Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Thursday, October 14, 2021

വിദ്യയെ ആദരിക്കുക ! ശാസ്ത്ര വിജയ ദശമി ചിന്തകൾ

 



വിദ്യയെ ആദരിക്കുക ! ( ശാസ്ത്ര വിജയ ദശമി  ചിന്തകൾ )

----------------------------------------

അറിവിനെയും ഉപകരണങ്ങളേയും ആദരിക്കേണ്ടത് ചന്ദനക്കുറിയിട്ടോ പുകച്ചിട്ടോ അല്ല എന്ന് ഇന്ന് ഞാൻ മനസിലാക്കുന്നു. ശരിയായ അറിവുകളെ ആദരവോടെ ഉൾക്കൊണ്ടും മാനവികമായി യുക്തിഭദ്രതയോടെ അവ ജീവിതത്തിൽ നടപ്പിലാക്കിയും പ്രചരിപ്പിച്ചും ആണ് അറിവിനെ ആദരിക്കേണ്ടത്. 

ഉപകരണങ്ങളെ (ആയുധങ്ങൾ) ശരിയായ രീതിയിൽ നൈതികതയോടെ പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് അവയോടുള്ള ആദരം .  പെൻസിലും പെന്നും  റീഫിലും അവ തീരുന്നത് വരെ ഉപയോഗിക്കുക, മോട്ടോർ വാഹനങ്ങളെ അവയുടെ എൻജിന് പരിക്കു പറ്റാതെ സമയാ സമയങ്ങളിൽ ഓയിൽ ചെയ്ഞ്ച് ചെയ്യുക , സ്ക്രൂ ഡ്രൈവർ പോലുള്ള ചെറു ഉപകരണങ്ങളെ ഉപയോഗ ശേഷം അലക്ഷ്യമായി കളയാതെ ടൂൾ ബോക്സിൽ യഥാസ്ഥാനത്ത് വെക്കുക, ഇരുമ്പുപകരങ്ങൾ  തുരുമ്പ്  വരാതെ വെക്കുക  ഇത്തരത്തിലൊക്കയല്ലേ ആദരിക്കേണ്ടത് (പരിഗണികേണ്ടത് ) ?


സയൻസ് എന്ന അറിവു സമ്പാദനരീതിയാണ് നാം ഇന്ന് അനുഭവിക്കുന്ന ടെക്നോളജികൾക്കും സുഖലോലുപതക്കും സുരക്ഷിതത്വത്തിനും പുരോഗതിക്കും ആധാരം. പലരുടെയും ഒരു തെറ്റിദ്ധാരണ ശാസ്ത്ര ഗവേഷകർക്ക് മാത്രമേ അത്തരത്തിൽ 'സയൻസിന്റെ രീതി ' ഉപയോഗിക്കാനാക്കൂ എന്നത് . സയൻസ് എന്നത് ഒരു കൂട്ടം അറിവുകളായി മാത്രം കരുതുന്നവർക്ക് അത്തരത്തിൽ തോന്നുന്നതിൽ അത്ഭുതമില്ല. അടിസ്ഥാനപരമായി തെളിവുകളെ ആധാരമാക്കി സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുകയും  അവ 'തെറ്റാണോ?' എന്ന സംശയങ്ങൾ തെളിയിക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ട് തന്നെ ജാഗ്രതയോടെ നിഗമനങ്ങളിൽ എത്തുകയും ചെയ്യുന്ന ഒരു സത്യാന്യേഷണ ശൈലിയാണ് സയൻസ്. തെളിവുകളാൽ നയിക്കപ്പെടുന്ന, അറിവുകളെ ആദരിക്കുന്ന സമൂഹങ്ങൾ പുരോഗതി കൈവരിക്കുന്നത് നാം മാതൃകയാക്കേണ്ട കാര്യമാണ്.


ഒരു നൂറു വർഷം മുമ്പ് കേരളത്തിൽ പൂജക്കും ഭക്തി പ്രകടനങ്ങൾക്കും ഒരു കുറവും ഇല്ലായിരുന്നു , എന്നാൽ അക്കാലത്തെ സാക്ഷരത പത്തിൽ താഴെയും ആയുർദൈർഘ്യം അൻപതിൽ താഴേയും ആയിരുന്നു എന്ന വസ്തുത പലരും നന്നായി ഒന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ പലയിടങ്ങളും ഇപ്പോഴും നൂറു വർഷം മുൻപുള്ള കേരളം പോലാണ് എന്നത് വിഷമകരമായ ഒരു സത്യമാണ്.


