Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Monday, September 30, 2019

രാജ്യത്തിൽ പ്ലാസ്റ്റിക് ശുചീകരണത്തിനായി നമുക്കും PLOGGING പ്ലോഗിങ് തുടങ്ങാം

രാജ്യത്തിൽ  പ്ലാസ്റ്റിക്  ശുചീകരണത്തിനായി   നമുക്കും PLOGGING പ്ലോഗിങ് തുടങ്ങാം 
Let us start plogging to ensure zero plastic roadsides and  streets  in India 30/09 / 2019 

വ്യായാമ നടത്തവും വഴിയോര ശുചീകരണവും ചേർന്ന പ്രവർത്തനമാണ് പ്ലോഗിങ് .PICK  UP , JOGGING എന്നീ പദങ്ങൾ ചേർന്നാണ്  PLOGGING എന്ന  പദം ഉണ്ടാകുന്നത് .മലയാളീകരിക്കുമ്പോൾ പെറുക്കലും ഓട്ട നടത്തവും ചേർന്ന് പെറുക്കിപാച്ചൽ  എന്നോ  പാഞ്ഞുപെറുക്കൽ എന്നോ പേര് കൊടുക്കാം ! ആകർഷകമായ മറ്റു പേരുകൾ ക്ഷണിക്കുന്നു .ഇവിടെ ടൈപ്പ് ചെയ്യുകയോ കമന്റ് ചെയ്യുകയോ seakeyare@gmail.com എന്ന വിലാസത്തിൽ അയക്കുകയോ ചെയ്യാം . തെരഞ്ഞെടുക്കപ്പെടുന്ന പേര് അയച്ച വ്യക്തിക്കു പ്രത്യേകസമ്മാനം  പ്രതീക്ഷിക്കാം .LAST DATE 4 PM ,.OCTOBER 2

എന്നും രാവിലെ വ്യായാമത്തിനായി നമ്മളിൽ പലരും നടക്കുന്നുണ്ടല്ലോ .അങ്ങിനെ നടക്കുമ്പോൾ ഒരു ബാഗും കരുതുക .വഴിയിൽ കാണുന്ന പ്ലാസ്റ്റിക്കുകൾ ബാഗിലെടുത്തു ഓട്ടം / നടത്തം   തീരുന്ന പോയന്റിൽ ഏല്പിച്ചു ബാഗ് തിരികെ വാങ്ങുക .ഇതാണ് പരിപാടി .ഓടുന്ന വഴികളിൽ എല്ലാ ദിവസവും പതിവായി ഇത് ചെയ്യുക .പ്ളാസ്റ്റിക് മാലിന്യത്തിനെതിരെയുള്ള ഫലപ്രദമായ ബോധവത്കരണ പരിപാടിയായി ഇതു മാറും .ഇന്ത്യൻ പ്രധാന മന്ത്രിയും ഈ പരിപാടി അതതു മേഖലകളിൽ നടത്താനും പൗരന്മാരോട് അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും  ആഹ്വാനം ചെയ്തിട്ടുണ്ട് .

സ്വീഡൻ തുടങ്ങിയ വികസിത രാജ്യങ്ങളിൽ ആഭ്യന്തര ടൂറിസവുമായി ബന്ധപ്പെട്ടു ഈ പരിപാടി വിജയകരമായി നടന്നു വരുന്നു .

മൂന്നു  തലത്തിലുള്ള മുൻകരുതലുകൾ ഈ പരിപാടിക്ക് വേണ്ടതുണ്ട് .

( I  ).ആവശ്യക്കാർക്ക്  ഓട്ടത്തിന്റെ  തുടക്കത്തിലുള്ള  പോയിന്റിൽ  കാലിയായ ബാഗ് വിതരണം. ( അവർ സ്വന്തമായി സംഘടിപ്പിച്ചാലും മതി )

(1.) വീടുകളിൽ നിന്നുള്ള മാലിന്യം ഈ ബാഗുകളിൽ കൊണ്ടു വരരുത് .
( 2 ) പ്ലാസ്റ്റിക് മാത്രമേ ശേഖരി ക്കപ്പെടുന്നുള്ളൂ എന്നുറപ്പാക്കണം

( ii  ) .  2 KM പരിധിയിൽ കളക്ഷൻ പോയിന്റുകൾ /  പാത്രങ്ങൾ  .( സന്നദ്ധസംഘടനകൾ / വായനശാലകൾ / ഗ്രാമപഞ്ചായത് മുഖേന )

1.   പ്ലാസ്റ്റിക് മാത്രമേ ശേഖരി ക്കപ്പെടുന്നുള്ളൂ എന്നുറപ്പാക്കണം .
2 .   ശേഖരിച്ച പ്ലാസ്റ്റിക്കിനെ പിന്നീട്  വൃത്തിയാക്കി സംസ്കരണ           ശാലയിലേക്ക്    വേണ്ടവിധത്തിൽ തരാം തിരിക്കാനുള്ള സംവിധാനം .( (ആഴ്ചയിൽ ഒരു തവണ എങ്കിലും )
3 .  പരിപാടിയിൽ പങ്കെടുക്കുന്നവർക്കുള്ള ആദരവു ഉറപ്പാക്കുന്നതിനുള്ള   പ്രവർത്തനങ്ങൾ


( iii  ) . കളക്ഷൻ പോയിന്റുകളിൽ ശേഖരിക്കപ്പെട്ട പ്ലാസ്റ്റിക്  മാലിന്യം കൃത്യമായ ഇടവേളകളിൽ സംസ്കരണ ശാലയിലേക്ക് നീക്കം ചെയ്യൽ .( അതാതു ഗ്രാമ പഞ്ചായത്തിൻറെ ഉത്തരവാദിത്വം) 

ഇത്രയും ഉറപ്പാക്കിയതിനു ശേഷമേ പ്രോഗ്രാം തുടങ്ങാവൂ .പരിപാടി മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു .താങ്കളുടെ മേഖലയിൽ ഈ പരിപാടി തുടങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു .-CKR 30/09/2019