Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ 

RELATED POSTS AND IDEAS

വിദ്യാർത്ഥി പ്രസ്ഥാനം കാലാവസ്ഥ വ്യതിയാനത്തിനെതിരെ  പ്ര വർത്തിക്കുമോ 

യൂറോപ്പിൽ എമ്പാടും ഹരിത രാഷ്ട്രീയം തിരിച്ചു വരികയാണ്. ഇതിന് തുടക്കം ഇട്ടത് ഒരു സ്‌കൂൾ കുട്ടിയാണ്, സ്വീഡന്കാരിയായ ഗ്രെറ്റ തുൻബർഗ്. കാലാവസ്ഥ വ്യതിയാനത്തിനെതിരെ അവർ തുടങ്ങിയ ഒറ്റയാൾ പോരാട്ടം ലോകത്തെമ്പാടും ഉള്ള വിദ്യാർത്ഥി സമൂഹം ഏറ്റെടുത്തിരിക്കയാണ്, എന്നാണ് കേരളത്തിലെ ഒരു വിദ്യാർത്ഥി പ്രസ്ഥാനം കാലാവസ്ഥ വ്യതിയാനത്തിനെതിരെ ഒരു പ്രതീകാത്മക സമരം എങ്കിലും ചെയ്യുന്നത് കാണാൻ നമുക്ക് അവസരം ഉണ്ടാകുന്നത് ?-MURALI THUMMARUKUDI

***************************************************************************************************FB POST BY MURALI THUMMARUKUDI QOUTED BY CKR LIKED BY 
Manoj Kumar Kanichukulangara, Vinod Kumarmp Mp and 1 other

പോപ്പ് ഫ്രാൻസ്സിസ് കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു .ആഗോള താപനത്തിന്റെ അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം ഈ പ്രസ്‌താവന നടത്തിയത് . ഗ്രീൻഹസ് വാതകങ്ങളുടെ അളവ് കുറക്കുന്നതിന് അടിയന്തരമായി ഇടപെടുന്നതിൽ പരാജയപ്പെടുന്നത് " പാവപ്പെട്ടവരോടും ഭാവി തലമുറയോടുമുള്ള ക്രൂരമായ അനീതി യാണ് " എന്നും പോപ്പ് എടുത്തു പറഞ്ഞു .
ഊഷ്മാവ് പരിധി 1.5 ഡിഗ്രി സെൽഷ്യസ് കുറക്കുക എന്ന കുറച്ചു രാജ്യങ്ങൾ ഉന്നം വെക്കുന്ന ലക്ഷ്യത്തെ അദ്ദേഹം പിന്താങ്ങുന്നതായി വ്യക്തമാക്കി .അങ്ങിനെയൊരു നിയന്ത്രണം ലംഘിച്ചാലുണ്ടാകുന്ന വ്യാപക ദുരന്ത ഫലങ്ങളെ മുൻനിർത്തിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള അന്തർദേശിയ പാനലിന്റെ മുന്നറിയിപ്പിനെ പരാമർശിച്ചു കൊണ്ടാണ് പോപ്പ് ഈ നിലപാട് സൂചിപ്പിച്ചത് .ഈ നിയ ന്ത്രണ പരിധിയിൽ നിൽക്കുന്നതിന് "അടിസ്ഥാനപരമായുള്ള ഊർജ്ജ പരിവർത്തനം " ആവശ്യമായിവരുമെന്നും ഇക്കാര്യത്തിൽ ചെറുപ്പക്കാരും വാണിജ്യ സ്ഥാപനങ്ങളും നേതൃപരമായ പങ്കു വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു .
അതിഭീകരമായി നശിപ്പിക്കപ്പെട്ട ഒരു ലോകമാണ് പാരമ്പര്യ സ്വത്തായി വരും തലമുറയ്ക്ക് കിട്ടാനുള്ളത് .നമ്മുടെ നിരുത്തരവാദിത്തത്തിനു
നമ്മുടെ മക്കളും കുഞ്ഞു മക്കളും വലിയ വില കൊടുക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കണം .കാലാവസ്ഥാ പ്രതിസന്ധി എന്ന പ്രശ്നത്തിൽ പോപ്പ് ഈയടുത്ത കാലത്തെ തൻ്റെ ഏറ്റവും നേരിട്ടുള്ളതും ഏറ്റവും ശക്തവും ആയ ഇടപെടലിന്റെ ഭാഗമായി സംസാരിക്കുകയാണ് ."പുതു തലമുറ മാറ്റങ്ങൾക്കായി ആഹ്വാനം ചെയ്യുകയാണ് എന്നത് വലിയ തോതിൽ വ്യക്തമാവുകയാണ് എന്ന കാര്യം നിശ്‌ചയമാണ് ." അദ്ദേഹം കൂട്ടിച്ചേർക്കുന്നു .( അവലംബം https://www.theguardian.com/…/pope-francis-declares-climate… ;തർജ്ജമ -CKR )
നമ്മുടെ സംസ്ഥാന ഗവണ്മെന്റുകളും കേന്ദ്ര ഗവണ്മെന്റും ഈ സന്ദേശം ഉൾക്കൊള്ളണമെന്നും നമ്മുടെ രാജ്യത്തു കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു -CKR(http://savenaturesavemotherearth.blogspot.com/)
ഈ അഭി പ്രായത്തോടു യോജിക്കുന്നെങ്കിൽ yes എന്നും വിയോജിക്കുന്നെങ്കിൽ no എന്നും കൂടുതൽ വിശദീകരണം വേണമെങ്കിൽ w എന്നും ടൈപ്പു ചെയ്താലും .
*******************************************WHATSAPP  AND FB POST BY CKR LIKED BY TWO PERSONS-K F ALEXANDER,KOZHICHAL AND PRIYESH 


