Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, June 4, 2021

Ecology is permanent economy

 





പ്രിയപ്പെട്ട കൂട്ടുകാരേ ,

സുന്ദർ ലാൽ  ബഹുഗുണ എന്ന പേര് കേട്ടിട്ടുണ്ടോ ? പലർക്കും അദ്ദേഹത്തെ അറിയാമായിരിക്കും .ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാ ണ് അദ്ദേഹത്തിന്റെ പേര് . ചിപ്കോ നു വെച്ചാൽ കെട്ടിപ്പിടിക്കൽ . മരങ്ങളെ കെ ട്ടിപ്പിടിക്കലാണ് കേട്ടോ .മരക്കച്ചവടക്കാർ ഉത്തരേന്ത്യയിൽ വൻതോതിൽ മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങിയപ്പോൾ ഗ്രാമീണർ ഓരോരുത്തരും ഓരോ മരത്തേയും കെട്ടിപ്പിടിച്ചു നിന്നു . തങ്ങളെ മുറിച്ചാലേ മാറാതെ മുറിക്കാൻ കഴിയൂ എന്നുറച്ചു  നിന്ന അവരുടെ മുന്നിൽ മരം മുറിക്കാനെത്തിയവർ തോറ്റു  പിൻവാങ്ങി .കുറേ  മരങ്ങളും അവയുൾപ്പെടുന്ന വനവും അങ്ങിനെ രക്ഷപെട്ടു .Ecology  is permanent economy  എന്ന്  പ്രഖ്യാപിച്ച ഈ സുന്ദർലാൽ ബഹുഗുണ തുടർന്നങ്ങോട്ട് ഭാരതത്തിൽ നടന്ന  വിവിധ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .  ഇക്കഴിഞ്ഞമാസം കോവിഡ് ബാധിച്ചാണ് അദ്ദേഹം മരണമടയുന്നതു .അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കാതെ 

ഈ പരിസ്ഥിതി ദിനത്തിൽ എന്തെങ്കിലും പറയുന്നത് ഉചിതമല്ല .അതുപോലെ വിവരിക്കാനാവാത്ത നഷ്ടമാണ് സുഗതകുമാരി ടീച്ചറിന്റെ വേർപാട് . സൈലന്റ് വാലി വനം സംരക്ഷിതമായി നില്കുന്നതിൽ  സുഗതകുമാരി  ടീച്ചറിന്റെ ഇടപെടൽ പ്രധാനമായ കാരണമാണ് .

ആവട്ടെ .കോവിഡു കാരണം  നിങ്ങളൊക്കെ ഒരുവര്ഷത്തിലധികമായി ഒരു തരം വീട്ടുതടങ്കലിലാണല്ലോ . ഈ കോവിഡ്  എങ്ങിനെയാണ് ഉണ്ടായത് എന്നറിയാമോ ?

*******

ഉൾവനങ്ങളിലേക്കുള്ള  മനുഷ്യൻറെ അമിതമായ ഇടപെടലാണ് ഇത്തരം സൂക്ഷ്മ ജീവികൾ മനുഷ്യലെത്താൻ കാരണമെന്നു ശാസ്ത്രജ്ഞന്മാർക്കിടയിൽ പ്രബലമായ അഭിപ്രായമുണ്ട് .അതുപോലെ പനി എന്നത് തിരിച്ചിട്ടാൽ ഭീകരമായ ഒരു രോഗത്തിന്റെ പേര് കിട്ടുമല്ലോ . നിപ .ഈ നിപ മനുഷ്യരിലെത്തിയതെങ്ങിനെയാണ് ?  വവ്വാലുകളി ൽ നിന്നു .മനുഷ്യർ പ്രകൃതിചൂഷണം അതിരൂക്ഷമായി നടത്തുന്നതിന്റെ ഫലം നമ്മൾ തിരിച്ച റിയുന്നുണ്ടോ ? ഇതാവട്ടെ ഇന്നത്തെ ചിന്താവിഷയം . 


നമ്മുടെ ജീവിതം , നാം ജീവിക്കുന്ന അന്തരീക്ഷം , വായു  , വെള്ളം , മണ്ണ് , കാലാവസ്ഥ ഒക്കെ അതിവേഗം യാതൊരു വ്യവസ്ഥയുമില്ലാതെ മാറിപ്പോയിരിക്കുന്നു .വിഷമയമാകുന്നു .മനു ഷ്യൻറെ അമിത ലാഭക്കൊതിയും സ്വാർത്ഥതയും അശ്രദ്ധയും പ്രകൃതിയെ ശ്വാസം മുട്ടിക്കുകയാണ് . പ്രകൃതി ആരുടെയൊക്കെയോ വില്പനച്ചരക്കായിരിക്കുന്നു .

