Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

SCIENCE CLASSES 2021UPDATED 27/11/2021.

 ശാസ്ത്ര ക്ലാസ് പരമ്പര തുടങ്ങി UPDATED 

CLICK HERE TO READ ABOUT AN ACTIVITY TO TAKE SCIECE TO COMMON MAN

SEND YOUR COMMENTS TO seakeyare@gmail.com

CLASS NOTES PPT


ആലക്കോട്: ലൈബ്രറി കൗൺസിലും ശാസ്ത്ര സാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ‘നാം ജീവിക്കുന്ന ലോകം, നാം ജീവിക്കുന്ന കാലം’ ശാസ്ത്ര ക്ലാസ് പരമ്പരയുടെ ആലക്കോട് പഞ്ചായത്തുതല പരിപാടി ഏളയാട് കൈരളി വായനശാലയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.എം.കൃഷ്ണൻ ക്ലാസ് ഉദ്ഘാടനംചെയ്തു. സംസ്ഥാന ലൈബ്രറി കമ്മിറ്റി അംഗം കെ.രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു.

ഗൂഗിൾ മീറ്റ് ക്ലാസുകൾ വി.സഹദേവൻ, പി.ജനാർദനൻ, എ.ആർ.പ്രസാദ്, സി.കെ.രാധാകൃഷ്ണൻ എന്നിവർ നയിച്ചു. എം.കെ.ശിവപ്രകാശ്, വി.മേഘ, കെ.ഹരീഷ്, യശോദ എന്നിവർ നേതൃത്വം നല്കി.


 ചർച്ച  നയിച്ച വിഷയം-"നാളത്തെ പുതുലോകം "

CLASS 1 :

വിഷയാവതരണവും ചർച്ചയും രാത്രി 9.20 നു തുടങ്ങി 10.18 നു തീർന്നു. 58 മിനുട്ട്. ആദ്യത്തെ 30 മിനിട്ടിനുള്ളിൽ വിഷയാവതരണം നടത്തി. ഏതാണ്ട്  9.48 ന് ക്ലാസ് നിർത്തി, ചർച്ചക്ക് സമയം നൽകി. 8 മിനുട്ട് ചർച്ചക്കായി നിർത്തിയിട്ടുണ്ട്. ഒരാൾ മാത്രമേ ചർച്ചയിൽ പങ്കെടുത്തുള്ളൂ.(ഹരീഷ്, വായനശാല സെക്രട്ടറി).പിന്നീട്  ക്‌ളാസ്സു തുടർന്നു .ക്‌ളാസ്സു തീർന്ന ശേഷം വീണ്ടും ചർച്ചക്കായി സമയം കൊടുത്തു .സ്ലൈഡ് അയക്കാനും കിട്ടുന്നുണ്ടോ എന്നു നോക്കാനുമായി 4 മിനുട്ട് പോയിക്കാണും. അത് ഒഴിവാക്കിയാൽ 46 മിനുട്ട് മൊത്തം പ്രോഗ്രാം നടന്നു. തുടർചർച്ചകളിൽ അധ്യക്ഷയോ പരിപാടിയുടെ സംഘാടകൻ പോലുമോ പങ്കെടുത്തില്ല. തുടർന്ന് ക്ലാസിന്റെ അവലോകനവും ഭാവി പരിപാടികളും ക്ലാസെടുത്തയാൾ തന്നെ അവതരിപ്പിച്ചു.സ്ലൈഡ് കാണിക്കാനുള്ള സൗകര്യം ലഭിക്കാൻ പ്രോഗ്രാം  ട്രയൽ ചെയ്തു നോക്കണമെന്നു പറഞ്ഞിരുന്നു. നേരത്തെ ആവശ്യപ്പെട്ടിട്ടും അത് നടന്നില്ല. സാങ്കേതിക തകരാർ ഉണ്ടായി.മേഖലയിൽ  മൊബൈൽ നെറ്റ്‌ വർക് ശക് തമല്ലാത്തതും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .  സ്ലൈഡ്‌ കാണിക്കാൻ പറ്റുമെന്ന് പ്രതീക്ഷിച്ച് തയ്യാറെടുത്ത ശേഷം സ്ലൈഡ് കാണിക്കാൻ കഴിയാത്തത്, ക്ലാസിന്റെ ഒഴുക്കിനേയും വേഗതയേയും ബാധിച്ചു.എങ്കിലും 46 മിനുട്ടിൽ ചർച്ചയും ക്ലാസും തീർത്തിട്ടുണ്ട്. നാലാമത്തെ (പരമ്പരയിൽഅവസാനത്തെ )ക്ലാസ് എന്ന നിലയിൽ മറ്റു ക്ലാസുകളുടെ വളരെ ച്ചുരുങ്ങിയ പുനരവലോകനം നടത്താതെ തുടങ്ങാനും പറ്റില്ല. 5 മിനുട്ട് അതിനും വേണ്ടി വന്നിട്ടുണ്ട്.9 മണി സമയത്ത് കൃത്യമായി തുടങ്ങാൻ പറ്റിയില്ല. ആളുകൾ കൃത്യസമയത്ത് online ആയി കിട്ടാത്തതിനാൽ9.10 ന് ആണ് പ്രോഗ്രാം തുടങ്ങിയത്.  പൊതുവെ പങ്കാളിത്തവും കുറവായിരുന്നു. ക്ലാസ് വായനാശാലയിൽ സ്ക്രീൻ ചെയ്തതായി അറിവില്ല. പരിപാടി നടക്കുന്ന സമയത്ത് വായനശാലയിൽ എത്ര പേർ ഉണ്ടായിരുന്നു എന്നറിയില്ല. ചർച്ചയിൽ വായനശാലാ സെക്രട്ടറി മാത്രമാണ് പങ്കെടുത്തത്.അവലോകനചർച്ചക്കുള്ള സമയം നൽകിയതുൾപ്പെടെ പരിപാടി 10.30 ഓടെ തീർന്നു. ചർച്ചകളിലെ പങ്കാളിത്തം, പരിപാടിയുടെ സംഘാടനം, നെറ്റ് വർക്കിന്റെ ലഭ്യത, ഓൺലൈൻ മീറ്റിംഗുകളിലെ hosting നുള്ള സാങ്കേതിക പരിശീലനം എന്നിവ പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളാണ്.ഇത്തരം ക്ലാസുകൾക്ക്  തീയതി നിശ്ചയിക്കുമ്പോൾ വൈകുന്നേരം 7 മണി_ 8 മണി ക്കുള്ളിൽ തുടങ്ങാനും 9.30 നു മുമ്പ് തീർക്കാനുമുള്ള സൗകര്യം ലഭ്യമായ തീയതികൾ കണ്ടെത്താൻ തീരുമാനമുണ്ടാകണം. അനുബന്ധ വിഷയങ്ങൾ നേരത്തെ നൽകി ചർച്ചകളിൽ പങ്കെടുക്കാൻ വായനാശാലകൾ അതിന്റെ കമ്മിറ്റി അംഗങ്ങൾക്കെങ്കിലും (ഒരു 5 പേർ എങ്കിലും) നേരത്തെ നിർദ്ദേശം നൽകി ചർച്ചകൾ സമ്പുഷ്ടമാക്കാനുള്ള തീരുമാനമുണ്ടാകണം. മാത്രമല്ല, നാലാം ദിവസം ശാസ്ത്ര ക്ലാസ് പരമ്പരയുടെ അവസാന ദിവസമാണ് .അതുവരെ നടന്ന ക്ലാസുകളുടെയും ചർച്ചകളുടെയും ഒരു ലഘു അവലോകനം ഭാവി പരിപാടികളെ കുറിച്ചുള്ള സൂചനകളുൾപ്പെടുന്ന വിധത്തിൽ നടത്താൻ ഉള്ള ഒരു സമയക്രമം സ്വീകരിക്കേണ്ടതുമായിരുന്നു. _CKR


