Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Tuesday, June 4, 2019

ജൈവകൃഷി- സാധ്യതകളും ,വെല്ലുവിളികളും WORLD ENVIRONMENT DAY OBSERVED IN ALAKODE VILLAGE

ലോക പരിസ്ഥിതി ദിനം JUNE 5 WORLD ENVIRONMENT DAY OBSERVED IN ALAKODE VILLAGE-ചർച്ച A REPORT OF THE DICSUSSION

ജൈവ കൃഷി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ആഴത്തിലുള്ള ചർച്ച നടന്നു. രാജു ജോസഫ്  ചർച്ച നയിച്ചു. ജൈവ കൃഷി മധ്യ വർഗത്തിലും അതിലുയർന്ന പടികളിലും പെട്ടവരിൽ മാത്രമേ ചലനം സൃഷ്ടിച്ചിട്ടുള്ളൂ  എന്നു് പൊതു അഭിപ്രായമുണ്ടായി.കൃഷി ഉപജീവനമായവരെ സംബന്ധിച്ച് ജൈവ കൃഷി എങ്ങനെ പ്രായോഗികമാക്കാൻ കഴിയും എന്ന് സന്തോഷ് ഉദയഗിരി സംശയം പ്രകടിപ്പിച്ചു.അത്തരം കൃഷിക്കാർക്ക് രാസകീടനാശിനികളും രാസവളവും അല്ലാതെ ന്തെങ്കിലും മാർഗമുണ്ടെങ്കിൽ പറഞ്ഞു തരണമെന്ന് സന്തോഷ് ആവശ്യപ്പെട്ടു.കൃഷി ഓഫിസർ അരുൺ സാർ ചർച്ചകളിൽ മുഴുവൻ സമയവും പങ്കെടുത്തു. രാസകീടനാശിനി ക്കു പകരം മിത്ര കുമിൾ ഇൻജക്ഷൻ പോലെയുള്ള മാർഗങ്ങൾ സ്വീകരിക്കാമെന്ന് അഭിപ്രായമുണ്ടായി.ഒരു കൃഷി പൊതു നന്മക്ക് വിരുദ്ധമാണെങ്കിൽ അത് ചെയ്യുന്നത് സാമൂഹ്യ വിരുദ്ധതയാണ് എന്ന് മോഡറേറ്റർ ചൂണ്ടിക്കാട്ടി. എങ്കിലും സന്തോഷ് ഉന്നയിച്ച പ്രശ്നം കൃഷിക്കാരെ സംബന്ധിച്ച് കാതലായ ഒന്നാണെന്നും സബ്സിഡിയും ഇൻസെന്റീവും ഒക്കെ ഉൾപ്പെടുത്തി ജൈവകൃഷിയിലേക്കു വരുന്ന കർഷകർക്ക്  കൃഷിവകുപ്പും ഗ്രാമ പഞ്ചായത്തുതലത്തിലും വേണ്ട പിന്തുണ നൽകേണ്ടതുണ്ട്. അതിനുതകുന്ന വിധത്തിൽ ഗവൺമെൻറ് നയങ്ങൾ നടപ്പിലാക്കേണ്ടതുണ്ട് എന്നും വിലയിരുത്തപ്പെട്ടു. ജൈവകൃഷി പ്രചരിപ്പിക്കുന്നതിന് സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ബോധവൽകരണ പ്രവർത്തനങ്ങളുണ്ടാകണം എന്ന് പൊതു അഭിപ്രായമുണ്ടായി. ജൈവ ഉൽപന്നങ്ങളുടെ ലഭ്യത അപ്പപ്പോൾ അറിയുന്ന വിധത്തിൽ കൃഷിക്കാരും ഉപഭോക്താക്കളും തമ്മിൽ ഫലപ്രദമായ ആശയ വിനിമയം നടക്കണം. കർഷകന് ജൈവസർട്ടിഫിക്കറ്റ് ലഭ്യമാക്കുന്ന നടപടിക്രമങ്ങൾ കൃത്യവും ലളിതവുമാക്കേണ്ടതുണ്ട്. പുരയിട കൃഷി വ്യാപിപ്പിക്കുകയും സംയോജിത കൃഷി പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് ജൈവകൃഷി വ്യാപനത്തിന്റെ 2 പ്രധാന ഘട്ടങ്ങളാണ്. തോട്ടവിളകൾ അധിനിവേശത്തിന്റെ ഭാഗമായി കരുതണമെന്നും 10 സെന്റ് കൃഷിയിലേക്ക് പുതിയ തലമുറ ഒതുങ്ങിപ്പോയതും മാറ്റങ്ങൾക്ക് തടസ്സമായി നിൽക്കുന്നു. നെൽക്കൃ ഷി  പുനരുജ്ജീവിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് പിന്തുണ നൽകണം. ജലദൗർലഭ്യമാണ് കൃഷി വ്യാപനത്തിനുള്ള മുഖ്യതടസം. അതിനാൽ റീച്ചാർജിംഗ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള കൃഷി പഠനവും ചർച്ചകളും പ്രവർത്തനങ്ങളും ഉണ്ടാകണം. വലിയ പ്ലോട്ടുകൾ ഉള്ളവർ പ്ലോട്ടിനെ ആനുപാതികമായും ഉചിതമായും പല മേഖലകളാക്കി തിരിച്ച് കൃഷി ചെയ്യുന്നതാണ് നല്ലത്. ജൈവവൈവിധ്യം നിലനിർത്തുന്ന വിധത്തിലും മണ്ണിന്റെ മേൽ പുതപ്പ് സമ്പുഷ്ടമായി നിലനിറുത്തിക്കൊണ്ടു മുള്ള കൃഷിയാണ് വേണ്ടത്. സബ്സിഡി ,ഇൻസെന്റീവ് തുടങ്ങി കർഷകർക്കുള്ള പ്രോത്സാഹനങ്ങളെ കുറിച്ച് പല കർഷകർക്കും അറിയില്ല. കുടുംബശ്രീ മുതലായ സംവിധാനങ്ങൾ ഉപയോഗിച്ച് ബോധവൽക്കരണ ശ്രമo നടക്കണം. വികസന പ്രശ്നങ്ങളിൽ ഭരണതലങ്ങളിൽ തീരുമാനപ്പെടുക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് അടിയന്തിര പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നയങ്ങൾ വരണം.രാ ഷ്ട്രീയ പ്രവർത്തകർ പരിസ്ഥിതിക കാഴ്ചപ്പാടിന് പ്രാമുഖ്യം നൽകേണ്ടതുണ്ട്. ജൈവകൃഷി പ്രചരിപ്പിക്കാനും പരിസ്ഥിതി സംരക്ഷിക്കാനുമുള്ള തുടർ പ്രവർത്തനങ്ങൾക്ക് ഈ കൂട്ടായ്മ മുൻകൈയെടുക്കുമെന്ന പൊതുധാരണയിൽ ചർച്ച പൂർണമായി.
***************************************************************************
RESPONSES AFTER THE DISCUSSION

[9:41 PM, 6/5/2019] Prasad Alakod: ഇന്നത്തെ  ചർച്ച ഗംഭീരമായിരുന്നു.. 5.30ന് ആരംഭിച്ച ചർച്ച 7.45 നാണ് അവസാനിച്ചത്.
എങ്കിലും ചർച്ചയിൽ വന്നവർക്ക് പൂർണ്ണമായും അവരുടെ ആശയങ്ങൾ പ്രസന്റ് ചെയ്യാൻ സമയം തികഞ്ഞിട്ടില്ല..