കോവിഡിന് മുൻപ്  തന്നെ ഡ ൽഹിയിൽ മനുഷ്യർക്ക്‌ ശ്വാസം മുട്ടിത്തുടങ്ങിയിരുന്നു . ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗ് എന്ന ജലസുഭിക്ഷമായ   ഒരു നഗരം മുഴുവൻ വരണ്ടു പോയിരുന്നു . പലതരം ജീവിവർഗങ്ങലും അമൂല്യമായ സസ്യജാ ലങ്ങളും വംശ നാശം നേരിടുകയാണ് . ജീവിക്കാൻ കൊള്ളാത്ത ഒരു സ്ഥലമായി ഭൂമി മാറുകയാണ് .കോവിഡ് പോയാലും ബാക്കി നിൽക്കുന്ന അതി ഭയങ്കര പ്രശ്നം ഇതാണ് .

ഇതിനെന്തെങ്കിലും പോംവഴി യുണ്ടോ ? ഒരു മറു മരുന്ന് ? ഒരു തിരിച്ചു പോക്ക് ?  ഈ മനോഹര തീരങ്ങൾ മലകൾ പുഴകൾ പൂവന ങ്ങൾ  നിലനിര്ത്താൻ എന്തെങ്കിലും മാർഗം ?

***************************************

ഒരു വഴി ഉണ്ടെന്നാണ് ഗ്രെറ്റ  തൻബർഗ് പറയുന്നത് . മാര്പ്പാപ്പാ പറയുന്നത് . ബൈഡൻ അടക്കമുള്ള രാജ്യ ഭരണാധികാരികൾ പറയുന്നത് .നമ്മുടെ രാജ്യത്തെ ഭരണാധികാരികളും പരിസ്ഥിതി പ്രവർ ത്തകരും പറയുന്നത് .


ഗ്രെറ്റ -ഗ്രെറ്റ  തൻബർഗ് -    നിങ്ങളെപ്പോലൊരു സ്‌കൂൾ വിദ്യാര്ഥിനിയാണ് . കാലാവസ്ഥാമാറ്റത്തിനെതിരെ  സ്‌കൂളിൽ അവൾ തുടങ്ങിയ സമരം fridays for future  ലോകത്തു അതിശക്തമായ തീരുമാനങ്ങൾ ഉണ്ടാകാനിടയാക്കി . പരിസ്ഥിതി സംരക്ഷണം ഉറപ്പാ ക്കിമാത്രമുള്ള വ്യവസായങ്ങൾ ഗ്രീൻ ഇൻഡസ്ടറി ,കാലാവസ്ഥാ അടിയന്തിരാവസ്ഥ  , ഹരിത നയങ്ങൾ , കാർബൺ ന്യൂട്രൽ നഗരങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ലോകവ്യാപകമായിതുടങ്ങി .ഒത്തു ശ്രമിച്ചാൽ നമുക്കിത് സാധ്യമാണ്.

ഈ കാർബൺ ന്യൂട്രൽ എന്നുവെച്ചാൽ എന്താ ? അറിയില്ലെങ്കിൽ വായിച്ചു കണ്ടുപിടിക്കുക . ശാസ്ത്രമാസികകൾ വായിച്ചാൽ മതി .യുറീക്ക , ശാസ്ത്രകേരളം ഇതൊക്കെ ഇത്തരം കാര്യങ്ങൾ വിശദീകരിക്കുന്ന മാസികകളാണ് .വരിസംഖ്യ അടച്ചാൽ  തപാലിൽ കിട്ടും .ലുക്കാ എന്നൊരു ഓൺലൈൻ വെബ് സൈറ്റ്ഉ വേറെ ഉ ണ്ട് . ഇതിലൊക്കെ നമുക്ക്  ചെയ്യാവുന്ന  പ്രകൃതി സംരക്ഷണ പ്രവർത്തങ്ങളെക്കുറിച്ചു  രസകരമായി വിവരിക്കുന്നുണ്ട് . ലൂക്ക എന്ന് മാസികയ്ക്കു പേര് വരാൻ കാരണം എന്താ ? പോട്ടെ സാരമില്ല .പിന്നെ കണ്ട് പിടിക്കുക .വേറൊരു രഹസ്യം ഈ ലൂക്കയിൽ 

ഉണ്ട്ജൂ.ൺ 5 നു രാവിലെ 9  മണിക്കും 10 മണിക്കും ഇടയിൽ ഒരു പരിസ്ഥിതി ക്വിസ് ഓൺലൈനിൽ ഉണ്ട് കേട്ടോ.https://luca.co.in/

