫിക്കറ്റ്
5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്
6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്
7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്
8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്
9. മൈനോറിറ്റി സർട്ടിഫിക്കറ്റ്
10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.
ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.
നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.
റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.
മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല
ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്
വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും
കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ് മതിയായ രേഖയാണ്.
ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.
മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.
എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.
പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്.
മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല.
പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇറക്കിയ വിപ്ലവകരമായ ഈ ഉത്തരവ് പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.
Revenue Friends
Whatsapp കൂട്ടായ്മ👆👆