[9:42 PM, 6/5/2019] Prasad Alakod: ഇനിയും ഇതിന്റെ തുടർ പരിപാടികൾ സംഘടിപ്പിക്കണമെന്ന  പൊതു ധാരണയും ഉണ്ടായി..
****************************************************************************
ജൂൺ 5 ഉം കുറെ വൃക്ഷതൈകളും എന്ന പതിവു ക്ലീഷേയ്ക്കപ്പുറം പ്രതീക്ഷ പകരുന്നതായിരുന്നു  ഇന്നത്തെ പരിസ്ഥിതി ദിനാചരണം. ഒറ്റയ്ക്കുള്ള ജൈവ കൃഷി പരീക്ഷണങ്ങൾക്ക് സമൂഹത്തിൽ കാര്യമായ സ്വാധീനം ചെലുത്താനാവില്ല. അതേ സമയം ജൈവ കർഷകരുടെ ഒരു കൂട്ടായ്മ രൂപം കൊള്ളുകയാണെങ്കിൽ അത് ശ്രദ്ധിക്കപ്പെടും.കൃഷിയിട സന്ദർശനങ്ങളിലൂടെ , ജൈവോത്പന്ന വിപണനങ്ങളിലൂടെ  ഇതാണ് ശരിയെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിയും. ആഗോളവത്കരണത്തിൻ്റെ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് കർഷകരാണ്.കൃഷി ഉപേക്ഷിക്കുന്നവർ അനവധി.പക്ഷേ കൃഷി പൂർണ്ണമായും കോർപ്പറേറ്റുകളെ ഏൽപിച്ചൽ എന്തായിരിക്കും അവസ്ഥ .കൂടുതൽ രോഗികൾ. കൂടുതൽ മരുന്നുകൾ.നമ്മുടെ കാർഷിക സംസ്കാരത്തിൻ്റെ നിലനിൽപിനു ഈ കൂട്ടായ്മ തുടർന്നും ഉണ്ടാകുമെന്നു തന്നെ കരുതുന്നു.👍
-GEORGE MATHEW

ജൈവകർഷക കൂട്ടായ്മകൾ ഓരോ പഞ്ചായത്തിലും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് കേരള ജൈവകർഷക സമിതി. ഇത്തരം ഗ്രൂപ്പുകൾക്ക് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും.-JOSEPH P MATHEW

ജൈവകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ആശയത്താട് പൂർണ്ണമായും യോജിച്ചു നിൽക്കുമ്പോഴും ഇത് എങ്ങിനെ നടപ്പാക്കാം എന്ന ആശങ്കയുണ്ട് . നമ്മളെല്ലാം വീടുകളിൽ കൃഷി ചെയ്യുന്നു നമ്മുക്ക് ഇഷ്ടപ്പെട്ട രീതിയിൽ.  ജൈവമാകാം വളരെ ചെറിയ അളവിൽ . പക്ഷെ സന്തോഷ് ഉന്നയിച്ച വിഷയങ്ങൾ പ്രസക്തമാണ് . അതിന് ശരിയായ രീതിയിൽ ഒരു മറുപടി നൽകാൻ സാധിച്ചിട്ടുമില്ല .

പല കൂട്ടായ്മകൾ ഉണ്ട് കൃഷിയുമായി ബന്ധപ്പെട്ട് . ഉപരിപ്ലവമായ ആ കൂട്ടായ്മകൾക്കല്ല പ്രസക്തി .  അത് ഒരു പക്ഷേ ആശയ വിനിമയത്തിന് ഉപകരിക്കും . കർഷകർ പ്രത്യക്ഷമായി നേരിടുന്ന പ്രശ്നങ്ങളെ എങ്ങിനെ അഭിമുഖികരിക്കും . 

 ഇന്ത്യയിൽ  കർഷക ആത്മഹത്യകൾ കൂടുന്നത് ജൈവകൃഷി രീതിയിൽ നഷ്ടം നേരിട്ടതുകൊണ്ടന്നുമല്ലല്ലോ .


ഇന്നത്തെ ചർച്ച ഒരു വഴിമരുന്നായിക്കോട്ടേ ... ഒരു ദിനം മുഴുവൻ നീളുന്ന ഒരു ചർച്ച വേണം ശരിക്കും .-PRADEEP A R
കഴിഞ്ഞ വർഷത്തെ മഹാപ്രളയത്തിനു ശേഷം ഈ വർഷത്തെ ചൂടേറിയ വേനൽ കാലം. രണ്ടും നമ്മുടെ കാർഷിക മേഖലയ്ക്കുണ്ടാക്കിയ കെടുതികൾ വളരെ വലുതാണ്. ജലസേചന സൗകര്യം ഉണ്ടായിരുന്നെങ്കിൽ ഈ വേനൽ ഇത്ര ദുരിതം വിതയ്ക്കുമായിരുന്നില്ല. സമീപ വർഷങ്ങളിൽ ധാരാളം മഴക്കുഴികളും ചെക്ക് ഡാമുകളും നിർമ്മിക്കപ്പെട്ടിട്ടും ! . 44 നദികൾ ഉണ്ടായിട്ടും ഈ വേനൽ നമ്മുടെ കുടി വെള്ള സ്രോതസ്സുകളെപ്പോലും വറ്റിച്ചു. കുതിച്ചു പായുന്ന മഴവെള്ളത്തെ നടത്തിയും ഇരുത്തിയും കിടത്തിയും ഉറക്കിയും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതാണ് ജല സംരക്ഷണം. പക്ഷേ മഴ വെള്ളം ,  മണ്ണും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുമായി  കടലിലേക്ക് കുതിക്കുന്നതാണ് ഓരോ മഴക്കാലത്തും കാണാൻ കഴിയുന്നത്.  കുഴൽ കിണറുകളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നു. ഉറവ വറ്റുന്നവയുടെ എണ്ണവും അങ്ങനെ തന്നെ. അതു കൊണ്ടു  വെറുതെ പെയ്തു തീരുന്ന മഴക്കാലത്തെ  വേനലിനായി കരുതി വെയ്ക്കുക തന്നെ വേണം. ഇക്കാര്യത്തിലെ നമ്മുടെ പരാജയം ചില വിജയമാതൃകൾ തേടാൻ കാരണമാകുന്നു. അമേരിക്ക അനുകരണീയമായ ഒരു മാതൃകയായി തോന്നുന്നു. അവിടെ മഴക്കാലം ഇവിടുത്തേക്കാൾ കടുത്ത താണ്. പക്ഷേ വലിയ പ്രളയങ്ങളെപ്പോലും പെട്ടെന്ന് അതിജീവിക്കാനാവുന്ന ജല നിർഗ്ഗമനമാർഗ്ഗങ്ങൾ അവർ ഒരുക്കിയിട്ടുണ്ട്. ഹൈവേകളുടെ ഓരത്ത്, കുത്തനേയുള്ള മലഞ്ചെരുവുകളിൽ , വീടുകളുടേയും മറ്റ് കെട്ടിടങ്ങളുടേയും  സമീപത്ത് അവർ മഴവെള്ളം നിറയ്ക്കാനായി കോൺക്രീറ്റ് മഴക്കുഴികൾ( കുളം) തീർത്തിരിക്കുന്നു. ഒന്നു നിറഞ്ഞാൽ അടുത്തത് എന്ന രീതിയിൽ അവ കനാലുകളാൽ ബന്ധിതമാണ്. ഇത്തരം ചെറു കുളങ്ങളിൽ നിറയുന്ന വെള്ളം അവിടെ തന്നെ ഭൂമിയിലേക്ക് വലിയുന്നു.കടുതലായുള്ള വെള്ളം താഴ്ന്ന പ്രദേശങ്ങളിൽ  മൺതിട്ട യുയർത്തി നിർമ്മിക്കുന്ന വിസ്തൃതമായ തടാകങ്ങളിൽ സംഭരിക്കപ്പെടുന്നു. ഇത് ഭൂഗർഭ ജലവിതാനം ഉയർത്തുന്നു. എന്തായാലും മഴവെള്ളത്തെ നമ്മുടെ പോലെ ഒന്നോ രണ്ടോ മണിക്കൂർ കൊണ്ട് കടലിലെത്താൻ അമേരിക്കക്കാർ സമ്മതിക്കാറില്ല. രൂക്ഷമായ ജലക്ഷാമം അവരെ ബാധിക്കാറുമില്ല.നമ്മുടെ തൊഴിലുറപ്പു പദ്ധതി കുറച്ചു കൂടി ക്രിയാത്മകമാക്കിയാൽ ഇവിടെയും ഇതു സാധ്യമാണ്. മറ്റൊരു കാര്യം അവിടെ പുഴകൾ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളല്ല. അലക്കും കുളിയും പുഴയിലല്ല. അതു കൊണ്ട് കുടിവെള്ളത്തിനും ജലസേചനത്തിനും പുഴ  വെള്ളം വിതരണം ചെയ്യപ്പെടുന്നു.സ്വകാര്യമായി കിണറുകൾ ബോർ വെൽ ഉണ്ടാക്കുന്ന രീതിയുമില്ല. എല്ലാവരും ഒരിക്കലും തടസ്സം വരാത്ത ഈ പൊതു ജലവിതരണത്തെ ആശ്രയിക്കുന്നു.കിണറിലെ വെള്ളത്തിൽ mineral s & metals കൂടുതലായതിനാൽ ആരോഗ്യത്തിനു നന്നല്ല എന്നാണ് അവർ കരുതുന്നത്. ശുദ്ധജലവും പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഇത്രയും എഴുതിയത്.( ഏതാനും ചിത്രങ്ങളും )-GEORGE MATHEW


