Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

ACTION IN AMBEDKAR GHSS KODOTH 2017-18

 

നെൽക്കൃഷി കൊയ്ത്തുത്സവം കാലാവസ്ഥാ വ്യതിയാനത്തിന്റെ അനുഭവസാക്ഷ്യമായി

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018  എന്ന പ്രോജക്ടിന്റെ ഭാഗമായി  രണ്ടാം വിള നെൽക്കൃഷി കൊയ്ത്തുത്സവം നടത്തി .ഈ പ്രവർത്തനം കാലാവസ്ഥാ വ്യതിയാനത്തിന്റെ നൊമ്പരപ്പെടുത്തുന്ന അനുഭവസാക്ഷ്യമായി .

........CLICK HERE TO READ MORE.....

കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018  എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും  5 കിലോമീറ്റർ ദൂരെയുള്ള രാമങ്കയം അണക്കെട്ടിലേക്ക്   ജലസംരക്ഷണസാർക് ജലവിതരണ പദ്ധതി പഠനയാത്ര  പഠന യാത്ര നടത്തി
........CLICK HERE TO READ MORE.....



കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിന്റെയും കോടോത് ഡോക്ടർ അംബേദ്‌കർ ഗവ .ഹയർ സെക്കന്ററി സ്‌കൂളിന്റെയും ആഭിമുഖ്യത്തിൽ  നടത്തുന്ന പാരിസ്ഥിതികം 2018  എന്ന പ്രോജക്ടിന്റെ ഭാഗമായി സ്‌കൂളിൽ നിന്നും  15 കിലോമീറ്റർ ദൂരെയുള്ള ആമക്കുളം മൂലൂർ കാവിലേക്കു ജൈവവൈവിധ്യ  പഠന യാത്ര നടത്തി.ഭൂമിത്രസേനയുടെയും  നാഷണൽ സർവീസ് സ്‌കീംന്റെയും  പ്രതിനിധികളായ 50 വിദ്യാർത്ഥികൾ കോടോത് ,ബേഡകം മേഖലയിലെ കാവുകളും അവയോട് ചേര്ന്നുള്ള ജൈവവൈവിധ്യവു മാണ് പഠന വിധേയമാക്കുന്നത് .



........CLICK HERE TO READ MORE.....



ആമക്കുളം മൂലൂർ കാവിലേക്കു ജൈവവൈവിധ്യ പഠനയാത്ര നടത്തി



No comments:

Post a Comment