Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Thursday, July 11, 2013

06/07/2013 ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ-കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുകയും

കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുകയും 
ഇന്ന് 06/07/2013 ഉച്ചക്ക് ശേഷം 3 മണി മുതൽ 5 മണി വരെ നാഷനൽ സർവീസ് സ്കീം യുനിറ്റിന്റെ അഞ്ചു വർക്കിംഗ്  ഗ്രൂപ്പുകളുടെ പ്രതിനിധികളായ 26 എൻ എസ് എസ് വളണ്ടിയർമാർ  മാതൃകാ ശുചിത്വഗ്രാമം സന്ദർശിക്കുകയും കൊതുകു ഉറവിടങ്ങൾ നശിപ്പിക്കുകയും പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ശേഖരിക്കുകയും ഗ്രാമീണർ ആവശ്യപ്പെട്ട മഹാഗണി ,ഉങ്ങ് ,വേപ്പ് ,കുമ്പിൾ ,പേര ,പുളി ,നീർമരുത്  തുടങ്ങിയ മരങ്ങളുടെ തൈകൾ വീട്ടിൽ  എത്തിച്ചു കൊടുക്കുകയും ചെയ്തു .കൂടാതെ നേരത്തെ ഭൂമിത്ര സേനാ ക്ലബ് വിതരണം ചെയ്ത 50 ഒട്ടുമാവിൻ തൈകൾ ( ഓരോ വീട്ടിലും ഓരോ തൈ ) നട്ടിട്ടുണ്ട് എന്നുറപ്പു വരുത്തുകയും നടാത്ത മാവുകൾ നടുകയും നട്ട മാവുകൾക്ക് വേണ്ടുന്ന ശുശ്രൂഷ ചെയ്യുകയും ചെയ്തു .

ഇന്ന് ആകെ 40 മര തൈകൾ വിതരണം ചെയ്തു .10 ചാക്കുകൾ  നിറയെ പ്ലാസ്ടിക്കുകൾ ശേഖരിച്ചു .50 വീടുകൾ ശുചീകരിച്ചു .ആനന്ദ് ആർ  ,മിഥു നാ  ഷാജി ,ജിൻസി സാറ അച്ചൻകുഞ്ഞ് ,അർജുൻ ടി ആർ തുടങ്ങിയവർ നേതൃത്വം നൽകി


അടുത്ത പ്രോഗ്രാം - 7/7/2013 ഞായർ 5.30 മണി
കൃഷി ഭവനിൽ നിന്നും ശേഖരിച്ച WCT തെങ്ങിൻ തൈകൾ  വിതരണം -കൊല്ലാട ഹാപ്പി ക്ലബ്ബിൽ വെച്ചു -നേരത്തെ ബുക്ക്‌ ചെയ്തവർക്ക് മാത്രം 

കിണർ റീ ചാർജിംഗ് പരിശീലനം -2013 ശനി 2 മണി ,കമ്പല്ലുർ ഹയർ സെക്കണ്ടറി സ്കൂൾ ഓ ഡി റ്റോ റിയം .പൊതുജനങ്ങൾക്കും പങ്കെടുക്കാം 




കിണർ റീചാർജിംഗ് - പരിശീലനം 13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക് .

ജല സുരക്ഷ പ്രൊജക്റ്റ്‌ -

ഭൂമിത്രസേന ക്ലബ്ബിന്റെയും
നാഷണൽ സർവീസ് സ്കീമിൻറെയും  നേതൃത്വത്തിൽ
മാതൃകാ ഗ്രാമത്തിൽ കിണർ റീചാർജിംഗ്  -
പരിശീലനം

13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക് .
കമ്പല്ലൂർ ഹയർ സെകണ്ടരി സ്കൂൾ ഓഡി റ്റോരിയത്തിൽ .

പൊതുജനങ്ങൾക്കും പങ്കെടുക്കാം .

ക്ലാസ്സ്‌ നയിക്കുന്നത് -ശ്രീ പി .കുഞ്ഞിക്കണ്ണൻ കാഞ്ഞങ്ങാട്


*ഡെമോണ്‍സ്ട്രേഷൻ-
 കൊല്ലാട ഗ്രാമത്തിൽ 13/7/2013 ശനി ഉച്ച കഴിഞ്ഞ് 2 മണിക്ക്  3.15 ന് *
സ്വാഗതം

പരിസ്ഥിതി ദിനാഘോഷം- സമ്മാന വിതരണം

ഭൂമിത്രസേന ക്ലബ്ബ് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കമ്പല്ലൂര്‍
BMC 215/HS 25/KGD/08/12
പരിസ്ഥിതി ദിനാഘോഷം- സമ്മാന വിതരണം
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ ഉപന്യാസമത്സരം ,പോസ്റ്റർ രചനാ മത്സരം,ജലസുരക്ഷ ഇ-ക്വിസ് മത്സരം എന്നിങ്ങനെ   വിവിധ മത്സരങ്ങളില്‍  ഹയർ സെക്കണ്ടറി ,ഹൈസ്കൂൾ ,അപ്പർ പ്രൈമറി ,ലോവർ പ്രൈമറി തലങ്ങളിലായി പങ്കെടുത്തവർക്കുള്ള    സമ്മാനങ്ങളും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡും വാര്‍ഡ്‌  മെമ്പര്‍ സുലോചന ടി വി വിതരണം ചെയ്തു.സി ജെ മാത്യു മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ ഡി മാത്യു; സീനിയര്‍ അസിസ്റ്റന്റ്  ബെറ്റി ജോര്‍ജ് ഫാക്കല്‍റ്റി ഇന്‍ ചാര്‍ജ് രാധാകൃഷ്ണന്‍ സി കെ എനിവര്‍ സംസാരിച്ചു ..ഭൂമിത്രസേന വളണ്ടിയര്‍ ആനന്ദ് ആര്‍ സ്വാഗതവും അര്‍ജുന്‍ ടി ആര്‍ നന്ദിയും പറഞ്ഞു.

08/07/2013 തിങ്കളാഴ്ച 11 മണിക്ക് നടന്ന യോഗത്തില്‍ പങ്കെടുത്ത ഹയര്‍ സെക്കണ്ടറി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും നവാഗതരായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും സമ്മാനിതരായ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും ഉള്‍പെട്ട സദസ്സിന് ഈ സമ്മാനദാനച്ചടങ്ങ്‌ പ്രചോദനകരമായി മാറി. 













തെങ്ങിൻ തൈകൾ വിതരണം നടത്തി

കൊല്ലാട  മാതൃകാ ഗ്രാമത്തിലേക്ക്   കൃഷി ഭവനിൽ നിന്നും ഭൂമിത്രസേന ക്ലബും നാഷണൽ സർവിസ് സ്കീമും ചേർന്ന് ശേഖരിച്ച  തെങ്ങിൻ തൈകൾ  നേരത്തേ ആവശ്യ പ്പെട്ട കർഷകർക്ക് എത്തിച്ചു കൊടുത്തു.തൈവിതരണം വാർഡ്‌ മെമ്പർ സുലോചന ടി വി കർഷകൻ ബാലൻ നാ യർക്ക്‌ തൈ നൽകിക്കൊണ്ട്കൊല്ലാട  ഹാപ്പി ക്ലബിനു സമീപംഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ  ഉൽഘാടനം ചെയ്തു .ഇരുപതോളം തൈകൾ വിതരണം നടത്തി.ദാമോദരൻ കെ .വി ,ബെന്നി ഇലവുങ്കൽ ,ശിവദാസൻ ,വിഷ്ണു സുകുമാരൻ തുടങ്ങിയവർ പ്രവർത്തന ങ്ങൾക്ക് നേതൃത്വം നൽകി .