ലളിതവും വളരെ കാര്യക്ഷമവും ആയ സംഭരണ രീതി. നമ്മൾ പണമില്ല എന്നു പറഞ്ഞ് തള്ളിക്കളയും. കേരളത്തിലെ സ്ഥലദൗർലഭ്യം തടാകങ്ങളുടെ സാധ്യത ഇല്ലാതാക്കുന്നുണ്ടെങ്കിലും കോൺക്രീറ്റ് സംഭരണികൾ വളരെ കാര്യക്ഷമമായി പ്രയോഗത്തിൽ വരുത്താൻ കഴിയും. ഈ സാധ്യതകൾ പഠനവിഷയം ആക്കേണ്ടതുണ്ട്.-JOSEPH MATHEW
*****************************************************************************
ഇന്നലെ ജൈവ കൃഷി ചർച്ച കഴിഞ്ഞ് നമ്മുടെ സാമുവൽ സർ കുറച്ച് നവരനെൽവിത്ത് തന്നു .
കരനെൽ കൃഷിയുടെ ഒപ്പം ചെയ്യാൻ.

അത് രാവിലെ രാഘവനെ ഏൽപ്പിച്ചു





**************************************************************************




സുഹൃത്തുക്കളെ ,

  ആലക്കോട് സർഗവേദി  എ എഫ്  എസ്  ഹാളിൽ വെച്ച്  

2019  ജൂൺ 5 ന് വൈകുന്നേരം  5 മണിക്ക് ജൈവകൃഷി.. സാധ്യതകളും ,വെല്ലുവിളികളും എന്ന വിഷയവുമായി ബന്ധപ്പെട്ട് ,ഒരു ചർച്ച സംഘടിപ്പിക്കുന്നു..
സർഗ്ഗവേദി .. റീഡേഴ്സ് ഫോറം ,ശാസ്ത്രസാഹിത്യ പരിഷത്ത് ,സംഘടനകൾ സംയുക്തമായാണ് ,ഈ പരിസ്ഥിതി ദിന ചർച്ച സംഘടിപ്പിക്കുന്നത്..

ശ്രീ. രാജു ജോസഫ് തേർത്തല്ലി വിഷയാവതരണം നടത്തും

ഏവരെയും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നു...
***********************************************************************

വാട്ട് സ് ആപ്പ്  ഗ്രൂപ്പുകളിൽ വന്ന ചർച്ചകൾ .

***************************************************

കർഷകരുടെ ഇടയിൽ ജൈവകൃഷിക്ക് കുറച്ചു കാലം മുൻപ് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞു വരുന്നുണ്ടോ?
-പ്രസാദ് ആലക്കോട് 
*******************************************************************
ജൈവ കൃഷി എന്നാണ് പറയുന്നതെങ്കിലും മിക്കതും രാസ കൃഷി ആണല്ലോ -നൗഷാദ് 
********************************************************************
ജൈവകൃഷി എന്താണെന്ന് ബഹുഭൂരിപക്ഷം കർഷകർക്കും അറിയില്ല; അറിയാൻ താല്പര്യവുമില്ല. ഏകദേശം എൺപതു ശതമാനം കൃഷിസ്ഥലവും നാണ്യവിളകൾക്കായി മാറ്റിവെച്ചിരിക്കുന്ന കേരളത്തിൽ അതു സ്വാഭാവികവുമാണ്. ഓരോ കർഷകനും സ്വന്തം കൃഷിയിടത്തിൽ ഒരു ചെറിയഭാഗമെങ്കിലും ഭക്ഷണവസ്തുക്കൾ ജൈവരീതിയിൽ കൃഷിചെയ്യാൻ ഉപയോഗിച്ചു തുടങ്ങിയാൽ മരുന്നു കമ്പനികൾക്ക് കൊടുക്കുന്ന ഭീമമായ തുകയിൽ ഗണ്യമായി കുറവുണ്ടാക്കാൻ കഴിയും. ഈ വസ്തുത കേരളത്തിലെ മുഴുവൻ ഗ്രാമങ്ങളിലേക്കും എത്തിക്കുക എന്നതാണ് കേരള ജൈവകർഷക സമിതിയുടെ ലക്ഷ്യം.
-ജോസഫ് .പി .മാത്യു 
*********************************************************************
ജൈവ കൃഷി രീതി തീർച്ചയായും നടപ്പിലാക്കേണ്ടതാണ് . എനിക്ക് തോന്നുന്നു കൃഷി വകുപ്പിന്റെ രീതി പ്രകാരം അല്പസ്വല്പം രാസവളം ചേർത്താലും കീടനാശിനി ഉപയോഗിക്കാതിരുന്നാൽ അത് ജൈവ കൃഷി ആണ് . ( ചിലപ്പോൾ മണ്ണിന്റെ പ്രത്യകത അനുസരിച്ച് ചിലവ ചേർക്കേണ്ടി വരും ) 

പക്ഷെ പ്രശ്നം അതല്ല . ഞാൻ ഈയ്യിടെ ഉദയഗിരിയിലുള്ള ഒരു കൃഷിക്കാരനുമായി സംസാരിക്കുകയുണ്ടായി . അയാൾ പറയുന്നത് ജീവിക്കാൻ വേണ്ടിയാണ് രണ്ടേക്കർ പാവൽ കൃഷി ചെയ്യുന്നത് . കീടനാശിനി അടിച്ചില്ലെങ്കിൽ എത്ര എണ്ണം കിട്ടും എന്നറിയില്ല . രണ്ടേക്കർ മുഴുവൻ പാവക്കക്ക് കടലാസ്  കുമ്പിൾ കെട്ടാൻ സാധിക്കയുമില്ല ...


രാജു സർ , ഇത്തരം പ്രശ്നങ്ങൾക്ക് ഒരു പരിഹാരം നിർദ്ദേശിക്കേണ്ടി വരും .
-പ്രദീപ്  എ ആർ 
**********************************************************************
കടലാസ് കുമ്പിൾ കെട്ടുന്നത് കായ്ക്ക് അല്ലേ,,, അത് എന്നും കെട്ടി കൊണ്ടേ ഇരിക്കണം, പക്ഷേ പാവലിന്റെ ഇലക്കും തണ്ടിനും എന്തു ചെയ്യാൻ സാധിക്കും,,?? കൂടുതൽ കൃഷി ചെയ്യുമ്പോ പാവലിന് മാത്രമല്ല പയറിനും വാഴക്കും ഒക്കെ കീടനാശിനി അടിക്കാൻ കർഷകർ നിർബ്ബന്ധിതരായി തീരുകയാണ്,, ഇതിന് പ്രധിവിധി എത് ഗവേഷണ കേന്ദ്രത്തിനാണ് നിർദ്ദേശിക്കാൻ കഴിയുക.


       അങ്ങനെ മാറ്റങ്ങൾ സ്യഷ്ടിച്ചാൽ നമ്മുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് വലിയ ഒരു മുതൽകൂട്ടാവും, പ്രത്യേകിച്ച് കർഷകനും.

-അനിൽ  പി ജി 
************************************************************************
പാവൽ ആണെങ്കിൽ മിക്കവാറും ഈച്ച കുത്തി പുഴു ആവുന്നതായിരിക്കും പ്രശ്നം.. അതിന് കരിമ്പം ഫാമിൽ നിന്ന് കിട്ടുന്ന ഫെറോമോണ് കെണി വളരെ ഫലപ്രദമാണ്.. 25 സെന്റിന് 1 വീതം മതിയാവും.. പൂർണമായും ജൈവ രീതിയിൽ കഴിഞ്ഞ 4 മാസം ആഴ്ചയിൽ ചുരുങ്ങിയത് 1 കിലോ വീതം പാവക്ക എനിക്ക് കിട്ടിയിരുന്നു
-ഡോ  മനു കെ കെ 
******************************************************************
നിരവധി ജൈവ കീട നിയന്ത്രണ മാർഗ്ഗങ്ങൾ ഇപ്പോൾ ലഭ്യമാണ്. കീടങ്ങൾക്കെതിരെ വെർട്ടിസിലിയം അല്ലെങ്കിൽ ബ്യുവേറിയ, ചെടികളുടെ ആരോഗ്യത്തിന് സ്യുഡോമോണസ്, കായീച്ചകൾക്കെതിരെ ഫിറമോൺ കെണികൾ, വേപ്പധിഷ്ഠിത കീടനാടിനികൾ ഒക്കെ ലഭ്യമാണ്. ഇപ്പോൾ കൃഷിഭവനുകൾ വേണ്ട വിവരങ്ങൾ കൃഷിക്കാർക്ക് നല്കുന്നുമുണ്ട്. 2016-17 ൽ ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിൽ ആരംഭിച്ച നല്ല കൃഷിരീതി (ഗാപ്) ഈ ദിശയിലുള്ള ഒരു സംരംഭം ആയിരുന്നു.

