Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Monday, April 27, 2020

കാലാവസ്ഥ അടിയന്തിരാവസ്ഥ നിലവിലുള്ളതായി കരുതണം

     കാലാവസ്ഥ അടിയന്തിരാവസ്ഥ  നിലവിലുള്ളതായി കരുതണം
https://savenaturesavemotherearth.blogspot.com/p/blog-page_53.html

ഗ്രേറ്റ തുൻബർഗ് നടത്തുന്ന പ്രക്ഷോഭങ്ങളെ മുൻനിർത്തി 2019 ജൂലൈയിൽ ഞാൻ എഴുതിയ പോസ്റ്റാണ് ഇത്. അന്ന് വളരെ കുറച്ചു പേർ മാത്രമേ ആ ലേഖനത്തെ പരിഗണിച്ചുള്ളൂ.
  ഇന്ന് കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടില്ലെങ്കിലും, നടപടിക്രമങ്ങൾ അന്ന് നമ്മൾ ആവശ്യ പ്പെട്ടതിനേക്കാൾ ഏറെ വിപുലവും ഫലപ്രദവുo ആയി. ഉർവശീശാപം ഉപകാരം എന്നതു പോലെ. നമ്മുടെ ഉപജീവന മാർഗം പോലും ഇല്ലാതാക്കിയ നിയന്ത്രണങ്ങൾ ആയിപ്പോയി എന്നതും കാണണം.എന്നാൽ വ്യാവസായിക പ്രവർത്തനങ്ങൾ അടിയന്തിരമായി പരിമിതപ്പെടുത്തണമെന്നു പറഞ്ഞ ഗ്രേറ്റ തുൻബർഗിനെ ട്രം പ് തറച്ചു നോക്കി അവഗണിക്കുകയാണുണ്ടായത്. പക്ഷെ ഇന്ന് അമേരിക്കൻ വ്യവസായങ്ങൾ പോലും നിയന്ത്രണത്തിനു വിധേയമായിരിക്കുന്നു.

 ഇന്ധന ഉപയോഗം പരമാവധി കുറഞ്ഞിരിക്കുന്നു. വിമാന യാത്രകൾ പരിമിതപ്പെട്ടിരിക്കുന്നു. അനാവശ്യമായ യാത്രകൾ ഒഴിവായിരിക്കുന്നു. ജലാശയങ്ങളിൽ എത്തുന്ന മാലിന്യങ്ങൾ തീരെ കുറഞ്ഞു.കൃഷി ചെയ്യാനും ചെടി വളർത്താനും  ആളുകൾ ധാരാളം സമയം കണ്ടെത്തുന്നു.ദില്ലിയിലെ അന്തരീക്ഷവായു പോലും ശുദ്ധമായി മാറി.നാം ഒറ്റക്കെട്ടായി തീരുമാനിച്ചാൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ കഴിയുന്ന നടപടികൾ എടുക്കാൻ കഴിയും എന്ന് ഇതോടെ വ്യക്തമായി.

ലോക് ഡൗൺ ഒഴിവാക്കി ജീവിതം സാധാരാണ ഗതിയിലേക്ക് പോവുമ്പോൾ , ഇപ്പോൾ ശീലമായ ജീവിത രീതി പാടെ ഉപേക്ഷിക്കുന്ന വിധത്തിൽ ആകരുത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് നിയന്ത്രിക്കപ്പെടണം. ഹോട്ടലുകൾ, ലോഡ്ജുകൾ, വീടുകൾ ഇവയിൽ നിന്ന് തൊട്ടടുത്ത ജലാശയങ്ങളിലേക്ക് തുറന്നിട്ടുള്ള മലിന ജല പൈപ്പുകൾ അടക്കണം. അന്തരീക്ഷത്തെ വിഷമയമാക്കുന്ന വാതകങ്ങൾ പുറത്തേക്കു വിടുന്ന വ്യവസായ രീതികളും ജീവിത രീതികളും വാഹന ഉപയോഗവും നിയന്ത്രിക്കുകയും പരിഷ്കരിക്കയും വേണം.. അന്തരീക്ഷ ഊഷ്മാവിന്റെ വ്യതിയാനം 1.5 ഡിഗ്രിയിൽ ഒതുക്കി നിർത്തുന്ന വിധത്തിൽ മാത്രം ലോകമെ മ്പാടും കൃഷിയും വ്യവസായിക ഉൽപാദനവും നടക്കാവൂ.

ആളുകളുടെ ഉപജീവന മാർഗം മുടക്കാത്ത വിധത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും നടപ്പിലാക്കാനും സമഗ്രമായ ആസൂത്രണം നടക്കേണ്ടതുണ്ട്.ഇതിന് പാകമായ വിധത്തിൽ നമ്മുടെ രാജ്യത്തെ നയ തീരുമാനങ്ങൾ മാറ്റണം. അതിനായി  രാജ്യത്ത് കാലാവസ്‌ഥാ      അടി യന്തിരാവസ്ഥ  നിലവിലുള്ളതായി കരുതി നടപടികൾ എടുക്കണം   എന്ന ആവശ്യത്തെ ഏറ്റെടുക്കാൻ എല്ലാ സുഹൃത്തുക്കളോടും സംഘടനകളോടും വീണ്ടും അഭ്യർത്ഥിക്കുന്നു.

 _ CKR 27/4/2020



നാം കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്.

27 /04/2020 :  മുഖ്യമന്ത്രി പറഞ്ഞത് കാര്യമായെടുക്കുക, കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്..

ബഹുമാനപ്പെട്ട മുഖ്യമന്ത്രി കൃഷി ചെയ്യുന്ന കാര്യത്തെ കുറിച്ച് ദീർഘമായി സംസാരിച്ചത് ശ്രദ്ധിച്ചിട്ടുണ്ടോ?

ഇതൊക്കെ എന്ത് പറയാൻ എന്ന് കരുതി ക്കാണും അല്ലേ?

എന്നാൽ മുഖ്യമന്ത്രി വെറുതെ പറഞ്ഞതല്ല. രാജ്യവും ലോകവും അടുത്ത നാല് മാസത്തിന് ശേഷം കടുത്ത ഭക്ഷ്യക്ഷാമം നേരിടാൻ പോവുകയാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം .നേരിട്ട ഏറ്റവും രൂക്ഷമായ ഭക്ഷ്യക്ഷാമത്തേക്കാൾ ഗുരുതരമായ പ്രതിസന്ധിയാണ് മുന്നിലുള്ളത്.

 രാജ്യത്തിന്റെ ഭക്ഷ്യോൽപ്പാദനം വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തുകയാണ്.പട്ടണങ്ങളെ മാത്രമല്ല ലോക്ക്ഡാൺ ഗ്രാമങ്ങളെയും കാർഷിക മേഖലയെയും നന്നായി ബാധിച്ചിട്ടുണ്ട്.

ഈ സ്ഥിതിയിൽ സ്വയം പര്യാപ്തമായ ഭക്ഷ്യോൽപ്പാദനത്തിന് പ്രത്യേകിച്ച് പച്ചക്കറി,പഴവർഗ്ഗങ്ങളിൽ നമ്മൾ കേന്ദ്രീകരിക്കേണ്ടി വരും.കപ്പ ,വാഴ കൃഷി ചെയ്യണം എന്ന് പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മധ്യതിരുവിതാംകൂറിൽ നിന്നും കുടിയേറിയ കൃഷിക്കാരാണ് മലബാറിന്റെ പട്ടിണി മാറ്റാൻ ഒരു പരിധി വരെ സഹായിച്ചത്.

കപ്പയും ,വാഴയും ,കര നെല്ലും അക്കാലങ്ങളിലെ ഗ്രാമങ്ങളെ വിശപ്പിൽ നിന്നും രക്ഷിച്ചു .ഒരു നേരത്തെ കഞ്ഞിക്ക് പോലും അരിമണിയില്ലാതെ ഉഴറിപ്പോയ മനുഷ്യരുടെ ചരിത്രം കടന്നാണ് നമ്മൾ വന്നത്.

വയലുകൾ നികത്തി കെട്ടിടങ്ങളും തെങ്ങിൻ തോപ്പുകളുമായി മാറിയ വർത്തമാന കേരളം കൂടുതൽ ജാഗ്രതപ്പെടേണ്ടതുണ്ട് .മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം ആ നിലയിൽ ഗൗരവത്തോടെ കാണേണ്ടതുണ്ട്.

അന്യ സംസ്ഥാനത്തേക്ക് കണ്ണും നട്ടിരിക്കാൻ കഴിയില്ല .അതിജീവനത്തിന്റെ പുതിയ വഴിയിൽ കൊറോണക്കാലം ഭക്ഷണ സ്വയം പര്യാപ്തയുടെയും കാലമായിമാറ്റിയെടുക്കുക .പണമുണ്ടായാലും പട്ടിണി കിടക്കേണ്ടുന്ന അവസ്ഥയെ കുറിച്ചുള്ള ജാഗ്രത നിറഞ്ഞ ബഹുമാന്യ മുഖ്യമന്ത്രിയുടെ പ്രസ്താവന ദീർഘ വീക്ഷണമുള്ള ഭരണാധികാരിയുടേതാണ്.

