Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, July 12, 2013

ജനസംഖ്യാദിനത്തോടനുബന്ധിച്ചു സംവാദം നടത്തി 12/07/2013

സോഷ്യൽ സയൻസ് ക്ലബ്ബിന്റെയും നാഷനൽ സർവീസ്  സ്കീമിന്റെയും ഭൂമിത്രസേനാ ക്ലബ്ബിന്റെയും നേതൃത്വത്തിൽ  ജനസംഖ്യാ  ദിനത്തോടനുബന്ധിച്ചു   സംവാദം നടത്തി

       " ജനസംഖ്യാ  വർധനവ്‌ വികസനത്തിന്‌ അനുഗുണമാണ് '' എന്ന വിഷയത്തെ  അടിസ്ഥാനപ്പെടുത്തി നടന്ന തർക്കത്തിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു .

       റിയാ ജോയിയുടെയും മിഥുനാ ഷാജിയുടെയും നേതൃത്വത്തിൽ 6 പേർ വീതമുള്ള 2 ടീമുകൾ  നടത്തിയ  സംവാദത്തിൽ ജനസംഖ്യാ സ്ഫോടന ത്തിന്റെ വിവിധ വശങ്ങൾ വിശകലനം ചെയ്യപ്പെട്ടു .

       7 0 ഓളം വിദ്യാർഥികൾ സദസ്സിന്റെ ഭാഗമായി .പ്രവീണ്‍ മാസ്റ്റർ നിയന്ത്രിച്ച സംവാദം ഓഡി യോ വിഷ്വൽ ഉപകരണങ്ങളുടെ സന്ദർഭോചിതമായ ഉപയോഗം കൊണ്ട് വിജ്ഞാന പ്രദമായി .

     രാജേഷ്‌ മാസ്റ്റർ ,ജെയിംസ്‌ ചെറിയാൻ ,സോണി മാസ്റ്റർ  തുടങ്ങിയവർ നേതൃത്വം നൽകി .