Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, October 9, 2020

GREEN OLYMPIAD 2020

GREEN OLYMPIAD 

The Energy and Resources Institute (TERI) invites you to participate in the prestigious environment examination ‘GREEN Olympiad’ - the first national and international level annual environment examination for school children organized since 1999. The examination serves a dual purpose of testing the environment quotient of students and enhancing their understanding about various issues related to sustainable development. Due to Covid-19 pandemic, the examination will be conducted ‘ONLINE’ so that students can appear from anywhere at their convenience.

 

This year, ‘GREEN Olympiad’ is open for students of classes 4 to 12, and is divided into 4 levels (classes 4-5; classes 6-8; classes 9-10; classes 11-12). This will also carry a special section to create awareness amongst students about COVID-19. On the basis of communications received from many schools, the registration is open for both schools as well as students (individually, where school participation is difficult). All participants will receive certificates based on their performance. Registration can be made ‘Online’ through the through the link: https://www.teriin.org/olympiad/registration/. The National Education Policy 2020 (Clause 4.42) by the Ministry of Human Resource Development, Government of India also reinstates the relevance and value of ‘Olympiads’ in the learning process.Please visit the project website: https://www.teriin.org/olympiad, for more details.

 

As requested by many schools, the last date has been extended till 20 October 2020

 





Bhoomithrasena club 


in Association with Department of Zoology,Sree Narayana college Nattika Thrissur in connection with Wildlife week celebration 2020 invites you for the Webinar on "Human wildlife conflict"


Meeting Link:👇


http://meet.google.com/hmw-rdku-ahc



Dr T V Sajeev

Senior Scientist

KFRI,Peechi


Saturday October 10

12.30pm



Join with Google Meet


http://meet.google.com/hmw-rdku-ahc



Join 10 minutes before


Participants please mute your Audio and Video


Organizer: Dr Binitha V S

 BMC Coordinator

 Assistant Professor

പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .


2010 -2012 കാലയളവിൽ  ചെറു ശുചിത്വ ഗ്രാമങ്ങൾ ആയി ആരംഭിച്ച ഒരു മഹാ പ്രസ്ഥാനം  ഇന്ന് ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിലേക്കെത്തി നിൽക്കുന്നത് കാണാൻ സന്തോഷമുണ്ട് .-CKR

****************************************************************
വീട്ടമ്മമാരേ , വീട്ടച്ഛന്മാരേ പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .

കോട്ടയം സാക്ഷരതയുടെ നാടാണ് . അതിന്റെ മേന്മ ആളുകളുടെ ഇടപെടലുകളിലും ഗൃഹപരിപാലനത്തിലെ ശുചിത്വ നിലവാരത്തിലും തെളിഞ്ഞു കാണാം .പ്ലാസ്റ്റിക് സംസ്കരണത്തിൽ മാത്രം കോട്ടയംമുനിസിപ്പാലിറ്റി ശ്രദ്ധ കുറച്ചതു എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല .റോഡരികുകളിലും ഓടകളിലും പ്ലാസ്റ്റിക് നിക്ഷേപങ്ങൾ അവിടവിടെ കാണാം .പ്ലാസ്റ്റിക് സഞ്ചികളിലാണ് ആളുകൾ സാധനങ്ങൾ കൊടുക്കുന്നതും കൊണ്ടുപോകുന്നതും .വീടുകളിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ ഒരു സംവിധാനവുമില്ല .വീട്ടമ്മമാർ പൊതുവെ പ്ലാസ്റ്റിക്കുകൾ കത്തിച്ചു ഒഴിവാക്കുകയാണ് ഇപ്പോഴും പതിവായി ചെയ്യുന്നത് .മഹാമാരിയിൽ നിന്നും അതിജീവിക്കാൻ പാടു പെടുന്ന സമയത്തു ഇതിനൊക്കെ ഭരണാധികാരികളിൽ നിന്നും ഒരു പരിഹാരം പ്രതീക്ഷിക്കുകയും വേണ്ട .നമ്മൾ നാട്ടുകാർ തന്നെയാണ് ഇനി ശ്രദ്ധിക്കേണ്ടത് .

