Search This Blog

വാര്‍ത്ത

ഇന്ത്യയിൽ കാലാവസ്ഥാ അടിയന്തിരവസ്ഥ പ്രഖ്യാപിക്കുന്നതിനു വേണ്ട പൊതുബോധം ഉണ്ടാക്കാൻ ഒരുമിക്കാം - രാധാകൃഷ്ണൻ സി കെ ..... .****കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്‌കൂൾ (2013-14 ) കേരള പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സംസ്ഥാനത്തെ ഹയർ സെക്കണ്ടറി മേഖലയിലെ ഏറ്റവും മികച്ച ഭൂമിത്ര സേനാക്ലബിനു ഏർപ്പെടുത്തിയ സംസ്ഥാന അവാർഡ്‌ ( ട്രോഫിയും സർടി ഫിക്കറ്റും കാഷ് അവാർഡും ) കരസ്ഥമാക്കി .ശുചിത്വ ഗ്രാമ പ്രവർത്തനത്തിലൂടെ പരിസ്ഥിതി സൌഹൃദ ഭവനം എന്ന ആശയത്തിന്റെ ഫലപ്രദമായ പ്രചാരണം ,പ്രകാശ മലിനീകരണത്തെ കുറിച്ചുള്ള പോസ്ടർ പ്രചാരണം , നീർ ചാലുകളുടെ ശുചീകര ണ ത്തിലൂടെ തേജസ്വിനി നദീ സംരക്ഷണ പ്രവർ ത്തനങ്ങൾ , നെൽകൃഷിയുടെ പുനരുജ്ജീവനം ,വായനാ വാരവും കഥാസദസ്സും ,ബയോ ഡൈവെർസിറ്റി രജിസ്റ്റർ പ്രസിദ്ധീകരണം ,ജല കേളി ഇ -ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങളാണ് കമ്പല്ലൂർ ഭൂമിത്രസേനാ പ്രവർത്തനങ്ങളെ ശ്രദ്ധേയ മാക്കുന്നത് എന്ന് അവാർഡ് കമിറ്റിക്കു വേണ്ടി പരിസ്ഥിതി വകുപ്പ് ഡയരക്ടർ ശ്രീ കണ്ഠൻ നായർ അഭിപ്രായപ്പെട്ടു . തിരുവന്തപുരത്ത് വി ജെ ടി ഹാളിൽ വെച്ച് ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ മുൻ ഫാക്കൽറ്റി ഇൻ ചാർജ് രാധാകൃഷ്ണൻ മാസ്റ്റർ ബഹുമാനപ്പെട്ട മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അവർകളിൽ നിന്നും സ്കൂളിനു വേണ്ടി അവാർഡ്‌ ഏറ്റുവാങ്ങി .ബഹു .മേയർ അഡ്വ .ചന്ദ്രിക അദ്ധ്യക്ഷയായിരുന്നു . .....നന്ദി,ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും തരുന്ന കേരള കാലാവസ്ഥാ വ്യതിയാന വകുപ്പിന്.

Friday, January 31, 2014

ലോക തണ്ണീര്‍ തട ദിനം ഫെബ്രുവരി 2 WORLD LANDS DAY



2014 is the UN International Year of Family Farming – so the Ramsar Convention chose Wetlands & Agriculture as the World Wetlands Day theme for 2014. And what a great theme for Ramsar, given that wetlands are so often intimately linked with agriculture. Our slogan? Wetlands and Agriculture: Partners for Growth, placing a focus on the need for the wetland and agricultural sectors (and the water sector too of course) to work together for the best shared outcomes.
Wetlands have often been seen as a barrier to agriculture, and they continue to be drained and reclaimed to make farming land available. But the essential role of wetlands in support of agriculture is becoming clearer and clearer, and there are successful agricultural practices which support healthy wetlands.
CLICK HERE FOR DETAILS
http://www.ramsar.org/cda/en/ramsar-activities-wwds-wwd2014index/main/ramsar/1-63-78%5E26287_4000_0__#Cartoon

