ഈ ഗാനം രചിച്ചത് സുഭാഷ് എടവരമ്പ .
ഹരിതസ്പർശം കാസർഗോഡ് പരിപാടിക്ക് 5 ദിവസം മാത്രം അവശേഷിക്കെ കമ്പല്ലൂർ യൂനിറ്റ് ഒരു പാട്ടു അവതരിപ്പി ക്കണമെന്ന് ജില്ലാ കണ് വീനർ ആവശ്യപ്പെട്ടപ്പോൾ , സുഭാഷ് ഈ പാട്ടെഴുതി ,ഈണം നൽകി ,വളണ്ടിയർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. കാസർഗോഡ് വിദ്യനഗറിൽ നടന്ന സംസ്ഥാന ഉൽഘാടന പരിപാടിയിൽ ഞങ്ങളുടെ വളണ്ടിയർ മാർ ഗാനം അവതരിപ്പിക്കുകയും സദസ്സിന്റെ കയ്യടി നേടുകയും ചെയ്തു.
പാട്ടിൻറെ വരികൾ
അതി ജീവന ഗാനം
രാരിക്കം രാ രാ രോ രാരിക്കം രാ രാ രോ
രീ രിക്കം രീ രി രോ രീ രിക്കം രീ രി രോ
ഈ ഭൂമി തന്നല്ലോ നമ്മെ സംരക്ഷീ ച്ചീടുന്നു
ഈ ഭൂമി തന്നല്ലോനമ്മെ കൈ നീട്ടി വാങ്ങുന്നു
ഈ ഭൂവിലാണല്ലോ എല്ലാം ജനിച്ചീടുന്നു
ഈ ഭൂവിലാണല്ലോ നമ്മളെന്നും വസിച്ചീടുന്നു (രാരിക്കം രാ രാ രോ ...)
ഞങ്ങൾ പറയുന്നു, ഞങ്ങളൊന്നായ് പറയുന്നു ;
നമ്മുടെ മണ്ണാണ് ,ഇതു നമ്മുടെ പുഴയാണ് ;
നമ്മുടെ ഭൂമിയാണ് ; ഇതു നമ്മുടെ അമ്മയാണ് ;
കാത്തു സൂക്ഷിച്ചീട ണം ഈ ഭൂമി മാതാവിനെ .( രാരിക്കം രാ രാ രോ ... )
മഴയില്ല ഇന്ന് , കുളിരുള്ള കാറ്റുമതെങ്ങോ പോയ് ;
മണ്ണിന്റെ മണവും , പുഴയുടെയാഴം മറന്നേ പോയ് ;
മഴ വില്ലു കണ്ടുള്ള ബാല്യകാലം ;തുമ്പി പിടിച്ച കാലം
നാളെ തന്നോർമക്കായ് ; കൂട്ടായ് മാറി യെന്ന് ;( രാരിക്കം രാ രാ രോ ..)
ഞാറുകളില്ലാലോ ഞാറ്റുവേലകളില്ലാലോ
മുണ്ടകൻ പാടോം പോയ് ,പുഞ്ചപ്പാടം മറഞ്ഞേ പോയ് ;
കത്തി ജ്വലി ച്ചിടുന്നു ,സൂര്യൻ ;കത്തിക്കരിയും ഭൂമി ;
ദാഹജലത്തിനായി , നാം നെട്ടോട്ട മോടിടു ന്നു ;(രാരിക്കം രാ രാ രോ..)
മണ്ണെടു ത്തീടുന്നു ,പിന്നെ പാറ പൊട്ടിച്ചീടുന്നു
ഇന്നലെ കണ്ടോരു കുന്ന്, ഇന്നില്ലാതാവുന്നു
പാറി നടന്നീടുന്ന പക്ഷി മൃഗാദികളും ,
കൂടു വെടിഞ്ഞിടുന്നു, അവ ചത്തു നശിച്ചിടുന്നു; (രാരിക്കം രാ രാ രോ ...)
തോടും തെരുവുകളും, എന്നും നാടിൻറെ സ്വത്തല്ലോ
കേടു കൂടാതെന്നും, അവ സംരക്ഷീച്ചീ ടണം
ചപ്പുചവറുകളും, മാലിന്യങ്ങൾ നീളെ യെറിഞ്ഞിടാതെ
ജൈവവും പ്ലാസ്റ്റി ക്കുമായ്, അവ വേവ്വേറെ കൊണ്ടിടണം; (രാരിക്കം രാ രാ രോ ...)
കാവും മരങ്ങളുമായ് ഭൂമി പച്ച പുത ച്ചിടണം
ആയിരം ജീവനേകും പുഴ ,ആനന്ദി ച്ചൊഴുകീടണം
ഉച്ച്വാസ വായുവൊടെ, നമുക്കിന്നു ജീവിച്ചിടണം ;
നാളേ ജീവിക്കാനായ് , നാമിന്നെ കരുതീടണം (രാരിക്കം രാ രാ രോ ...)
പാട്ടുകാർ ........
പ്രിയേഷ് പി ,മനു ജോസ് ,സേതു ശശി ധരൻ ,ഡിമ്പിൾ ട്രീസ ഇഗ് നേ ഷ്യ സ് ,ഷബാന പി വി ,അമൃതാ എൻ ടി ;ജിൻസി സാറ അച്ചൻ കുഞ്ഞ് ;നിജില.പി പി ;അർച്ചന .പി (എൻ എസ് എസ് വളണ്ടിയർ മാർ ,കമ്പല്ലൂർ )
സംഗീത സംവിധാനം-സുഭാഷ് എടവരമ്പ .
തിരക്കിനിടയിലും ഇത്തരമൊരു കവിത രചിക്കാൻ സൻ മനസ്സുകാണിച്ച സുഭാഷ് എടവരമ്പ സാറിന് എന്റെയും കൂട്ടുകാരുടെയും അഭിനന്ത ഞങ്ങൾ
ReplyDelete