Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Sunday, June 30, 2013

അരുവി ശുചീകരണം നാലാം മേഖല -2 PM -5 PM ; 29/06/2013 കമ്പലൂർ ചേടിക്കുണ്ട് ചാൽ

അരുവി ശുചീകരണം നാലാം മേഖല -2 PM -5 PM ; 29/06/2013
കമ്പലൂർ ചേടിക്കുണ്ട്  ചാൽ

      കമ്പല്ലൂർഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്രസേന ക്ലബിന്റെയും എൻ എസ് എസ് ടീമിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ കമ്പലൂർ ചേടിക്കുണ്ട്  ചാൽ ശുചീകരിച്ചു .ചാലിന്റെ  ഉത്ഭവ സ്ഥാനം ആയ കുളം സന്ദർശിച്ചു .  ഉത്ഭവ സ്ഥാനം മുതൽ ആക്കൊകാവ്  വരെയുള്ള ഭാഗമാണ്പ്ലാസ്റ്റിക്‌ വിമുകതമാക്കി ശുചീകരിച്ചത്.
.ഇതിന്റെ കൂടെ ചാലിന്റെ സമീപമുള്ള വീടുകളിൽ ലഘു ലേഖ വിതരണവും നടന്നു.16 വളണ്ടിയർമാരും 30നാട്ടുകാരും ഉൾപ്പെടെ നാൽപത്തിയാറോളം  സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.








  പ്രവർത്തനം വാർഡ് മെമ്പർ പരിസ്ഥിതി പ്രവർത്തകൻ ശ്രീ കുഞ്ഞിക്കണ്ണൻ കോടൂർ  ഉൽഘാടനം ചെയ്തു .ശുചീകരണ കമ്മിറ്റി ചെയർമാൻ  സി പി ബാലൻ  അധ്യക്ഷത വഹിച്ചു .
 ഭൂമിത്രസേന വളണ്ടിയർമാരായ  ആനന്ദ്‌ ആർ  സ്വാഗതവും മേഘ മുരളിധരൻ  നന്ദിയും പറഞ്ഞു.ശുചീകരണ കമ്മിറ്റി കണ്‍വീനർ ജനാർദ്ധനൻ,പി ടി എ പ്രസിഡണ്ട് സി ജെ മാത്യു ,പ്രിൻസിപ്പൽ മാത്യു കെ.ഡി ; സജീവൻ കമ്പലൂർ ,സി കെ രാധാകൃഷ്ണൻ മാസ്റ്റർ ,ബൈജു മാസ്റ്റർ  ,ഹരീന്ദ്രൻ  മാസ്റ്റർ , ദിവാകരൻ നമ്പ്യാർ ,കുഞ്ഞമ്പു നമ്പ്യാർ ,നടേശൻ ,സുഭാഷ് മാസ്റ്റർ ,പ്രവീണ്‍ മാസ്റ്റർ,രമേശൻ മാസ്റ്റർ  തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി .   
20ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക്‌ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്തു .കൊതുകിന്റെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു .

മാലിന്യങ്ങൾ ചാലുകളിൽ നിക്ഷേപിക്കുന്നത് ശരിയല്ലെന്ന് തുടങ്ങി ശരിയായ മാലിന്യ സംസ്കരണ രീതികളെ ക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 15ഓളം വീടുകളിൽ ഇന്ന് എത്തിച്ചു .
.പൊതുവെ ഈ മേഖലയിൽ മാലിന്യം കൂടുതലായി കണ്ടു
 `പ്ലാസ്റ്റിക്‌ കുപ്പികൾ അധികം കണ്ടു .ഈ ഭാഗത്തു മദ്യപ ന്മാർ ധാരാളം  എന്നതാകാം കാരണം .കരുതിക്കൂട്ടി കുളത്തിലും ചാലിലും മാലിന്യങ്ങൾ ഇടുന്നതായി പലരും ചൂണ്ടി കാണിച്ചു
 കുളിക്കടവുകളിൽ സോപ്പ് പൊതികളും ഡി റ്റ ർജന്റ്റ് പൊതികളും ധാരാളമായി ചാലിൽ വലിച്ചെറിഞ്ഞതായി കണ്ടു .ഈ കേന്ദ്ര ങ്ങളിൽ പ്ലാസ്റ്റിക്‌ ഉപയോഗം കുറക്കാനുള്ള സന്ദേ ശ മടങ്ങിയ ബോർഡുകളും പ്ലാസ്റ്റിക്‌ ശേഖരിക്കാൻ പ്രത്യേക ചാക്കുകളും വെക്കണമെന്ന് അഭിപ്രായമുണ്ടായി.

-----അടുത്ത പ്രവർത്തനം----

ഞായർ  ഉച്ചയ്ക്ക് ശേഷം (30 /06/2013) 2 മണിക്കു

നാലു മേഖലകളിലും ശേഖരിച്ച പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ ഒന്നിച്ചു കൂട്ടി നീക്കം ചെയ്യൽ .