****************************************

വേറൊരു സ്വകാര്യം കേൾക്കണോ  ?നമ്മുടെ സംസ്ഥാനത്തു ഒരു ജില്ലയിൽ  ഒരുപഞ്ചായത്തു  ഇന്ത്യയിൽ തന്നെ ആദ്യത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തു ആകാൻ വേണ്ട നടപടികൾ എടുത്തു തുടങ്ങി കഴിഞ്ഞു . ഏതു പഞ്ചായത്തു . അത് നിങ്ങൾ അന്വേഷിച്ചു  കണ്ട് പിടിച്ചു 9447739033 എന്ന നമ്പറിൽ അറിയിക്കുക .ഈ കാർബൺ ന്യൂട്രൽ എന്നുവെച്ചാൽ എന്താ എന്നും രണ്ട് വാക്യങ്ങൾ എഴുതണം ആദ്യം ഉത്തരം അയക്കുന്ന മൂന്ന് പേർക്ക്   യുറീക്ക /  ശാസ്ത്രകേരളം ഒരു വർഷത്തേക്ക് തപാലിൽ അയച്ചു കിട്ടും . ആട്ടെ .നിങ്ങളുടെ പഞ്ചായത്തു കാർബൺ ന്യൂട്രൽ ആകാൻ  എന്ത് ചെയ്യണം ?

കാർബോ ഡിഓക്സിഡറിന്റെ അളവ്  പൂജ്യം നിരക്കാക്കാൻ പാകത്തിൽ നാട്ടുകാരുടെ ജീവിതരീതിയിൽ , വ്യവസായങ്ങളിൽ , ഗതാഗതത്തിൽ , എന്നിങ്ങനെ പ്രകൃതിയുമായി ഇടപടുന്ന എല്ലാ പ്രവർത്തനങ്ങളിലും ഹരിത രീതികൾ വരണം . പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തണം .പ്രകൃതിയെ സ്നേഹിച്ചു ജീവിക്കണം .അതെങ്ങിനെ ?

പക്ഷികളെ നിരീക്ഷിച്ചു തുടങ്ങാം .പലതരം പക്ഷികളുണ്ട് . ഓലഞ്ഞാലി കാക്കത്തമ്പ്രാട്ടി , ഉപ്പൻ , മീൻകൊത്തി,മഞ്ഞക്കിളി , നാകമോഹൻ  ജനാലകൾ നിന്നും നോക്കിയാൽ കാണാം . 5 പക്ഷികളുടെ പേര് ഒറ്റ ശ്വാസത്തിൽ പറയാമോ . വേറെ വേറെ നിറങ്ങളാകണം .പക്ഷി ചിത്രങ്ങൾ വരക്കാം . തൂവലുകൾ ശേഖരിച്ചു ആൽബമാക്കാം . അങ്ങിനെ താല്പര്യമുള്ളവർക്കു ഡോ സാ ലിം അലിയെ പ്പോലെ  പക്ഷിനിരീക്ഷകനായി മാറാം .  പറ്റുമോ ?

ചെടികൾ നടണം , നട്ടാൽ പോരാ പരിപാലിക്കണം .

ഔഷധതോട്ടങ്ങൾ ഉണ്ടാക്കാം .

തൊടിയിൽ ഉള്ള മരങ്ങളുടെ പേര് പഠിക്കാം .

സ്‌കൂളിൽ പോകാൻ തുടങ്ങിയാൽ പരിസ്ഥിതി ക്ളബ്ഒന്നു ഉഷാറാക്കാം .

എല്ലാ കൂട്ടുകാർക്കും -ഗ്രെറ്റ തുൻബർഗിന്റെ  കൂട്ടുകാർക്ക് വിശേഷിച്ചും - പരിസ്ഥിതിദിന ആശംസകൾ 

ഒരു കാര്യം കൂടി .

 ഈ വർഷം ജൂൺ 5 ന് ലോക പരിസ്ഥിതിദിനം “ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനം” (ecosystem restoration) എന്ന ചിന്താവിഷയത്തോടെ ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ തകർച്ച തടയുന്നതിനും പുനസ്ഥാപിക്കുന്നതിനുമുള്ള ഐക്യരാഷ്ട്രസഭയുടെ ദശകത്തിന്റെ (2021-2030) ഔദ്യോഗിക സമാരംഭവും ഇന്നേ ദിവസമാണ്. ആവാസവ്യവസ്ഥ എന്നു പറഞ്ഞാല്‍ എന്താണന്നും അവ എങ്ങനെ പുന സ്ഥാപിക്കാമെന്നതിനെക്കുറിച്ചും ചിന്തിക്കേണ്ട ദിവസം കൂടിയാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനം.