ഓരോ ഭൂപ്രദേശത്തിന്റെയും സവിശേഷതകൾക്കനുസരിച്ച് കർഷക കൂട്ടായ്മകൾ നിയന്ത്രണരീതികൾ കണ്ടെത്തുന്നു. ഉദാഹരണത്തിന് മയ്യിലെ ഒരു കൂട്ടം കർഷകൻ ഒറ്റദിവസം വിത്തിറക്കുന്നു. തന്മൂലം കീടങ്ങൾ ഒരു കൃഷിയിടത്തിൽ മാത്രം ആക്രമണം നടത്തില്ല. 


ജൈവകൃഷിയും ജീവനവും പരസ്പരം ബന്ധിതമാണ്. അതുകൊണ്ടു തന്നെ ധാരാളം ചർച്ചകളും ക്ലാസ്സുകളും ഇക്കാര്യത്തിൽ ആവശ്യമുണ്ട്. എന്നാലും വീടിനോടു ചേർന്ന് ഒരു സെന്റ് സ്ഥലത്ത് അത്യാവശ്യം വേണ്ട പച്ചക്കറികൾ നട്ടുവളർത്താനും ജൈവരീതികളുപയോഗിച്ച് സംരക്ഷിക്കാനും കമ്പ്യൂട്ടർ ടെക്നോളജി ഒന്നും വേണ്ട. ആർക്കും കഴിയും. പ്രത്യേകിച്ചും സ്ത്രീകൾക്ക്.

-ജോസഫ് പി മാത്യു 
********************************************************************
രാജു സർ നമുക്ക് ഒരു ചർച്ച വെച്ചാലോ ഈ വിഷയവുമായി ബന്ധപ്പെട്ട് . ഒരു പാട് സംശയങ്ങൾ ഉള്ള ആളുകൾ ഉണ്ട് .-പ്രദീപ് എ ആർ 
****************************************************************************
അത് നല്ല പ്രവർത്തനമാകുമേ.-CKR
***************************************************************************

വളരെ നല്ല ആശയമാണിത്. ഞാനെപ്പോഴും തയ്യാറാണ്.  പ്രാരംഭഘട്ടത്തിലെ ചർച്ചകൾക്ക് ശേഷം ഈ മേഖലയിലെ വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിക്കാനും സാധിക്കും (പ്രത്യേകിച്ച് ചിലവുകളില്ലാതെ). ഓരോ പഞ്ചായത്തിലും ജൈവകൃഷിയിൽ താല്പര്യമുള്ളവരുടെ എണ്ണം പരമാവധി വർധിപ്പിക്കുക എന്നത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നാടൻ വിത്തുകളും കൃഷിരീതികളും തിരിച്ചുകൊണ്ടുവരേണ്ടത് കാർഷികമേഖലയിൽ വൻകിട കമ്പനികളൂടെ  കുത്തകയെ ചെറുക്കുന്നതിന് അനിവാര്യമാണ്.--ജോസഫ് പി മാത്യു 
******************************************************************************
നമ്മൾ മനസു വച്ചാൽ നമ്മുടെ വീട്ടിലേ ക്കു ആവശ്യമുള്ള പച്ചക്കറി നമ്മക്കുണ്ടാക്കാം. മനസ്സു വേണം. ഞാൻ പച്ചക്കറികൾ ഒന്നും വിലക്കു വാങ്ങാറില്ല' നമ്മുടെ മുറ്റത്തോടെ റസിൻ്റെ മുകളിലോ പച്ചക്കറി നടാം. ചാണകം ചാരം വേപ്പിൻ പിണ്ണ) ക്ക് എല്ലുപൊടി ഇവ മാത്രം മതി. രാസവള മോ കീ ട നാശീ നീയോ ഒന്നും വേണ്ട. കിട്ടുന്നതുമതി എന്നു വിചാരിക്കണം. മനസ്സ് വേണം. മനസ്സ്-   +91 95440 42556
*******************************************************************************
ഈ അടുത്ത കാലം വരെ ഞാനും അങ്ങനെയായിരുന്നു.. പക്ഷെ പലപ്പോഴും വേണ്ട സമയത്തു വേണ്ടത്ര പരിചരണം കൊടുക്കാൻ പറ്റാറില്ല.. എന്നാലും വീട്ടിൽ ആവശ്യമുള്ളത് കിട്ടാറുണ്ട്-ഡോ  മനു കെ കെ 
***************************************************************************
നിങ്ങൾ തുടങ്ങിയില്ലേ  ഇതുവരെ. എന്റെ 10 സെന്റിലെ കൃഷിയാണ് ഇതൊക്കെ. 
ഇതു കൂടാതെ ചാക്കിൽ ചേന, കാച്ചിൽ, ചേമ്പ്, അടതാപ്പ്, ഇഞ്ചി, മഞ്ഞൾ, ചെറുകിഴങ്ങ്, കുരുമുളക്  ഒക്കെയുണ്ട്. 
പേര, സപ്പോട്ട, റംബുട്ടാൻ, ആത്ത, ഇലുമ്പിപ്പുളി, മാവ്, പാഷൻഫ്രൂട്ട്, എല്ലാമുണ്ട് 
ശാസ്ത്രസാഹിത്യ പരിഷത്ത് കിച്ചൻ ബിൻ.. അടുക്കള വേസ്റ്റ് ൽ  നിന്നുള്ള വളമാണ് ഇടുന്നത്. 

ആലക്കോടിന്റെ കൃഷി പാരമ്പര്യം ഞാൻ മറന്നിട്ടില്ല.

https://circle.page/post/434582?utm_source=an&person=1cJQiN

ഓണത്തിനു സദ്യയൊരുക്കാൻ   പച്ചക്കറി കൃഷി


എന്റെ നാടിന്റെ സ്വന്തം ആപ്പ്, ഇപ്പോൾ ഡൗൺലോഡ് ചെയ്യൂ
https://circleapp.page.link/jTpt

-സിന്ധു ഉല്ലാസ് 

മയ്യിലും മറ്റും പൂർണ്ണമായി ജൈവ രീതിയിൽ നെൽകൃഷി ചെയ്യുന്ന കർഷക കൂട്ടായ്മകൾ ഉണ്ട്. അവയെല്ലാം ലാഭകരമായി പ്രവർത്തിക്കുന്നവയും ആണ്. ഈ രീതിയിൽ മുന്നേറ്റമുണ്ടാക്കാൻ നമുക്കും കഴിയണം.

