പ്ലാസ്റ്റിക്കേ വിട-Editorial,MATHRUBHUMI 20/6/2022
കനം കുറഞ്ഞതും ഒറ്റത്തവണ ഉപയോഗത്തിനുള്ളതുമായ പ്ലാസ്റ്റിക് സാമഗ്രികളുടെ ഉത്‌പാദനവും സംഭരണവും വിതരണവും ഉപയോഗവും ജൂൺ 30-ഓടെ രാജ്യവ്യാപകമായി നിരോധിക്കുകയാണ്. പ്ലാസ്റ്റിക് ജീവജാലങ്ങൾക്കാകെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ദീർഘകാലമായി ബോധവത്‌കരണം നടത്തിയിട്ടും പ്ലാസ്റ്റിക് സഞ്ചികളും മറ്റും ഭാഗികമായി നിരോധിച്ചിട്ടും ഫലമില്ലെന്നുവന്നപ്പോഴാണ് സമ്പൂർണനിരോധനം ഏർപ്പെടുത്തുന്നതിലേക്കെത്തിയത്. 2020 ജനുവരി ഒന്നുമുതൽ കേരളത്തിൽ കനം കുറഞ്ഞ പ്ലാസ്റ്റിക് സഞ്ചിയും മറ്റും നിരോധിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. െഫ്ളക്സ് ബോർഡുകളും ബാനറുകളും കപ്പുകളും കുറഞ്ഞെങ്കിലും കുപ്പിയും സഞ്ചിയും പൂർവാധികം ഉപയോഗത്തിലുണ്ടെന്നതാണ് യാഥാർഥ്യം. ഹരിതകേരളമിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം പ്രചാരണം നടത്തുകയും നടപടികളെടുക്കുകയും ചെയ്യുന്നുണ്ടെങ്കിലും മിക്കവീടുകളിലും ദിവസം നാലും അഞ്ചും അതിലധികവും പ്ലാസ്റ്റിക് സാമഗ്രികൾ എത്തുന്നു. പ്ലാസ്റ്റിക് മാലിന്യം സൃഷ്ടിക്കുന്ന ഗുരുതരമായ പാരിസ്ഥിതിക-ആരോഗ്യ പ്രശ്നങ്ങൾ അറിഞ്ഞിട്ടും അതിനെ ഉപേക്ഷിക്കാൻ മഹാഭൂരിപക്ഷമാളുകളും തയ്യാറാകുന്നില്ല, അഥവാ സാധിക്കുന്നില്ല എന്ന ദുരവസ്ഥയാണ് നിയമപരമായ നിരോധനം നിർബന്ധമാക്കുന്നത്.
നിരോധനം പൊടുന്നനെയല്ല, പ്ലാസ്റ്റിക് ഉത്‌പന്നങ്ങളുണ്ടാക്കുന്ന സംരംഭകർ, ഹോട്ടൽമേഖലയിലെയടക്കം വ്യാപാരികൾ എന്നിവർക്ക് മുന്നൊരുക്കത്തിനായി ഒരുവർഷത്തിലേറെ സാവകാശം നൽകിയതാണ്. കഴിഞ്ഞ ജൂൺ അഞ്ചിന് ലോകപരിസ്ഥിതിദിനത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് പ്ലാസ്റ്റിക് നിരോധനത്തിന് സംസ്ഥാനങ്ങൾക്ക് മാർഗരേഖ നൽകിയതുമാണ്. സ്‌ട്രോ, ചായക്കപ്പ്, സ്പൂൺ, പ്ലേറ്റ്, ട്രേ, പൊതിയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ, ചെവിത്തോണ്ടിയായുപയോഗിക്കുന്ന ബഡ്ഡിന്റെ തണ്ട്, കനം കുറഞ്ഞ തെർമോക്കോൾ, മിഠായിയിലും മറ്റും ഉപയോഗിക്കുന്ന കോല് തുടങ്ങിയവയൊന്നും ജൂലായ് ഒന്നുമുതൽ ഉപയോഗത്തിലുണ്ടാവരുതെന്നാണ് ഉത്തരവ്. സ്ട്രോയും മറ്റും നിരോധിക്കുന്നത് മൂവായിരം കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്ന വാദത്തോടെ ചില കോളക്കമ്പനികൾ ഇപ്പോൾത്തന്നെ രംഗത്തുവന്നിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിനെതിരായ യുദ്ധം ഇന്ത്യയിൽ വളരെ വൈകിയാണ് തുടങ്ങുന്നതെന്നതാണ് വസ്തുത. 2002-ൽ ബംഗ്ലാദേശാണ് ഒറ്റത്തവണ ഉപയോഗിക്കുന്നതും കനം കുറഞ്ഞതുമായ പ്ലാസ്റ്റിക് നിരോധിച്ച് ലോകത്തിനാകെ മാതൃകയായത്. മഴക്കാലത്ത് ഓവുചാലുകൾ കവിഞ്ഞൊഴുകി നഗരങ്ങളിൽ പ്രളയമുണ്ടായതെന്തുകൊണ്ടെന്ന പരിശോധനയാണതിലേക്ക് നയിച്ചത്. ഇതു പിന്തുടർന്ന് 94 രാജ്യങ്ങൾ കനംകുറഞ്ഞ പ്ലാസ്റ്റിക് നിരോധിച്ചു. ഉപയോഗം നിരുത്സാഹപ്പെടുത്താൻ ഒട്ടേറെ രാഷ്ട്രങ്ങൾ വൻതോതിൽ നികുതി ചുമത്തി. 2024-നകം പ്ലാസ്റ്റിക് മാലിന്യമുക്തമാകുമെന്ന് 2019-ൽ നെയ്‌റോബിയിൽ ചേർന്ന സമ്മേളനത്തിൽ ഇന്ത്യയടക്കം നൂറ്റെൺപതോളം രാഷ്ട്രങ്ങൾ കരാറൊപ്പിട്ടതാണ്. പ്ലാസ്റ്റിക് മാലിന്യം കൂടിക്കൂടി സമുദ്രങ്ങളിൽ ഒഴുകുന്ന ചെറു ദ്വീപുകൾതന്നെ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് യു.എൻ. പരിസ്ഥിതിസമിതിയുടെ റിപ്പോർട്ടുകൾ. ഇതേ നില തുടർന്നാൽ 2050-ആകുമ്പോഴേക്കും കടലിൽ മീനുകളെക്കാൾ പ്ലാസ്റ്റിക് മാലിന്യമാണുണ്ടാവുകയെന്നും യു.എൻ. പരിസ്ഥിതിസമിതി മുന്നറിയിപ്പുനൽകുന്നു.
പാകംചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുന്നത് കൂടിയതോടെ സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗം കൂടിയിട്ടുണ്ട്. 480 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് കേരളത്തിൽ ഒരുദിവസം പുറന്തള്ളുന്നത്. അതിൽ 10 ശതമാനത്തിൽ താഴെയാണ് റീസൈക്കിൾ ചെയ്യുന്നത്. കുപ്പിവെള്ളം വാങ്ങുന്ന പ്രവണതയാണ് പ്ലാസ്റ്റിക് മാലിന്യം പതിന്മടങ്ങോ അതിലേറെയോ ആവാൻ കാരണം. മദ്യോപഭോഗത്തിൽ മുന്നിലുള്ള സംസ്ഥാനമാണ് കേരളം. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യമാണ് സംസ്ഥാനത്ത് കൂടുതൽ വിൽക്കുന്നതെന്നാണ് കണക്ക്. ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർഫെഡുമാണ് സംസ്ഥാനത്ത് മദ്യം വിൽക്കുന്നതെന്നതിനാൽ പ്ലാസ്റ്റിക് നിരോധനം ആ മേഖലയിലും നടപ്പാക്കാൻ സർക്കാർ വിചാരിച്ചാൽ സാധിക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന കനംകുറഞ്ഞ പ്ലാസ്റ്റിക് സാധനങ്ങളുടെ നിരോധനത്തിന്റെ കാര്യത്തിൽ ഇനി പ്രചാരണമോ ബോധവത്‌കരണമോ മാത്രമല്ല, ശക്തമായ നിയമനടപടിതന്നെയുണ്ടാവണം. ഇവ വിൽക്കുന്നില്ലെന്നും വാങ്ങുന്നില്ലെന്നും ഉറപ്പാക്കാൻ നിരീക്ഷണവും നടപടികളും ശക്തമാക്കണം.
*******
പ്ലാ സ്‌റ്റി ക്കിനെതിരെ ഞങ്ങൾ ചെയ്യുന്നത്
ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം
answers to quiz on 28 12 2022 credit to the mathrubhumi
1.കോഴിക്കോട്
2.പി.ടി. ഉഷ. ഈ പദവിയിലെത്തുന്ന നാമനിർദേശം ചെയ്യപ്പെട്ട ആദ്യ എം.പി.യാണ് ഉഷ. അധ്യക്ഷനോ ഉപാധ്യക്ഷനോ ഇല്ലാത്തപ്പോൾ ആ സ്ഥാനത്തിരുന്ന് രാജ്യസഭാ നടപടിക്രമം നിയന്ത്രിക്കുന്നത് പാനലിലുള്ളവരാണ്.
3.ബി.എഫ്. 7. നേരത്തേയുള്ള ഒമിക്രോണിന്റെ ബി.എഫ്.5 വകഭേദത്തിന്റെ ഉപവകഭേദമാണ് ബി.എഫ്.7.
4.ആശാന്റെ സീതായനം. എം. തോമസ് മാത്യുവാണ് പുരസ്കാര ജേതാവ്. ‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്കൃതത്തിൽനിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയ ചാത്തനാത്ത് അച്യുതനുണ്ണിക്കാണ് വിവർത്തനത്തിനുള്ള പുരസ്കാരം.
5.സാം കറൻ. 18.50 കോടി രൂപയ്ക്കാണ് ഇംഗ്ലണ്ട് ഓൾറൗണ്ടറെ പഞ്ചാബ് ടീമിലെത്തിച്ചത്. 2021-ൽ 16.25 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസിനെ രാജസ്ഥാൻ റോയൽസ് നേടിയതായിരുന്നു നിലവിൽ ഐ.പി.എൽ. ലേലത്തിലെ റെക്കോഡ് തുക.
6.സിതിവേനി റബുക. പാർലമെന്റിൽ നടന്ന വോട്ടെടുപ്പിൽ മുൻ പ്രധാനമന്ത്രി ഫ്രാങ്ക് ബൈനിമരാമയെക്കാൾ ഒരു വോട്ടിനാണ് 74-കാരനായ സിതിവേനി മുന്നിലെത്തിയത്.
7.പുഷ്പകമൽ ദഹൽ. പ്രചണ്ഡ എന്നറിയപ്പെടുന്ന ഇദ്ദേഹം മൂന്നാം തവണയാണ് നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്.