ചെറുകിട സോപ്പ് നിർമാണം (ശാസ്ത്ര സാഹിത്യ പരിഷത് വിതരണം ചെയ്യുന്ന കിറ്റ് ഉപയോഗിച്ചു കുളി സോപ്പ് നിർമി ക്കുന്ന വിധം )
SOFT SOAP AND BIO LOTION MAKING
സോപ്പ് നിർമ്മാണം SOAPMAKING
ആവശ്യമായ സാധനങ്ങൾ
(1)സോഡിയം ഹൈഡ്രോക്സയിഡ് ( കാസ്റ്റിക് സോഡാ )
(2 )വെളിച്ചെണ്ണ -I KG
(3 ) കൂട്ട് എ (filler A) :SODIUM SILICATE (GIVES THE SOAP WEIGHT AND STRENGTH)
(4) കൂട്ട് ബി (filler B) : MAGNESIUM SILICATE( TALCUM POWDER;SOLIDIFIES)
(5 ) നിറ എണ്ണ (colour oil )
(6) റോസിൻ (rosin)( a solid form of resin obtained from pines and some other plants, പൈൻ മരത്തിന്റെ കറ ;SOAP വേഗം സെറ്റാകാൻ സഹായിക്കുന്നു )
(7) വെള്ളം 350 മില്ലിലിറ്റർ
(8) സുഗന്ധ ദ്രവ്യം
സ്ഥിരമായി വാങ്ങിവെക്കേണ്ട സാധനങ്ങൾ
(1 ) സോപ്പുണ്ടാക്കുന്നതിനുള്ള അച്ചു് ,2 നല്ല കൈയുറകൾ, ,പെട്രോളിയം ജെല്ലി ,പ്ലാസ്റ്റിക് ഷീറ്റ് ,ഒരു സ്റ്റീൽ പാത്രം ,ഒരു ചെറിയ പ്ലാസ്റ്റിക് ബക്കറ്റു ,ഒരു തവി ,ഒരു സ്പൂൺ ,WASTE CLOTH
നിർമാണരീതി
ഒരു കിലോ എണ്ണക്ക് ആവശ്യമായ സാധന ങ്ങളാണ് പരിഷത്തിന്റെ സോപ്പ് കിറ്റിൽ ഉള്ളത് .ശരാശരി 80 ഗ്രാം തൂക്കമുള്ള 20 കട്ട സോപ്പ് ഇത് കൊണ്ടുണ്ടാക്കാം .
1 .കൈയുറകൾ ധരിക്കുക .ഒരു സ്റ്റീൽ പാത്രത്തിൽ 250 മില്ലി വെള്ളം എടുത്തു അതിൽ കാസ്റ്റിക് സെയ്ദ് നന്നായി ലയിപ്പിക്കുക .ഇതിലേക്ക് കൂട്ട് എ (filler A) ചേർത്ത് നന്നായി ഇളക്കുക .( കാസ്റ്റിക് സോഡ വെള്ളവുമായി പ്രവർത്തിക്കുമ്പോൾ നല്ല ചൂട് അനുഭവപ്പെടും.ഈ ലായനി നന്നായി തണുക്കുവാൻ അനുവദിക്കുക )
2.സോപ്പുണ്ടാക്കുന്നതിനുള്ള അച്ചിന്റെ ഉൾഭാഗത്തു അല്പം പെട്രോളിയം ജെല്ലി പുരട്ടിയ ശേഷം അത് നിരപ്പായ സ്ഥലത്തു പ്ലാസ്റ്റിക്ക് ഷീറ്റിനു മുകളിലായി വെക്കുക .(ജെല്ലി പുരട്ടുന്നത് സോപ്പ് പിന്നീട് അച്ചിൽ നിന്നും ഇളക്കിയെടുക്കുന്നതിനു സഹായിക്കും )
3 . ഒരു കിലോ വെളിച്ചെണ്ണ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ ( സ്റ്റീൽ പാത്രവുമാകാം )എടുത്തു വെക്കുക ഇതിൽ നിന്നും 25 മില്ലി എണ്ണ ഒരു സ്റ്റീൽഗ്ലാസ്സിലെടുത്തു റോസിൻ ( റോസ് പൊടിയുടെ ചെറിയ പാക്കറ്റ് ) ചേർത്ത് ചൂടാക്കുക .ഇളക്കി ചേർക്കുക .റോസിൻ നന്നായി ലയിച്ച ശേഷം ഗ്ലാസ് തണുക്കുവാൻ അനുവദിക്കുക .(അന്തരീക്ഷ ഊഷ്മാവ് 25 -30 സി യിൽ കൂടുതൽ ഉണ്ടെങ്കിൽ റോസിൻ ചേർക്കാതെ തന്നെ സോപ്പ് കട്ടയാവുന്നതാണ് )
4. എണ്ണയിലേക്ക് (975 gm) step 1നു ശേഷമുള്ള മിശ്രിതം സാവധാനത്തിൽ ഒഴിച്ച് തവി ഉപയോഗിച്ച് ശ്രദ്ധയോടെ 10 മിനിട്ടു ഇളക്കുക (.മിശ്രിതം കൈ കൊണ്ട് തൊടരുത് .ദേഹത്താവരുത് .)