കുന്നോളം തെളിവുകൾ നിരത്തിയാലും പഴഞ്ചൻ അറിവുകളും ദർശനങ്ങളും പരിഷ്കരിക്കാതെ യാഥാസ്ഥിതികമായി സമൂഹത്തിൽ ജീവിക്കുന്നവർ മാനവികതക്ക് തന്നെ വിലങ്ങ്തടിയാണ്. അത്തരക്കാർ പുതു തലമുറകളെകൂടി ശാസ്ത്ര വിരുദ്ധരാക്കുന്നു.ഇവർക്കിടയിൽ ഹരി പത്തനാപുരത്തെ പോലുള്ള ജ്യോത്സ്യന്മാർ ,പൂജകളേക്കാൾ പ്രധാനം വിശക്കുന്ന മനുഷ്യന് ഒരു നേരത്തെ ഭക്ഷണം കൊടുക്കുന്നതാണെന്നും വീടില്ലാത്തവർക്ക് വീട്  വെച്ചു കൊടുക്കുന്നതാണെന്നും പറഞ്ഞു തുടങ്ങിയത് ആശാവഹമായ ഒരു മാറ്റമാണ് .

അറിവില്ലായ്മയുടെ ഓട്ടകളെ വിശ്വാസങ്ങൾ കൊണ്ടടക്കുന്നവർ ലോകത്തെ ഒട്ടും മനസിലാക്കാതെ വിശ്വാസക്കൂടുകളിൽ ജീവിതം ഹോമിക്കുകയാണ് ചെയ്യുന്നത്. അറിവുകളേയും സാങ്കേതിക വിദ്യകളയും ആദരിച്ച് (ഉൾക്കൊണ്ട് ) മുന്നോട്ട് പോകുന്നവർ അതിലൂടെ മിഴിവാർന്ന ഒരു ലോക വീക്ഷണം കൈവരിക്കുന്നതിലൂടെ ജീവിതം കൂടുതൽ സുരക്ഷിതവും ആയാസരഹിതവും ആസ്വാദ്യവുമാക്കുന്നു.


ഭൂരിപക്ഷം പേരും സമൂഹത്തിന്റെ ശരാശരിക്കൊപ്പം ചെറിയ ചെറിയ സ്വാർത്ഥ താത്പര്യങ്ങളുമായി മുന്നോട്ട് പോകാൻ താത്പര്യപെടുന്നവരാണ്, ഇത്തരക്കാരുടെ ഇടയിൽ അറിവുകളെ ആദരവോടെ ഉൾക്കൊണ്ട് ജീവിതം നയിക്കുക എന്നത് ഒരു വൻ ടാസ്ക്കാണ് 

-COPIED AND EDITED BY CKR from KSSP ALAKODE


MORE INFO

07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം Revenue വകുപ്പിൽ നിന്നും നൽകുന്ന


1. ജാതി സർട്ടിഫിക്കറ്റ്

2. റസിഡൻസ് സർട്ടിഫിക്കറ്റ്

3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്

4. ലൈഫ് സർട്ടിഫിക്കറ്റ്

5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്

6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്

7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്

8. ഐഡന്റിഫിക്കേഷ|ൻ സർട്ടിഫിക്കറ്റ്

9. മൈനോറിറ്റി സർട്ടിഫിക്കറ്റ്

10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.


ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം പ്രസ്തുത സർട്ടിഫിക്കറ്റായി പരിഗണിക്കണമെന്നാണ് സർക്കാർ ഉത്തരവായിട്ടുള്ളത്.


നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി ജനന സർട്ടിഫിക്കറ്റ്, SSLC ബുക്ക്, റേഷൻ കാർഡ്, രക്ഷാകർത്താക്കളുടെ SSLC, അഡ്രസിനുള്ള തെളിവായി വോട്ടർ കാർഡ്, പാസ്പോർട്ട്, റേഷൻ കാർഡ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ടെലിഫോൺ ബിൽ എന്നിവ ഉപയോഗിക്കാവുന്നതാണ്.


റസിഡൻസ് സർട്ടിഫിക്കറ്റിന് പകരമായി ആധാർ കാർഡോ ഇലക്ട്രിസിറ്റി ബിൽ ഉൾപ്പെടെ മേൽപ്പറഞ്ഞ ഏതെങ്കിലും ബില്ലുകളോ ഉപയോഗിക്കാവുന്നതാണ്.


മൈനോറിറ്റി സർട്ടിഫിക്കറ്റിനായി SSLC ബുക്കിലോ വിദ്യാഭ്യാസ രേഖയിലോ മതം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല


ലൈഫ് സർട്ടിഫിക്കറ്റിന് ജീവൻ പ്രമാൺ എന്ന ബയോമെട്രിക് ഡിജിറ്റൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്


വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റിന് വ്യക്തിയുടെ സത്യപ്രസ്താവന ഇനി ഗസറ്റഡ് പദവിയിലുള്ള ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.


ബന്ധുത്വ (റിലേഷൻഷിപ്പ് ) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, ആധാർ, ജനന സർട്ടിഫിക്കറ്റ് എന്നീ ഏതെങ്കിലും രേഖയിൽ ബന്ധുത്വം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തന്നെ മതിയാകും


കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റിന് റേഷൻ കാർഡ്  മതിയായ രേഖയാണ്.


ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റിന് ആധാർ, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ ID, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ തിരിച്ചറിയൽ കാർഡ് എന്നിങ്ങനെ ഏതെങ്കിലും മതിയാവും. ഇവയൊന്നുമില്ലെങ്കിൽ ഗസറ്റഡ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.


ജാതി സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ സർട്ടിഫിക്കറ്റിന് പകരമായി പരിഗണിക്കുന്നതാണ്.


മിശ്രവിവാഹ സർട്ടിഫിക്കറ്റിന് SSLC / വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിരിക്കുകയും സബ് രജിസ്ട്രാറോ തദ്ദേശസ്ഥാപനമോ നൽകിയ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുകയും ചെയ്താൽ മിശ്രവിവാഹ സർട്ടിഫിക്കറ്റായി തന്നെ പരിഗണിക്കുന്നതാണ്.


എല്ലാറ്റിലുമുപരി ഒരു രേഖയും സാക്ഷ്യപ്പെടുത്തുന്നതിനായി ഗസറ്റഡ് ഓഫീസറെ തേടി അലയേണ്ട. സ്വയം സാക്ഷ്യപ്പെടുത്തി നൽകിയാൽ മതിയാകും.



പൗരൻമാർക്ക് അനായാസം സർക്കാർ സംബന്ധിയായ കാര്യങ്ങളും സേവനങ്ങളും നിർവ്വഹിച്ചു കിട്ടിനാണ് മേൽ ഉത്തരവ് സർക്കാർ ഇറക്കിയിരിക്കുന്നത്.


 മേല്പറഞ്ഞ സർട്ടിഫിക്കറ്റുകൾക്കായി വില്ലേജ് ഓഫീസിലോ ഓൺലൈനായോ ക്യൂ നിന്ന് ഇനി പ്രയാസപ്പെടേണ്ടതില്ല.


 പൊതു ജനങ്ങളെ വിശ്വാസത്തിലെടുത്ത് സർക്കാർ ഇറക്കിയ വിപ്ലവകരമായ ഈ ഉത്തരവ് പ്രയോജനപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു.


Revenue Friends

Whatsapp കൂട്ടായ്മ👆👆



Friday, October 8, 2021

What is carbon footprint?

 As part of its pledge under the 2015 Paris climate agreement, India, the world's third-biggest carbon emitter after China and the US, is supposed to reduce its carbon footprint by 33-35 per cent from 2005 levels by 2030. Also, India aims to produce 40 per cent of its power from non-fossil fuel sources by 2030.

What is carbon footprint?
Carbon footprint is the amount of carbon dioxide released into the atmosphere as a result of the activities of an individual, organisation or community at large.

How can an individual help in reducing carbon footprint?
It is said, ‘You reap what you sow’. Our regular activities like reckless use of plastic, non-reusable products, and many more, lead to carbon emissions. So an eco-friendly switch to lifestyle can help make a difference and help in reducing carbon footprint.

Here are 5 changes in daily life that can minimise carbon footprint.

1. Responsible Travelling
One of the easiest ways to reduce carbon footprint is through driving, or doing it less. Carpooling and opting for public transport is quite common and effective way to shrink carbon footprint. Even change in driving style can also serve the purpose. Aggressive driving which means speeding, unnecessary acceleration and frequently braking waste both gas and money and reduce mileage and increase carbon foot print.

2. Smart Lighting
The electric energy used to light up homes, schools, offices are generated from thermal power plants that combust fossil fuels to produce the energy, releasing carbon emissions into the atmosphere. Conserving energy, adopting energy efficient bulbs and electrical devices can all help in reducing carbon emissions but cutting down the energy demand.

3. Go Green
It won’t be wrong to say that trees and plants are natural air purifiers and source of oxygen. Planting more and more trees can help in purification of air and reduce the heat effect. Growing  vegetables and fruits in ones garden cans serve the dual purpose of providing fresh air along with fresh farm produce and if it organically grown then even better. Resolve to plant at least two trees a month.

Also Read: Goodbye Plastic, Hello Creativity: Five Easy Ways To Reuse Plastic Bottles

4. Reduce, Reuse and Recycle
Even as efforts should to reduce dependency on environmentally hazardous products like plastic should be made, the need of the hour is to inculcate the habit of reusing and recycling old plastic bottles, plastic bags, and so on. Purchasing upcycled or recycled products is  good way to cut carbon footprints.

5. Purchase And Consume Local Food
Are you someone who likes to eat mangoes year-round? While procuring mangoes in off season is so mean feat, it has an adverse impact on the environment. Transporting these from where it is available to where it s not has a huge cost in terms of carbon emissions. It is always advisable to opt for locally sourced and produced and preferably, organic food. It is healthy for the local economy and environment.