CLASS 2 :

ആദ്യത്തെ ക്ലാസ് കഴിഞ്ഞു പിറ്റേന്ന് സത്യനാരായണൻ മാസ്റ്റർ വിളിച്ചു ക്‌ളാസ്സിന്റെ പുനരവലോകനം നടത്തി . അതിന്റെ മാറ്റം രണ്ടാമത്തെ ക്ലാസ്സിന്റെ ചർച്ചയിൽ വ്യക്തമായി കാണാമായിരുന്നു . സ്ലൈഡ് കാണിച്ചു കൊണ്ട് ക്ലാസ്സെടുക്കാൻ പറ്റി . ക്ലാസ്സിൽ ചർച്ചക്ക് നൽകിയ ഇടവേളകളിൽ നല്ല പങ്കാളിത്തം ഉണ്ടായി .ക്ലാസ് വായനാശാലയിൽ സ്ക്രീൻ ചെയ്തതായി അറിവില്ല.

 അംഗങ്ങൾക്കുള്ള ഉപവിഷയങ്ങൾ: 

(1)ഇന്ത്യ വികസനത്തിന്റെ കാര്യത്തിൽ ഇപ്പോൾ എത്ര മുന്നിലാണ് ? 

(2) നിങ്ങളുടെ ലൈബ്രറി ഈ വർഷം മുന്നോട്ടു വെക്കുന്ന പ്രവർത്തനങ്ങളിൽ ശാസ്ത്രബോധം പ്രചരിപ്പിക്കാനുള്ളവ ഏതൊക്കെ ? 

(3) നിങ്ങളുടെ പഞ്ചായത്ത് ഈ വർഷം ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളിൽ കാർബൺ പാദമുദ്ര കുറക്കാനുതകുന്നവ ഏതൊക്കെ ? 

(4) ജ്യോതിഷം മുതലായവ  ഒഴിവാക്കി ജീവിക്കാൻ നമുക്ക് കഴിയുമോ ?

 (5) ജീവിത ശൈലി രോഗങ്ങൾക്കെതിരെ നമുക്ക് ഈ കോ വിഡ് കാലത്ത് എന്തു ചെയ്യാൻ കഴിയും ?


ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആശയങ്ങൾ / പ്രശ്നങ്ങൾ :

ജിഷ :

അഭ്യസ്തവിദ്യരിൽ തൊഴിലില്ലായ്മ കൂടുതലാണ് . 

ശമ്പള വര്ധനവിന്റെ  തോതിൽ ദിവസക്കൂലി വർദ്ധിക്കുന്നില്ല .ഗവ .ജോലി മാത്രം നല്ലതു എന്ന തോന്നൽ കേരളത്തിൽ ഇപ്പോഴും ഉണ്ട് .

സാമൂഹ്യ സമത്വം അനുഭവപ്പെടുന്നില്ല .

അമ്മമാർ ആൺകുട്ടികൾക്ക് അമിതപ്രാധാന്യം നൽകുന്നത് സ്ത്രീ സമത്വം എന്ന ആശയം കുടുംബത്തിൽ കുറയുന്നതിന് കാരണമാകുന്നു 

ണ്ട്‌. 

വനജ :

അഭ്യസ്ത വിദ്യരുടെ ഇടയിൽപോലും ജാതിമതങ്ങളുടെ അടിസ്ഥാനത്തിലുള്ള  വിവേചനങ്ങൾ അനു ഭവപ്പെടുന്നു  .

പൊതുഇടങ്ങൾ കുറവാണ് .

ക്ഷേമരാഷ്ട്രമാണെന്നൊക്കെ പറയുന്നുവെങ്കിലും അഴിമതി കൂടുതലാണ് .

തൊഴിൽ എടുക്കാനുള്ള വിമുഖത കൂടുതലാണ് .skill training നൽകേണ്ടതുണ്ട് .

ജലഉപയോഗം - മൂല്യം അറിയില്ല .

ശരിയായ ഉപയോഗത്തിന്റെ മാതൃകയുടെ അഭാവം ഉണ്ട് .

സ്വയം തൊഴിൽ കണ്ടെത്താനുള്ള സാദ്ധ്യതകൾ വേണം .

സ്‌കൂളുകളിലെ  പാചകതൊഴിലാളികളായാലും സ്ത്രീ തൊഴിലാളിക്ക് കൂലി പുരുഷ തൊഴിലാളിയേ ക്കാൾ കുറവാണ് .അതിൽ സ്ത്രീ തൊഴിലാളിക്ക് പരാതിയുമില്ല .

വനജ :

ഇന്ത്യ വികസിത രാജ്യമാണെങ്കിലും ആളികളുടെ വരുമാനത്തിൽ വലിയ അന്തരമുണ്ട് .

ഇന്ത്യയിലെ ചേരികൾ ആ സാമ്പത്തിക അന്തരത്തിനു നല്ല ഉദാഹരണങ്ങളാണ് .

പോഷകാഹാരം ലഭ്യമാകുന്നില്ല .

ലത :

ഇന്ത്യ അസമത്വങ്ങളുടെ രാജ്യമാണെന്ന് പറയുന്നത്  വാസ്തവം .നിരക്ഷരതയും ദാരിദ്ര്യവും പട്ടിണിയും ഒരു ഭാഗത്തു , ശതകോടീശ്വരന്മാർ മറു ഭാഗത്തു , തൊഴിലില്ലായ്മാ വർദ്ധിക്കുന്നു .


ആനന്ദ് ( അദ്ധ്യ ക്ഷൻ )

സ്ത്രീകൾ തുല്യ ജോലിക്കു തുല്യ വേതനം എന്തുകൊണ്ട് ആവശ്യപ്പെടുന്നില്ല ?

ആൺ പെൺ അസമത്വം സൃഷ്ടിക്കുന്നതിൽ അമ്മമാർക്കു വലിയ പങ്കു ഉണ്ട് 


CLASS 3:

ചെറിയ മാറ്റങ്ങൾ വരുത്തിയ സ്ലൈഡുകൾ  ഉപയോഗിച്ച്  അവ കാണിച്ചു കൊണ്ട് തന്നെ ക്‌ളാസ് മുന്നോട്ടു കൊണ്ട് പോകാൻ കഴിഞ്ഞു .20 മുതൽ 30 വരെ ആളുകളുടെ പങ്കാളിത്തം തുടക്കത്തിൽ ഉണ്ടായി .ക്ലാസും ചർച്ചയും ഒന്നരമണിക്കൂർ എടുത്തു ,ചർച്ചക്കായി ആദ്യത്തെ 20 സ്ലൈഡുകൾക്കു ശേഷം 10  മിനുട്ടു സെഷൻ നൽകി .  പിന്നീട് വിഷയാവതരണം പൂർത്തിയാക്കുമ്പോൾ നേരത്തെ നൽകിയ  ഉപവിഷയങ്ങൾ കൂടി ഉൾപ്പെടുത്തിയ ചർച്ചയും നടന്നു .ക്ലാസ് വായനാശാലയിൽ സ്ക്രീൻ ചെയ്തതായി അറിവില്ല.

(ഉപവിഷയങ്ങൾ FIRST BREAK (1)ഇന്ത്യ വികസനത്തിന്റെ കാര്യത്തിൽ ഇപ്പോൾ എത്ര മുന്നിലാണ് ?SECOND BREAK  (2) നിങ്ങളുടെ ലൈബ്രറി ഈ വർഷം മുന്നോട്ടു വെക്കുന്ന പ്രവർത്തനങ്ങളിൽ ശാസ്ത്രബോധം പ്രചരിപ്പിക്കാനുള്ളവ ഏതൊക്കെ ? (3) നിങ്ങളുടെ പഞ്ചായത്ത് ഈ വർഷം ചെയ്യാൻ പോകുന്ന പ്രവർത്തനങ്ങളിൽ കാർബൺ പാദമുദ്ര കുറക്കാനുതകുന്നവ ഏതൊക്കെ ? (4) ജ്യോതിഷം മുതലായവ ഒഴിവാക്കി ജീവിക്കാൻ നമുക്ക് കഴിയുമോ ? (5) ജീവിത ശൈലി രോഗങ്ങൾക്കെതിരെ നമുക്ക് ഈ കോ വിഡ് കാലത്ത് എന്തു ചെയ്യാൻ കഴിയും ?)

ചർച്ചക്ക് വന്ന വിഷയങ്ങൾ 

1. സമൂഹത്തിൽ ജനാധിപത്യ വികേന്ദ്രീകരണം പറയുമ്പോൾ ,കേരളത്തിൽ ഉദ്യോഗസ്ഥ തലത്തിൽ അധികാരവികേന്ദ്രീകരണം നടന്നോ /  നടക്കുന്നുണ്ടോ ?

(ഇ.എം.എസ് -Annexure BLDNG--DMO-DHS-SECRETARIATE - ....)

2.കാർബൺ പാദമുദ്രയെക്കുറിച്ചു  വാതോരാതെ പറയുന്നവർ ഒരുഭാഗത്തു  നഗരത്തിൽ മിയോവോക്കി വനം പിടിപ്പിക്കയും വന മഹോത്സവം നടത്തുകയും  മറ്റൊരു  ഭാഗത്തു പരമ്പരാഗത വനങ്ങൾ ,പാതയോരത്തെ മരങ്ങൾ ഇവ നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കയും ചെയ്യുന്നത് ശരിയല്ല ( കീച്ചേരി -മൊറാഴ -ആൽമരം -ഹർഷൻ വായനശാലയുടെ  പരിസരത്തെ പരിസ്ഥിതി നാശം ...)

3 .റോഡ് വികസനത്തിൻറെ പേരിൽ തളിപ്പറമ്പ് ഇരിക്കൂർ റോഡരികിലെ 168 ഓളം മരങ്ങൾ നശിപ്പിച്ചില്ലേ ?

4 .ശബരിമല വിഷയത്തിൽ സർക്കാരിന്റെ പ്രതികരണം വ്യക്തികേന്ദ്രീകൃതമായതു പിന്നീട് വിഷയമായില്ലേ ? പിന്നീട് നിലപാട് മാറ്റേണ്ടി വന്നതും പോരായ്മയ ല്ലേ ? ഈ വിഷയത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട് ഒരു ബുക്‌ലെറ്റിന്റെ രൂപത്തിൽ പ്രചരി രിപ്പിക്കേണ്ടതായിരുന്നല്ലേ 

5.നിലപാടുകൾ ബുക്‌ലെറ്റിന്റെ രൂപത്തിൽ വരണമെന്ന് പറയുന്നത് അഭിപ്രായ രൂപീകരണം മുകൾത്തട്ടിൽ നിന്നും താഴെ തട്ടിലോട്ടിറങ്ങുന്നതാണ് .അതങ്ങനെയല്ല വേണ്ടത് . അഭിപ്രായരൂപീകരണം താഴെ തട്ടിൽ നിന്നും മുകൾത്തട്ടിലേക്കു പോകണം .

6 .ജീവിത ശൈലീ രോഗങ്ങൾ എന്നൊന്നില്ല .പാരമ്പര്യ രോഗങ്ങൾ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റം കൊണ്ട് വഷളാകുന്നതാണ് .അതിനാൽ ജീവിത ശൈലിയിൽ ഉചിതമായ മാറ്റങ്ങളും നിയന്ത്രണങ്ങളുമാണ് വേണ്ടത് .

7 . ജ്യോതിഷം കപട ശാസ്ത്രമാണെന്ന നിലപാട് ശരിയാണ് . പേര് കേട്ട ജ്യോതിഷി കൾ പോലും കോവിഡ് വന്നു മരണപ്പെട്ടതു കാണാം .

8. ഈ സന്തോഷ സൂചികയൊന്നും ശാസ്ത്രീയമല്ല .അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമന ങ്ങൾ ശരിയല്ല .

9 .കേരളത്തിൽ പോലും എൺപതു ശതമാനത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ   സ്വകാര്യാ മേഖലയിൽ , അതായതു ...ജാതിമത ശക്തികളുടെ നിയന്ത്രണത്തിലാണ് . പിന്നെങ്ങിനെ വിവേചനം ഇല്ലാതാകും ?

10.ഭരണ ഘടനാ തത്വങ്ങൾ വില വെക്കാത്ത വികൃതമായ അവസ്ഥയാണ് ഇന്ത്യയിൽ ഉള്ളത് .

11 .ഈ വേൾഡ് സോഷ്യൽ ഫോറം , എൻ ജി ഒ കാൾ  ഇവയുടെയൊന്നും പ്രവർത്തനം ശരിയല്ലാതിരിക്കെ , അവരെ ആശ്രയിച്ചു ള്ള അഭിപ്രായ  രൂപീകരണം എങ്ങിനെ ശരിയാകും ?

12 .ശാസ്ത്ര ബോധം വളർത്താനുള്ള പ്രോജക്ടുകൾ  ധാരാളം വരണം .അവ കൃത്യമായി മോണിറ്റർ ചെയ്യപ്പെടണം .

13 .അവതരണത്തിൽ പറഞ്ഞ ഭരണ ഘടന ഈ വീടിൻ്റെ ഐശ്വര്യം എന്ന പ്രയോഗം അർത്ഥവത്താണ് . 

(  എ.സി മാത്യു, ഇ.എ വാസുദേവൻ നമ്പൂതിരി ,ഗിരീഷ് , മോഹനൻ , രാജൻ ,കെ ആർ ആർ വർമ്മ തുടങ്ങിയ മഹനീയ വ്യക്തിത്വ ങ്ങൾ ങ്കെടുത്തു )

നൽകിയ ചില ഉപവിഷയങ്ങളെ അധികരിച്ചു കൃത്യമായ പ്രതികരണങ്ങൾ ഉണ്ടായില്ല .

***************************************************************************

CLASS 4 : REPORT

ചർച്ചയും ക്‌ളാസും ഉൾപ്പെടെ ഒന്നരമണിക്കൂർ നീണ്ടു നിന്നു .രാജേഷ് ,വിമല ,പ്രസന്ന,ശശിധരൻ ,എം പി കൃഷ്ണൻ,ഗംഗാധരൻ, കെ രാജേഷ് തുടങ്ങിയ മഹനീയ വ്യക്തിത്വ ങ്ങൾ  ചർച്ചയിൽ പങ്കെടുത്തു .തുടക്കത്തിൽ നെറ്റ് വർക്ക്‌ പ്രശ്‌നം കാരണം സ്ലൈഡുകൾ പൊതുവായി കാണിക്കാൻ പ്രയാസപെട്ടുവെ ങ്കിലും അത് അധിക വൈകാതെ പരിഹരിക്കാൻ കഴിഞ്ഞു. 20 പേരെങ്കിലും പങ്കെടുത്തതായി അനുഭവപ്പെട്ടു .ക്ലാസ് വായനാശാലയിൽ സ്ക്രീൻ ചെയ്തതായി അറിവില്ല.

ചർച്ചയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ 

1 .വിശപ്പുരഹിതകേരളം എന്നതാ യിരിക്കണം ഒരു ലക്ഷ്യം 

2 .ലോകം മുഴുവൻ അതിജീവനത്തിനുള്ള പോരാട്ടവക്കിലാണ് .സയൻസാണ് അതിനു സഹായിക്കുന്നത് .പരമ ദാരിദ്ര്യം പരിഹരിക്കൽ ,  എല്ലാവർക്കും ഭക്ഷണം ,മികച്ച ആരോഗ്യ പരിരക്ഷ ഇതിലായിരിക്കണം ലോകരാഷ്ട്രങ്ങൾ ശ്രദ്ധകൊടുക്കേണ്ടത് എന്ന് പറഞ്ഞത് ശരിയാണ് .

3 .(പൊതുമേഖലകളു ടെ നിയന്ത്രണത്തിന് ) കോർപറേറ്റുകൾ വേണ്ടേ വേണ്ട .

4.1991നു ശേഷം  ആഗോളവൽക്കരണം ഇന്ത്യയിൽ നടപ്പിലായതിനു ശേഷമാണ് പൊതുമേഖലയുടെ നാശം തുടങ്ങിയത് .തികച്ചും ന്യായമായ  കർഷകസമരത്തിനുഎത്രയും  പെട്ടെന്ന് പരിഹാരമുണ്ടാകേണ്ടതാണ് .അതിനെ ഇപ്പോൾ നേരിടുന്ന രീതി ദുഖിപ്പിക്കുന്നതാണ് .

5 .ബില്ലുകൾ വേണ്ടത്ര ചർച്ച കൂടാതെയും സെലക്ട് കമ്മിറ്റീക്കു പോലും വിടാതേയും  നിയമങ്ങൾ ആക്കുന്നത് ശരിയായ ജനാധിപത്യ രീതി അല്ല . 

6.ജീവിത ഗുണനിലവാരത്തിൻ്റെ കാര്യത്തിൽ നമ്മുടെ രാജ്യം വളരെ പുറകിലായാണെന്നും എന്നാൽ കേരള സമൂഹം മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നുവെന്നും പറഞ്ഞത് അംഗീകരിക്കുന്നു .എന്നാൽ കേരളത്തിലും ഇനിയും മാറ്റം വരുത്തേണ്ട കാര്യങ്ങൾ ഉണ്ട് .ജാതമതങ്ങളുടെ പേരിലുള്ള വിഭാഗീയത , ജ്യോതിഷം പോലുള്ള അനാചാരങ്ങളുടെ നിത്യജീവിതത്തിലുള്ള സ്വാധീനം എന്നിവ പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ വായനശാലയുടെ യൊക്കെ നേതൃത്വത്തിൽ നടക്കേണ്ടതുണ്ട് .

7 .കാർബൺ പാദമുദ്ര കുറക്കാ നുള്ള ശ്രമങ്ങളിൽ USE AND THROW സംസ്കാരം ഒഴിവാക്കാൻ എന്ത് ചെയ്യും എന്നത് കാര്യമായ പ്രശ്നമാണ് .പ്ലാസ്റ്റിക് പാക്കറ്റുകൾ അനുവദിക്കുന്ന ഗവണ്മെന്റ് പോളിസികൾ തുടർന്നാൽ വലിച്ചെറിയുന്ന ശീലങ്ങൾ എങ്ങിനെ ഇല്ലാതാക്കാം ?

8 .സമൂഹത്തിൽ സമത്വത്തെ കുറിച്ച് ചിന്തിക്കുമ്പോൾ വീടുകളുടെ കാര്യത്തിൽ ഒരു UNIFORMITY കൊണ്ടുവരാൻ പറ്റുമോ ?മാളികകൾ നിർമ്മിക്കാൻ മല്സരിക്കുന്നതിനെതിരേ നിയമനിർമാണം സാദ്ധ്യമാണോ ?

9 . രാത്രികാലങ്ങളിൽ മിന്നിത്തിളങ്ങുന്ന പാലക്കയംതട്ട്‌  എന്ന പ്രോജക്ടിനെ കുറിച്ച്  പറഞ്ഞത് അത് LIGHT POLLTION ഉണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നാണ് . അങ്ങിനെയെങ്കിൽ അക്കാര്യം ഗൗരവത്തോടെ ചർച്ച ചെയ്യേണ്ടതും ഇടപെടേണ്ടതുമല്ലേ ?


 10 .സാങ്കേതികവിദ്യയുടെ വികസനത്തിൽ നമ്മുടെ രാജ്യം വളരെ മുന്നിലാണ് .എന്നാൽ ചൂഷണാധിഷ്ഠിത സമൂഹം ആയതിനാൽ അവശ വിഭാഗങ്ങളെ ചൂഷണത്തിനു ഇരയാക്കുന്നു .വിശ്വാസത്തിൽ അധിഷ്ഠിതമായ 

രാഷ്ട്രീയവും നിത്യജീവിത ത്തിൽ അന്ധവിശാസം കൈവിടാൻ ആളുകൾ തയ്യാറാവുന്നില്ല എന്നതും പ്രശ്നങ്ങൾ തന്നെ .


ചർച്ചകൾ കുറേക്കൂടി വിഷയാധിഷ്ഠിതമായിരുന്നു .ചർച്ചകളിലെ സ്ത്രീ  പങ്കാളിത്തവും എടുത്തു പറയേണ്ടതാണ് .

****************************************************************

ഇതേ വിഷയം മറ്റു RP മാർ  കൈകാര്യം ചെയ്തപ്പോൾ  കേട്ട ചില സംശയങ്ങൾ 

11 .കോർപറേറ്റ് ഭീമന്മാർ ,മതമേധാവിത്ത ശക്തികൾ ഇവയൊക്കെ ഒരുമിച്ചു എതിർത്താൽ നമ്മൾ വിഭാവനം ചെയ്യുന്ന പുതുലോകം നിലവിൽ വരാൻ പ്രയാസം വരില്ലേ ?

12 .പല രാജ്യങ്ങളും UN ന്റെ പ്രസക്തി പോലും അംഗീകരിക്കാതെയുള്ള അവസ്ഥ വരുന്നില്ലേ ?

13.നടുവിൽ പഞ്ചായത്തിൽ  ചർച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതിക പ്രശ്നങ്ങ ളുണ്ട് .-അനധികൃത ക്വാറികൾ ,പുഴയിലേക്കുള്ള മാലിന്യ ജലം ,പ്ലാസ്റ്റിക്കിന്റെ ഉപയോഗം ,ജലദൗർലഭ്യം 

14 .യുവാക്കളുടെ പങ്കാളിത്തക്കുറവ് , അതിനാൽ അവബോധം ലഭിക്കാത്തവരുണ്ട് . 

15.മുതലാളിത്തത്തിന് ചില ഗുണഫലങ്ങൾ ഉണ്ട് .( ഉദാ :മൊബൈലിന്റെ സർവത്രികത )അതും പറയണമായിരുന്നു .

16.അന്ധ വിശ്വാസങ്ങൾ തിരിച്ചു വരുന്നുണ്ട് .എന്ത് ചെയ്യണം ? 

********************************

CLASS -5 : ക്ലാസ് സമയം ചർച്ച ഉൾപ്പെടെ ഒന്നരമണിക്കൂർ.

കുറ്റിക്കോൽ -ചർച്ച (Q17-Q22)

********************


17 .കർഷകസംഘ ത്തിന്റെ പ്രവർത്തനം എടുത്തുപറഞ്ഞില്ല .അതിൽ പ്രതിഷേധിക്കുന്നു .
18.പാലക്കയം തട്ടിലെ വെളിച്ച വിപ്ലവം എന്തിനു വേണ്ടി ? പ്രകാശമലിനീകരണം ചെറു ജീവികളുടെ ജീവിത ചക്രത്തെ ബാധിക്കും .ശാസ്ത്രീയ  ചിന്ത എല്ലാക്കാര്യത്തിലും വേണം .കർഷക സംഘത്തിന്റെ പ്രവർത്തനങ്ങൾ ഉൾപ്പെടെ നടന്ന പ്രവർത്തനങ്ങൾ മനസ്സിൽ തെളിയാൻ  പാകത്തിൽ മാഷ് പറഞ്ഞിട്ടുണ്ട് .
19.സ്കാന്ഡിനേവിയൻ വികസനത്തിന്റെ പ്രത്യേകതകൾ നോക്കി അത് നമ്മുടെ നാട്ടിൽ നടപ്പിലാക്കുന്നതിൽ എന്താണ് തടസം ? ജനസാന്ദ്രത കൂടി എന്നത് കൊണ്ട് നമ്മുടെ രാജ്യത്തു അത്തരത്തിലുള്ള വികസനം സാദ്ധ്യമല്ല എന്ന് പറയുന്നത് ശരിയല്ല .
20. വികസന  പ്രവർത്തനങ്ങൾ പ്രകൃതിക്കു ദോഷം വരുത്താതെ ചെയ്യുന്നതെങ്ങിനെ എന്നുള്ളത് പ്രധാനമാണ് .ജലചൂഷണം , റോഡ് വികസനം ,സിൽവർലൈൻ പ്രൊജക്റ്റ് ......പ്രകൃതി ചൂഷണം ഒഴിവാക്കാൻ എന്താണ് പ്രതിവിധി ?
21.കേരളത്തിൻറെ ജനസാന്ദ്രത 838 / sq km ആണ് .ഈ ജനസാന്ദ്രത വികസനത്തെ ബാധിക്കുന്നു എന്നത് തർക്കമറ്റ സംഗതിയാണ് .ജനസാന്ദ്രത പരിമിതപ്പെടുത്താൻ എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് കൂടി പരിശോധിക്കപ്പെടണം .
22 .പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാതെയുള്ള റോഡ് വികസനം , കുന്നിടിക്കൽ , വന നശീകരണം  പോലുള്ളവ ഇത്തരം എത്ര ചർച്ചകൾ നടന്നാലും തുടരുക തന്നെയാണ് .
( അനാമിക ,രാമകൃഷ്ണൻ , മോഹനൻ , തുടങ്ങി 7 പേർ ചർച്ചയിൽ പങ്കെടുത്തു )

***********************************************************************

UPDATED  4/11/2021 വടക്കാഞ്ചേരി   വായനശാല & ഗ്രന്ഥാലയം  , യൂങ് ചലഞ്ചേഴ്‌സ് വായനശാല &ഗ്രന്ഥാലയം  കണ്ണപ്പിലാവ് 

**************************

ഓഡിയോ മുറിഞ്ഞു പോകുന്നതായി അനു ഭവപ്പെട്ടു  .പങ്കാളിത്തം 30-20

**ആഗോളതാപനം കൂടുന്നത്  വാസ്തവമാണ് .

**കേരളത്തിന്റെ  വളർച്ച സാമൂഹ്യ സമത്വത്തിന്റെ പ്രതീകം കൂടിയല്ലേ ?

***ഇവിടെയുള്ള ഭൂമി നിലനിൽക്കുന്നത് ഇവിടെ പരമദരിദ്രർ ബഹു ഭൂരിപക്ഷം ആയതു കൊണ്ടാണ് .

**വളർച്ച അഞ്ചാം സ്ഥാനം , പട്ടിണിയിൽ 101 ആം സ്ഥാനം .ഇത് മറച്ചു വെച്ച് ജാതിമത ചിന്തയെ - വിഭാഗീയതകളെ പ്രോത്സാഹിക്കുന്ന നയമല്ലേ സ്വീകരിച്ചു കാണുന്നത് ?

**വായനശാല പ്രവർത്തനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ സംഘടിപ്പിക്കണം .

***സാമ്പത്തിക താല്പര്യം കാരണം ചർച്ചകൾ ഒഴിവാക്കാൻ പലതരം വിഭാഗീയതകൾ മുന്നോട്ടു വെക്കുന്ന നയമാണ് കാണുന്നത് 

****കാർബൺ ന്യൂട്രൽ പഞ്ചായത്തിന് എന്തൊക്കെ ചെയ്യാൻ കഴിയും ?


xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

08 11 2021കുഴിച്ചാൽ വായനശാല & കടമ്പേരി  CRC പൊതുജന വായന ശാല 

നാളത്തെ പുതുലോകം : 30-45 പേർ പങ്കെടുത്തു .നെറ്റ്‌ വർക് കമ്മ്യൂണിക്കേഷൻ നന്നായിരുന്നു .തടസങ്ങൾ ഇല്ല .നല്ല ചർച്ച നടന്നു .


അദ്ധ്യക്ഷ : ഭാവിയിലേക്കു  ഒരു റൂട്ട് മാപ്പ്   - ഗ്ലാസ്‌ഗോ ഉച്ചകോടി -കാർബൺ എ മിഷൻ - ധനികരാജ്യങ്ങൾക്ക്  പോലും പ്രത്യാഘാതം ഉണ്ടാക്കും , പിന്നെ ദരിദ്ര രാജ്യങ്ങളുടെ  കാര്യം പറയണോ ? വികസനം - ചൂഷണം എത്രത്തോളം ? നോട്ട് നി രോധനം - അതിദാരിദ്ര്യം - hunger index ( 106 / 111 ) കോവിഡ്  കാരണം ലോകത്തു 50 ലക്ഷം മരണങ്ങൾ -  ഇന്ത്യയിലെ മരണങ്ങൾ 4,14,000  - യാഥാർത്ഥ കണക്കു 10 മടങ്ങു് ആയിരിക്കും-സ്ഥിതി നിരാശാജനകം -നമ്മുടെ ഭാവി യെക്കുറിച്ചു  പുതിയ ആശയങ്ങൾ പ്രതീക്ഷിക്കുന്നു .

ചർച്ചയിൽ ഉയർന്നു വന്ന വിഷയങ്ങൾ 


**ലിംഗനീതി -അധികാരത്തിലെ സ്ത്രീപങ്കാളിത്തം പ്രധാനം -വ്യാവസായിക പിന്നാക്കാവസ്ഥ -സാമ്പത്തികാവസ്ഥ  ഇതൊക്കെ ചർച്ച ചെയ്യേണ്ടിയിരുന്നു .

**കേരളം ഇന്ത്യയുടെ ഭാഗമാണ് .കേരള ത്തിലെ ക്ഷേമപ്രവർത്തന ങ്ങൾ എങ്ങിനെ രാജ്യത്തിൽ വ്യാപകമാക്കാം -കേന്ദ്രത്തിൽ സാമ്പത്തിക പ്രതിസന്ധി എന്ന് പറഞ്ഞത് ശരിയല്ല - mismanagement ആണ് കാരണം .

***ISRO വരെ പൂജകൾ നടത്തുന്നു .അന്ധ വിശ്വാസം പിന്നെ എങ്ങിനെ കുറക്കാൻ പറ്റും  ? , വനിതപങ്കാളിത്തം സംവരണ സീറ്റുകളിൽ 

.**.സ്ത്രീസമത്വത്തിന്റെ കാഴ്ചപ്പാടുകൾ വീടുകളുടെ അകത്തളങ്ങളിൽ നിന്നും തുടങ്ങണം -

**സ്‌കൂളിൽ ചേർക്കുമ്പോൾ മതം സൂചിപ്പിയ്ക്കേണ്ടി വരുന്ന അവസ്ഥ ഇന്നുമുണ്ട് .

********

**ലിംഗാനുപാതം :  ലിംഗ നീതി - THINK GLOBALLY - ACT LOCALLY- 

**ICDS >>>Gender Resource Centre >>> പരിഷത് ---പ്രയോഗത്തിൽ കൊണ്ടുവന്നോ ? അറിയണം ... സ്ത്രീകൾക്ക് വോട്ടവകാശം ഉണ്ടായിരുന്നില്ല ...

***സുസ്ഥിര വികസനം ....പാലക്കയംതട്ടിലെ പ്രകാശ മലിനീകരണം .....3 ദേശീയപാതകളുടെ വികസനം ....പരിസ്ഥിതി ശോഷണം ..മാഫിയവത്കരണം ....ചർച്ച ചെയ്യപ്പെടണം 

****.ആന്തൂർ IDP , പ്ലൈവുഡ് വ്യവസായശാലകൾ ഉണ്ടാക്കുന്ന വായു മലിനീകരണം ചർച്ച ചെയ്യപ്പെടണം .2 വീട്ടുകാർ വീട് മാറിപ്പോകേണ്ടി വന്നിട്ടുണ്ട് .

ചർച്ചയിൽ പങ്കെടുത്തവർ -സജിൻ കെ വി ,അനിത എം എം ,മുരളി കടമ്പേരി,ഡോ ദീപ മധുസൂദനൻ  ,രാജേശ്വരി ,തുടങ്ങിയവർ .

xxxxxxxx XXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXXX

ഒരു പ്രദർശനം മോഷ്ടിക്കപ്പെട്ടാലോ ?

 കവിത BY രാധാകൃഷ്ണൻ കണ്ണൂർ CLICK HERE 



16 .11 .2021 .വട്ടക്കൂൽ ,പനങ്ങാട്ടൂർ ,മുക്കുന്നു സംയുക്ത ക്ലാസ് അനുഭവം -

പങ്കാളിത്തം കുറവ് - ചർച്ച വളരെ ശുഷ്‌കം -ഭാവിപ്രവർത്തനങ്ങളെ കുറിച്ച് അധികം പറഞ്ഞില്ല എന്ന് അധ്യക്ഷന്റെ പരിഭവം .മറ്റു സംശയങ്ങൾ ഇല്ല .സ്വാഗതവും  അദ്ധ്യക്ഷഭാഷണവും. ആളുകൂടാൻ കാത്തുനിൽപു 7 മുതൽ  7.42 വരെ  .40 -.8 മണി വരെ  . വിഷയാവതരണം 8 -9 .10 ചർച്ചയും ക്രോഡീകരണവും 9 .30  ന് തീർന്നു .സംയുക്ത പരിപാടികൾ ഒഴിവാക്കുന്നതാണ് നല്ലത് .ചർച്ചയിലെ പങ്കാളിത്തത്തിനു ആർക്കും ഉത്തരവാദിത്തമില്ലാതെ പോകുന്നു .



*************************************************

27  11 2021 കല്ലിക്കണ്ടി എൻ എ എം കോളേജിന്റെ NSS യൂണിറ്റ് -

40 -50 പേർ പങ്കെടുത്തു . ചർച്ച ഉണ്ടായില്ല .ക്‌ളാസ് ഒരു മണിക്കൂർ നീണ്ടു



 .

ശാസ്ത്രസാഹിത്യ പരിഷത് ആലക്കോട്‌ യൂണിറ്റ് -ക്‌ളാസ്സുകൾ  സാങ്കേതികകാരണങ്ങളാൽ മാറ്റി വെച്ചു 

xxxxxxxx 



JILLA  MODELS

1.  21.9. 21 ശാസ്ത്രക്ലാസ്സ്നാരായണൻ കാവുമ്പായി, ടി.ഗംഗാധരൻ

Scientific awareness Class by TG and KAVUMBAYI

www.youtube.com/watch?v=CKxp7YWTZpM


2.നാം ജീവിക്കുന്ന ലോകം നാം ജീവിക്കുന്ന കാലം


3.Name jeevikkunna lokam Classes Series Conducted by Kerala sastra sahithya parishath and Kannur District library council. Class taken by TK Devarajan

കണ്ണൂർ ജില്ലാ ലൈബ്രറി കൌൺസിലും കേരള ശാസ്ത്ര സാഹിത്യ പരിഷത്തും

4.നാം ജീവിക്കുന്ന കാലം ടി.വി നാരായണൻ 17.9. 21 ന് എടുത്ത ക്ലാസ്സിൻ്റെ യു ട്യൂബ് ലിങ്ക്


5.ഡോ.പി.മോഹൻ
ദാസ് എടുത്ത നാം ജീവിക്കുന്ന
സമൂഹം
ക്ലാസ്സിൻ്റെ കുറിപ്പുകൾ  .click here for pdf files



6.നാം ജീവിക്കുന്നലോകം നാംജീവിക്കുന്നകാലം - ശാസ്ത്രക്ലാസ്സ്


ഡോ.ശ്രീജ ക്ലാസ്സെടുക്കുന്നു

സി.പി.ഹരീന്ദ്രൻ മാസ്റ്റർ അവതരിപ്പിച്ച ഗ്രന്ഥശാലാസംഘവും ശാസ്ത്ര പ്രചാരണവും എന്ന പ്രഭാഷണം









No comments:

Post a Comment