Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Thursday, August 1, 2019

ഗ്രെറ്റ തുൻബർഗിന്റെ അനുയായികൾ വീടുകളിലെത്തി 01/08/2019

ഗ്രെറ്റ തുൻബർഗിന്റെ  അനുയായികൾ ഇന്ന് ഞങ്ങളുടെ  വീടുകളിലെത്തി .ഹരിതഗ്രാമം പ്രോജക്ടിൽ ഉൾപ്പെട്ട വീട്ടുകാരുടെ  പ്രഥമ യോഗം അടുത്ത ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്  ആനപ്പാറ എന്ന സ്ഥലത്തു മേക്കുഴയിൽ രാജുവിന്റെ വീട്ടിൽ വെച്ച്  നടക്കുമെന്നു സൂചിപ്പിച്ച ശേഷം  അതിൽ പങ്കെടുക്കണമെന്നും വീട്ടുകാരോട് അവർ അഭ്യർത്ഥിച്ചു .അനുഭാവപൂർണമായ മറുപടിയാണ് അവർക്കു ലഭിച്ചത് .ആലക്കോട് NSS ഹയർ സെക്കണ്ടറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളായ ആ മൂന്നു യുവാക്കളെ ഞാനും അനുഗമിച്ചു .ആലക്കോട് കൊട്ടയാടു മാതൃകാ ഗ്രാമ മേഖലയിലെ  35 വീടുകളിൽ ഹരിതഗ്രാമ പ്രോജക്ടുകളുടെ സാധ്യതയെക്കുറിച്ചു കുട്ടികൾ പറഞ്ഞു .ഓരോരുത്തരും തങ്ങൾ എന്താണ് പറയേണ്ടത് എന്ന് ചോദിച്ചു മനസ്സിലാക്കി വാക്യങ്ങൾ പറഞ്ഞു പരിശീലിച്ച ശേഷം ഉത്തരവാദിത്തത്തോടെ ,വിനയത്തോടെ  വീട്ടുകാരോട് കാര്യങ്ങൾ പറയുന്ന രീതി അഭിനന്ദനീയമായിരുന്നു .സമൂഹത്തിൽ എങ്ങിനെയാണ് ഇടപെ ടെ ണ്ടത് എന്നു പഠിച്ചെടുക്കുകയായിരുന്നു അവർ .ഇത്തരം അർത്ഥ പൂർണമായ പ്രവർത്തനങ്ങളാണ്  കുട്ടികളെ ഗ്രേസ് മാർക്കിന് അർഹമാക്കുന്നത് . 2 മണിക്കൂർ നീണ്ടു നിന്ന പ്രവർത്തനത്തിലൂടെ അവർ ഗ്രാമീണരുമായി ഇടപഴകൽ പഠിക്കുകയും ഗ്രാമജീവിതത്തിന്റെ  മഹത്തായ ചില പ്രത്യേകതകൾ മനസ്സിലാക്കുകയും ചെയ്‌തിട്ടുണ്ട്‌ .അഭിനന്ദ്  വിനോയ് ,അരവിന്ദ് സുനിൽ ,അഭിജിത് റ്റി  വിനോയ്  എന്നീ വളണ്ടിയർമാരുടെ ഇന്നത്തെ 2 മണിക്കൂർ നടത്തം  കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യുള്ള ചുവടുവെപ്പുകൾ ആയിരുന്നു എന്ന് എത്ര പേർ തിരിച്ചറിയുന്നുണ്ടാകും ?