Sunday, January 19, 2014

കാക്കടവ് തടയണ പ്രദേശത്ത് തേജസ്വിനി നദിയിൽ ശുചീകരണ പ്രവർത്തനങ്ങൾ 19/1/2014




























തണ്ണീർ തട സംരക്ഷണ പ്രവർത്ത നങ്ങളുടെ   ഭാഗമായി കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ  ഭൂമിത്ര സേനാ ക്ലബ്ബിന്റെ നേതൃത്വത്തിൽ തേജസ്വിനി നദിയിൽ  കാക്കടവ് തടയണ പ്രദേശത്തെയും ടൌണിലെയും മാലിന്യവിന്യാസത്തെ കുറിച്ച് പഠിക്കുകയും  അവിടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും  ചെയ്തു .പെരിങ്ങോം സി ആർ പി എഫ്‌ ക്യാമ്പിൽ നിന്നും നൂറോളം ജവാന്മാരും പ്രവർത്തനങ്ങളിൽ പങ്കെടുത്തു .സ്കൂൾ മാനേജ് മെൻറ് കൌണ്‍സിൽ ചെയർമാൻ സജീവൻ കമ്പല്ലൂർ ഈ പ്രവർത്തനത്തിന് നേതൃത്വം നൽകി .
രാവിലെ 9 മണി മുതൽ 12 മണി വരെ നീണ്ടു നിന്ന പ്രവർത്തനസമയത്ത് ഞങ്ങൾക്ക് പെരിങ്ങോം സി ആർ പി എഫ്‌ ക്യാംപിലേക്കും ഏഴിമല നാവിക അക്കാദമിയി ലേക്കും കുടിവെള്ളം ആയി ശേഖരിക്കപ്പെടുന്ന നദീജലം പലവിധത്തിൽ മലിനപ്പെടുന്നതായി ബോധ്യപ്പെട്ടു .

കൂടാതെ കാക്കടവ് ടൌണിൽ എല്ലായിടത്തും മാലിന്യങ്ങൾ ചിതറിക്കിടക്കുകയാണ് .മാലിന്യങ്ങൾ ജൈവം ,പ്ലാസ്റ്റിക്‌ എന്നിങ്ങനെ വേർതിരിച്ചു ശേഖരിക്കുന്ന രീതി ഇല്ല 
.
കാക്കടവ് പാലം മുതൽ  ചെറു തടയണ വരെ യുള്ള രണ്ടു കിലോമീറ്റർ ഭാഗം പുഴയിൽ രണ്ടു തീരങ്ങളിലുമായി ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത് .ഒലിച്ചുവന്നു മരങ്ങളിലും ചെളിയിലും കുരുങ്ങിനിൽകുന്ന പ്ലാസ്ടിക്കുകളും തുണികളും വളണ്ടിയർമാർ നീക്കം ചെയ്തു .

കൂടാതെ പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതും കണ്ടെത്തി .അതിനെതിരെ പ്രതിഷേധ ഗാനമാലപിച്ച്‌ പ്രചാരണവും നടത്തി.

അഴുക്കു ജലം പുഴയിലെക്കൊഴുക്കിടല്ലേ  സോദരാ 

ദാഹ ജലം ജീവാമൃതം നദീ ജലം  സോദരാ 
 മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്ന വീട്
 മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്ന കുഴൽ ( വീഡിയോ ലഭ്യം)



വെസ്റ്റ് എളേരി പഞ്ചായത്ത് ,കയ്യൂർ ചീമേനി പഞ്ചായത്ത്‌ പ്രതിനിധികളുടെ അടിയന്തിര പരിഗണനയ്ക്ക് ഈ പ്രശ്നം ഞങ്ങൾ സമർപ്പിക്കുന്നു .

ഉദ്ഘാടന ചടങ്ങിൽ സജീവൻ വൈദ്യർ സ്വാഗതം പറഞ്ഞു .പെരിങ്ങോം സി ആർ പി എഫ്‌ ട്രെയിനിംഗ് ക്യാമ്പ്  അസി കമാണ്ടർ സി .വിജയൻ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫിസർ രാധാകൃഷ്ണൻ സി കെ അദ്ധ്യക്ഷത വഹിച്ചു .കാക്കടവ് മേഖലയിലെ പരിസ്ഥിതി പ്രവർത്തകൻ അശോകൻ പെരിങ്ങാല പ്രവർത്തന രൂപ രേഖ വിശദീകരിച്ചു .കമ്പല്ലൂർ ഹയർ സെക്കണ്ടറി സ്കൂൾ ഭൂമിത്ര സേനാ ക്ലബ്ബിന്റെ ലീഡർ ശ്യാംകുമാർ നന്ദി പ്രകാശിപ്പിച്ചു .