കഴിഞ്ഞ വർഷം  കണ്ണൂരിൽ വെച്ച് ഞാൻ   ഒരു സന്നദ്ധ സംഘത്തോടൊപ്പം ,  തുലാമഴയിൽ നനഞ്ഞൊലിക്കുന്ന ഒരു  വീട്  റിപ്പയർ  ചെയ്യുന്ന ശ്രമദാനത്തിൽ  പങ്കെടുത്തു .ഓടിട്ടതിനുമപ്പുറം തള്ളി നിൽക്കുന്ന ഒരു കഴുക്കോൽ  നനയാതിരിക്കാൻ കെട്ടി വെക്കാൻ ഒരു പ്ലാസ്റ്റിക് സഞ്ചി ചോദിച്ചപ്പോൾ ആ വീട്ടുകാർ പറയുകയാണ് ,ഇവിടെ ഒറ്റ പ്ലാസ്റ്റിക് സഞ്ചിയില്ല !.

വലിയ സന്തോഷം തോന്നി .പക്ഷെ അത് നീണ്ടു നിന്നില്ല .കാരണം തുടർന്ന് ആ വീട്ടുകാരി പറയുകയാണ് -അതൊക്കെ ഞങ്ങൾ ദിവസവും അടുപ്പിൽ കത്തിക്കും .

പല യിടത്തും ഇതാണ് ഇപ്പോഴും അവസ്ഥ .

പ്ലാസ്റ്റിക്ക്  കത്തിക്കുകയോ ? മറുപടിയായി വീട്ടമ്മമാരുടെ ചോദ്യങ്ങൾ ഇതൊക്കെയാണ് .

കത്തിക്കുകയല്ലാതെ പിന്നെന്താണ് ചെയ്യുക ?

മുനിസിപ്പാലിറ്റിയിൽ നിന്ന് ആരും വരുന്നി ല്ലല്ലോ  ?

ഇനി വലിയ ബാഗുകളും കുപ്പികളും ഒക്കെ ആർക്കെങ്കിലും കൊടുത്താലും ,പൊടി പ്ലാസ്റ്റിക്കുകൾ എന്തു ചെയ്യും ?

വീടുകളിൽ ബാക്കിയാവുന്ന സാനിറ്ററി നാപ്കിൻ എന്തു ചെയ്യും ?

ഇതിനൊക്കെ ഉത്തരമുണ്ട് .അതാതു തദ്ദേശ ഭരണ സംവിധാനങ്ങൾ വിചാരിച്ചാൽ ഇതിനൊക്കെ പരിഹാരം കണ്ടെത്താൻ കഴിയും .

ആദ്യം ഒരു കാര്യം എല്ലാവരും ഓർമിക്കണം-

പ്ലാസ്റ്റിക് ഒരു കാരണവശാലും കത്തിക്കരുത് .കത്തിച്ചാൽ ദോഷം വീട്ടമ്മമാർക്ക്‌ മാത്രമല്ല വരും തലമുറയിലേക്കും നീളും .പ്ലാസ്റ്റിക് കത്തിക്കുമ്പോളുണ്ടാകുന്ന ഡയോക്സിൻ ,ഫ്യൂറാൻ വാതകങ്ങൾ വിഷവാതകങ്ങളാണ് . .ഡയോക്സിൻ ,ഫ്യൂറാൻ 1 .എന്നിവ കാൻസർ വളർച്ചകൾക്കു കാരണമാകാം 

2 .അവ ഓസോൺ അടുക്കിനെ നശിപ്പിക്കുന്നു .
3 .ഈ വിഷവാതകങ്ങൾ  ശ്വസിക്കുന്നത് ഹൃ ദയ രോഗങ്ങൾക്ക് കാരണമാകും .
4 .ശ്വാസ കോശ രോഗങ്ങൾക്ക് സാദ്ധ്യത കൂട്ടും .
5 .തലചുറ്റൽ ,തലവേദന ,ചർമ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കൂട്ടും .
6 .നാഡീറ്വ്യൂഹത്തെ തകരാറിലാക്കും .
7 .വൃക്ക ,കരൾ രോഗങ്ങൾക്കു സാധ്യത കൂടും .
8 .പ്രത്യുൽപാദന വ്യവസ്ഥ ,എൻസൈമുകളുടെ ഉല്പാദനം ,ശരീര വളർച്ച എന്നിവയെയും ബാധിക്കും .ഈ പ്രശ്ന ങ്ങൾ നിരവധി തലമുറകളിലേക്കു പകരും .
9 .മണ്ണിൽ കലർന്ന ഈ വിഷ സംയുക്തങ്ങൾ ഭക്ഷ്യ വിഷ മായി മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും ബാധിക്കും . 

