ചെറുപുഴ ടൗണിലും നിരോധനമായി .
ഈസ്റ്റ് എളേരി പഞ്ചായത്തു ഉറക്കമാണോ ?
കമ്പല്ലൂരിൽ നിന്നും തുടങ്ങിയാലോ ?
കൊല്ലാടക്കും കൂടാലോ ?
പ്ലാസ്റ്റിക് നിരോധനം നമ്മുടെ ലക്ഷ്യം . ഈ കാമ്പയിനിൽ അണി ചേരുക . മാർച്ച് 21 (ലോക വനദിനം )നു 4 മണിക്ക് നാം ഒത്തു ചേരുന്നു .കമ്പല്ലൂർ ടൗണിൽ .ഗ്രാമത്തിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു .പഞ്ചായത്തു തല നിരോധനത്തിനായി ഒപ്പുശേഖരണം നടത്തുന്നു .നിരവധി പ്രചാരണ പ്രവർത്തനങ്ങൾ ,ചർച്ചകൾ ,പ്രഭാഷണങ്ങൾ ,പ്രതിവാര സൂചനാ സത്യാഗ്രഹങ്ങൾ ,ഏപ്രിൽ 22 നു ( ഭൂമി ദിനം ) മുമ്പ് നിരോധന പ്രഖ്യാപനം നേടിയെടുക്കണം .ഏപ്രിൽ 22 നു ഈ ക്യാമ്പയിന്റെ സമാപനവും വിജയഘോഷവും .തുടങ്ങാം .ലൈക് ചെയ്തു അണിചേർന്നു തുടങ്ങുക .കൂടുതൽ നിർദേശങ്ങൾ സ്വാഗതം .
കമ്പല്ലൂർ ഭൂമിത്രസേനയിൽ അണിചേരുക