മാതൃഭൂമി ,മലയാള മനോരമ പത്രങ്ങളുടെ പ്രാദേശിക ലേഖകർ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു .

ഞങ്ങൾക്ക് പറയാനുള്ളത് .
1.പ്ലാസ്ടിക്കും മറ്റു പല മാലിന്യങ്ങളും  ചാലുകളിലേക്കും പുഴയിലേക്കും ഇപ്പോഴും വലിച്ചെറിയ പ്പെടുന്നു .ഈ ശീലം നിർത്താനുള്ള പ്രചാരണ പ്രവർത്തനങ്ങൾ തുടരണം 
2.ടൌണിൽ ആധുനിക മാലിന്യ സംസ്കരണ നടപടികൾ നിർബന്ധമായും തുടങ്ങണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർ മുൻകൈയെടുക്കണം 
3 .പുഴവക്കത്തെ വീടുകളിൽ നിന്നും പുഴയിലേക്ക് നേരിട്ടു ഡ്രയിനേജ് പൈപ്പ് ഇറക്കി മലിനജലം പുഴയിലോട്ടു ഒഴുക്കി വിടുന്നതു തടയണം .ഇതിന് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ  മുൻകൈയെടുക്കണം 
4.ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻ കൈ എടുക്കാനായി പുഴ സംരക്ഷണ സമിതികൾ രൂപികരിക്കണം .
5.ശുചിത്വ ഗ്രാമ യുനിറ്റുകൾ വ്യാ പകമാകണം 
*******************************************************************************
തേജസ്വിനിയെ രക്ഷിക്കുക 

Friday, January 17, 2014

അതിജീവന ഗാനം


ഈ ഗാനം രചിച്ചത് സുഭാഷ്‌ എടവരമ്പ .
       ഹരിതസ്പർശം കാസർഗോഡ്‌ പരിപാടിക്ക് 5 ദിവസം മാത്രം അവശേഷിക്കെ  കമ്പല്ലൂർ യൂനിറ്റ് ഒരു പാട്ടു അവതരിപ്പി ക്കണമെന്ന് ജില്ലാ കണ്‍ വീനർ ആവശ്യപ്പെട്ടപ്പോൾ , സുഭാഷ്‌ ഈ പാട്ടെഴുതി ,ഈണം നൽകി ,വളണ്ടിയർമാരെ തിരഞ്ഞെടുത്ത് പരിശീലനം നൽകി. കാസർഗോഡ്‌ വിദ്യനഗറിൽ നടന്ന സംസ്ഥാന ഉൽഘാടന പരിപാടിയിൽ ഞങ്ങളുടെ വളണ്ടിയർ മാർ ഗാനം അവതരിപ്പിക്കുകയും സദസ്സിന്റെ കയ്യടി നേടുകയും ചെയ്തു.

പാട്ടിൻറെ വരികൾ

അതി ജീവന ഗാനം 

രാരിക്കം രാ രാ രോ രാരിക്കം രാ രാ രോ
രീ രിക്കം രീ രി രോ രീ രിക്കം രീ രി രോ

ഈ ഭൂമി തന്നല്ലോ നമ്മെ സംരക്ഷീ ച്ചീടുന്നു
ഈ ഭൂമി തന്നല്ലോനമ്മെ കൈ നീട്ടി വാങ്ങുന്നു
ഈ ഭൂവിലാണല്ലോ എല്ലാം ജനിച്ചീടുന്നു
ഈ ഭൂവിലാണല്ലോ നമ്മളെന്നും വസിച്ചീടുന്നു (രാരിക്കം രാ രാ രോ ...)

ഞങ്ങൾ പറയുന്നു, ഞങ്ങളൊന്നായ്‌  പറയുന്നു ;
നമ്മുടെ മണ്ണാണ് ,ഇതു നമ്മുടെ പുഴയാണ് ;
നമ്മുടെ ഭൂമിയാണ്‌ ; ഇതു നമ്മുടെ അമ്മയാണ് ;
കാത്തു സൂക്ഷിച്ചീട ണം ഈ ഭൂമി മാതാവിനെ .( രാരിക്കം രാ രാ രോ ... )

മഴയില്ല ഇന്ന് , കുളിരുള്ള കാറ്റുമതെങ്ങോ പോയ് ;
മണ്ണിന്റെ മണവും , പുഴയുടെയാഴം  മറന്നേ പോയ്‌ ;
മഴ വില്ലു കണ്ടുള്ള ബാല്യകാലം ;തുമ്പി  പിടിച്ച കാലം
നാളെ തന്നോർമക്കായ്‌ ; കൂട്ടായ് മാറി യെന്ന് ;( രാരിക്കം രാ രാ രോ ..)