ഹരിത വിപ്ലവത്തിനു മുൻപ് ആരും പഠിപ്പിക്കാതെ തന്നെ ജൈവ കൃഷി നടപ്പുണ്ടായിരുIന്നു. അത്  പൈതൃകമായി കിട്ടിയ ഒരു ശീലവുമായിരുന്നു. ആ ജൈവ ലോകത്ത്  വാഴക്കുലയും രണ്ടിടങ്ങഴിയും മാത്രമല്ല ശബ്ദിക്കുന്ന കലപ്പയും പാത്തുമ്മയുടെ ആടും 'വെള്ളപ്പൊക്ക' വുമൊക്കെ പിറവി കൊണ്ടു.കാലം ഒരു പാടു മാറി. ആദ്യം പട്ടിയും പൂച്ചയും പിന്നെ ആടും കാള/പശുവും കുടിയിറങ്ങി.ഇപ്പോൾ കർഷകത്തൊഴിലാളിയും കർഷകനുമൊക്കെ അതേ വഴി പിന്തുടരുന്നു.ലോകത്തെ ഏറവും വലിയ കാർഷികോത്പാദക രാ ജ്യമായ അമേരിക്കയിൽ അഞ്ച് ശതമാനം ആളുകളാണ് കൃഷി ചെയ്യുന്നത്. ഇവിടെ ഇപ്പോഴും 60% ത്തിലധികം കൃഷിയിലേർപ്പെട്ടിരിക്കുന്നു. ഉത്തരേന്ത്യയിലെ പല ഉൾനാടൻ ഗ്രാമങ്ങളിലും രാസവളവും കീടനാശിനിയും എന്തെന്നറിയാതെ  കൃഷി ചെയ്യുന്ന കർഷകരുണ്ട്. ജൈവം എന്നലേബലെന്താണെന്നും അവർക്കറിയില്ല. ഇപ്പോഴത്തെ കേന്ദ്രനയം കാർഷിക മേഖലയിൽ നിന്നും മറ്റ് നിർമ്മാണ മേഖലകളിലേക്ക്  കൂടുതൽ ആളുകളെ തിരിച്ചുവിടാനുദ്ദേശിച്ചാണ് എന്നു തോന്നുന്നു. കാർഷികോത്പന്നങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതി , വിലയിടിവ്, കാര്യക്ഷമമല്ലാത്ത വിപണിയിടപെടൽ ( താങ്ങുവില ) ഇതൊക്കെ കൃഷിയിൽ നിന്നും കർഷകരെ അകറ്റുകയാണ്.ജീവിതം ദുസ്സഹമായി കൃഷി തന്നെ ഉപേക്ഷിക്കപ്പെടുമ്പോൾ ജൈവകൃഷി എങ്ങിനെ പ്രചരിക്കപ്പെടും.? ക്യൂബയ്ക്ക് സമ്പൂർണ്ണമായും ജൈവ കൃഷിയിലേക്ക് സർക്കാർ നയത്തിൻ്റെ ഭാഗമായി മാറാൻ കഴിഞ്ഞു. ഇന്ത്യയിൽ സിക്കിമിലും അങ്ങനെയാണ്.ഹരിത വിപ്ലവത്തിൻ്റെ പിതാവ് എം.എസ്.സ്വാമിനാഥൻ ഇന്ന് ജൈവ കൃഷിയുടെ പക്ഷത്താണ്.  എങ്കിലും  ജൈവ കൃഷി വിജയിക്കണമെങ്കിൽ സർക്കാർ നയം മാറ്റം അനിവാര്യമാണ്. അപ്പോൾ രാസവളം, കീടനാശിനി  നിർമ്മാണശാലകൾ എന്തു ചെയ്യുമെന്നതും പ്രശ്നമാകുന്നു. ജൈവകൃഷിയിലെ  ഒറ്റപ്പെട്ട ചില മുന്നേറ്റങ്ങൾക്ക് കാരണം മികച്ച വില ലഭിക്കുന്നതാണ്.ഉത്പന്നം  ഇടനിലക്കാരില്ലാതെ ഉപഭോക്താവിലെത്തുന്നു. മയ്യിലെ ജൈവ അരിക്കു ഏകദേശം 60 _ 70  രൂപ നിരക്കിൽ വിലയുണ്ട്. ഈ നിരക്കിൽ സാധാരണക്കാർ വാങ്ങുമോ?  ഫുക്കുവോക്കയേയും സുഭാഷ് പലേക്കറേയും മനസ്സിലാക്കുന്ന ഒരു ന്യൂനപക്ഷത്തിനു മാത്രം ബോധ്യമാകുന്ന കാര്യമാകുന്നു ജൈവ കൃഷി.( ഇന്നും ജപ്പാൻ ഫുക്കുവോക്കയെ മനസ്സിലായില്ലെന്നു നടിക്കുന്നു ?.) കൃഷിയിലെ കോർപ്പറേറ്റുവത്കരണത്തിനെതിരായ ഒരു സമര മാർഗ്ഗവുമാണ് ജൈവ കൃഷി. 🎋🌾🌴-ജോർജ് മാത്യു 

*****************************************************************************
വിയോജിപ്പുണ്ട്. സ്വാമിനാഥനു മുൻപ് ഇവിടെ ജൈവകൃഷി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ഹരിതവിപ്ലവം കൌണ്ടർ പ്രൊഡക്ടിവ് ആയി മാറിയതുകൊണ്ട് മുൻപത്തെ രീതിയിലേക്ക് മടങ്ങണം എന്നാണ് ജൈവകൃഷിയോട്  അഭിമുഖ്യമുള്ളവർ ആവശ്യപ്പെടുന്നത്. പലേക്കർക്കും ഫുക്കുവോക്കക്കും മുൻപ് നമ്മൾ ചെയ്തിരുന്ന കൃഷിയിലേക്ക് മടങ്ങുന്നത്  അസാധ്യമായ കാര്യമാണോ? താങ്കൾ തന്നെ സിക്കിമിന്റെ കാര്യം ചൂണ്ടിക്കാട്ടിയല്ലോ! സിന്ധു ടീച്ചർ പച്ചക്കറി വാങ്ങുന്നുണ്ടാവില്ല. റീഡേഴ്സ് ഫോറം അംഗങ്ങൾ മുഴുവൻ ടീച്ചറെ ഫോളോചെയ്താൽ എത്രമാത്രം നേട്ടമുണ്ടാക്കാൻ കഴിയും? 
പിന്നെ സാധാരണക്കാർ 70 രൂപകൊടുത്ത് എങ്ങനെ അരി വാങ്ങും എന്ന ചോദ്യം ക്ലിഷേ ആണ്. കർഷകതൊഴിലാളി 700 രൂപമുതൽ കൂലിവാങ്ങുന്ന സംസ്ഥാനമാണ് കേരളം. എല്ലാത്തരം  ചെലവുകൾ ചെയ്യാനും മടിയില്ലാത്ത മലയാളിക്ക് വേണമെങ്കിൽ ആ വിലകൊടുത്തു വിഷമില്ലാത്ത അരി വാങ്ങാവുന്നതേ ഉള്ളു.


ജൈവകൃഷി ഒരു മിത്ത് ആണെന്നു പ്രചരിപ്പിക്കുന്നത് കാര്യങ്ങൾ ശരിക്കും മനസ്സിലാക്കാത്തത് കൊണ്ടാണെന്നാണ് എനിക്ക് തോന്നുന്നുത്.

-ജോസഫ് മാത്യു 
****************************************************************************

വീടുകളിലെ പച്ചക്കറി കൃഷി ഇപ്പോൾ എല്ലാവരും ചെയ്യുന്നതാണെന്ന് തോന്നുന്നു . ഞാൻ തന്നെ ഫോട്ടോ ഇട്ടിട്ടുണ്ട് എന്റെ കൃഷിയുടെ . അത് വളർന്നു വരുന്ന ഒരു നല്ല സംസ്കാരം ആണ് . 

പക്ഷെ ചർച്ചയുടെ  കാമ്പ് അവിടെയല്ല . ഉപജീവനത്തിനു വേണ്ടി കൃഷി നടത്തുന്ന കൃഷിക്കാർ . വാഴയാവാം മറ്റെന്തെങ്കിലും പച്ചക്കറിയാവാം . ഉൽപ്പന്നങ്ങൾ വിറ്റഴിക്കണ്ടേ ... ചില മേഖലകളിൽ ഇത് നന്നായി വിറ്റു പോകാം പക്ഷെ കൂടുതലും കെട്ടിക്കിടക്കുകയാണ് പതിവ് . ജൈവകൃഷി രീതിയിൽ ചെലവ് കൂടും ഉൽപ്പന്നങ്ങൾക്കും വില കൂടുതൽ വാങ്ങേണ്ടി വരും . സ്വാഭാവികം . പക്ഷെ ഉദാഹരണത്തിന് നമ്മുടെ മേഖലയെടുത്താൽ തന്നെ മൈസൂരിൽ നിന്ന് കുറഞ്ഞ വിലക്ക് പച്ചക്കറി കിട്ടുമ്പോൾ എത്ര കടക്കാർ ഇത് വാങ്ങും . പോട്ടെ എത്ര ഉപഭോക്താക്കൾ വാങ്ങും 

ഇത് രീതിയായി ഒരു സംസ്കാരമായി മാറണം .
-പ്രദീപ്  എ ആർ 
***************************************************************************




ജൈവകൃഷിയിലേക്ക് മടങ്ങുമ്പോൾ ആദ്യം അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രശ്നം productivity ആണ് .നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന ഉൽപ്പാദനക്ഷമത ജൈവ കൃഷിയിലുടെ ലഭിച്ചില്ലെങ്കിൽ ,ഇപ്പോൾ തന്നെ നഷ്ടത്തിലായ കൃഷി ഉപജീവന മാർഗ്ഗമാക്കിയ കർഷകർക്ക് പിടിച്ചു നിൽക്കാനാവില്ല. ജൈവ കൃഷി ആരംഭിച്ച് മൂന്നു നാല് വർഷങ്ങൾക്കുള്ളിൽ പഴയ ഉൽപ്പാദനക്ഷമത ഭൂമിക്കുണ്ടാവും എന്ന് പറയുന്നതിൽ എത്രമാത്രം വസ്തുത ഉണ്ടെന്ന് അറിയില്ല.. അത് സത്യമാണെങ്കിൽ ,ഈ പീരിഡിലെ നഷ്ടം ഗവ: വകവെച്ചു കൊടുത്താലും മതിയാവും...
തീർച്ചയായും ജൈവ കൃഷി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതു തന്നെയാണ്..