5.ഇതിലേക്ക് കൂട്ട് ബി (filler B) അൽപം അല്പമായി ചേർത്ത് മിശ്രിതം കുറുകി വരുവോളം ( ഉദ്ദേശം 20 മിനിട്ടു ) നന്നായി ഇളക്കുക .കുറുകിവരുമ്പോൾ കളർ ചേർത്ത സുഗന്ധദ്രവ്യം ഒഴിച്ച് നന്നായി ഇളക്കുക .ഇതിലേക്ക് step 3 ൽ തയ്യാറാക്കി വെച്ച റോസിൻ മിശ്രിതം ഒഴിച്ചു നന്നായി ഇളക്കുക .അതിനുശേഷം അച്ചിലേക്കു ഒഴിച്ച് നിരത്തുക .
6.നാല് മണിക്കൂർ കഴിഞ്ഞാൽ അച്ചിൽ നിന്നും സോപ്പ് ഇളക്കിയെടുക്കണം .(അപ്പോഴും കയ്യുറ ഉപയോഗിക്കണം)
(7 ) സോപ്പ് ഉണ്ടാക്കി 4 ദിവസത്തിന് ശേഷം വേണമെങ്കിൽ കവറിൽ ഇട്ടു വെക്കാം .എന്നാൽ 14 ദിവസങ്ങൾക്കു ശേഷം മാത്രമേ ഉപയോഗിക്കാവൂ .
(8) നിറം ചേർക്കാൻ പാക്കറ്റിൽ ഉള്ള ടൈറ്റാനിയം ഡയോക്സയിഡ് അല്പം എണ്ണയിൽ ചാലിച്ചു ബാ ക്കിയുള്ള എണ്ണയിലേക്ക് ഒഴിക്കുക .
(9 ) ജനത സോപ്പിനും സിൽ വർമൂ ൺ സോപ്പിനും റോസിൻ ചേർക്കാറില്ല .
( അവലംബം : പരിഷത് പ്രൊഡക്ഷൻ സെന്റർ പ്രസിദ്ധീകരിച്ച ലഘുലേഖ )
മുന്നറിയിപ്പ്
1 .കാസ്റ്റിക് സോഡാ ശരീരത്തിൽ തട്ടിയാൽ
ഉടൻ നല്ലപോലെ വെ ള്ളമൊഴിച്ചു കഴുകുക .പിന്നീട് അല്പം എണ്ണ പുര ട്ടുക
2 .അലൂമിനിയം പാത്രങ്ങൾ സോപ്പു നിർമാണത്തിന് ഉപയോഗിക്കരുത് .
3 . കയ്യുറ നിർബന്ധമായും ഉപയോഗിച്ചിരിക്കണം
4 .ചെറിയ കുട്ടികൾ ഈ രാസവസ്തുക്കൾ കൈകാര്യം ചെയ്യരുത് .
