12 / 06 / 2014 ക്യാമ്പസിൽ മാതൃകാ നെൽകൃഷി ക്ക് ഓഡി റ്റോറിയ ത്തിനു സമീപം നിലമൊരുക്കി .
*********************************************************************************
*നെല്ല് നട്ടില്ലെങ്കില്‍ മണ്ണ് തിന്നാം*
*നെല്ല് നട്ടില്ലെങ്കില്‍ മണ്ണ് തിന്നാം*
*********************************************************************************
19 / 06 / 2014 ആ യന്നൂരിൽ തേജസ്വിനി പുഴക്കരയിൽ സ്പോട്ട് സർവ്വേ നടത്തി .വികസനപ്രവർത്ത നത്തിന്റെ മറ പിടിച്ച് പുഴയോരത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതായി കണ്ടെത്തി .നാട്ടുകാരുടെ സഹകരണത്തോടെ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു.
*********************************************************************************
*തേജസ്വിനിയെ രക്ഷിക്കാം *
***********************************************************************************
*തേജസ്വിനിയെ രക്ഷിക്കാം *
***********************************************************************************
22 / 06 / 2014 വങ്ങാട് (പാടിച്ചാൽ )മേഖലയിൽ വാഴകൃഷി യുടെ ഭാഗമായി കൃഷി സ്ഥലത്തെ കാടും കളയും പറിച്ചു നീക്കി .രാജേഷ് ,മനോജ് ,മണി എന്നീ ചെറുപ്പക്കാരുടെയും കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഭൂമിത്രസേനാ ക്ലബ്ബിന്റെയും നല്ലപാഠം ക്ലബ്ബിന്റെയും സംയുക്ത സം രം ഭത്തിലാണ് 500 വാഴതൈകളും കപ്പയും ഉള്‍പ്പെടുന്ന ജൈവ കൃഷി പ്രവർത്തനം നടക്കുന്നത് .പ്രമുഖ പരിസ്ഥി തി പ്രവർത്തകനും ഫോട്ടോ ഗ്രഫറുമായ രാജേഷ് പാടിച്ചാൽ ,എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മനോജ്കുമാർ കെ എൻ ;രാജേഷ് പാടിച്ചാൽ ,ശ്രീകാന്ത് സി ,രാധാകൃഷ്ണൻ സി കെ ,ബൈജു കെ പി ,പ്രവീണ്‍ മാസ്റ്റർ,അരുണ എസ് കമല്‍,ആഹ്ലാദ് ആര്‍,ഹരികൃഷ്ണന്‍ പി,നിപിന്‍ സി ജെ,സ്മേര കെ വി തുടങ്ങിയവർ നേതൃത്വം നൽകി .
കേരളത്തിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് തരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പാക്കുക എന്നതാണ് ഭൂമിത്ര സേന ക്ലബ് ഇത്തരം സഹകരണപ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.കമ്പല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട പ്ലസ് ടു വിദ്യാര്‍ഥികളാണ് ഈ ക്ലബ്ബിലെ അംഗങ്ങള്‍.വിദ്യാര്‍ത്ഥികള്‍ സിലബസ്സിന്പുറത്തേക്കു വളര്‍ന്നു സമൂഹനിര്‍മാണത്തില്‍ പങ്കാളികളാവുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ എല്ലാ ക്യാമ്പസുകളും ഏറ്റെടുക്കേണ്ടതാണ്..
*********************************************************************************
*ഭക്ഷ്യസുരക്ഷക്കായി ഒരുമിക്കാം*
************************************************************
*********************************************************************************
*ഭക്ഷ്യസുരക്ഷക്കായി ഒരുമിക്കാം*
************************************************************