ജൈവ വൈവിധ്യ ദിനം ആചരിച്ചാൽ മാത്രം പോരാ ,കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു് ജലസംരക്ഷണ രീതികൾ നിയമമാക്കിയും കെട്ടിടനിർമാണം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണ നയങ്ങൾക്ക് വിധേയമാക്കുകയും വേണം .ജലം പൊതു സ്വത്തായി പ്രഖ്യാപിച്ചു ഓരോ ഗ്രാമ യൂണിറ്റിന്റെയും ആവശ്യത്തിന് മാത്രമുള്ള മിതമായ ഉപയോഗം ഉറപ്പു വരുത്തുക .പൊതുചടങ്ങുകളിൽ ടാപ്പ് ആവശ്യത്തിലധികം നേരം തുറന്നു പിടിച്ചു കൈകഴുകുന്ന രീതി നിരോധിക്കുക .പ്ലാസ്റ്റിക് കത്തിക്കുന്നതിനെതിരെ അതിശക്തമായ നിയന്ത്രണം ഏർപ്പെടുത്തുക .ചാലുകളിലും തോടുകളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നതിനെതിരെ നിരന്തര പ്രാദേശിക മോണിറ്ററിംഗ് ഏർപ്പെടുത്തുക .മഴക്കുഴികൾ കിണറുകൾക്കു സമീപം കുഴിച്ചു മഴവെള്ളം ഭൂമിയിലേക്കിറക്കുക .സ്വകാര്യ സംരക്ഷിത വനങ്ങളിലേക്കും വയലുകളിലേക്കും വികസനത്തിൻറെ പേരിലുള്ള കയ്യേറ്റം അവസാനിപ്പിക്കുക . ഇതൊക്കെ വായിച്ചു ലൈക്കടിക്കുന്നതിനു പകരം അതാതു പ്രദേശങ്ങളിൽ കർമസമിതികൾ രൂപികരിച്ചു അടിയന്തിര പ്രവർത്തനങ്ങൾ തുടങ്ങുക .ഭാവി തന്നെ ഇല്ലെങ്കിൽ ഭാവിക്കു വേണ്ടി എന്തിനു പഠിക്കണം എന്ന ചോദ്യത്തിന് ഉത്തരം നമ്മുടെ പ്രവർത്തനങ്ങളാകട്ടെ -CKR
Search This Blog
Pages
- Home
- ACTION IN GHSS MATHIL
- REPORT OF PROGRAMMES INITIATED BY THIS BLOG
- നാം മലിനജലം തൊട്ടടുത്ത പുഴയിലേക്കൊഴുക്കുകയല്ലേ ?...
- Plastic Managementപ്ലാസ്റ്റിക് അടങ്ങിയ വേസ്റ്റ് കത്തിക്കുമ്പോൾ
- Panthrandamchal Bird Sanctuary , Karuavanchal
- അറിയിപ്പുകൾ
- പള്ളം എന്ന ഡോക്യുമെന്ററി
- കിണർ റീചാർജിംഗ്
- ഭൂമിത്രസേനാ ക്ലബ് പ്രവർത്തനങ്ങൾ എന്തൊക്കെയാകാം ?
- ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുക
- How to adopt a village- National Service Scheme
- ആലക്കോട്കൊട്ടയാട് കവല ഹരിതഗ്രാമം പദ്ധതി 2019-20
- FARMING IN THE TIMES OF COVID
- ACTION IN AMBEDKAR GHSS KODOTH 2017-18
- CONTENTS
- 2013 -14 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ (1/9/2013- )
- SCIENCE CLASSES 2021UPDATED 27/11/2021.
- Science Labs at Home
- NATURE BASED SOLUTIONS FOR DISASTER AND CLIMATE RESILIENCE