ഞാറുകളില്ലാലോ ഞാറ്റുവേലകളില്ലാലോ
മുണ്ടകൻ പാടോം പോയ്‌ ,പുഞ്ചപ്പാടം മറഞ്ഞേ പോയ്‌ ;
കത്തി ജ്വലി ച്ചിടുന്നു ,സൂര്യൻ ;കത്തിക്കരിയും ഭൂമി ;
ദാഹജലത്തിനായി , നാം നെട്ടോട്ട മോടിടു ന്നു ;(രാരിക്കം രാ രാ രോ..)

മണ്ണെടു ത്തീടുന്നു ,പിന്നെ പാറ പൊട്ടിച്ചീടുന്നു
ഇന്നലെ കണ്ടോരു കുന്ന്, ഇന്നില്ലാതാവുന്നു
പാറി നടന്നീടുന്ന പക്ഷി മൃഗാദികളും ,
കൂടു വെടിഞ്ഞിടുന്നു, അവ ചത്തു നശിച്ചിടുന്നു;  (രാരിക്കം രാ രാ രോ ...)

തോടും തെരുവുകളും, എന്നും നാടിൻറെ സ്വത്തല്ലോ
കേടു കൂടാതെന്നും, അവ സംരക്ഷീച്ചീ ടണം
ചപ്പുചവറുകളും, മാലിന്യങ്ങൾ നീളെ യെറിഞ്ഞിടാതെ
ജൈവവും പ്ലാസ്റ്റി ക്കുമായ്‌, അവ വേവ്വേറെ കൊണ്ടിടണം; (രാരിക്കം രാ രാ രോ ...)

കാവും മരങ്ങളുമായ് ഭൂമി പച്ച പുത ച്ചിടണം
ആയിരം ജീവനേകും പുഴ ,ആനന്ദി ച്ചൊഴുകീടണം
ഉച്ച്വാസ വായുവൊടെ, നമുക്കിന്നു ജീവിച്ചിടണം ;
നാളേ ജീവിക്കാനായ് , നാമിന്നെ കരുതീടണം  (രാരിക്കം രാ രാ രോ ...)
പാട്ടുകാർ ........
പ്രിയേഷ് പി ,മനു ജോസ് ,സേതു ശശി ധരൻ ,ഡിമ്പിൾ ട്രീസ ഇഗ് നേ ഷ്യ സ് ,ഷബാന പി വി ,അമൃതാ എൻ ടി ;ജിൻസി സാറ അച്ചൻ കുഞ്ഞ് ;നിജില.പി പി ;അർച്ചന .പി (എൻ എസ്‌ എസ്‌ വളണ്ടിയർ മാർ ,കമ്പല്ലൂർ )

സംഗീത സംവിധാനം-സുഭാഷ്‌ എടവരമ്പ .


Monday, January 13, 2014

ജൈവ വൈവിധ്യ റാലി യും സുരേന്ദ്രൻ അടുത്തില നയിച്ച ജൈവവൈവിധ്യ ശില്പശാലയും

12/ 01 /  2 0 1 4  ഞായറാഴ്ച ; 9.30 am - 3 p m
ഗ്രാമ പഞ്ചായത്ത് മെമ്പർ  നേതൃത്വം  നൽകിയ  ജൈവ വൈവിധ്യ റാലി യും സുരേന്ദ്രൻ  അടുത്തില  നയിച്ച ജൈവവൈവിധ്യ ശില്പശാലയും  ശ്രദ്ധേയമായി .
ഭൂമിത്ര  സേനാ  ക്ലബ്  ;എൻ എസ് എസ് വളണ്ടിയർമാരും ജൂനിയർ റെഡ് ക്രോസ് യൂനിറ്റ് അംഗങ്ങളും സ്കൂൾ മനജമെന്റ്റ് കമ്മിററി
ചെയർമാൻ സജീവൻ വൈദ്യർ ,  ദേശിയ പരിസ്ഥിതി ബോധവൽകരണ പരിപാടി  കോഡിനേറ്റർ പ്രവീണ്‍ കുമാർ മാസ്റ്റർ , സുഭാഷ്മാ സ്റ്റർ ,ജെ ആർ സി കോഡിനെ റ്റർ ലതാ ഭായി ടീച്ചർ എന്നിവരും റാലിയിൽ പങ്കെടുത്തു .