 അതുൾക്കൊള്ളുന്നതിന് പകരം പരിഹാസം ചൊരിഞ്ഞു പോകുന്നവർക്ക് അതാവാം.

പക്ഷേ കേരളം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന കേട്ട് അനുസരിച്ച് നീങ്ങുക തന്നെ വേണം. ഇന്ന് വിത്ത് വിതച്ചാലെ 3 മാസത്തിന് ശേഷം വിളവ് എടുക്കാൻ പറ്റൂ
******************COLLECTED FROM WHATSAPP GROUP
കൃഷി ഒരേ സമയം ഒരു രാഷ്ട്രീയ പ്രവർത്തനവും സർഗ്ഗാത്മക്കായ സാംസ്കാരിക പ്രവർത്തനവും കൂടിയാണ്. മണ്ണിൽ കൃഷി ഇറക്കുന്നതിന് പകരം രാഷ്ട്രീയത്തിൽ കൃഷിയിറക്കുന്നത് കൂടുതൽ ആദായകരം എന്നു കരുതുന്ന രാഷ്ട്രീയം ആധിപത്യം മേൽക്കൈ നേടുന്ന ഘട്ടത്തിൽ മണ്ണിൻ്റെ മക്കൾ മണ്ണിൽ നിന്നും മാറി നിൽക്കേണ്ടി വന്നു. സമൂഹത്തിൽ ഏറ്റവും അവസാന പരിഗണന ലഭിച്ചു വരുന്നവരായി കൃഷിക്കാർ മാറി. കേരളത്തിൻ്റെ രാഷ്ട്രീയ ഭാഗധേയം മാറ്റിയെഴുതിയ രാഷ്ട്രീയ സമരങ്ങളെല്ലാം കർഷക സമരങ്ങളായിരുന്നു. ആ ഘട്ടങ്ങളിലൊക്കെ രാഷ്ട്രീയ നേതൃത്വം കർഷകർക്കായിരുന്നു. മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവ പരമായ ബന്ധം അവൻ പിന്തുടർന്നു വന്ന രാഷ്ട്രീയത്തിലും പ്രതിഫലിച്ചിരുന്നു. ലാഭനഷ്ടങ്ങൾക്കപ്പുറം കാർഷിക വൃത്തി ഒരു ജീവിത സംസ്കാരമായി വളർന്നു വരുമ്പോഴേ അതിന് നിലനില്പുള്ളു. ഒരു പിടി നെല്ലിൽ നിന്നേ അരിയുണ്ടാക്കാനാവൂ - മണ്ണിൽ നെല്ലിട്ടാലേ നെല്ല് കൊയ്യാനാവു- ഉല്പാദന ചില വിൻ്റെ പകുതി പോലും വരുമാനമായി കിട്ടാറില്ലെന്ന കാര്യം ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഒരു വ്യാഴവട്ടത്തിലധികം ഒരു ഹെക്ടറിൽ കൂടുതൽ നെൽകൃഷി നടത്തി വരുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് അതു് ഉറപ്പിച്ചു പറയാൻ കഴിയും. മറ്റ് കൃഷി കൊണ്ടൊന്നും പിടിച്ചു നിൽക്കാനാവാതെ വന്നപ്പോഴാണ് ഫലഭൂയിഷ്ടമായ നമ്മുടെ മലയോര മണ്ണ് റബ്ബറിനായി വഴിമാറിയത്. അത് സ്വാഭാവികമായ നമ്മുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്തു. ഭക്ഷ്യവിളകൾക്ക് പ്രാമുഖ്യം കൊടുക്കേണ്ടുന്ന ഒരു പുതിയ സാഹചര്യം വന്നു പെട്ടിരിക്കുന്നു. പെട്ടിയിലെ കാശ് എല്ലാം തരും എന്ന ധാരണ തിരുത്തിയെഴുതിയ കാലമാണിത്. നമ്മുടെ നാടിൻ്റെ ഫലഭൂയിഷ്ടമായ ഒട്ടേറെ ഭൂവിഭാഗം തരിശായിട്ടാണ്. പ്രകൃതി നമുക്ക് കനിഞ്ഞു ന ൽ കി യ ജലസ്രോതസ്സുകളെ വേണ്ട വിധത്തിൽ ഉപയോഗപ്പെടുത്തി ആവശ്യമായ നിക്ഷേപം കൂടി നടത്തിയാൽ ഒരു