പിന്നോരു കാര്യം . ഇന്ന് ഞാൻ ചോദിച്ച എല്ലാ ചോദ്യങ്ങളുടെയും ഉത്തരവും ഈ ഓഡിയോയുടെ സ്ക്രിപ്റ്റും https://savenaturesavemotherearth.blogspot.com/ എന്ന ബ്ലോഗിലുണ്ട് . സേവ് നേച്ചർ സേവ് മദർ ഏർത് . പേരെങ്ങിനെ ?

നന്ദി . നമസ്കാരം -രാധാകൃഷ്ണൻ  സി കെ

  click here for the audio 

ഈ ഓഡിയോയിലെ ചോദ്യങ്ങളുടെ ഉത്തരം 12 06 2021 ന് ഇവിടെത്തന്നെ ചേർക്കുന്നതാണ് .

*******************************************************************

ഈ പോസ്റ്റിനു പ്രേരകയായ ലതാഭായി ടീച്ചറിനു അഭിവാദ്യങ്ങൾ !


*******************************************************************************

ഇന്നത്തെ കവിത 



ആശയ ചർച്ച (  അശ്വതി ക്കു സമർപ്പിക്കുന്നു )

ലോകത്തിന്റെ പെരുമടിശ്ശീലത്തലവർ - ലോകത്തിലെ  സമ്പന്ന സ്ഥാപന ത്തലവൻമാർ > ലോക വൻകിടവ്യവസായികൾ >  ലാഭക്കൊതിയന്മാരായ കോർപ്പറേറ്റുകൾ

യാതൊരു മാനദണ്ഡവുമില്ലാതെ പ്രകൃതി ചൂഷണം നടത്തി വൻ ലാഭമുണ്ടാക്കുന്ന വൻകിട കോർപറേറ്റുകളെ കടുത്ത വേദനയോടും പരിഹാസത്തോടും കൂടി കവി അഭിസംബോധന ചെയ്യുകയാണ്.

 അലക്കി തേച്ച വെഞ്ചിരിയുമായ് നാടു മുറിക്കാൻ കൊതിച്ചു നിൽപവർ > സ്വാർത്ഥത മാത്രമുള്ള ചില രാഷ്ട്രീയക്കാർ

മലകളും  മരങ്ങളും മറിച്ചുവിൽക്കുന്നതിന്നു  കൂട്ടു നിൽക്കുന്ന പല രാഷ്ട്രീയ നേതാക്കളും  കശാപ്പുകാരെപ്പോലെ കേരളത്തെ മുറിച്ചു വിൽക്കുകയാണ് എന്ന ശകാരമാണ് കവിതയുടെ മധ്യഭാഗത്ത്. അവസാന ഭാഗത്താകട്ടെ, മ തത്തിന്റെ അടിസ്ഥാനത്തിൽ ID Card ഏർപ്പാടാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സമീപ കാല നീക്കങ്ങളെ പരിഹസിക്കുകയാണ്. അറവുശാലയിലെ  അറക്കപ്പെടാനായി ചാപ്പ കുത്തപ്പെട്ട   കന്നുകാലികളെപ്പോലെ കേരളത്തിലെ നൂറു കോടിയോളം വരുന്ന മനുഷ്യർ കഴുത്തിൽ ID Card ഉം തൂക്കി വൻകിട വ്യവസായികൾക്കു മുന്നിൽ അടിമ വിപണിയിൽ വിൽക്കപ്പെടാനായി നിൽക്കുകയാണ്. അവരെ രക്ഷിക്കാനാരുമില്ലല്ലോ എന്ന പ്രതിഷേധ ത്തിൽ കവിത പൂർണമാകുന്നു.


ആഗോളവൽക്കരണം, കമ്പോളവൽക്കരണം,കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ചൂഷണം, ലാഭക്കൊതിക്കും കോർപ്പറേറ്റുകൾക്കും കൂട്ടുനിൽക്കുന്ന രാഷ്ട്രീയ വ്യവസ്ഥ, പാവപ്പെട്ടവനും പാർശ്വവൽക്കരിക്കപ്പെട്ടവനും എതിരു നിൽക്കുന്ന ഭരണനയങ്ങൾ,  മതത്തിന്റെ പേരിൽ ഭിന്നിപ്പിച്ചു നിർത്തുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഇതൊക്കെ ഈ കവിത കൈതൊടുന്ന പൊള്ളുന്ന വിഷയങ്ങളാണ്.

***************************************************

previous post :

മിശ്ര വിള സമ്പ്രദായത്തിലെ വിജയകരമായ അനുഭവങ്ങൾ