പക്ഷെ ഇന്ത്യയുടെ പട്ടിണിയുടെ നാളുകളിൽ ,ന്തതന കൃഷിരീതികളിലുടെ,, ഭക്ഷ്യ സ്വയം പര്യാപ്തത നേടിയടുത്തതിനെ നിസ്സാരമാക്കി തള്ളാനുമാവില്ല..
ബഹുരാഷ്ട കുത്തകകളുടെയും അവർക്ക് വഴങ്ങിയ സർക്കാരുകളുടെയും അശാസ്ത്രീയമായ കൃഷി പരീക്ഷണങ്ങളാണ് ഇന്നത്തെ ,രാസവള, കീടനാശിനി ദുരന്തത്തിലേയ്ക്ക് നന്മെ എത്തിച്ചത്..

പിന്നെ അരി വില കുറച്ച് കൊടുക്കുന്നത് food security ക്ക് വേണ്ടിയാണല്ലോ...

ഉയർന്ന വില കൊടുത്ത് വാങ്ങാനുള്ള ശേഷിയുള്ള വർക്കേ  ജൈവ പ്രൊഡക്ട്  വാങ്ങാൻ സാധിക്കൂ.. [ പാൻ ഇന്ത്യ തലത്തിൽ ഇതൊരു പ്രശ്നമണ്]

അതേ സമയം എല്ലാ വീടുകളിലും ജൈവ കൃക്ഷി പരീക്ഷണങ്ങൾ നടത്തേണ്ടതുമാണ്.

ജൈവകൃഷി ആരോഗ്യ ത്തിന്റെ ചവിട്ടുപടിയാണ്.
എന്റെ ആരോഗ്യം എന്റെ ഭക്ഷണത്തിലൂടെ  

ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വാശ്രയത്വവും നാം നേടി യെടുക്കേണ്ടിയിരിക്കുന്നു

-പ്രസാദ് ആലക്കോട് 

********************************************************************
വിയോജിപ്പുകളേക്കാൾ നമുക്കിടയിൽ യോജിപ്പുകൾ ഉണ്ടാകാനാണ് സാധ്യത .ഞാൻ പറഞ്ഞത് ക്യൂബ പോലെ , സിക്കിം പോലെ ഇന്ത്യയും പുരണ്ണമായും ജൈവ കൃഷിയിലേക്ക് മാറണം എന്നാണ്. അതല്ലാതെ കുറച്ചു ജൈവ കൃഷിയിടങ്ങളും പ്രീമിയം വില കൊടുത്ത് ജൈവ ഉത്പന്നങ്ങൾ വാങ്ങുന്ന കുറച്ചു സ്ഥിരം ഉപഭോക്താക്കളും എന്ന സംവിധാനം പ്രശ്നങ്ങൾ പരിഹരിക്കുന്നില്ല.  മയ്യിൽ സംഘത്തിൻ്റെ അരി രണ്ട് വർഷം മുമ്പ് ഒരു കാർഷിക പ്രദർശനത്തിൽ വാങ്ങുകയുണ്ടായി. അവരുമായി സംസാരിച്ചപ്പോൾ പറഞ്ഞത് മണ്ണ് പരിശോധന നടത്തി അതിൻ്റെ റിപ്പോർട്ട് പ്രകാരം നേരിയ തോതിൽ രാസവളം പ്രയോഗിക്കാറുണ്ട് എന്നാണ്‌. പക്ഷേ കീടനാശിനി പ്രയോഗമൊന്നുമില്ല. ഏഴോം പാടശേഖര സമിതിയുടേത് കൈപ്പാട് നിലമായതിനാൽ കുറച്ചു കൂടി ജൈവമാകാൻ സാധ്യതയുണ്ട്. അവരെ പല പ്രാവശ്യം വിളിച്ചപ്പോഴൊന്നും അരി സ്റ്റോക്കുണ്ടായിരുന്നില്ല. ഇനി ഇരട്ടി വില കൊടുത്ത് എല്ലാവരും വാങ്ങാൻ തയ്യാറായാൽ അതിനു മാത്രം അരി എവിടെയാണുള്ളത്. അതേ സമയം രാജ്യം ജൈവ രീതിയിലേക്ക് മടങ്ങിയാൽ ഇപ്പോഴത്തെ പൊതുവിതരണ സമ്പ്രദായം നിലനിർത്തി കൊണ്ടു തന്നെ മാന്യമായ ഒരു കാർഷിക ജീവനം സാധ്യമാണ്.ഇപ്പോൾ സംഭവിക്കുന്നത് രാസവളങ്ങളുടേയും കീടനാശിനികളുടേയും തോന്നിയ മട്ടിലുള്ള പ്രയോഗമാണ്. കൃഷി ചിലവ് ഉയർന്നതുകൊണ്ടും ഉത്പന്നങ്ങൾക്കു വിലയില്ലാത്തതു കൊണ്ടും കൃഷിയിടങ്ങൾ ഉപേക്ഷിക്കപ്പെടുന്നു. നമ്മുടെ തനതായ കാർഷിക അറിവുകൾ, വിത്തുകൾ വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെടുന്നു. നമ്മുടെ പാരമ്പര്യ കൃഷിരീതികൾ തിരിച്ചുവരട്ടെ. ആരോഗ്യം എല്ലാവർക്കും ഉണ്ടാകട്ടെ.

-ജോർജ് മാത്യു 
*********************************************************************************
ജൈവകൃഷി ആരോഗ്യ ത്തിന്റെ ചവിട്ടുപടിയാണ്.
എന്റെ ആരോഗ്യം എന്റെ ഭക്ഷണത്തിലൂടെ  

ഭക്ഷ്യ സുരക്ഷയും ഭക്ഷ്യ സ്വാശ്രയത്വവും നാം നേടി യെടുക്കേണ്ടിയിരിക്കുന്നു-
****************************************************************


ഗ്രൂപ്പംഗങ്ങളിൽ എത്ര പേരുടെ വീട്ടിൽ മഴവെള്ള സംഭരണി യഥാർത്ഥമായും  ഉണ്ട് ? ഇന്നലെ (2/6/2019) വൈകുന്നേരം പെയ്ത മഴക്ക് ഏതാണ്ട് എത്ര ലിറ്റർ കുടിവെള്ളം ശേഖരിച്ചിട്ടുണ്ട് ? ഈ വിവരങ്ങൾ ഇവിടെ ചേർക്കാമോ ? ഒരു വിശകലനത്തിനു വേണ്ടിയാണ്. സഹകരിക്കണം.-C K R
************************************************************************
1.സംഭരണി ഇല്ല.. 
2.ഉള്ളത് മഴക്കുഴി മാത്രം.. 
3.ഇല്ല...
4.ഉണ്ട്..ഇന്നലത്തെ മഴവെള്ളം സംഭരിച്ചിട്ടില്ല. അത് തുറന്നു വെച്ചിരിക്കുന്നു. കിണറിനു സമീപത്തെ കുഴിയിലേയ്ക്ക്..

