Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

കിണർ റീചാർജിംഗ്‌

കിണർ റീചാർജിംഗ്‌-  ( well recharging -conservation of rain water ) contact no.
Kanuur (mattannur) 9447767724
Around thaliparamba 94950991939,9656531939
Palaghat 9447274440



ചർച്ച 
ഗ്രൂപ്പംഗങ്ങളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ള സംഭരണി യഥാർത്ഥമായും  ഉണ്ട് ? 


ഇന്നലെ (2/6/2019) വൈകുന്നേരം പെയ്ത മഴക്ക് ഏതാണ്ട് എത്ര ലിറ്റർ കുടിവെള്ളം ശേഖരിച്ചിട്ടുണ്ട് ? ഈ വിവരങ്ങൾ ഇവിടെ ചേർക്കാമോ ?

************************************************************************
1.സംഭരണി ഇല്ല.. 
2.ഉള്ളത് മഴക്കുഴി മാത്രം.. 
3.ഇല്ല...
4.ഉണ്ട്..ഇന്നലത്തെ മഴവെള്ളം സംഭരിച്ചിട്ടില്ല. അത് തുറന്നു വെച്ചിരിക്കുന്നു. കിണറിനു സമീപത്തെ കുഴിയിലേയ്ക്ക്..

5.ഞാൻ കിണർ റീച്ചാർജ് ചെയ്യുന്നുണ്ട്. ഇന്നലെ റൂഫിൽ വീണ മഴ മുഴുവനും ഫിൽറ്റർ ചെയ്ത് കിണറ്റിലുണ്ട്. എത്ര അളവ് എന്ന് പറയാൻ കഴിയില്ല.( ഒരാൾ മാത്രം )




No comments:

Post a Comment