കാസർഗോഡ് ജില്ലയിലെ ഹയർ സെക്കണ്ടറി  നാഷണൽ സർവീസ് സ്‌കീം പ്രോഗ്രാം ഓഫീസർമാർക്കുള്ള പ്രഥമ ജില്ലാതല ശില്പശാലയിൽ   ദത്തുഗ്രാമം ഹരിത ഗ്രാമം  എന്ന  വിഷയത്തിൽ നടന്ന ചർച്ചാക്ലാസ്സിൽ വിഷയാവതരണം നടത്തുന്നു .ഈ വർഷം  കാസർഗോഡ് ജില്ലയിൽ  നാഷണൽ സർവീസ് സ്കീമിന്റെ  നേതൃത്വത്തിൽ  അതതു പ്രദേശത്തെ  നാട്ടുകാരുടെയും വിദ്യാർത്ഥി വളന്റിയർമാരുടെയും  വിവിധ  ഗവ  / സന്നദ്ധ സഹായ  സംഘടനക ളുടെ പങ്കാളിത്തത്തോടെ ജില്ലയിൽ അമ്പതോളം ഹരിതഗ്രാമങ്ങൾ രൂപീകരിച്ചു കൊണ്ട്  കിണർ റീചാർജിംഗ്‌ ,മറ്റു ജലസംരക്ഷണ പ്രവർത്തനങ്ങൾ ,മാലിന്യ സംസ്കരണം,പാലിയേറ്റീവ് കെയർ , ഹരിതവത്കരണം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ   പ്രവർത്തനം തുടങ്ങുവാൻ  വേണ്ട നിർദ്ദേശങ്ങളാണ് ചർച്ച ചെയ്യപ്പെട്ടത് .കേരള സംസ്ഥാനത്തൊട്ടാകെ 1263  മാതൃകാ ഹരിത ഗ്രാമങ്ങൾ  ചിങ്ങം ഒന്നി
ന്  നിലവിൽ വരുമെന്ന്  ഹയർ സെക്കണ്ടറി  നാഷണൽ സർവീസ് സ്‌കീം കോഴിക്കോട്  റീജിയണൽ പ്രോഗ്രാം കോഡിനേറ്റർ  മനോജ്‌കുമാർ കണിച്ചു കുളങ്ങര  സൂചിപ്പിക്കുന്നു  .കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കണം എന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്ന സാഹചര്യത്തിൽ ഇത്തരം സൂക്ഷ്മതല സംരക്ഷണ  പ്രവർത്തനങ്ങൾക്ക് പ്രസക്തി കൂടിവരികയാണ് .- രാധാകൃഷ്ണൻ സി കെ  12/07 /2019 
*******************************************************************************




No comments:

Post a Comment