         അത്     കൊണ്ട്  ഒരു കാരണവശാലും  പ്ലാസ്റ്റിക്   കത്തിക്കരുത് .അത് കൃത്യമായി കഴുകി ഉണക്കി ഹരിത കർമ്മ സേനക്ക് കൈമാറുക .അതിന്റെ ചിലവിനു ആവശ്യപെടുന്ന വിഹിതവും   കൊടുക്കുക .ഈ  പ്രവർത്തനം ഗ്രൂപ്പിലെ  എല്ലാ അംഗങ്ങളുടെ വീട്ടിലും  നടക്കുന്നുണ്ട് എന്നുറപ്പുവരുത്താൻ ഉള്ള നിരീക്ഷണ സംവിധാനം അയൽപക്ക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉണ്ടാകണം .കടുംബശ്രീ ,റസിഡൻസ് അസോസിയേഷൻ തുടങ്ങിയവയുടെ  പ്രതിനിധികൾക്ക് ഇക്കാര്യത്തിൽ ഏറെ ചെയ്യാൻ പറ്റും .വരുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകളിൽ ,മാലിന്യ സംസ്കരണത്തിൽ നിലപാടും നിർബന്ധവുമുള്ള ആളുകളെ മാത്രമേ  ജനപ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെടാൻ ഇടവരുത്തുകയുള്ളൂ എന്ന് ഓരോ പൗരനും മനസ്സിരുത്തണം .-CKR 10 10 2020 
***********************************************************

2010 -2012 കാലയളവിൽ  ചെറു ശുചിത്വ ഗ്രാമങ്ങൾ ആയി ആരംഭിച്ച ഒരു മഹാ പ്രസ്ഥാനം  ഇന്ന് ശുചിത്വ സംസ്ഥാന പ്രഖ്യാപനത്തിലേക്കെത്തി നിൽക്കുന്നത് കാണാൻ സന്തോഷമുണ്ട് .-CKR

Shuchithwa Grade  for East Eleri Panchayth- watch this video

Thursday, October 1, 2020

ഗാന്ധിയും ശുചിത്വവും നാഷണൽ സർവീസ് സ്‌കീമും

 

ഗാന്ധിയും ശുചിത്വവും നാഷണൽ സർവീസ് സ്‌കീമും :

അഭിനന്ദനങ്ങൾ .വളരെ മികച്ച സന്ദേശം  നൽകുന്ന ഒരു വിഡിയോ .ശുചിത്വ പരിപാടികളുടെ  പ്രാധാന്യം എടുത്തു പറയുന്നു .നല്ല സ്ക്രിപ്റ്റ് ആണ് .അവതരണവും നല്ലത് .കുറച്ചു ചലന ചിത്രങ്ങളും ഉൾപ്പടുത്തമായിരുന്നു .

സത്യത്തിൽ നമ്മൾ ശുചീകരണ പ്ര വ ർത്തനങ്ങളെ അവഹേളിക്കുന്നതിനു പകരം അതിനെ ജീവിത ചര്യയാക്കുകയാണ് വേണ്ടത് .

CLEANLINESS MOVEMENT  BY 

GHSS KAMBALLUR  ശുചിത്വഗ്രാമം ( 2012 )                          more activities ......

AMBEDKAR GHSS KODOTH

GHSS MATHIL

മാതൃകാ സഹായസംഘം  കൊട്ടയാട്‌  കവല ,NSS യൂണിറ്റ്, NSS HSS ALAKODE

PLEASE SEND YOUR cleaning activiy REPORTS TO plus2 english@gmail.com

Read our blog  https://ckrenglishclass.blogspot.com/ for improvement in English

***********************************************************************

IN MEM0RY OF A DIVINE INDIVIDUAL WHO TRIED TO SAVE MOTHER EARTH

സി ആർ സി ആന്റ് ഗ്രന്ഥശാല (Kamballr,Kasargod)ഒക്ടോബർ 3ന് രാത്രി 8 മണിക്ക് ഗാന്ധിജിയുടെ 151ാം ജന്മദിനാഘോഷപരിപാടികളുടെ ഭാഗമായി വാട്സ് ആപ്പിൽ ഓൺലൈൻ ക്വിസ് മൽസരം നടത്തുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇതോടൊപ്പമുള്ള ലിങ്ക് ഉപയോഗിച്ച് ക്വിസ് മൽസരത്തിനുവേണ്ടിയുള്ള ഗ്രൂപ്പിൽ അംഗമാകുക.

https://chat.whatsapp.com/G8278aguyV4EAPTJLNbjFt