-CKR 2/ 10 / 2019
5. പരിഷത് കിറ്റുകൾ അതാതു ജില്ലാ ഓഫീസുകളിൽ ലഭ്യമാണ് .
6. മറ്റു കിറ്റുകൾ ഉപയോഗിക്കുമ്പോൾ പ്രക്രിയയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകും .അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചു ചെയ്യുക .
ലോഷൻ നിർമാണം നിർദ്ദേശങ്ങൾ
ആവശ്യമായ അസംസ്കൃത വസ്‌തുക്കൾ -
1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം
2.പൈനോയിൽ
3.പുൽതൈലം (
ആദ്യംവേണ്ടവ-
ലോഷന്‍ കിറ്റ്-1(സോഫ്റ്റ്‌സോപ്പും ഒലീക്ക് ആസിഡും ചേര്‍ന്ന മിശ്രിതം(ഇടത്തരംകുപ്പി),പൈന്‍ ഓയില്‍(ഏറ്റവും വലിയ കുപ്പി) ,പുല്തൈലം(ചെറിയ കുപ്പി )
(കിറ്റു വാങ്ങുന്നതിന് സ്വദേശി സെന്റര്‍,കൊവ്വപ്പള്ളിക്ക് സമീപം,കാഞ്ഞങ്ങാട്;വില 180-200 ;ഫോണ്‍ 9446090893; ലോഷൻ കിറ്റ് വില 250 രൂപ ;സോപ്പ് കിറ്റ് 110 രൂപ as on 2/10/2019 )
രണ്ടു സ്റ്റീല്‍ തവികൾ;
ഒരു വലിയ ബക്കറ്റും ഒരു ചെറിയ ബക്കറ്റും
വെള്ളം-12 ലിറ്ററോളം വലിയ ബക്കറ്റി ല്‍
നിർമിക്കുന്ന വിധം
1.ഒലിഖ് ആസിഡിന്റെയും സോഫ്റ്റ് സോപിന്റെയും മിശ്രിതം പൈൻ ഓയിലിന്റെ കൂടെ ബക്കറ്റിൽ ഒഴിക്കുക .2 തവികൾ ഒന്നിനു പുറകെ ഒന്നായി നന്നായി വേഗം വേഗം ഇളക്കുക .കട്ടി പിടിക്കാനോ പാട കെട്ടാനോ അനുവദിക്കരുത്
2.ഈ മിശ്രിതത്തിൽ പുൽതൈലംഒരു ചെറുകുപ്പി നിറയെ ഒഴിക്കുക. ഇളക്കുക
3.(12 ലിറ്റർ )വെള്ളം പതുക്കെ ഒഴിക്കുക ,ഇളക്കുക
4 .അടുത്ത ബക്കറ്റി ലോട്ടും തിരിച്ചും രണ്ടു തവണ ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക .
5.ഇനി ലിറ്റർ അളവുള്ള കുപ്പികളിലോട്ടു മാറ്റാം .പ്രകൃതി ദത്ത ലോഷൻ തയ്യാറായി കഴിഞ്ഞു
(ആവശ്യമെങ്കില്‍ ഉട ന്‍ ഉപയോഗിച്ച് തുടങ്ങുക).
12 ലിറ്റര്‍ ലോഷന്‍ ഇങ്ങനെ ലഭിക്കും.
ഒരു ലിറ്ററിന് മുടക്ക് - 21രൂപാ( മാര്‍ക്കറ്റ് നിരക്ക്-46-55 വരെ)
പരിശീലനത്തിനു ശേഷം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ലോഷൻ നിർമാണ ത്തിൻറെ മെച്ചങ്ങൾ ചർ ച്ച ചെയ്തു
മെച്ചങ്ങൾ
.പാഴാക്കി കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ വീണ്ടും ഉപയോഗിക്കാൻ കഴിയും ;
രാസവസ്തുക്കൾ കുറഞ്ഞ ലായനി പ്രചരിപ്പിക്കുന്നു ;
ശുചീകരണ ത്തിന്റെ ചെലവ് വൻ തോതിൽ കുറയും ;
സ്വാശ്രയ ശീലം വർധിക്കും