5.ഞാൻ കിണർ റീച്ചാർജ് ചെയ്യുന്നുണ്ട്. ഇന്നലെ റൂഫിൽ വീണ മഴ മുഴുവനും ഫിൽറ്റർ ചെയ്ത് കിണറ്റിലുണ്ട്. എത്ര അളവ് എന്ന് പറയാൻ കഴിയില്ല.( ഒരാൾ മാത്രം )
*******************************************************************************

ലോക പരിസ്ഥിതി ദിനം-ചർച്ച 

      എല്ലാ വർഷവും ജൂൺ 5 ആണ്
ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

       ഈ വർഷത്തെ (2019)
പരിസ്ഥിതിദിന സന്ദേശത്തിൽ അന്തരീക്ഷ മാലിന്യങ്ങൾക്കെതിരെയുള്ള പ്രവർത്തനങ്ങർക്കാണ് മുൻതൂക്കം നൽകിയിരിക്കുന്നത്.

     മാലിന്യങ്ങൾ എവിടെയും നിലനിൽപ്പിന്റെ
വലിയ പ്രശ്നമാകുകകയാണ്
ഭൂമിയുടെ - പരിസ്ഥിതിയുടെ - അന്തകനായി അത് മാറിയിരിക്കുകയാണ്.
ഭൂമിയുടെ കരോപരിതലങ്ങളും, ജലാശയങ്ങളും എല്ലാം മാലിന്യം നിറയുകയാണ്

     അന്തരീക്ഷ മലിനീകരണവും ഇവിടെ വലിയ തോതിൽ വർദ്ധിക്കുകയാണ്
പരിസ്ഥിതിയുടെ പരിരക്ഷക്ക്  മാലിന്യങ്ങളെ അതെവിടെ ആയാലും ഉത്ഭവസ്ഥലത്തു വച്ച് തന്നെ ഇല്ലാതാക്കണം.

          പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം ലോകമെമ്പാടും വളർത്താനും
കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിച്ചു വരുന്നത്.

     ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ്
 1972 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.

        ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന
 കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു.
ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു.

      മരങ്ങളും, കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നത് കൂടിയാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.

      ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

        പരിസ്ഥിതിദിന സന്ദേശങ്ങൾ കഴിഞ്ഞ വർഷങ്ങളിലൂടെ

2018.

       പ്ലസ്റ്റിക്ക് മാലിന്യങ്ങളെ അടിച്ചമർത്തുക (ഒഴിവാക്കുക) ഭൂമിയെ രക്ഷിക്കുക എന്നതായിരുന്നു 2018ലെ മുദ്രാവാക്യം

20l7

    "connecting people to nature - In the city and on the land from the poles to the equator" എന്നതാണ് 2017 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം കനഡയായിരുന്നു ആതിഥേയരാജ്യം.

2016

      ജീവിതത്തിനായി വന്യമായി പോകൂ, നിയമവിരുദ്ധ വന്യജീവി കടത്തിനെതിരെ അസഹിഷ്ണരാവൂ അംഗോളയായിരുന്നു ആതിഥേയരാജ്യം
(Go Wild for Life ZERO TOLERANCE FOR THE ILLEGAL WILDLIFE TRADE.) [

2015

         700 കോടിസ്വപ്നങ്ങൾ ഒരേ ഒരു ഭൂമി ഉപഭോഗം കരുതലോടെ

2014

      നിങ്ങളുടെ ശബ്ദമാണ് ഉയർത്തേണ്ടത്. സമുദ്ര നിരപ്പല്ല (raise your voice not the sea level) എന്നതായിരുന്നു സന്ദേശം

 2013

      2013ലെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ വിഷയം " ചിന്തിക്കുക തിന്നുക സംരക്ഷിക്കുക നിങ്ങളുടെ തീറ്റപ്പാട് കുറയ്ക്കുക "  എന്നതായിരുന്നു.

2012

      ഹരിത മിതവ്യയത്വം: താങ്കൾ അതിൽ ഉൾപ്പെടുന്നുണ്ടോ? (Green Economy: Does it include you?)

2011

     2011ലെ ലോക പരിസ്ഥിതി ദിനാചരണത്തിലെ ആതിഥേയ രാജ്യമായി ഇന്ത്യയെ ആണ് യു.എൻ പരിസ്ഥിതി വിഭാഗം യുണൈറ്റഡ് നാഷൻസ് എൻവയൺമെന്റ് പ്രോഗ്രാം (UNEP) തിരഞ്ഞെടുത്തത് .ഇന്ത്യക്ക് ആദ്യമായിരുന്നു ഈ അവസരം ലഭിച്ചത് "കാടു നിങ്ങളുടെ പ്രകൃതി പരിചാരകൻ
വനങ്ങൾ, പ്രകൃതി നമ്മുടെ സമ്പത്ത് എന്നതായിരുന്നു മുദ്രാവാക്യം

2010

        അനേകം ജീവജാതികൾ 700 കോടി ജനങ്ങൾ ഒരേ ഒരു ഗ്രഹം, ഒരു ഭാവി എന്നതായിരുന്നു സന്ദേശം

2009

    "നിങ്ങളുടെ ഗ്രഹത്തിന് നിങ്ങളെ വേണം, കാലാവസ്ഥാമാറ്റത്തിനെതിരെ ഒന്നിക്കാൻ " എന്നായിരുന്നു.

2008

        "ശീലത്തെ തൊഴിച്ച് മാറ്റുക, കാർബൺ രഹിത സമൂഹത്തിന് "എന്നതായിരുന്നു സന്ദേശം

2007

         "മഞ്ഞുരുകുന്നത് ഒരു പൊള്ളുന്ന വിഷയം " തന്നെ "മുദ്രാവാക്യം അതായിരുന്നു.

2006

     കരഭൂമിയെ മരുഭൂമിയാക്കരുതേ (Don't Desert Dry Lands) എന്നതായിരുന്നു സന്ദേശം

2005

           നഗരങ്ങളെ ജീവിതയോഗ്യമാക്കുക, ഭൂമി ക്കുവേണ്ടി ഒരു ആസൂത്രണ പദ്ധതി (Green Cities, For the Planet) വേണമെന്നായിരുന്നു.

2004

      ആവശ്യമുണ്ട് മഹാസമുദ്രങ്ങളെ, ജീവനോടെ   കാണുമോ ആവോ (Wanted Seas, and Oceavs Dead or Alive) എന്നതായിരുന്നു സന്ദേശം

2003

         വെള്ളം, അതിനുവേണ്ടി കോടി ക്കണക്കായ ജനങ്ങൾ കേഴുന്നു (Water, two billion people are crying for it) എന്ന സന്ദേശമാണ് നൽകിയത്.

2002

       ഭൂമിക്കൊരവസരം നൽകുക (Give Earth a Chance)

2001

        ജീവിതത്തിനായ് ലോകത്തെത്തമ്മിൽ ബന്ധിപ്പിക്കുക (Connect with the World Wide Web of Life) [4]

2000

           2000ആമാണ്ട് പരിസ്ഥിതി സഹസ്രാബ്ദം, ഇതാണ് പ്രവർത്തിക്കേണ്ട സമയം എന്നതായിരുന്നു.

    ഓരോ വർഷവും ഓരോ മുദ്രാവാക്യങ്ങളും സന്ദേശങ്ങളും, ചർച്ചകളും പ്രചരണ പരിപാടികളുമായി ആഗോളതലത്തിൽ പരിസ്ഥിതി അവബോധം വളർത്താൻ ലോകരാജ്യങ്ങൾ ഒരു പോലെ ആവതു ശ്രമിക്കുന്നു. എന്നിട്ടും പരിസ്ഥിതി സംബന്ധമായ പ്രശ്നങ്ങൾ  ഏറെയൊന്നും മെച്ചപ്പെട്ടാതെ വളരെ ദയനീയമായി ഇന്നും തുടരുന്നു
==================================

 പരിസ്ഥിതിനാശത്തെകുറിച്ച് ലോക രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും ,
പലരും
പലകുറി
പലതും
പറയുന്നു.
എന്നിട്ടും
പരിസ്ഥിതി നാശം
പതിവാകുന്നു
പതിന്മടങ്ങായി വർദ്ധിക്കുന്നു

പതിവ് ശീലങ്ങൾ മാറ്റാൻ
പാകമായിരിക്കുന്നു.
പാ0ങ്ങൾ എല്ലാം അറിയുക തന്നെ വേണം
പരീശീലിച്ച ശീലങ്ങൾ പലതും മാറ്റുകയും വേണം പിൻതിരിഞ്ഞു നോക്കണം
എന്തെല്ലാമാണ് നമ്മൾ ചെയ്തു കൂട്ടിയത്.

