The United Nations Environment Programme (UNEP) leads the observance of World Environment Day. The event will be hosted by Sweden. The theme for World Environment Day this year is “Only One Earth”, with focus on “living sustainably in harmony with nature”.
2022 ലോക പരിസ്ഥിതി ദിനം -പ്രമേയം : "ഒരേ ഒരു ഭൂമി ; പ്രകൃതിയുമായി സമരസപ്പെട്ടു സുസ്ഥിരമായി ജീവിക്കാം . "
ലോക പരിസ്ഥിതി ദിനത്തിൽ മാതൃക സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ ക്ലീൻ കൊട്ടയാടു കവല പ്രോജക്ട് ഉൽഘാടനം ചെയ്യപ്പെട്ടു . ആലക്കോട് ഗ്രാമപഞ്ചായത്തിൽപെട്ട കൊട്ടയാടു കവല കരുവഞ്ചാലിനും ആലക്കോടിനും ഇടയ്ക്കു ഫിലിം സിറ്റി സ്റ്റോപ്പ് കഴിഞ്ഞ ഉടൻ കാണുന്ന ചെറിയ ഒരു നഗരഭാഗമാണ് . ഈ പ്രദേശത്തെ ആട്ടോ ഡ്രൈവർമാരുടെ സംഘടനകളും വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധികളും പ്രദേശത്തെ ഒരു സ്വയം സഹായ സംഘമായ "മാതൃക " യും ചേർന്നു കവലയും രണ്ട് ബസ് ഷെൽറ്ററുകളും ബോട്ടിൽ ബൂത്ത് ചുറ്റുവട്ടവും കടകളുടെ പരിസരവും വൃത്തിയാക്കുകയും തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായിതെരുവിന്റെ ഇരുവശങ്ങളിലും ഇരുപതോളം പൂച്ചെടികൾ നട്ടു പരിപാലിക്കാൻ തുടങ്ങുകയും ചെയ്തു.
CLICK HERE TO READ MORE ......https://mathrukasahayasamgham.blogspot.com/2022/06/blog-post.html