രാവിലെ പത്തുമണിക്ക് ഈസ്റ്റ്‌ എളേരി  ഗ്രാമ പഞ്ചായത്ത് മെമ്പർ  സന്തോഷ്‌ കെ വി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .ഗ്രാമ പഞ്ചായത്ത് മെമ്പർ  സുലോചന റ്റി .വി അദ്ധ്യക്ഷയായി .ദേശിയ പരിസ്ഥിതി ബോധവൽകരണ പരിപാടി  കോഡിനേറ്റർ പ്രവീണ്‍ കുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു  .പ്രിൻസിപ്പൽ മാത്യു കെ ഡി ;സ്കൂൾ മനജമെന്റ്റ് കമ്മിററി
ചെയർമാൻ സജീവൻ വൈദ്യർ , കമ്പല്ലൂർ  ജേ സി ഐ  പ്രസിഡ ന്റ് ശ്രീ ദിലീപ് ടി ജോസഫ് ; ഭൂമിത്ര  സേനാ  ക്ലബ് ഫാക്കൽറ്റി ഇൻ ചാർജ്
രാധാകൃഷ്ണൻ സി കെ ,വളന്റിയർമാരായ ആഹ്ലാദ് ആർ ,അർജുൻ റ്റി ആർ ;ശിവാനി ,മിഥുന ഷാജി എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു സംസാരിച്ചു .100 ലധികം പേർ ശില്പശാലയിൽ പങ്കെടുത്തു .

കമ്പല്ലൂർ മേഖലയിൽ അടുത്ത വർഷങ്ങളിൽ പൂർത്തീകരിക്കാനായി
 ആക്കചേരി വനത്തിലെ ജൈവവൈവിദ്ധ്യപഠനം ,ശലഭങ്ങളിലെ വൈവിദ്ധ്യപഠനം ;സ്കൂളിൽ കഴിഞ്ഞ വർഷം തയ്യാറാക്കിയ  ജൈവ വൈവിധ്യ രജിസ്റ്റർ വിപുലീകരിക്കൽ ;പക്ഷികളിലെ ജൈവ വൈവിദ്ധ്യപഠനം  ,മാടായിപ്പാ റയിലെ തവളകളിലെ വൈവിധ്യവും അനുജീവനവും ; കാവു സംരക്ഷണം; ഗാഡ്‌ ഗിൽ റിപ്പോ ർ ട്ടിനെ അടിസ്ഥാന പ്പെടുത്തിയുള്ള സംവാദം;  കുടുംബശ്രീ തുടങ്ങിയ  സഹായ സംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തനങ്ങൾ ,കാവുകളും വനങ്ങളും കുന്നുകളും പുഴയോരങ്ങളും ശലഭോദ്യാനങ്ങളും  ഉൾപ്പെടുത്തിയുള്ള പരിസ്ഥിതി സൌഹൃദ ആഭ്യന്തര ടൂറിസം  തുടങ്ങിയ പ്രോജക്ടുകളുടെ രൂപരേഖകൾ   ശില്പശാലയിൽവെച്ച്  ശ്രീ സുരേന്ദ്രൻ അടുത്തില യുടെ നേതൃത്വത്തിൽ തയ്യാറാക്ക പ്പെട്ടു


























Wednesday, January 8, 2014

അരിയിട്ട പാറയിലെ ജൈവ വൈവിദ്ധ്യം പഠനാർഹം.

