ഹരിത ഗ്രാമത്തിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം
Help to the flood relief camps from model green village ALAKODE
12/08/ 2019 : ആലക്കോട് ഹയർ സെക്കൻ ററി സ്കൂൾ എൻ എസ് എസ് യൂനിറ്റ് മുഖാന്തിരം തളിപ്പറമ്പ് താലൂക്ക് ഓഫിസിലെ കളക്ഷൻ സെന്റർ വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആലക്കോട് ടൗൺ വ്യാപാര സ്ഥാപനങ്ങൾ ഹൃദയപൂർവം നൽകിയ നിത്യോപയോഗ വസ്തുക്കൾ വളണ്ടിയർമാർ ഏറ്റു വാങ്ങി.പ്രോഗ്രാം ഓഫീസർ പ്രേംകുമാർ മാസ്റ്റർ ഈ ശേഖരണത്തിൽ ലഭിച്ച വസ്തുക്കൾ സമീപത്തെ കളക്‌ഷൻ സെന്ററായ തളിപ്പറമ്പ് താലൂക്ക് ഓഫിസിലേക്കു കൈമാറി .ഹരിത ഗ്രാമ പ്രതിനിധി എന്ന നിലയിൽ ഞാനും രാവിലെ പത്തര മണി മുതൽ ഒന്നര മണി വരെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും അഞ്ഞൂറ് രൂപ മുടക്കി 7 നാപ്കിനുകൾ വാങ്ങി നൽകുകയും ചെയ്തിട്ടുണ്ട് .