  .പാടത്തും തൊടിയിലും
പെട്രോമാക്സുമായി ചെന്ന് തവളകളെ മുഴുവൻ പിടിച്ചു കൊന്ന് തവളക്കാലുകൾ തിന്നു തീർത്തു.

   വിഷത്തിന്റെ പേടിയിൽ വിഷമില്ലാത്ത ചേരകളെ പോലുള്ള പാമ്പുകളെയും കൊന്നു തീർത്തു.

 ഫലമോ വലിയ തവളകൾ ഇല്ലാതായി
കൊതുകുകൾ പെരുകി.
കൊതുക് ജന്യ രോഗങ്ങൾ പെരുകി.

    ചേരകൾ കുറഞ്ഞു എലികൾ പെരുകി.
എലിജന്യ രോഗങ്ങൾ വർദ്ധിച്ചു.

കെടുതികൾ ഓരോന്നും സ്വയം വരുത്തിവെച്ചവയാണ്. തീർന്നില്ല മുമ്പ് കേൾക്കാത്ത
പനികൾ
പലതും
പല കാരണങ്ങളാൽ
പരന്നു പിടിക്കുന്നു. എങ്ങും എവിടെയും പകർച്ചപ്പനിയെപ്പറ്റിയെ
പറയാനുള്ളൂ
 മലമ്പനി, വസൂരിപ്പനി, ചൂടുപനി,പക്ഷിപ്പനി, പന്നിപ്പനി,എലിപ്പനി, ഡെങ്കിപ്പനി, തക്കാളിപ്പനി ,ചെള്ളുപനി ചിക്കൻ പനി,,തത്തപ്പനി, കുരങ്ങുപനി, കടുവാപ്പനി അങ്ങിനെ പലതും കണ്ടു ഒടുവിലിതാ, വവ്വാൽപനി,
തല തിരിഞ്ഞ പനി- നിപ.

   ഇനിയോ, വലിയ ഒരാനപ്പനി കൂടിയേ വരേണ്ടതുള്ളു., അത് കൂടി വന്നാൽ എല്ലാം പൂർണ്ണമായി.

    ഇത് നമ്മൾ മനുഷ്യരുടെ ഇന്നത്തെ അവസ്ഥ. എന്നാൽ നമ്മളെ പോറ്റുന്ന ഭൂമിക്ക് തന്നെ പനി പിടിച്ചാലോ
അതും വന്ന് പെട്ടിരിക്കുന്നു.

"ആഗോള താപനം "
അതാണ് ഭൂമിക്ക് വന്നു പെട്ട പനി അതിനോ
"മരമാണ് മറുപടി '

     ഈ പരിസ്ഥിതി ദിനത്തിൽ ഭൂമിയെ പച്ച' പുതപ്പിക്കാൻ ശ്രമിക്കാം.
ഒരു പച്ച കമ്പിളി തീർക്കാം.
തുറസ്സായ സ്ഥലങ്ങളിലെല്ലാം ധാരാളം തൈകൾ നടാം.
നട്ടതിനെ പരിപാലിക്കാം ,പരിചരിക്കാം
പനി പിടിച്ച ഭൂമിക്ക് നൽകേണ്ട പാരസൈറ്റമോളാണവ -
നടാം ധാരാളം മരത്തൈകൾ:.
ഉള്ളവയെ സംരക്ഷിക്കാം

 കാടും മേടും കുന്നും കുളവും എല്ലാം നിലനിർത്താം
പരിസ്ഥിതി സന്തുലനത്തിന്റെ താളവും ഓളവും മേളവും തനതായി നിലനിർത്താം.

ഭൂമിക്കും, ഭാവിക്കും വേണ്ടി, വരും തലമുറകൾക്കും, സമസ്ത ജീവ ജാലങ്ങൾക്കും വേണ്ടി

കൈ കോർക്കാം' ഒത്തൊരുമിക്കാം

പൊരുതാം
പരിസ്ഥിതിനാശത്തിനെതിരെ .

ഹരിത ഭൂമി ,സുന്ദര ഭൂമി
ഹരിത കേരളം സുന്ദര കേരളം (mpp).

നന്ദി, നമസ്ക്കാരം.-പ്രഭാകരൻ  എം പി
**********************************************************************
പെരുന്നാൾ ആശംസകൾ. കൂടെ ലോക പരിസ്ഥിതി ദിന  ചിന്തകളും. ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുക.
ഓരോ വീട്ടിലും  1000 ലിറ്റർ മഴവെള്ളം എങ്കിലും പ്രതിദിനം ശേഖരിച്ച് ഒരു പൊതു സിസ്റ്റത്തിലേക്ക് സംഭരിച്ച് സൂക്ഷിച്ച് വിതരണം ചെയ്യാനുള്ള നിർബന്ധ നടപടികൾ സ്വീകരിക്കുക.
എല്ലാ ജല സ്രോതസുകളും പൊതു സ്വത്തുക്കളായി പ്രഖ്യാപിച്ച് ജലവിതരണവും ഉപയോഗവും മിതമായി ക്രമപ്പെടുത്തുക.
വീടുകളിലും തെരുവുകളിലും പ്ലാസ്റ്റിക് കത്തിക്കുന്ന തി നെതിരെ നിയമ നടപടികൾ അടിയന്തിരമായി സ്വീകരിക്കുക.
ചാലുകളിലേക്കും തോടുകളിലേക്കും പുഴകളിലേക്കും വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്കുകൾ അതത് തീരവാസികളെക്കൂടി ഉൾപ്പെടുത്തി തിരിച്ചെടുക്കാൻ വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കുക.
സ്വകാര്യ ക്വാറികളുടെ പ്രവർത്തനം ഇനിയൊരു അറിയിപ്പു വരെ നിർത്തിവെച്ച് വിലയിരുത്തൽ നടത്തുക.
 ചെറുതും വലുതുമായ നെൽകൃഷി സംരംഭങ്ങൾക്ക്  പൂർണ സാമ്പത്തിക പിന്തുണ നൽകുക.
നെൽക്കൃഷി മേഖലകളെ സംരക്ഷിത കൃഷി പഠ ന മേഖലകളായി പ്രഖ്യാപി ച്ച് കൃഷിക്കാരെ ആദരിക്കുകയും മുൻകൂർ സാമ്പത്തിക പിന്തുണ  ഉറപ്പു വരുത്തുകയും ചെയ്യുക.
ജൈവകൃഷി സംരംഭങ്ങൾക്ക് സബ്സിഡി നൽകുകയും മാർക്കറ്റ് ഉറപ്പു വരുത്തുകയും ചെയ്യുക.
കാലാവസ്ഥാ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന്  ശേഷം   അടിയന്തിര പ്രകൃതിസംരക്ഷണ നടപടികൾ സ്വീകരിക്കുന്നതിനായി നിയമ നിർമ്മാണം നടത്താൻ  സംസ്ഥാന നിയമസഭയിൽ  വേണ്ടതു ചെയ്യാൻ എം എൽ എ മാരിൽ അഭിപ്രായ രൂപീകരണം നടത്താൻ വേണ്ട വിധത്തിൽ പൊതു അഭിപ്രായ രൂപീകരണം നടത്തുക.
 നമ്മുടെ പുതു തലമുറക്ക് ഭാവി പ്രതീക്ഷ നിലനിറുത്തുന്ന വിധത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾ ഫലപ്രദമാക്കുക.-CKR 05  06 2019

***************************************************************************

ജോസ് ഗിരിയിലെ പഴങ്ങൾ നിറഞ്ഞ കാടും മരങ്ങൾ നട്ട മനുഷ്യനും!!

കണ്ണൂരിലേക്കുള്ള ഓരോ യാത്രകളും വളരെ ആവേശം ആണ്, കാരണം മനസ്സുനിറഞ്ഞു സ്നേഹിക്കുന്ന ആളുകൾ ഉള്ള സ്ഥലം. പരിച്ചയപെടുന്ന സംസാരിക്കുന്ന ഓരോ കണ്ണൂരിലുകാരെയും ഒരിക്കലും മറക്കാൻ പറ്റില്ല. അങ്ങനെ ഒരുപാട് ആഗ്രഹിച്ച യാത്ര അതായിരുന്നു ജോസ് ഗിരി. 

http://ksrtcblog.com/malayalam/josegiri-trip-geeethu-mohandas001/





No comments:

Post a Comment