കമ്പല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ NSS, Scout&Guides, JRC യൂണിറ്റുകളുടേയും പി ടി എയുടേയും പൊതുജനങ്ങളുടേയും നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ ആക്കച്ചേരി റിസര്‍വ്വ് ഫോറസ്റ്റ് ശുചീകരണയജ്ഞം നടത്തി. വിദ്യാലയത്തില്‍ നിന്നും വനപ്രദേശത്തേക്ക് നടത്തിയ വനസംരക്ഷണജാഥ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് അംഗം കെ പി മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ശുചീകരണയജ്ഞം കാസറഗോഡ് DFO രാജീവന്‍ എം ശുചീകരണയജഞം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് എളേരി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ജെസി ടോം ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീ സൈക്ലിംഗിനുവേണ്ടി ശുചിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എസ് ശ്രീനിവാസന്‍, ഹെഡ്‍മാസ്റ്റര്‍ വി വി ഭാര്‍ഗവന്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പ്രവീണ്‍കുമാര്‍ പി ടി, സ്കൗട്ട് മാസ്റ്റര്‍ ശ്രീകാന്ത് സി, ഗൈഡ് ക്യാപ്റ്റന്‍ ഡെന്നിസ് കുര്യന്‍, ജെ ആര്‍ സി കൗണ്‍സിലര്‍ ലതാഭായി കെ ആര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജന്‍ പി ടി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഹരി എം, ഡോ. സുബിന്‍, സി കെ രാധാകൃഷ്ണന്‍, ഷിഖിന്‍, കെ വി രവി, കെ പി, അനീഷ് പി വി, കെ പി അച്യുതന്‍, ശ്രീജ സി, ലജിന്‍, കെ പി ബൈജു എന്നിവരോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പു തൊഴിലാളികളും NSS, Scout&Guides, JRC വളണ്ടിയര്‍മാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ശേഖരിച്ച മാലിന്യങ്ങളെ തരംതിരിച്ച് കഴുകി വൃത്തിയാക്കി റീസൈക്ലിംഗ് യൂണിറ്റിലേക്ക് കൈമാറാന്‍ സജ്ജമാക്കി. നൂറോളം പേരുടെ കഠിനപ്രയത്നത്തിലൂടെ വനമേഖലയിലെ മാലിന്യങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായി നീക്കം ചെയ്യുന്നതിന് സാധിച്ചു. വനപ്രദേശത്തെ മാലിന്യനിക്ഷേപം തടയുന്നതിനി ജാഗ്രതാ സമിതിക്കും രൂപം നല്‍കി.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ ചേര്‍ന്ന് വനസംരക്ഷണ പ്രതിജ്ഞയെടുത്തു. ഭാസ്കരന്‍ വെള്ളൂര്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി കെ എന്‍ മനോജ്കുമാര്‍, ഇ കെ സുനില്‍കുമാര്‍, കെ പി ബൈജു എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ലഘു നാടകം ശ്രദ്ധേയമായി.-reported by BAIJU. K. P