പരിധി വരെ കേരളത്തിന് ഭക്ഷ്യ സുരക്ഷ കൈവരിക്കാനാവും എന്നതിൽ തർക്കമില്ല. കേരളത്തിൻ്റെ സഹകരണ മേഖലയിലുള്ള നിക്ഷേപങ്ങൾ ഗുണപരമായ രീതിയിൽ കാർഷിക മേഖലയിലേക്ക് തിരിച്ചുവിടേണ്ടതുണ്ട്. നബാർഡ് ഇക്കാര്യത്തിൽ ആവശ്യമായ കരുതൽ എടുക്കണം. അതോടൊപ്പം തന്നെ ആരോഗ്യപരമായ ഒരു തൊഴിൽ ബന്ധം ഈ മേഖലയിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അന്തസ്സും പരിഗണനയും കിട്ടുന്ന ഒരു തൊഴിലായി കാർഷികവൃത്തി മാറ്റിയെടുക്കാനായാൽ പുതിയ തലമുറ വർദ്ധിത താല്പര്യത്തോടെ ഈ മേഖലയിലേക്ക് വഴിമാറി വരും എന്ന കാര്യത്തിൽ സംശയമില്ല. കൃഷി വകുപ്പിനെ പുന:സംഘടിപ്പിച്ച് കർഷക സൗഹൃദമായ ഒരന്തരീക്ഷത്തെ രൂപപ്പെടുത്തിയെടുക്കണം- യാന്ത്രികമായ യന്ത്ര വൽക്കരണത്തിനു പകരം കാർഷിക സൗഹൃദമായ യന്ത്രവൽക്കരണമേ പാടുള്ളു. കാർഷിക കാര്യങ്ങളിൽ കൃഷിക്കാ രൻ്റെ വാക്കിനായിരിക്കണം മുഖ്യ പരിഗണന - അതിൻ്റെ വെളിച്ചത്തിലായിരിക്കണം പ്രാദേശിക സർക്കാറുകൾ ഈ വിഷയത്തിൽ തീരുമാനങ്ങൾ കൈക്കൊള്ളേണ്ടത് .തോട്ടം ഭൂമി ഭൂ പരിഷ്കരണത്തിന് പുറത്തായിരുന്നു. സർക്കാർ ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള തോട്ടം ഭൂമിയുടെ ഒഴിഞ്ഞ സ്ഥലങ്ങൾ ഭക്ഷ്യവിളകൾ കൃഷി ചെയ്യാനായി പ്രയോജനപ്പെടുത്തണം -മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ നടത്തിയ പ്രഖ്യാപനം യാഥാർത്യമാവണമെയിൽ ഒറ്റമനസ്സോടെയുള്ള ഒരു പ്രവർത്തന പദ്ധതി അതി നായി രൂപീകരിക്കണം. ഒരു പക്ഷേ ഭാവി കേരളത്തെ അടയാളപ്പെടുത്തുന്ന ഒരു തീരുമാനമായി കാർഷിക മേഖലയിലെ ഈ ഇടപെടൽ സാധ്യമാക്കും. ഒറ്റ മനസ്സോടെ നമുക്ക് മുന്നേറാം. - രവീന്ദ്രൻ കൊടക്കാട് -22. 4. 2020
-------------------------------------------------------------------------------------------------------------

വളരെ നല്ല ചിന്തകളും തീരുമാനങ്ങളും . നെൽകൃഷിയിലേക്ക് മടങ്ങണമെന്ന ചിന്ത വളർത്തിയെടുക്കാൻ  ശ്രമിച്ച കമ്പല്ലൂർ ഹയർ സെക്കന്ററി സ്കൂൾ നാഷനൽ സർവീസ് സ്കീം പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന ഒരാൾ എന്ന നിലക്ക് ഈ ചിന്തകളെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു. നെൽക്കൃഷിക്കാരനെ അനുമോദിക്കുകയും നെൽകൃഷിക്ക് വേണ്ടുന്ന പിന്തുണകൾ നൽകുകയും കൃഷി ജോലികളിൽ സഹകരിക്കുകയും നെൽകൃഷി, സ്കൂൾപഠനത്തിന്റെ നിർ ബന്ധഭാഗമാവുകയും വേണം.