ഭൂമിത്രസേന ക്ലബ് വനമഹോത്സവവാരം ആചരിച്ചു 07 07 2013

സ്കൂൾ നാഷനൽ സർവീസ് സ്കീം യൂണിറ്റും ഭൂമിത്രസേന ക്ലബ്ബും ചേർന്ന് വനമഹോത്സവവാരം ആചരിച്ചു .വനം വകുപ്പ് വിതരണം ചെയ്ത ഉങ്ങ് ,കുമ്പിൾ എന്നീ മരതൈകൾ (40 എണ്ണം ); നാഷനൽ സർവീസ് സ്കീം ശേഖരിച്ച വേപ്പിൻ തൈകൾ ( 10 എണ്ണം ) എന്നിവ കമ്പല്ലൂർ ടൌണ്‍ മുതൽ ആക്കച്ചേരി വനം വരെയുളള റോഡി ൻറെ ഇരുവശങ്ങളിലും നട്ടു പിടിപ്പിച്ചു .കഴിഞ്ഞ വർഷം നട്ടു വളർത്തിയ വേപ്പിൻ  തൈകളെ ചുവടൊക്കെ വൃത്തിയാക്കി ശുശ്രൂഷിച്ചു .വനം സന്ദർശിച്ച് മരങ്ങളിലെ വൈവിദ്ധ്യം , തൊട്ടടുത്ത്‌ താമസിക്കുന്ന അപ്പച്ചൻ ചേട്ടന്റേയും ഷിഖിന്റെയും സഹായത്തോടെ വളണ്ടിയർമാർ മനസ്സിലാക്കി .വെണ്‍ തേക്ക് ,കരിമരുത് ,പുന്ന ,താന്നി ,തുടങ്ങിയ മരങ്ങളെ തിരിച്ചറിയാൻ ഇപ്പോൾ അവര്ക്ക് കഴിയും .കരിങ്കുറിഞ്ഞി പോലെയുള്ള  ഔഷധ സസ്യങ്ങളെ തിരിച്ചറിഞ്ഞു .

      വനത്തിൽ ധാരാളം മാലിന്യങ്ങളും  കണ്ടെത്തി .മദ്യപന്മാർ വലിച്ചെറിഞ്ഞ ധാരാളം പ്ലാസ്ടിക് കുപ്പികളും ബാഗുകളും കാണാം .വനത്തിനു തൊട്ടടുത്ത ഒരു വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വില്പന നടക്കുന്നതായും മനസ്സിലാക്കി .അവധി ദിനങ്ങളിൽ ഈ ഉദ്ദേശത്തിൽ ധാരാളം ആളുകൾ വനത്തിലെ റോഡ്‌ വഴി വാഹനങ്ങളിൽ വരികയും വനത്തിനുള്ളിൽ മദ്യപാനം നടത്തി കടന്നു പോവുന്നതായും ശ്രദ്ധയിൽ പെട്ടു.നിയമ പാലകരും നാട്ടുകാരും വനപാലകരും ഇക്കാര്യത്തിൽ ഉടൻ ശ്രദ്ധ പതിപ്പിക്കേണ്ടതാണ് .

      പ്രവർത്തനത്തിൻറെ ഉൽഘാടനം വാർഡ്‌ മെമ്പർ സുലോചന ടി വി നിർവഹിച്ചു .പ്രൊഫ സി ബാലൻ മാസ്റ്റർ ( കണ്ണൂർ സർവകലാശാല ചരിത്ര വിഭാഗം മുൻ തലവൻ )ആശംസകൾ നേർന്നു .കുഞ്ഞി ക്കണ്ണൻ കോടൂർ ,ഷിഖിൻ ടി വി തുടങ്ങിയവർ ചെടികൾ നടാൻ സഹകരിച്ചു .വളണ്ടിയർ ലീഡർ മിതുന ഷാജി സ്വാഗതവും  കൃപേഷ് കെ നന്ദിയും പറഞ്ഞു .ലഘു ഭക്ഷണ  വിതരണത്തിനായി കുടുംബശ്രീ അംഗങ്ങൾ സഹകരിച്ചു .

      യോഗത്തിൽ  അടുത്ത കാലത്തു നിര്യാതനായ പരിസ്ഥിതി പ്രവർത്തകൻ  ആൻറപ്പൻ  അമ്പായി യെത്തിന്റെ നിശബ്ദ സേവനങ്ങളെ  അനുസ്മരിച്ചു.

2 4 വളണ്ടിയർമാരും പ്രോഗ്രാം ഓഫീസറും ഇന്ന് ഞായർ( 7/7/2013 ) രാവിലെ 10  മണി മുതൽ 1  മണി വരെ  പ്രവർത്തിച്ചു .