അരിയിട്ട  പാറയിലെ(പോത്താംകണ്ടം ബസ് സ്റ്റോപ്പ്‌,കാകടവ്-ചീമേനി റോഡ്‌;ചീമേനി പഞ്ചായത്ത്,കാസര്‍ഗോഡ്‌)  ജൈവ വൈവിദ്ധ്യം പഠനാർഹം.
 പ്രധാനമായും പക്ഷികളെ അടിസ്ഥാനമാക്കിയുള്ള

 ഒരു പഠനമാണ്പോത്താംകണ്ടംസ്പെഷല്‍ക്യാമ്പിന്റെഭാഗമായി
അരിയിട്ടപാറയില്‍ 
ഈ ഡിസംബറില്‍ഞങ്ങള്‍ നടത്തിയത്

ഇവിടെ മറ്റെങ്ങും കാണാത്തത്രയും വൈവിധ്യമാർന്ന

വിവിധ തരം പക്ഷികളെ(  33 ഇനങ്ങളെങ്കിലും-ലിസ്റ്റ് ചുവടെ)  കാണാം

പാറയിൽ വളരുന്ന സസ്യങ്ങൾ പലതും  ജലസമൃദ്ധ ദേശങ്ങളിൽ കാണുന്നവക്ക്‌  സമാനമായ എന്നാൽ കാഴ്ചയിൽ വളരെ  ചെറുതായ രൂപങ്ങളാണ് .


ഇക്കൂട്ടത്തിൽ ഔഷധ സസ്യങ്ങളുമുണ്ട് .

കൂടാതെ      മുനിയറകളും .


മയിൽ  പീലികളും .
*************************************************************************
മാനും മയിലും കടുവയും പുഴയും നിലാവും  മുനിമാരും ധ്യാന നിമഗ്നമായിരുന്ന ഒരു ധന്യ സംസ്‌കാരത്തിന്റെ  ചിറകടിയൊച്ചകൾ ഞങ്ങള്‍
കേട്ടുവോ ?
***************************************************************************
കാക്കടവ് -ചീമേനി റോഡരികിൽ  ഉള്ള മേഖലയിൽ  അപകടകരമായ വിധത്തിൽ പ്ലാസ്ടിക് മാലിന്യ നിക്ഷേപവും ശ്രദ്ധയിൽ പ്പെട്ടു 

റിപ്പോർട്ട് 

         അരിയിട്ട പാറയിൽ  വിശദ പഠനത്തിന്‌ വിധേയമാക്കേണ്ട ജൈവവൈവിദ്ധ്യവും സംസ്കാര പ്പഴമയും   കാണപ്പെടുന്നു.

പൊതുവെ മരങ്ങളോ ചെടികളോ ഇല്ലാത്ത ഉണങ്ങിയ പുല്ലു നിറഞ്ഞ ഭാഗമാണെങ്കിലും ഇവിടെ മൂന്നോളം  കാവുകൾ ഉണ്ട് .അവിടെ മരങ്ങളും വള്ളി പടർപ്പുകളും അടിക്കാടും നിറഞ്ഞു നട്ടുച്ചക്ക് പോലും കുളിരനുഭവ പ്പെടുന്നു .
      ഇവിടത്തെ പ്രധാന കാവിൽ അനുഷ്ഠാനസമയത്ത് മാത്രമായി നിയന്ത്രിതമായ തോതിലേ  പ്രവേശനമുള്ളൂ എന്നത് കൊണ്ട് ഞങ്ങൾ അവിടെ പോയില്ല .

                                                        എന്നാൽ കാവിനരികെ നിലത്തു പാറപ്പുറത്ത്കൊത്തിവെച്ചതായി  കണ്ട കാള വണ്ടിയുടെയും ആൾ രൂപങ്ങളുടെയും ചിത്രങ്ങൾ അദ്ഭുതകരമായി .സമൃദ്ധമായി  കുരുമുളക് വിളഞ്ഞിരുന്ന മലയോര ഗ്രാമ ദേശങ്ങളിൽ നിന്ന് പയ്യന്നൂർ പട്ടണത്തിലേക്കു പോയി വന്ന കാള വണ്ടി യാത്രക്കാരുടെയും      അവരുടെ വിശ്രമ കേന്ദ്രമായിരിക്കാവുന്ന അരിയിട്ട പാറയിൽ നടന്ന ഉത്സവക്കാഴ്ചകളുടെയും സാദ്ധ്യതകൾ ഞങ്ങളുടെ ചർച്ചകളിൽ നിറഞ്ഞു .

  പക്ഷികളെയും ശലഭങ്ങളേയും തിരിച്ചറിയാൻ ശ്രമിച്ചു കൊണ്ട് രാവിലെ ആറ് മണി  മുതൽ  ഞങ്ങൾ നടന്നു പോന്നപ്പോൾ പോത്താം കണ്ടം പാറയിൽ നിന്നും അരിയിട്ട പാറയിലേക്ക്‌ ഒരു കാളവണ്ടി പ്പാത തെളിഞ്ഞു കണ്ടു  എന്നതും  കൂട്ടി വായിക്കാവുന്നതാണ് .

    കൂടാതെ  അരിയിട്ട പാറയിൽ നിന്നും അറുകര ഗ്രാമത്തിലേക്ക് പോകുന്ന വഴിയിൽ ഞങ്ങൾ മുനിയറകൾ എന്ന് കരുതാവുന്ന മനുഷ്യ നിർമിതമായ ഗുഹകൾ ഉള്ള സ്ഥലവും കണ്ടു .ഇവിടം മണ്ണ് നീക്കി വിശദമായി പരിശോധിക്കപ്പെടണം .ഈ പ്രവർത്തനം ഞങ്ങൾ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ കൂടി പരിഗണനക്ക് സമർപ്പിക്കുന്നു .

     മാനും മയിലും കടുവയും പുഴയും നിലാവും  മുനിമാരും ധ്യാന നിമഗ്നമായിരുന്ന ഒരു ധന്യ സംസ്‌കാരത്തിന്റെ  ചിറകടിയൊച്ചകൾ ഞങ്ങൾ കേട്ടുവോ ?

     ഈ പ്രദേശത്ത് നിന്നും ഞങ്ങൾക്ക് ധാരാളം കൊഴിഞ്ഞ മയിൽപ്പീലികൾ കിട്ടി .ഇത് മയിലുകളുടെ ആവാസ കേന്ദ്രം കൂടിയാണ് .


     ഒരുകാലത്ത് മരങ്ങളും വള്ളി പടരപ്പുകളും  തിങ്ങി നിറഞ്ഞ ഭാഗമായിരുന്നു ഇതെന്ന് വ്യക്തമാണ് .ഇപ്പോൾ ഭൂരിഭാഗവും മരങ്ങളില്ലാത്ത ,പാറ  മാത്രം കാണുന്ന തുറസ്സായ സ്ഥലമാണ് .

      കാവുകൾ ആയി കരുതപ്പെട്ട് പ്രവേശനം നിഷേധിക്കപ്പെട്ടത്  കൊണ്ട് മാത്രമാണ് ഇത്രയും മരങ്ങളെങ്കിലും ബാക്കിയായത് .ഇപ്പോൾ പ്ലാന്റെഷൻ കോപ രേഷന്റെ ഉടമസ്ഥതയിലുള്ള ഈ ഭാഗത്ത്‌ മുൻ കാലങ്ങളിലായി വൻതോതിൽ വനനശീകരണം നട ന്നിട്ടുണ്ട് .മഴക്കാലത്ത്‌ നല്ല ഒഴുക്കു ണ്ടായിരുന്ന ഒരു ചാൽ ഇപ്പോൾ വറ്റി വരണ്ടു കിടപ്പുണ്ട് .അതിൻറെ തീരത്ത് ദാമോദരേട്ടന്റെ കൂടെ ഞങ്ങൾ കുറച്ചു നേരം  വിശ്രമിച്ചു .

       ഈ പഠന യാത്രയുടെ കോ ഡി നെറ്റർ ജയേഷ് പാടിച്ചാൽ എല്ലാവർക്കും സ്വാഗതം ആശംസിച്ചു .വളന്റിയർമാരായ ആഹ്ലാദ്.ആർ ,ശാലു സി ജോസ് ,നിപിൻ സി ജെ ,അദ്ധ്യാപകരായ രാധാകൃഷ്ണൻ സി കെ ,രാജേഷ്‌ കെ എന്നിവർ ജൈവവൈവിദ്ധ്യ സംരക്ഷണത്തെ കുറിച്ച് സംസാരിച്ചു .അരുണ എസ് കമൽ ,സുഭാഷ് എടവരമ്പ  എന്നിവർ പ്രകൃതി ഗീതങ്ങൾ ആലപിച്ചു .മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ദാമോദരേട്ടൻ വാചാലനായി .

