ഭൂമിത്രസേന ക്ലബിന്റെ നേതൃത്വത്തില്‍ കമ്പല്ലൂര്‍ മേഖലയില്‍ ലോക വന ദിനം ( മാര്‍ച്ച് 21 ) ആചരിച്ചു.
ആയന്നൂര്‍ മേഖലയില്‍ ബഹു.തൃക്കരിപ്പൂര്‍ എം എല്‍ എ .ശ്രീ. കെ. കുഞ്ഞിരാമന്‍ പാതയോരത്ത് ബദാം തൈ നട്ട് കൊണ്ട് ഹരിതവഴിയോരം പ്രോജക്റ്റ് 2014 ഉദ്ഘാടനം ചെയ്തു.
തുടര്‍ന്നു നെടുംകല്ല് -കമ്പല്ലൂര്‍ റോഡില്‍ പുതുതായി തുറന്ന പാലത്തിനു ഇരു വശത്തും നാട്ടുകാരുടെയും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും നേതൃത്വത്തില്‍ മരതൈകള്‍ നട്ടു ,നനച്ചു.മനോജ് കുമാര്‍ ,പ്രവീണ്‍കുമാര്‍ ,രാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി