Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, September 27, 2020

2020സെപ്തമ്പർ 26 മുതൽ ഒക്ടോബർ 2 വരെ സ്വച്ഛത വാരം



 പ്രത്യേക അറിയിപ്പ് 

 രണ്ട് വർഷം നീണ്ടു നിന്ന  മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന  പരിപാടികളുടെ സമാപന പരിപാടിയുടെ ഭാഗമായി സെപ്തമ്പർ 26 മുതൽ ഒക്ടോബർ 2 വരെ  ദേശീയ ഹരിത സേന സ്വച്ഛത വാരം നടത്തുകയാണ്.

കാസർകോട് ജില്ലയിലെ മുഴുവൻ യൂനിറ്റുകളും സാധ്യമാവുന്ന രീതിയിൽ ഓൺലൈനായോ ഓഫ് ലൈനായോ പരിപാടികൾ നടത്തണം.

ഓഫ്‌ലൈൻ പരിപാടിക്ക് കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണം.

പരിപാടിയുടെ ഫോട്ടോ / വീഡിയോ തയ്യാറാക്കണം.

റിപ്പോർട്ടിലുംപരിപാടിയുടെ നോട്ടീസിലും പോസ്റ്ററിലും

ഇംഗ്ലീഷിൽ National Green Corps ................(School name)    Kasaragod district എന്ന്  ചേർക്കണം.

ശേഷം

 150th Birth Anniversary of Mahathma Gandhi  :Swachhata Campaignഎന്നും ചേർക്കണം.

NGC ലോഗോയും വേണം.

നല്ല പരിപാടികൾ നടത്തുക.പറ്റിയ പരിപാടികൾ ഗ്രൂപ്പിൽ നിർദേശിക്കൂ

MORE DETAILS  https://www.cseindia.org/

*******************************************************************

Prof.V Gopinathan

District coordinator

NGC Kasaragod

*********************************************************************

M.K.Chandtasekharan Nair 

Co-cordinator

Kasaragod E D

***********************************************************

 Anandan Pekkadam 

Coordinator Kanhangad ED

INPUT FROM WHATS APP GROUP ,NGC KASARGOD ; ADMIN CONTACT NO.9446281854

**************************************************

CLICK HERE FOR DETAILS ABOUT NATIONAL CHILDREN’S SCIENCE CONGRESS (NCSC)