കുളിരാർന്ന വള്ളിക്കുടിലിൽ നിന്നും ഉച്ചവെയിലിൻറെ ചൂടിലേക്ക്  ഇറങ്ങുമ്പോൾ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ  പ്രാഥമിക പാഠം ഞങ്ങൾ ഉൾക്കൊണ്ടിരുന്നു

ഈ  പ്രദേശത്ത് ഞങ്ങൾ  കണ്ട /  ശ്രദ്ധയിൽ പെട്ട പക്ഷികൾ 



1. കരിയിലക്കിളി ;

2.പൂത്താം കീരി

3.ചെങ്കണ്ണി തിത്തിരി

4.കാക്കതമ്പുരാട്ടി

5.മഞ്ഞക്കറുപ്പ ൻ
6.നാട്ടുവേലിതത്ത  ,
7.നീലവാലൻതത്ത  (വേലിത്തത്ത രണ്ടുതരം) ;
8.മഞ്ഞ    തേൻകുരുവികൾ
9. കറുപ്പൻ തേൻകുരുവികൾ
10 .ഇത്തി കണ്ണി തേൻകുരുവികൾ
11 ചെമ്പോത്ത്
12 .ഓലേഞ്ഞാലി
13 പരുന്ത്
14 .ചിത്രാം ഗൻ മരം കൊത്തി ,
15 .നാട്ടു മരം കൊത്തി
16 കാട്ടുകോഴി ,
17..മുള്ളൻ പരളക്കോഴി ,
18 .അയോറ ,
19 കുറിക്കണ്ണൻ കാട്ടു പുള്ള്,
20 ആട്ടക്കാരൻ ,
21 .പേക്കുയിൽ ,
22  .മണികണ്ടൻ ,
23 .പാറ്റ പിടിയൻ ,
24 .നീല മേനി പാറ്റ പിടിയൻ ,
25 .തുന്നാരൻ ,
26 .കതിർവാലൻ കുരുവി ,
27 .പോറ പ്പൊട്ടൻ ,
28 . ചിന്ന ക്കുട്ടുറുവൻ ,
29  ചാരപ്പൊട്ടൻ
30.ആനറാഞ്ചി

31.ഇരട്ടത്തലച്ചി ബുൾബുൾ

32.നാട്ടു ബുൾബുൾ

33 . മയിൽ
(പഠനയാത്രയില്‍എടുത്തിട്ടുള്ള  ഫോട്ടോകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്)


ഇനി ചെയ്യാനുള്ളത്‌

1.വിശദമായ ജൈവവൈവിധ്യ പഠനം,ജൈവവൈവിധ്യരജിസ്ടര്‍ തയ്യാറാക്കല്‍
2.ജൈവവൈവിധ്യ സംരക്ഷണത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കുക
3.റോഡരികില്‍ പ്ലാസ്ടിക്കു തള്ളുന്നത് തടയാനായി മാലിന്യ ശേഖരണ കേന്ദ്രങ്ങള്‍ ആരംഭിക്കുക
4.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെ മരങ്ങളുടെയും പക്ഷികളുടേയും ഒക്കെ പേരുകളും സവിശേഷതകളും പരിചയപ്പെടുത്തുക
*****************************************************************************

ഫോട്ടോകൾ എടുത്തും വിശദമായ വിവരണങ്ങൾ തന്നും ഞങ്ങളോടൊപ്പം പ്രവർത്തിക്കുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രശസ്ത ഫോട്ടോ ഗ്രഫറുമായ  ശ്രീ ജയേഷ് പടിച്ചാലി ന് (   9526907084  ) സ്നേഹപൂർവം ഈ റിപ്പോർട്ട്‌ സമർപ്പിക്കുന്നു



റഫറൻസ് -കേരളത്തിലെ പക്ഷികൾ  ( കെ കെ നീലകണ്ഠൻ )


പഠനത്തില്‍പങ്കെടുത്തവര്‍-

കമ്പല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ  49 നാഷണല്‍ സര്‍വീസ് സ്കീം വളണ്ടിയര്‍മാര്‍,
പ്രോഗ്രാം ഓഫിസര്‍,
ജയേഷ്പാടിച്ചാല്‍,സുഭാഷ് എടവരമ്പ,രാജേഷ്‌ പൊന്നംവയല്‍,പ്രവീണ്‍പാടിച്ചാല്‍,ദാമോദരന്‍അറുകര








അനുബന്ധം-

വളന്റിയര്‍ ആഹ്ലാദ് .ആര്‍ .തയ്യാറാക്കിയ റിപ്പോര്‍ട്ട്‌




























പ്ലാസ്ടിക് വിപത്ത്